9,174 Indian Website Hacked
ഈ വര്‍ഷം മെയ്‌ വരെ മാത്രം 9174 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്യപ്പെട്ടതായി വാര്‍ത്താവിനിമയ വിവരസാങ്കേതികവിദ്യ മന്ത്രി രവിശങ്കര്‍ പ്രസാദ്‌. ഫിഷിംഗ്, സ്കാനിംഗ്, സ്പാം, നശീകരണ കോഡുകള്‍, വെബ്സൈറ്റ് ഇന്‍ട്രൂഷന്‍സ് എന്നീ രീതികളിലാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്തത്.
9,174 Indian Website Hacked
9,174 Indian Website Hacked
 9,174 Indian Website Hacked
യൂറോപ്പ്യന്‍ രാജ്യങ്ങള്‍, യുഎസ്എ, ബ്രസീല്‍, തുര്‍ക്കി, ചൈന, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അള്‍ജീരിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ സൈബര്‍ സ്പെയ്സുകാരാണ് കൂടുതലായി വെബ്സൈറ്റുകള്‍ ഹാക്കുചെയ്തിരിക്കുന്നതെന്നും 62,000 പ്രാവശ്യം വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമം ഉണ്ടായതായും രവി ശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചു.
2011, 2012, 2013, 2014 (മെയ്‌ വരെ മാത്രം) വര്‍ഷങ്ങളില്‍ യഥാക്രമം 21,699, 27605, 28481, 9174 ഇന്ത്യന്‍ വെബ്‌സൈറ്റുകളാണ് ഹാക്ക്‌ ചെയ്യപ്പെട്ടത്. കൂടാതെ ഈ വര്‍ഷങ്ങളില്‍ യഥാക്രമം 13,301, 22,060, 71,780 62,189 ഉം തവണ സൈബര്‍ ആക്രമണ ശ്രമങ്ങളുമുണ്ടായെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT) തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
സൈബര്‍ ആക്രണത്തിനെ നേരിടുന്നതിനായി മന്ത്രിമാരുടെയും സര്‍ക്കാര്‍ വകുപ്പുകളിലെയും കംപ്യൂട്ടര്‍ സുരക്ഷിതത്വത്തിനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.

2 Comments


  1. Can you provide an English translation of this ?

    Reply

    • Already added it on this blog

      Reply

Leave a Reply

Your email address will not be published. Required fields are marked *

1 + 19 =