Website

WordPress hackers are very active now a days. If you’re an active member of facebook , hope you saw that many indian blogs got hacked by pakistanis. Two blogs (viralblogtips and sociobits) got hacked yesterday and they trying hard to recover their blogs. SO, you should secure your wordpress blog from hackers. It’s difficult to be 100% safe, But you can …

Continue reading Little Known Ways to Secure your WordPress Blog from Hackers

 വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി നല്‍കാം. െമയ് അവസാനവാരം ഈ സംവിധാനം നിലവില്‍ വരും. നിലവില്‍ അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നതെങ്കിലും മറുപടിയും ഓണ്‍ലൈനില്‍ത്തന്നെ ലഭിക്കുന്നതിനുവേണ്ട നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതും വൈകാതെ തന്നെ നിലവില്‍ വരും. സംസ്ഥാന ഐ.ടി വകുപ്പിന്റെ ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഒരു പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കും.ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജനങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ …

Continue reading വിവരാവകാശം ഇനി ഓണ്‍ലൈന്‍ വഴിയും

ആദായനികുതി വകുപ്പിലേക്ക് ഇന്റര്‍നെറ്റ് വഴി നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ എളുപ്പമാക്കാന്‍ ഡിജിറ്റല്‍ ഒപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇന്റര്‍നെറ്റ് വഴി അയയ്ക്കുന്ന റിട്ടേണിന്റെ കടലാസ് പതിപ്പ് ഒപ്പിട്ട് തപാല്‍വഴി അയയ്ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. 2015 മാര്‍ച്ചോടെ സംവിധാനം നിലവില്‍വരും. ഐ.ടി.ആര്‍.വി. എന്ന പുതിയ ഇ-റിട്ടേണ്‍ സംവിധാനം നടപ്പാക്കുന്നതിന്റെ നിയമവശങ്ങളും സാങ്കേതികവശങ്ങളും പരിശോധിക്കാന്‍ നിയമ, ഐ.ടി.മന്ത്രാലയങ്ങളുമായി പ്രത്യക്ഷനികുതി ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. നികുതിദായകന് അധികച്ചെലവോ, നടപടിക്രമങ്ങളില്‍ സങ്കീര്‍ണതയോ ഉണ്ടാകാതെ സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇ-ഫയലിങ് നടത്തുന്ന വെബ്‌പോര്‍ട്ടല്‍ വഴിതന്നെ …

Continue reading ഡിജിറ്റല്‍ ഒപ്പിട്ട് ആദായനികുതി റിട്ടേണ്‍: സംവിധാനം വരുന്നു

ആം ആദ്മി പാര്‍ട്ടിയെ ശൈശവദശയില്‍ത്തന്നെ ഡല്‍ഹിയില്‍ ഭരണത്തിലേറ്റാന്‍ സോഷ്യല്‍ മീഡിയയുള്‍പ്പെടുത്തിയുള്ള പുത്തന്‍ പ്രചാരണപരിപാടിക്ക് കഴിഞ്ഞെങ്കില്‍ അതില്‍ കേരളവും ഒട്ടും പിന്നോട്ടാവാന്‍ തരമില്ല. ‘ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’ (ഐ.എ.എം.എ.ഐ)യും ഐറിസ് നോളജ് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കേരളത്തിലെ 10 മണ്ഡലങ്ങളും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സ്വാധീനമുള്ളവയാണെന്നാണ് കണ്ടെത്തിയത്. രാജ്യത്തെ 543-ല്‍ 160 ലോക്സഭാ മണ്ഡലങ്ങളും സോഷ്യല്‍ മീഡിയയ്ക്ക് സ്വാധീനമുള്ളവയാണ്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ …

Continue reading കേരളത്തില്‍ 10 മണ്ഡലങ്ങളില്‍ സോഷ്യല്‍ മീഡിയ സ്വാധീനം

അര്‍ബുദ രോഗത്തെ അതിജീവിച്ചവര്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്തുന്നതിനുവേണ്ടി വെബ്‌സൈറ്റ്. പത്തനംതിട്ട ജില്ലയിലെ കൂര്‍ത്തമല ഓര്‍ത്തഡോക്‌സ് പള്ളിയിലെ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് യൂത്ത് മൂവ്‌മെന്റാണ് www.insightmatrimony.com എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ എ ഡി ജി പി കെ പദ്മകുമാര്‍ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റിലൂടെ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരെ കേരളത്തിലെ പ്രമുഖ കാന്‍സര്‍രോഗ വിദഗ്ദ്ധര്‍ കൗണ്‍സിലിങ് നടത്തി വിവാഹത്തിന് തയ്യാറെടുപ്പിക്കും. നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മുന്‍പത്തെ രോഗാവസ്ഥയെക്കുറിച്ചും വധൂവരന്മാരെ ബോധ്യപ്പെടുത്തും. അര്‍ബുദരോഗം ഭേദമായിട്ടും സാധാരണ ജീവിതം …

Continue reading അര്‍ബുദത്തെ അതിജീവിച്ചവര്‍ക്കുവേണ്ടി മാട്രിമോണിയല്‍ വെബ്‌സൈറ്റ്‌

ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എളുപ്പവഴികളുമായി റെയില്‍വേ. ഇതിനായി ഐ.ആര്‍. സി. ടി. സി. ലൈറ്റ്, ഇ-വാലറ്റ് എന്നീ സംവിധാനങ്ങളാണ് ഒരുക്കിയത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം സൈറ്റിലെ തടസ്സങ്ങളാണ്. തത്കാല്‍ ടിക്കറ്റ് കിട്ടാന്‍ തലേന്ന് രാവിലെ 10നാണ് സൈറ്റില്‍ പ്രവേശിക്കേണ്ടത്. സൈറ്റില്‍ ഒരേസമയം യാത്രയുമായി ബന്ധപ്പെട്ട ഒട്ടനവധി വിന്‍ഡോകള്‍ പ്രവര്‍ത്തനക്ഷമമാകയാല്‍ തത്കാലിലേക്ക് പ്രവേശിക്കാന്‍ ഏറെ നേരം എടുക്കുക പതിവാണ്. ഇത് പരിഹരിക്കാനാണ് ഐ ആര്‍ സി ടി …

Continue reading ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാന്‍ ലൈറ്റ്, ഇ -വാലറ്റ്

ePOST by India Post enables its users to send their online messages to any address in India by making your online letters go through the OLD and TRADITIONAL way of sending messages through a network of more than 1,55,000 Post Offices. ePOST sends messages as a soft copy through internet and at the destination it …

Continue reading E-Post E to Physical Post

തിരക്കുള്ള സമയത്തും ഓണ്‍ലൈനില്‍ റെയില്‍വേ ടിക്കറ്റ് ബുദ്ധിമുട്ടില്ലാതെ എടുക്കാന്‍ സൗകര്യമൊരുങ്ങുന്നു. മിനിറ്റില്‍ 7000 പേര്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ദാതാക്കളായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.). അടുത്ത ഏപ്രിലില്‍ പുതിയ സൗകര്യത്തോടെയായിരിക്കും ഐ.ആര്‍.സി.ടി.സി.യുടെ വെബ്‌സൈറ്റ്. വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന അവസാനഘട്ടത്തിലാണെന്നും സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരീക്ഷിച്ചുവരികയാണെന്നും ഐ.ആര്‍.സി.ടി.സി. പബ്ലിക് റിലേഷന്‍സ് ജോയന്റ് ജനറല്‍ മാനേജര്‍ പ്രദീപ് കുണ്ടു ‘മാതൃഭൂമി’യോട് പറഞ്ഞു. നിലവില്‍ മിനിറ്റില്‍ രണ്ടായിരം പേര്‍ക്ക് ടിക്കറ്റ് ബുക്കുചെയ്യാനുള്ള സൗകര്യമേ ഐ.ആര്‍.സി.ടി.സി. …

Continue reading ഐ.ആര്‍.സി.ടി.സി.ക്ക് പുതിയ വെബ്‌സൈറ്റ്; ഇനി മിനിറ്റില്‍ 7000 ഓണ്‍ലൈന്‍ ടിക്കറ്റ്‌

  തിരക്കിന്റെ ലോകത്താണ് മിക്കവരും. സാവകാശത്തില്‍ വായിച്ച് വാര്‍ത്തകള്‍ മനസിലാക്കാനൊന്നും ആര്‍ക്കും സമയമോ ക്ഷമയോ ഇല്ല. ഈ സാഹചര്യം ടെക്‌നോളജിയുടെ സഹായത്തോടെ മറികടക്കാനൊരു മാര്‍ഗവുമായി രംഗത്തെത്തുകയാണ് യാഹൂ – ‘ന്യൂസ് ഡൈജസ്റ്റ്’ എന്ന വാര്‍ത്താസംഗ്രഹ ആപ്പിന്റെ രൂപത്തില്‍ . ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യില്‍ യാഹൂ മേധാവി മരിസ്സ മേയറാണ്, ന്യൂസ് ഡൈജറ്റ് ഉള്‍പ്പടെ യാഹൂവിന്റെ പുതിയ സര്‍വീസുകളും പ്ലാറ്റ്‌ഫോമുകളും ലോകത്തിന് പരിചയപ്പെടുത്തിയത്. ‘സംമ്മ്‌ലി’ ( …

Continue reading തിരക്കിനിടയില്‍ വാര്‍ത്തയറിയാന്‍ യാഹൂവിന്റെ ‘ന്യൂസ് ഡൈജസ്റ്റ്’

 സ്വന്തക്കാരുടെ മരണ വിവരങ്ങളും മറ്റും ആരെങ്കിലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ‘ലൈക്ക് ബട്ടണ്‍’ വിഷമത്തോടെ അമര്‍ത്തി അനുശോചിക്കുന്നവര്‍ക്ക് ആശ്വാസമായി ഇനി ‘സിമ്പതി’ ബട്ടണ്‍. ഹഫിങ്ടണ്‍ പോസ്റ്റാണ് ഫെയ്‌സ്ബുക്കിലെ എന്‍ജിനീയറായി ജോലി നോക്കുന്ന ഡാന്‍ മ്യുറിയല്ലോയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തു വിട്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ‘സിമ്പതി’ ബട്ടണ്‍ തുടങ്ങുന്നത്. സങ്കടകരമായ വാര്‍ത്തയും വിഷമിക്കുന്ന ‘സാഡ് സെ്‌മെലി’യും ‘ഫീലിങ്് ഡിപ്രസ്ഡ്’ എന്നൊക്കെ കൊടുത്തുകഴിഞ്ഞാല്‍ ‘ലൈക്ക്’ ബട്ടണു പകരം സിമ്പതി വരും. ഫെയ്‌സ്ബുക്ക് ഓഫീസില്‍ നടന്ന ‘കംപാഷന്‍ റിസര്‍ച്ച് ഡേയി’ലെ സെമിനാറിലാണ് ഡാന്‍ …

Continue reading ഫെയ്‌സ്ബുക്കില്‍ വിഷമിക്കാന്‍ ഇനി ‘സിമ്പതി’ ബട്ടനും

ബിംഗ്, ഗൂഗിള്‍ , യാഹൂ തുടങ്ങിയവയുടെ സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന സീറോആക്‌സസ് ബോട്ട്‌നെറ്റിന്റെ പ്രവര്‍ത്തനം, യൂറോപ്പിലെയും അമേരിക്കയിലെയും നിയമപാലകരുടെ സഹായത്തോടെ തടസ്സപ്പെടുത്തിയതായി മൈക്രോസോഫ്റ്റ്. ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ ഹൈജാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ബോട്ട്‌നെറ്റ് ( botnet ). ലോകത്തെ ഏറ്റവും വലിയ ബോട്ട്‌നെറ്റുകളിലൊന്നാണ് സീറോആക്‌സസ് ( ZeroAccess ). ‘സിര്‍ഫെഫ് ബോട്ട്‌നെറ്റ്’ ( Sirefef botnet ) എന്ന പേരിലും അറിയപ്പെടുന്ന ഈ ബോട്ട്‌നെറ്റ് 20 ലക്ഷം കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ്. സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്ത് …

Continue reading ‘സീറോആക്‌സസ് ബോട്ട്‌നെറ്റ്’ തകര്‍ത്തതായി മൈക്രോസോഫ്റ്റ്

   ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ തപാല്‍ വകുപ്പുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ആമസോണ്‍ ഇപ്പോള്‍ തന്നെ ഇന്ത്യാപോസ്റ്റിന്റെ സേവനം തേടുന്നുണ്ട്. മുന്‍കൂര്‍ പണം നല്‍കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ഇന്ത്യാ പോസ്റ്റിലൂടെ സാധനങ്ങളെത്തിക്കുന്നത്. ഇനി ‘ക്യാഷ് ഓണ്‍ ഡെലിവറി’ സൗകര്യം കൂടി ഇന്ത്യാ പോസ്റ്റിലൂടെ എത്തിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടുപടിക്കലെത്തുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്നതാണ് ‘ക്യാഷ് ഓണ്‍ ഡെലിവറി’ സേവനത്തിന്റെ പ്രത്യേകത. ഇന്ത്യാ പോസ്റ്റുമായി ഇക്കാര്യത്തില്‍ …

Continue reading ഇന്ത്യാ പോസ്റ്റുമായി ആമസോണ്‍ കൈകോര്‍ക്കുന്നു

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ , അമേരിക്കയില്‍ ഓര്‍ഡറുകളെത്തിക്കാന്‍ ആളില്ലാത്ത ചെറുവിമാനം ( drone ) പരീക്ഷിക്കുന്നു. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ് പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അറിയിച്ചു. പുതിയ സര്‍വീസിന്റെ പേര് ‘പ്രൈം എയര്‍ ‘ ( Prime Air ) എന്നാണ്. പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. ‘ഒക്ടോകോപ്റ്റര്‍ ‘ ( …

Continue reading ആമസോണില്‍നിന്ന് സാധനങ്ങള്‍ പറന്നുവരും

യുട്യൂബ് വീഡിയോകളില്‍ തോന്ന്യാസം എഴുതിവെയ്ക്കാമെന്ന് കരുതിയാല്‍ ഇനി നടക്കില്ല. യുട്യൂബിലെ കമന്റ് സംവിധാനം ഗൂഗിള്‍ മാറ്റുകയാണ്. യുട്യൂബ് കമന്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടിയാണ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലസ് നെറ്റ്‌വര്‍ക്കുമായി കൂട്ടിക്കെട്ടിയതോടെയാണ് യുട്യൂബിലെ കമന്റ് സംവിധാനം വലിയ തോതില്‍ ദുരുപയോഗം ചെയ്യാന്‍ വഴി തുറന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ‘ചീത്ത ലിങ്കുകള്‍ ‘ തിരിച്ചറിയാനും ‘ആസി ആര്‍ട്ട്’ ( Ascii art ) കണ്ടെത്താനുനുമുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന്, ബ്ലോഗ് പോസ്റ്റില്‍ യുട്യൂബ് വ്യക്തമാക്കി. കുത്തുകള്‍, കോമ …

Continue reading അനാവശ്യ കമന്റുകള്‍ക്ക് യുട്യൂബില്‍ നിയന്ത്രണം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് പ്രത്യേക സര്‍വീസ് തുടങ്ങിയതിന് പിന്നാലെയാണ് ഗൂഗിളിന്റെ പോര്‍ട്ടലും എത്തുന്നത്. തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാത്രമല്ല, രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങളുംഗൂഗിളിന്റെ ഇലക്ഷന്‍ പോര്‍ട്ടലില്‍ ലഭിക്കും. ധാരണയോടെയുള്ള തീരുമാനമെടുക്കാന്‍ വോട്ടര്‍മാരെ പ്രാപ്തരാക്കാന്‍ പാകത്തില്‍ , തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ഇലക്ഷന്‍ പോര്‍ട്ടല്‍ ശ്രമിക്കുകയെന്ന്, ഗൂഗിള്‍ ഇന്ത്യയുടെ ഔദ്യോഗിക ബ്ലോഗില്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവണ്‍മെന്റ് …

Continue reading ഇന്ത്യയില്‍ ഗൂഗിളിന്റെ ഇലക്ഷന്‍ പോര്‍ട്ടല്‍ തുടങ്ങി

ചാരപ്രവര്‍ത്തനത്തില്‍നിന്ന് യൂസര്‍മാരുടെ ഡേറ്റ സംരക്ഷിക്കാന്‍ ഉദ്ദേശിച്ച്, പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്റര്‍ ഒരു നവീന സുരക്ഷാസങ്കേതം നടപ്പിലാക്കി. സര്‍ക്കാര്‍ ഏജന്‍സികളുടെ ചാരപ്രവര്‍ത്തനം ചെറുക്കുന്നതിനെപ്പറ്റി പ്രമുഖ വെബ്ബ് സര്‍വീസുകള്‍ ഗൗരവമായി ആലോചിക്കുന്നതിനിടെയാണ് ട്വിറ്ററിന്റെ നടപടി. വെബ്ബ് സുരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് 2011 മുതല്‍ HTTPS എന്‍ക്രിപ്റ്റന്‍ ഉപയോഗിക്കുന്ന സര്‍വീസാണ് ട്വിറ്റര്‍ . HTTPS ന് അധികസുരക്ഷ നല്‍കുന്ന ‘ഫോര്‍വേഡ് സീക്രസി’ ( ‘Forward secrecy’ ) യെന്ന നവീന സുരക്ഷാസങ്കേതം കൂടി ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുകയാണ് ട്വിറ്റര്‍ . ‘ഒന്നര വര്‍ഷം …

Continue reading യൂസര്‍മാരുടെ സ്വകാര്യത കാക്കാന്‍ ട്വിറ്റര്‍ നടപടി

സുരക്ഷ ശാക്തീകരിച്ച് ട്വിറ്റര്‍ അമേരിക്കന്‍ രഹസ്യന്വേഷണ സംഘടനകളില്‍ നിന്നും ഹാക്കര്‍മാരില്‍ നിന്നും തങ്ങളുടെ ഉപയോക്തക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ട്വിറ്റര്‍ തങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ പുതുക്കി പണിതു. ബ്ലോഗ് പോസ്റ്റിലൂടെ ട്വിറ്റര്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിലുള്ള വിവരങ്ങള്‍ ഇനി ഡിക്രിപ്റ്റ് ചെയ്യാന്‍ ഇത്തിരി പണിപ്പെടുമെന്ന് ട്വിറ്റര്‍ അവകാശപ്പെടുന്നു. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയവയുടെ വിവരങ്ങള്‍ ഡാറ്റ കേബിളില്‍ നിന്നു തന്നെ അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിയായ എന്‍എസ്എ ചോര്‍ത്തിയിരുന്നു എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു അതിനാല്‍ കൂടിയാണ് ട്വിറ്ററിന്‍റെ …

Continue reading വിവരങ്ങള്‍ ചോര്‍ത്തുമെന്ന ഭയം: സുരക്ഷ ശാക്തീകരിച്ച് ട്വിറ്റര്‍

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാ‍നം ചെയ്യുന്നു. കമ്പനിയുടെ ഫൈനാൻഷ്യൽ   ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു.ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ അക്കൌണ്ടിലേക്ക്ക് കമ്പനി നിക്ഷേപിക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.യാതൊരു ഇൻ‌വെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. ഒരു …

Continue reading ഇന്റർനെറ്റിലെ കോവർ കഴുതകൾ|Mules of Internet

2013 അഡോബി സിസ്റ്റംസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം യൂസര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സോഷ്യന്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് നടപടി ആരംഭിച്ചു. അഡോബിയുടെ 380 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ( ഹാക്കര്‍മാര്‍ ) കവര്‍ന്നതായി വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. അഡോബി ലോഗിനുകള്‍ ചോര്‍ത്തപ്പെട്ടതു വഴി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന യൂസര്‍മാരുടെ കാര്യത്തിലാണ് ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും അഡോബി അക്കൗണ്ടിലും ഒരേ യൂസര്‍നാമവും പാസ്‌വേഡും ഉപയോഗിക്കുന്നവരോട് അടിയന്തരമായി പാസ്‌വേര്‍ഡ് മാറ്റാന്‍ ഫെയ്‌സ്ബുക്ക് …

Continue reading അഡോബി ആക്രമണം : ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചു

Thanks to a link from Reddit posted by JoeyTheHamster, we found a Microsoft webpage that hasn’t been updated since  1998. It’s for a Microsoft videogame called Monster Truck Madness 2. “Download it now for a bunch of mud-diggety fun!” The site itself is an awesome retro flashback, but the game’s system requirements are even better: * Multimedia PC with a Pentium …

Continue reading Site Microsoft has not updated in 15 years

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

Continue reading ഗൂഗിളിന്റെ ഡേറ്റ അമേരിക്ക യഥേഷ്ടം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

  വിക്കിപീഡിയയില്‍ കാശിന് വിവരങ്ങള്‍ ചേര്‍ക്കാന്‍ നൂറുകണക്കിന് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍ . അതെത്തുടര്‍ന്ന് 250 ലേറെ യൂസര്‍ അക്കൗണ്ടുകള്‍ വിക്കിപീഡിയ റദ്ദാക്കി. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കഴിയുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അതില്‍ നൂറുകണക്കിന് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതായുള്ള കണ്ടെത്തല്‍ , വിക്കി അധികൃതരെ അക്ഷരാര്‍ഥത്തില്‍ നടുക്കിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് വാണിജ്യ ഉത്പന്നങ്ങളും മറ്റും പ്രചരിപ്പിക്കാനുള്ള ലേഖനങ്ങള്‍ വിക്കിപീഡിയില്‍ ചേക്കുന്നതാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഓണ്‍ലൈന്‍ കബളിപ്പിക്കലിന്റെ പുത്തന്‍ മുഖമാണ് വിക്കിപീഡിയയിലെ ഇത്തം …

Continue reading വിവരങ്ങള്‍ ചേര്‍ക്കാന്‍ പണം; 250 അക്കൗണ്ടുകള്‍ വിക്കിപീഡിയ റദ്ദാക്കി

  ട്വിറ്ററില്‍ വീഡിയോയും ചിത്രങ്ങളും കാണാന്‍ ഇനി അനുബന്ധ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാക്കേണ്ട ആവശ്യമില്ല. ടൈംലൈന്‍ ഫീഡില്‍ തന്നെ ചിത്രങ്ങളും വീഡിയോകളും തുറന്നുവരുന്ന രീതിയില്‍ പുനര്‍ഡിസൈന്‍ നടത്തിയിരിക്കുകയാണ് ട്വിറ്റര്‍ . ഏഴ് വര്‍ഷം പ്രായമായ ട്വിറ്റര്‍ കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ)അടുത്തുവരുന്ന സമയത്താണ് ഇത്തരമൊരു പരിഷ്‌ക്കരണം നടപ്പാക്കിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങി സമാനസ്വഭാവമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസുകളുമായി പരസ്യങ്ങളുടെ കാര്യത്തില്‍ മത്സരിക്കാന്‍ ട്വിറ്ററിന് പുതിയ മാറ്റം അവസരമൊരുക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ . …

Continue reading ട്വിറ്റര്‍ ടൈംലൈന്‍ ഫീഡില്‍ ഇനി ചിത്രങ്ങളും വീഡിയോയും

  റിസര്‍വേഷന്‍ കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു പൂജ, പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാന്‍ ജനം നെട്ടോട്ടമോടുമ്പോള്‍ കേരള ആര്‍.ടി.സി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ രണ്ടാംദിവസവും പണിമുടക്കി. വ്യാഴാഴ്ച രാവിലെയാണ് കേരള ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തകരാറിലായത്. വൈകിട്ടോടെ ഇത് പുനഃസ്ഥാപിച്ചതായി കേരള ആര്‍.ടി.സി. ബാംഗ്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അഹമ്മദ് കബീര്‍ പറഞ്ഞു. എന്നാല്‍, വെള്ളിയാഴ്ച രാവിലെയായപ്പോള്‍ റിസര്‍വേഷന്‍ വീണ്ടും പ്രശ്‌നത്തിലായി. അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നവരുടെ യാത്ര ഇതോടെ ഇരുട്ടിലായി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് തകരാറിലായയത്. പൂജാ …

Continue reading കേരള ആര്‍.ടി.സി. ഓണ്‍ലൈന്‍ ‘പണിമുടക്കി’

  ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഇടപാടുകള്‍ പാസ്ബുക്കില്‍ പതിപ്പിക്കുന്ന കാലമൊക്കെ ഇപ്പോള്‍ തന്നെ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇ-മെയിലിലൂടെയും നെറ്റ്ബാങ്കിങ്ങിലൂടെയും അത് ലഭ്യമാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ പാസ്ബുക്ക് ലഭ്യമാകുന്ന കാലമെത്തിയിരിക്കുന്നു. ഫെഡല്‍ ബാങ്കാണ് അക്കൗണ്ട് ഉടമകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫെഡ്ബുക്ക്’ എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉടമകളായ ആര്‍ക്കും ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്ങിനോ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനോ വേണ്ടി നല്‍കുന്നതുപോലുള്ള പ്രത്യേക അപേക്ഷയൊന്നും കൊടുക്കാതെ തന്നെ ഇതു ലഭ്യമാണ്. പക്ഷേ, മൊബൈല്‍ ബാങ്കിങ് സേവനം …

Continue reading ബാങ്ക് പാസ്ബുക്കിനും ഇപ്പോള്‍ മൊബൈല്‍ ആപ്പ്‌

ഇന്‍റര്‍നെറ്റ്, മൊബൈല്‍ സമ്മാന തട്ടിപ്പിന് റിസര്‍വ്ബാങ്കിന്റെ പേരും ലോഗോയുമെല്ലാം ദുരുപയോഗംചെയ്യുന്നു. ആര്‍.ബി.ഐ.യുടെ ലോഗോയും ഗവര്‍ണറുടെ ഫോട്ടോയും പരസ്യപ്പെടുത്തിയാണ് സമ്മാനാര്‍ഹനായെന്നുപറഞ്ഞ് ഇ-മെയില്‍സന്ദേശം അയയ്ക്കുന്നത്. ജില്ലയില്‍ നിരവധിപേര്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചിരുന്നു. ആയിരങ്ങള്‍മുടക്കിയാല്‍ കോടികളുടെ സമ്മാനമാണ് ലഭിക്കുകയെന്നാണ് വാഗ്ദാനം. ബ്രിട്ടനില്‍ അവകാശികളില്ലാത്ത സ്വത്തുക്കളും വിതരണംചെയ്യാത്ത സമ്മാനത്തുകയും നല്‍കുമെന്ന് പറഞ്ഞാണ് സന്ദേശം. സപ്തംബര്‍ 10ന് ലഭിച്ച സന്ദേശത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ആര്‍.ബി.ഐ. ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവുമായി ചര്‍ച്ച നടത്തിയതായും ഇത്തരം സമ്മാനത്തുകകള്‍ കൈമാറാനുള്ള നടപടി …

Continue reading റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും ദുരുപയോഗംചെയ്ത് ഇന്‍റര്‍നെറ്റ് സമ്മാന തട്ടിപ്പ്

  പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകറാറിലാകുന്ന ഇടങ്ങളില്‍ തുണയ്‌ക്കെത്താന്‍ ട്വിറ്റര്‍ പുതിയ അലര്‍ട്ട് സംവിധാനം ആരംഭിച്ചു. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ വേളയില്‍ ‘ട്വിറ്റര്‍ അലര്‍ട്ട്‌സ്’ അനുഗ്രഹമാകും. ‘അത്തരം ഘട്ടങ്ങളില്‍ വിശ്വസനീയമായ വിവരം ലഭിക്കുകയെന്നത് എത്ര പ്രധാനപ്പെട്ടതാണെന്ന് യൂസര്‍മാര്‍ വഴി ഞങ്ങള്‍ക്കറിയാം’ – ട്വിറ്ററിന്റെ ബ്ലോഗ്‌പോസ്റ്റ്പറയുന്നു. ‘നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള വേളയില്‍ കൃത്യമായ, അതേസമയം പ്രധാനപ്പെട്ട വിവരം ലഭ്യമാക്കാനുള്ള നൂതനമാര്‍ഗമാണ് ട്വിറ്റര്‍ അലര്‍ട്ട്‌സ്’. ജാപ്പനീസ് യൂസര്‍മാര്‍ക്കായി കഴിഞ്ഞ വര്‍ഷം ‘ലൈഫ്‌ലൈന്‍ ‘ ( Lifeline ) എന്ന പേരില്‍ സമാനസ്വഭാവമുള്ള …

Continue reading അടിയന്തരഘട്ടത്തില്‍ സഹായത്തിന് ‘ട്വിറ്റര്‍ അലര്‍ട്ട്‌സ്’

ഗൂഗിള്‍ മുഖം മിനുക്കുകയാണ്. ഗൂഗിള്‍ ഉത്പന്നങ്ങളിലെ ത്രിമാന സ്വഭാവമുള്ള ലോഗോകള്‍ക്ക് പകരം പുനര്‍രൂപകല്‍പ്പന ചെയ്ത ലോഗോകള്‍ താമസിയാതെ സ്ഥാനം പിടിക്കും. ഗൂഗിള്‍ സെര്‍ച്ചില്‍ നിഴലുള്ള ഉരുണ്ട അക്ഷരങ്ങളോടുകൂടിയ ലോഗോ അല്ല ഇനി ഉണ്ടാവുക, ഫ് ളാറ്റായ ലോഗോ ആയിരിക്കും. ഫ് ളാറ്റാവുക മാത്രമല്ല ലോഗോ ചെയ്തത്; വര്‍ണങ്ങളിലും ലിപികളിലും നേരിയ പരിഷ്‌ക്കാരണവുമുണ്ട്. പുതിയൊരു വ്യക്തിത്വം ഗൂഗിള്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഏതാനും ആഴ്ചകള്‍ക്കകം പുതിയ മാറ്റം ലോകമെങ്ങും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടുമെന്ന്, ഗൂഗിള്‍ ടെക് …

Continue reading ഗൂഗിള്‍ ലോഗോ ഫ് ളാറ്റാകുന്നു!

സ്മാര്‍ട്ട്‌ഫോണ്‍ ആപ് നിര്‍മാതാവായ ‘ബംപി’ ( Bump ) നെ ഗൂഗിള്‍ സ്വന്തമാക്കി. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പരസ്പരം കൂട്ടിമുട്ടിച്ച് ഫയലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബംപിന്റേത്. ഏറ്റെടുക്കലിന് ഗൂഗിള്‍ എത്ര തുക മുടക്കിയെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.കമ്പനിയുടെ ബ്ലോഗില്‍ , ബംപ് മേധാവി ഡേവിഡ് ലീബ് ആണ് ഏറ്റെടുക്കലിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ ‘ബംപ്’ എന്ന തങ്ങളുടെ ആപ് 12.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. …

Continue reading ഫയല്‍ ഷെയറിങ് : ‘ബംപി’നെ ഗൂഗിള്‍ സ്വന്തമാക്കി

സര്‍ക്കാരിന്റെ ഇരുമ്പുമറയില്‍ പെടാതെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും കിട്ടിത്തുടങ്ങി. വര്‍ഷങ്ങളായി ഈ വെബ്ബ്‌സൈറ്റുകളിലേക്ക് നേരിട്ട് പ്രവേശനമില്ലാത്തവരാണ് ഇറാനിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ . ഈ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തടയേണ്ടതില്ല എന്നത് ഔദ്യോഗിക തീരുമാനമാണോ എന്ന് വ്യക്തമല്ല. 2009 മുതല്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ ലഭ്യമായിരുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്നു പറഞ്ഞായിരുന്നു നിരോധമേര്‍പ്പെടുത്തിയത്. ഫെയ്‌സ്ബുക്കും ട്വിറ്ററും ലഭിക്കാന്‍ പല ഇറാന്‍കാരും ആശ്രയിച്ചിരുന്നത് ‘വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്’ ( VPN software ) …

Continue reading ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും

യാഹൂ കമ്പനിയുടെ ചുമതല താന്‍ ഏറ്റെടുത്ത ശേഷം യൂസര്‍മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി സി.ഇ.ഒ. മരിസ്സ മേയര്‍ . ലോകത്താകമാനം നിലവില്‍ 80 കോടി യൂസര്‍മാര്‍ യാഹൂവിനുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ‘ഗൂഗിളിന്റെ പ്രഥമ വനിത’യെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മരിസ്സ, 15 മാസം മുമ്പാണ് ഗൂഗിള്‍ വിട്ട് യാഹൂവിന്റെ ചുമതലയേറ്റത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് യാഹൂവിന്റെ പുരോഗതി അവര്‍ പങ്കുവെച്ചത്. ഒരുകാലത്ത് ഇന്റര്‍നെറ്റിലെ പ്രമുഖ സൈറ്റുകളിലൊന്നായ യാഹൂ തളരാന്‍ തുടങ്ങിയത് ഗൂഗിള്‍ രംഗം കൈയടക്കിയതോടെയാണ്. …

Continue reading യാഹൂ യൂസര്‍മാരുടെ എണ്ണം 80 കോടി ; 20 ശതമാനം വര്‍ധനയെന്ന് മേയര്‍

കൊച്ചി: മാതൃഭൂമി ന്യൂസിന്റെ വെബ്ചാനലിന് ഇനി പുതിയ മുഖം. പൂര്‍ണമായും തത്സമയ സ്പന്ദനങ്ങളുമായെത്തുന്ന www.mathrubhuminews.in എന്ന വെബ്ചാനല്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വ്വീസിലൂടെ വ്യത്യസ്തത സമ്മാനിക്കുന്നു. ഇന്ത്യയിലെ വാര്‍ത്ത ചാനലുകളില്‍ ഏറ്റവും ആധുനികമായ സംവിധാനമാണ് വെബ്ചാനല്‍ ഒരുക്കുന്നത്. തത്സമയ വാര്‍ത്തകളും പുതിയ വാര്‍ത്താവീഡിയോകളും ഇതില്‍ കാണാനാകും. വാര്‍ത്താധിഷ്ഠിത വീഡിയോകളുടെ വലിയശേഖരം തന്നെ ഇതില്‍നിന്ന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ലാളിത്യമാണ് വെബ്ചാനലിന്റെ സവിശേഷത. എല്ലാം ഒരു വിരല്‍ത്തുമ്പില്‍ കിട്ടും. ദൃശ്യങ്ങള്‍ക്ക് വിസ്മയിപ്പിക്കുന്ന വ്യക്തതയുമുണ്ട്. മൊബൈലുകള്‍ക്കും ടാബ് ലറ്റുകള്‍ക്കും ഡെസ്‌ക് ടോപ്പുകള്‍ക്കും ഇണങ്ങുന്ന റെസ്‌പോണ്‍സീവ് …

Continue reading മാതൃഭൂമി ന്യൂസ് വെബ്ചാനലില്‍ ഇനി വീഡിയോ ഓണ്‍ ഡിമാന്‍ഡും

ഗൂഗിളിന്റെ കുതിപ്പില്‍ പിന്നോട്ടു പോയ ആഗോള ഐടി ഭീമന്‍ യാഹൂ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്നു. ലോഗോ അടക്കം മാറി പുതിയ മുഖവുമായി എത്താനുള്ള പദ്ധതികളാണ്‌ യാഹൂ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇതിനായുള്ള പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചതായി യാഹൂ അറിയിച്ചു. പുതിയ ലോഗോ അടുത്തമാസം അവതരിപ്പിക്കും. യാഹൂ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയി ചുമതലയേറ്റ ഗൂഗിള്‍ മുന്‍ ജീവനക്കാരി മാരിസ മേയറിന്റെ നേതൃത്വത്തിലാണ്‌ യാഹൂ മുഖം മിനിക്കുന്നത്‌.

Continue reading യാഹു മുഖം മിനിക്കുന്നു; അടുത്തമാസം പുതിയ ലോഗോ

രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജിമെയില്‍, യാഹൂ മെയില്‍ ഉപയോഗം വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലപ്പെട്ട രേഖകള്‍ ഗൂഗിള്‍, യാഹൂ കമ്പനികളുടെ മെയില്‍ സേവനങ്ങള്‍ വഴി ചോര്‍ത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണിത്. രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ജിമെയില്‍, യാഹൂ വഴി കൈമാറ്റം ചെയ്യുന്നത് അപകടകരമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇ-മെയില്‍ ഉപയോഗം സംബന്ധിച്ച് പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. രണ്ട് മാസത്തിനകം ഇത് നടപ്പില്‍ വരുമെന്നാണ് അറിയുന്നത്

Continue reading ജിമെയില്‍, യാഹൂമെയില്‍ ഉപയോഗം സര്‍ക്കാര്‍ വിലക്കിയേക്കും

     സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിനോപ്പം സൌജന്യമായി മൊബെല്‍ റീചാര്‍ജ് ചെയ്യന്‍ കഴിയുന്ന സംവിധാനവുമായി മലയാളി രംഗത്ത്. ഹൈ കേരള ഡോട്ട്‌കോം (www.hikerala.com) എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റാണ് ഇത്തരമൊരു സേവനവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരായ എല്ലാ മൊബൈല്‍ സേവനദാതക്കളുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് ഹൈകേരള അധികൃതര്‍ അവകാശപ്പെടുന്നു. ഹൈകേരളയില്‍ നിങ്ങള്‍ അംഗമാകുമ്പോള്‍ അവിടെ നിങ്ങള്‍ ചെയ്യുന്ന ഒരോ പ്രവവര്‍ത്തിയും കണക്കാക്കി നിശ്ചിത പോയിന്റുകള്‍ നിങ്ങള്‍ ലഭിക്കും ( പോസ്റ്റ് ഇടുക, ഫോട്ടോ പോസ്റ്റ് ചെയ്യുക, ഫ്രണ്ട്സിനെ …

Continue reading സൗജന്യ മൊബൈല്‍ റീചാര്‍ജിങ്ങിന് ‘ഹൈ കേരള ഡോട്ട്‌കോം’

Using Local Self Government Department’s  “SEVANA Civil Registrations”, site you will get online forms for Birth/Death/Marriage registration. Just download fill & submit it to your local self government department (Village, Panchayath or Municipality) with sufficient copies of the supporting documents (ration card, election id-card, sslc certificate etc..) Using this “SEVANA Civil Registrations” site you will also get the Birth/Death/Marriage …

Continue reading Online Birth/Death/Marriage Certificates are now valid in Kerala.

  അടിമുടി മാറാനൊരുങ്ങുന്ന യാഹു ലോഗോയും മാറ്റാനൊരുങ്ങുന്നു. ഗൂഗിളില്‍‌ നിന്നും മരീസ മായര്‍ യാഹുവിലെത്തി ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പരിഷ്ക്കരണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ലോഗോയും മാറ്റാനൊരുങ്ങുന്നത്. അടുത്ത മാസം അഞ്ചിനാണ് യാഹു തങ്ങളുടെ പുതിയ ലോഗോ പുറത്തുവിടുക. അതുവരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോഗോ റീഡിസൈന്‍ കാമ്പയിന്‍ നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ കാമ്പയിന്‍റെ ഭാഗമായി ഓരോ ദിവസവും പുതുതായി ഡിസൈന്‍ ചെയ്ത ലോഗോകളുടെ ആദ്യ സീരീസ് അടുത്തുതന്നെ പുറത്തുവിടും. യാഹു എന്ന വാക്കിന്‍റെ എല്ലാ …

Continue reading യാഹു ലോഗോ മാറ്റുന്നു; ഒരുമാസം നീണ്ടുനില്‍ക്കുന്ന റീഡിസൈന്‍ കാമ്പയിനിലൂടെ

  ലണ്ടന്‍: ട്വിറ്ററിലെ അവഹേളനപരമായ പരാമര്‍ശങ്ങള്‍ക്ക് മൂക്കുകയറിടാന്‍ അധികൃതര്‍ നിയമം കൊണ്ടുവരുന്നു. അശ്ലീലവും ഭീഷണിയും കലര്‍ന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ ബ്രിട്ടനിലെ ഒട്ടേറെ പ്രശസ്ത വനിതകളുടെ നിരന്തര പരാതിയെത്തുടര്‍ന്നാണിത്. അസഭ്യപ്രയോഗത്തിനെതിരെ ഒറ്റ ക്ലിക്കിലൂടെ ഇരകള്‍ക്ക് പരാതിപ്പെടാമെന്നും അവഹേളനപരമായ പെരുമാറ്റരീതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ അറിയിപ്പ് പറയുന്നു. ട്വിറ്ററിലൂടെ അവഹേളനങ്ങള്‍ക്കിരയായ വനിതകളോട് ജനറല്‍ മാനേജര്‍ ടോണി വാങ് ക്ഷമാപണവും നടത്തി. ഒറ്റ ക്ലിക്കില്‍ അവഹേളനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ബട്ടണ്‍ ട്വിറ്റര്‍ അതിനായി അവതരിപ്പിക്കും. മാത്രമല്ല, അശ്ലീലവും ഭീഷണിയും കലര്‍ന്ന …

Continue reading അവഹേളനപരമായ പരാമര്‍ശങ്ങള്‍ ചെറുക്കാന്‍ ട്വിറ്റര്‍ നീക്കം