Other IT News

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ് ആപ്പിളിന് 11.96 കോടി ഡോളര്‍ (717 കോടി രൂപ) നല്‍കാന്‍ ഒരു യു.എസ്.കോടതി ഉത്തരവിട്ടു. ആപ്പിളിന്റെ രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകള്‍ സാംസങ് ലംഘിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്.ടെക് ഭീമന്‍മാരായ ആപ്പിളും സാംസങും തമ്മില്‍ വിവിധ രാജ്യങ്ങളില്‍ നിയമയുദ്ധം തുടരുന്നതിനിടെയാണ് ഈ വിധി. അമേരിക്കയില്‍ സാന്‍ ജോസിലെ ഫെഡറല്‍ കോടതിയിലാണ് ജൂറി വിധി പ്രസ്താവിച്ചത്. ഒരുമാസത്തെ വാദത്തിനൊടുവിലാണ് വിധി വന്നത്. സാംസങ് ആപ്പിളിന്റെ പേറ്റന്റുകള്‍ ലംഘിച്ചതുപോലെ, തിരിച്ചും നടന്നിട്ടുണ്ടെന്ന് വിധിയില്‍ പറയുന്നു. സാംസങിന്റെ പേറ്റന്റുകള്‍ ലംഘിച്ചതിന് …

Continue reading പേറ്റന്റ് ലംഘനം: സാംസങ് ആപ്പിളിന് 11.96 കോടി ഡോളര്‍ പിഴ നല്‍കണം

തിരിച്ചറിയല്‍രേഖ നിര്‍ബന്ധം കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന തിരിച്ചറിയല്‍ രേഖയുള്ളവരുമായ എല്ലാവര്‍ക്കും വ്യാഴാഴ്ച രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണിവരെ അവരുടെ വോട്ടുകള്‍ രേഖപ്പെടുത്താം. * പോളിങ് ബൂത്തും ക്രമനമ്പറും വോട്ടര്‍പ്പട്ടിക നോക്കി മുന്‍കൂട്ടി മനസ്സിലാക്കിവേണം പോളിങ് സ്റ്റേഷനിലെത്താന്‍. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ്പ് വിനിയോഗിക്കാം. വോട്ടേഴ്‌സ് സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് പോളിങ് ദിവസം ബൂത്തുകളില്‍ സജ്ജമാക്കുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി സ്ലിപ്പ് വാങ്ങാം. * …

Continue reading വോട്ടുചെയ്യല്‍ ഇങ്ങനെ

ലാപ്ടോപ്പ്, നോട്ട് ബുക്ക്, നെറ്റ്ബുക്ക്, ടാബ്ലറ്റ് തുടങ്ങിയ വാക്കുകള്‍ പരിചയപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു ശരാശരി ഐടി ഉപയോക്താവിന്റെ മുന്നിലേക്കുവന്നിരിക്കുന്ന പുതിയ വാക്കാണ് അള്‍ട്രാബുക്ക്. നിലവിലുള്ള ഉന്നതശ്രേണിയിലുള്ള ലാപ്ടോപ്പുകളെ കനംകുറഞ്ഞ ഡിസൈനിലേക്കുമാറ്റുകയും അതുകൊണ്ടുതന്നെ വില അല്‍പം കൂടിയതുമായ ഉല്‍പ്പന്നമാണ് അള്‍ട്രാബുക്ക് (Ultra book). ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളില്‍നിന്ന് ലാപ്ടോപ്പുകളിലേക്കു മാറിക്കഴിഞ്ഞ ഒരു ശരാശരി ഉപയോക്താവിനെ ആകര്‍ഷിക്കാന്‍ പറ്റിയ വാക്കുകള്‍ വിപണി എന്നും കണ്ടെത്തിയിരുന്നു. അതില്‍ വ്യത്യസ്തവും കഴമ്പുള്ളതുമായ ആദ്യ വാക്ക് നെറ്റ്ബുക്ക് (Net Book) എന്നതായിരുന്നു.   2007ലാണ് നെറ്റ്ബുക്കുകള്‍ …

Continue reading അള്‍ട്രാബുക്ക്

കഴിഞ്ഞ കുറെ ദിവസമായി കേള്‍ക്കുന്ന പ്രധാന സംഭവവികാസങ്ങളിലൊന്ന് സിനിമാ പൈറസിയും പൈറേറ്റ് ചെയ്തവരെ കുടുക്കും എന്നവകാശപ്പെടുന്ന സോഫ്റ്റ്വെയര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണല്ലോ. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുകമറകളില്‍നിന്നകന്ന് നമുക്ക് ഇതിനു പിന്നിലെ സാങ്കേതികതകളിലേക്കു ശ്രദ്ധതിരിക്കാം. എന്താണ്  Bittorent  അടക്കമുള്ള Peer to Peer website കളുടെ പ്രവര്‍ത്തനരീതി എന്നു പരിശോധിക്കാം.   ഒരു സാധാരണ ഡൗണ്‍ലോഡ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് ഒരു ക്ലയന്റ്-സെര്‍വര്‍  മാതൃകയിലാണ്. അതായത് നിങ്ങള്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ ഇരിക്കുന്നത് സര്‍വറും നിങ്ങളുടെ കംപ്യൂട്ടറിലെ വെബ് ബ്രൗസര്‍ …

Continue reading നിങ്ങളുടെ ഡൗണ്‍ലോഡ് നിരീക്ഷണത്തിലാണോ?

  കനം വെറും ഏഴ് മില്ലീമീറ്റര്‍ , എ4 വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ , ഇ-ഇന്‍ക് ഡിസ്‌പ്ലേ. സോണിയുടെ പുതിയ ടാബ്‌ലറ്റ് അവതാരമായ ‘ഡിജിറ്റല്‍ പേപ്പറി’ന്റെഅഴകളവുകളാണിത്. ശരിക്കുപറഞ്ഞാല്‍ ഇതൊരു ഇലക്ട്രോണിക് പേപ്പറാണിത്, സാധാരണ പേപ്പറിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണം. 13.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിലുള്ളത്. 350 ഗ്രാമാണ് ഭാരം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നാഴ്ച്ചവരെ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ പേപ്പര്‍ , മുഖ്യമായും ഓഫീസുകളെ മുന്നില്‍ കണ്ടാണ് സോണി അവതരിപ്പിച്ചിരിക്കുന്നത്. കണക്ടിവിറ്റിക്ക് വൈഫൈ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേപ്പര്‍ …

Continue reading ഡിജിറ്റല്‍ പേപ്പര്‍ – ടാബ്‌ലറ്റിന്റെ പുത്തന്‍ അവതാരവുമായി സോണി

സാംസങില്‍നിന്ന് 200 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിന്റെ ഹര്‍ജി. ആപ്പിള്‍ ജയിച്ചാല്‍ തിരിച്ചടി ഗൂഗിളിനാകും  സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാരോപിച്ച് ആപ്പിളും സാംസങും അമേരിക്കന്‍ കോടതിയില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൊബൈല്‍ സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട് തങ്ങളുടെ അഞ്ച് പേറ്റന്റുകള്‍ സാംസങ് ലംഘിച്ചുവെന്നും, അതിന് 200 കോടി ഡോളര്‍ (12000 കോടി രൂപ) നഷ്ടപരിഹാരം കിട്ടണമെന്നുമാണ് ആപ്പിള്‍ വാദിക്കുന്നത്. അതേസമയം, തങ്ങളുടെ രണ്ട് പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചതായി സാംസങ് ആരോപിക്കുന്നു. സാംസങ് …

Continue reading പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും വീണ്ടും കൊമ്പുകോര്‍ക്കുന്നു

ആദായനികുതി വകുപ്പിലേക്ക് ഇന്റര്‍നെറ്റ് വഴി നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ എളുപ്പമാക്കാന്‍ ഡിജിറ്റല്‍ ഒപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇന്റര്‍നെറ്റ് വഴി അയയ്ക്കുന്ന റിട്ടേണിന്റെ കടലാസ് പതിപ്പ് ഒപ്പിട്ട് തപാല്‍വഴി അയയ്ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. 2015 മാര്‍ച്ചോടെ സംവിധാനം നിലവില്‍വരും. ഐ.ടി.ആര്‍.വി. എന്ന പുതിയ ഇ-റിട്ടേണ്‍ സംവിധാനം നടപ്പാക്കുന്നതിന്റെ നിയമവശങ്ങളും സാങ്കേതികവശങ്ങളും പരിശോധിക്കാന്‍ നിയമ, ഐ.ടി.മന്ത്രാലയങ്ങളുമായി പ്രത്യക്ഷനികുതി ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. നികുതിദായകന് അധികച്ചെലവോ, നടപടിക്രമങ്ങളില്‍ സങ്കീര്‍ണതയോ ഉണ്ടാകാതെ സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇ-ഫയലിങ് നടത്തുന്ന വെബ്‌പോര്‍ട്ടല്‍ വഴിതന്നെ …

Continue reading ഡിജിറ്റല്‍ ഒപ്പിട്ട് ആദായനികുതി റിട്ടേണ്‍: സംവിധാനം വരുന്നു

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ ടിക്കറ്റ് സ്റ്റാറ്റസ് അറിയാന്‍ ഇനി 139ല്‍ വിളിക്കുകയോ റെയില്‍വേയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല. യാത്രയ്ക്ക് മുമ്പായി ടിക്കറ്റ് കണ്‍ഫേം ആയിട്ടുണ്ടെങ്കിലും ക്യാന്‍സല്‍ ആയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഫോണിലേക്ക് റെയില്‍വേയില്‍ നിന്നും മെസേജ് വരും. കഴിഞ്ഞ പത്ത് ദിവസമായി പുതിയ സംവിധാനം പരീക്ഷിച്ച് വരികയായിരുന്നുവെന്നും വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് വേണ്ടിയുള്ള എസ്എംഎസ് അലേര്‍ട്ട് സേവനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമിടുകയാണെന്നും റെയില്‍വേ സഹമന്ത്രി ആധിര്‍ രഞ്ചന്‍ ചൗധരി പറഞ്ഞു. ദിനംപ്രതി ഏതാണ്ട് …

Continue reading വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ഇന്നു മുതല്‍ റെയില്‍വെയുടെ എസ്എംഎസ്‌

അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതക്കള്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതക്കള്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ കോടതി ഉത്തരവുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഐഎസ്പി അസോസിയേഷന്‍ പറയുന്നു. പ്രത്യേക നിയമത്തിന്റെയോ കോടതിയുടെയോ ഇടപെടലോ , ടെലികോം മന്ത്രാലയത്തിന്റെ നിയമ ഭേദഗതിയോ ഇല്ലാതെ അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാങ്കേതികമായോ നിയമപരമായോ നിരോധിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്റര്‍നെറ്റ് സേവനദാതക്കളുടെ നിലപാട്. ഇന്നത്തെ നിലവിലുള്ള നിര്‍വചനത്തില്‍ എയിഡ്സ് ബോധവത്കരണ സൈറ്റുകളും അശ്ലീല സൈറ്റുകളുടെ …

Continue reading അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതക്കള്‍

40 ശതമാനം രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പഠിച്ചത് മക്കളില്‍ നിന്നെന്ന് പഠനം സാന്‍റിയാഗോ: ലോകത്ത് ടെക്‌നോളജി ലോകത്തേക്ക് ചുവട് വയ്ക്കുന്ന മുതിര്‍ന്നവരില്‍ 30 മുതല്‍ 40 ശതമാനം പേര്‍ കമ്പ്യൂട്ടറിന്റെ പ്രഥമികമായ പാഠം മക്കളില്‍ നിന്നാണ് പഠിക്കുന്നതെന്ന് പുതിയ പഠനം. സാന്റിയാഗോയിലെ ഡിഗോ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രകാരന്മാരാണ് ഈ പഠനം നടത്തിയത്. വിശദമായ അഭിമുഖത്തിലൂടെയും സര്‍വ്വേയിലൂടെയുമാണ് ഈ കണക്കെടുപ്പ് നടത്തിയത്. കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്ക് എന്നിവയില്‍ എല്ലാം പഠനം നടത്തുന്നത് മക്കളുടെ സഹായത്തോടെയാണെന്ന് രക്ഷിതാക്കള്‍ പഠിച്ചെടുത്തത്. …

Continue reading 40 ശതമാനം രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പഠിച്ചത് മക്കളില്‍ നിന്നെന്ന് പഠനം

പവര്‍ക്കട്ടിലും കത്തുന്ന സ്മാര്‍ട്ട് ബള്‍ബുമായി ഇന്ത്യന്‍ വംശജന്‍ പവര്‍ക്കട്ട് സമയത്തും വെളിച്ചമേകുന്ന ബള്‍ബ് നിര്‍മ്മിച്ച് ഇന്ത്യന്‍ വംശജന്‍ അമേരിക്കയിലെ കരോലിനയില്‍ താമസിക്കുന്ന ശൈലേന്ദ്ര സുമന്‍ രംഗത്ത്. സ്മാര്‍ട്ട്ബള്‍ബ് എന്നാണ് ഈ ബള്‍ബിന് നല്‍കിയിരിക്കുന്ന പേര്. പവര്‍കട്ട് സമയത്ത് ബള്‍ബിനുള്ളിലെ എല്‍ഇഡി ഇന്‍വര്‍ട്ടറിന്റേയും റിച്ചാര്‍ജബിള്‍ ബാറ്ററിയുടേയും സഹായത്തോടെ പ്രകാശിപ്പിച്ചാണ് സ്മാര്‍ട്ട്ബള്‍ബ് വെളിച്ചം നല്‍കുന്നത്. സ്മാട്ട്ബള്‍ബിലുള്ള ലിഥിയം അയേണ്‍ ബാറ്ററിയും 5 വാട്ട് എല്‍ഇഡിയും ഇന്റലിജന്റ് കണ്‍ട്രോളര്‍ സര്‍ക്യൂട്ടും സ്വിച്ച് സെന്‍സര്‍ ടെക്‌നോളജിയുമാണ് പവര്‍കട്ട് സമയത്ത് വെളിച്ചം പ്രധാനം ചെയ്യുന്നത്. …

Continue reading പവര്‍ക്കട്ടിലും കത്തുന്ന സ്മാര്‍ട്ട് ബള്‍ബുമായി ഇന്ത്യന്‍ വംശജന്‍

ഐ-വാച്ച് വരുന്നു പ്രവര്‍ത്തനം സോളാര്‍ ഊര്‍ജത്തില്‍ ആപ്പിളിന്‍റെ അടുത്ത ഏറ്റവും പുതിയ ഉത്പന്നം ഐ-വാച്ച് ആയിരിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. കഴിഞ്ഞ ആഴ്ച ഈ വര്‍ഷം പുതിയ ഉത്പന്നം ആപ്പിള്‍ രംഗത്ത് ഇറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. ഇത് ഐ-വാച്ചായിരിക്കുമെന്നാണ് അറിയുന്നത്. വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനമായിരിക്കും ഐവാച്ചിന് ഉണ്ടാകുകയെന്നാണ് പുതിയ വാര്‍ത്ത. അതായത് സോളാര്‍ ഊര്‍ജം ഉപയോഗിച്ചായിരിക്കും ഐ-വാച്ചിന്‍റെ പ്രവര്‍ത്തനം എന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. അതായത് ചാര്‍ജ് …

Continue reading ഐ-വാച്ച് വരുന്നു പ്രവര്‍ത്തനം സോളാര്‍ ഊര്‍ജത്തില്‍

ലോകത്തിന്‍റെ ‘മുഖപുസ്തകത്തിന്’ പത്ത് വയസ്സ് സൈബര്‍ ലോകത്തിന്റെ സ്വന്തം ‘മുഖ പുസ്തകം’ ഫേസ്ബുക്കിന് ഇന്നേക്ക് പത്ത് വയസ്സ് തികയുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്താല്‍ ചൈനയും, ഇന്ത്യയും മാത്രമാണ് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഫേസ്ബുക്കിന് മുന്നില്‍ ഉള്ളത്. വെറും ഇരുപത് വയസ്സുണ്ടായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ചിന്തയില്‍ നിന്നും പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ സൈബര്‍ ഇടമായി ഫേസ്ബുക്ക് മാറി എന്നത് അത്ഭുതത്തോടെ മാത്രമേ കാണുവാന്‍ സാധിക്കു. എഡ്വേര്‍ഡോ സാവെറിന്‍, ആന്‍ഡ്രൂ മെക്കല്ലം, ഡെസ്റ്റിന്‍ …

Continue reading ലോകത്തിന്‍റെ ‘മുഖപുസ്തകത്തിന്’ പത്ത് വയസ്സ്

  കാതിലണിയാം, കണ്ണുചിമ്മലും നാക്കുകൊണ്ടുള്ള നൊട്ടയിടലുംകൊണ്ട് നിയന്ത്രിക്കാം. ജാപ്പനീസ് ഗവേഷകര്‍ തയ്യാറാക്കുന്ന ചെറുകമ്പ്യൂട്ടറിന്റെ സവിശേഷതയാണിവ! വെറും 17 ഗ്രാം മാത്രം ഭാരമുള്ള ‘കമ്മല്‍ കമ്പ്യൂട്ടര്‍ ‘, ബ്ലൂടൂത്ത് സങ്കേതമുള്ള വയര്‍ലെസ്സ് ഉപകരണമാണ്. ജി.പി.എസ്, കോംപസ്, ഗൈറോ-സെന്‍സര്‍, ബാറ്ററി, ബാരോമീറ്റര്‍ , സ്പീക്കര്‍ , മൈക്രോഫോണ്‍ ഇതെല്ലാമുള്ള ഉപകരണമാണ്. ഗൂഗിള്‍ ഗ്ലാസ് പോലെ ശരീരത്തിലണിയാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഭാവിസാധ്യത മുന്നില്‍ കണ്ടാണ് ജാപ്പനീസ് ഗവേഷകര്‍ ഇത്തരമൊരു നൂതന കമ്പ്യൂട്ടര്‍ തയ്യാറാക്കുന്നത്. ‘ഇയര്‍ക്ലിപ്പ്-ടൈപ്പ് വിയറബില്‍ പി.സി.’ ( Earclip-type Wearable …

Continue reading കാതിലണിയാവുന്ന കമ്പ്യൂട്ടറുമായി ജാപ്പനീസ് ഗവേഷകര്‍

  ഹാക്കര്‍മാരും സൈബര്‍ ക്രിമിനലുകളും അരങ്ങുവാഴുന്ന ഇക്കാലത്ത് സ്മാര്‍ട്‌ഫോണുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. നമ്മള്‍ ഫോണിലൂടെ ചെയ്യുന്നതെല്ലാം ആരൊക്കെയോ ചോര്‍ത്തുന്നു എന്നകാര്യം ഉറപ്പ്. ഈമെയിലുകള്‍, പ്രവേശിക്കുന്ന വെബ്‌സൈറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍… ഗൂഗിളോ മറ്റേതെങ്കിലും ഏജന്‍സിയോ വിചാരിച്ചാല്‍ നിമിഷങ്ങള്‍കൊണ്ട് ഇതെല്ലാം ചോര്‍ത്താനാകും. പോക്കറ്റിലൊരു ചാരനെയും കൊണ്ടാണ് നമ്മളെല്ലാവരും നടക്കുന്നതെന്നര്‍ഥം! ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ( MWC 2014 )അവതരിപ്പിക്കപ്പെട്ട ബ്ലാക്ക്‌ഫോണ്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരമാകുകയാണ്. പൂര്‍ണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ലോകത്തെ ആദ്യസ്മാര്‍ട്‌ഫോണ്‍ എന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ …

Continue reading ഫുള്‍കവര്‍ സുരക്ഷയുമായി ബ്ലാക്ക്‌ഫോണ്‍ വരുന്നു

അന്താരാഷ്ട്രതലത്തില്‍ ‘ഗൂഗിള്‍ സമ്മര്‍ കോഡ്’ പദ്ധതിയുടെ നിര്‍വാഹക സംഘടനകളിലൊന്നായി ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിനെ ഈ അംഗീകാരം തേടിയെത്തുന്നത്. സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതിയാണ് ‘ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്’. നിര്‍വാഹക സംഘടനകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്വതന്ത്രസോഫ്റ്റ്‌വേര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. വിജയകരമായി പ്രോജക്ട് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 ഡോളര്‍ (ഏകദേശം 3,40,000 രൂപ) സ്‌റ്റൈപ്പന്റും സര്‍ട്ടിഫിക്കറ്റും ഗൂഗിള്‍ …

Continue reading ഗൂഗിള്‍ സമ്മര്‍ കോഡ്: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങിന് വീണ്ടും അംഗീകാരം

  1918 ല്‍ ജപ്പാനില്‍ ആരംഭിച്ച ഇലക്‌ട്രോണിക്‌സ് കമ്പനിയാണ് പാനസോണിക്. സി.ഡി. പ്ലെയര്‍ മുതല്‍ വിമാനങ്ങളിലെ ഇന്‍-ഫ്ലൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഡിവൈസ് വരെ നിര്‍മിക്കുന്ന വമ്പന്‍ സ്ഥാപനമാണത്. പക്ഷേ, പറഞ്ഞിട്ടെന്താ മൊബൈല്‍ഫോണ്‍ വിപണനരംഗത്ത് മാത്രം കമ്പനിക്ക് ക്ലച്ച്പിടിക്കാനായില്ല. പാനസോണിക് മൊബൈല്‍ ഫോണ്‍ ഇറക്കുന്നുണ്ടെന്നത് തന്നെ പലര്‍ക്കുമൊരു പുതിയ അറിവായിരിക്കും. കുറേക്കാലമായി കമ്പനി ഫീച്ചര്‍ഫോണുകളും സ്മാര്‍ട്‌ഫോണുകളുമിറക്കുന്നുണ്ട്. പക്ഷേ, ജന്മനാടായ ജപ്പാനില്‍ മാത്രമേ ആളുകളത് വാങ്ങുന്നുള്ളൂ എന്നുമാത്രം. 2012 ല്‍ ജപ്പാനിലെ ഹാന്‍ഡ്‌സെറ്റ് വിപണിയുടെ 20 ശതമാനം കൈയടക്കാന്‍ കമ്പനിക്കായിട്ടുണ്ട്. ജപ്പാന് …

Continue reading പാനസോണിക് ടഫ് പാഡ്; വിലയും അല്പം കടുപ്പം

  കാതിലണിയാം, കണ്ണുചിമ്മലും നാക്കുകൊണ്ടുള്ള നൊട്ടയിടലുംകൊണ്ട് നിയന്ത്രിക്കാം. ജാപ്പനീസ് ഗവേഷകര്‍ തയ്യാറാക്കുന്ന ചെറുകമ്പ്യൂട്ടറിന്റെ സവിശേഷതയാണിവ! വെറും 17 ഗ്രാം മാത്രം ഭാരമുള്ള ‘കമ്മല്‍ കമ്പ്യൂട്ടര്‍ ‘, ബ്ലൂടൂത്ത് സങ്കേതമുള്ള വയര്‍ലെസ്സ് ഉപകരണമാണ്. ജി.പി.എസ്, കോംപസ്, ഗൈറോ-സെന്‍സര്‍, ബാറ്ററി, ബാരോമീറ്റര്‍ , സ്പീക്കര്‍ , മൈക്രോഫോണ്‍ ഇതെല്ലാമുള്ള ഉപകരണമാണ്. ഗൂഗിള്‍ ഗ്ലാസ് പോലെ ശരീരത്തിലണിയാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഭാവിസാധ്യത മുന്നില്‍ കണ്ടാണ് ജാപ്പനീസ് ഗവേഷകര്‍ ഇത്തരമൊരു നൂതന കമ്പ്യൂട്ടര്‍ തയ്യാറാക്കുന്നത്. ‘ഇയര്‍ക്ലിപ്പ്-ടൈപ്പ് വിയറബില്‍ പി.സി.’ ( Earclip-type Wearable …

Continue reading കാതിലണിയാവുന്ന കമ്പ്യൂട്ടറുമായി ജാപ്പനീസ് ഗവേഷകര്‍

  ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഹാന്‍ഡ്‌സെറ്റുകള്‍ മാത്രമല്ല അവതരിപ്പിക്കപ്പെട്ടത്. കിടിലന്‍ ടാബ്‌ലറ്റുകളും ലാപ്‌ടോപ്പുകളുമെല്ലാം അവിടെ അവതരിപ്പിച്ചിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധനേടിയ ടച്ച് പി.സിയാണ് ഹ്യുലറ്റ് പക്കാര്‍ഡിന്റെ പവിലിയന്‍ എക്‌സ് 360 ( HP Pavilion x360 ). ടാബായും ലാപ്‌ടോപ്പായും തരംപോലെ ഉപയോഗിക്കാവുന്ന സങ്കരഗാഡ്ജറ്റാണത്്. 399.99 ഡോളറാണ് (ഏതാണ്ട് 25,000 രൂപ) പവിലിയന്‍ എക്‌സ് 360 യുടെ വില. 1366 X 768 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 11.6 ഇഞ്ച് എച്ച്.ഡി. എല്‍.ഇ.ഡി. ബാക്ക്‌ലിറ്റ് സ്‌ക്രീനാണ് ഇതിനുള്ളത്. 2.17 ഗിഗാഹെര്‍ട്‌സ് ഇന്റല്‍ …

Continue reading ടച്ച് പി.സിയുമായി എച്ച്.പി.

ആദായ നികുതിദായകരല്ലാത്തവരും ഇപ്പോള്‍ പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പാന്‍ കാര്‍ഡില്‍ തെറ്റു സംഭവിച്ചാല്‍ തിരുത്തുന്നത് എങ്ങനെയെന്നത് പലരേയും കുഴയ്ക്കുന്ന ചോദ്യമാണ്. പാന്‍കാര്‍ഡ് എടുക്കുന്നതുപോലെ തന്നെ എളുപ്പമാണ് അതിലെ തെറ്റുതിരുത്തുന്നത്. തിരുത്താനുളള അപേക്ഷയും അതിനുള്ള ഫീസും ഇപ്പോള്‍ ഓണ്‍ലൈനായിപ്പോലും നല്കാം. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ (http: / / www.incometaxindia.gov.in/ ) പ്രവേശിച്ച് പാന്‍ എന്ന വിഭാഗത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് മുന്നോട്ടു നീങ്ങിയാല്‍ മതി. പുതിയ …

Continue reading പാന്‍ കാര്‍ഡിലെ തെറ്റുതിരുത്താന്‍

എച്ച്.എം.എസ് ടി3ക്യു എന്ന പേരില്‍ സോണി ഒരു മോഡല്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ത്രിഡി ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഹെഡ്‌സെറ്റുമായി ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്തുവന്നിരിക്കുകയാണ്. അവ്ഗാന്റ് ( Avegant ) എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ള ഗ്ലിഫ് എന്ന ഗാഡ്ജറ്റ് ശരിക്കുമൊരു മൊബൈല്‍ ഹോം തീയേറ്റര്‍ തന്നെ. എണ്‍പതിഞ്ച് വലിപ്പമുള്ള ടി.വി. എട്ടടി ദൂരത്ത് നിന്ന് കാണുന്ന ദൃശ്യാനുഭവമാണ് ഗ്ലിഫ് ( Glyph )സമ്മാനിക്കുക. ശക്തി കുറഞ്ഞ ഒരു എല്‍.ഇ.ഡിയില്‍നിന്ന് പ്രസരിപ്പിക്കുന്ന പ്രകാശം ഇരുപതുലക്ഷത്തിലേറെ കുഞ്ഞുകണ്ണാടികളിലൂടെ കടത്തിവിട്ട് ലെന്‍സില്‍ പതിപ്പിച്ചാണ് ദൃശ്യങ്ങള്‍ നമ്മുടെ …

Continue reading തലയിലേറ്റാം ഈ ത്രിഡി ഹോം തിയേറ്റര്‍ !

ലോകത്തിലെ ഏറ്റവും മോശമായ 25 പാസ് വേര്‍ഡുകള്‍ ഒരോ കൊല്ലവും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം പാസ് വേര്‍ഡുകള്‍ പുറത്തുവിടുന്ന സൈബര്‍ സുരക്ഷ ഏജന്‍സിയാണ് സ്പാളാഷ് ഡാറ്റ. ഇത്തവണയും പുറത്തിറക്കിയിട്ടുണ്ട് ഒരു ലിസ്റ്റ്. കഴിഞ്ഞ വര്‍ഷമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടായി എന്ന വാര്‍ത്തയ്ക്ക് പുറമേയാണ് ഈ വാര്‍ത്ത എന്നത് ശ്രദ്ധേയമാണ്. 23 പാസ് വേര്‍ഡുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 123456 , password, 12345678, qwerty , abc123, 123456789 എന്നിവയാണ് ആദ്യത്തെ 5 …

Continue reading ലോകത്തിലെ ഏറ്റവും മോശമായ 25 പാസ് വേര്‍ഡുകള്‍

സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കന്ന ആദ്യ ഇന്ത്യന്‍ നഗരമെന്ന സ്ഥാനം ബംഗളൂരിന് സ്വന്തം. ബംഗളൂരിലെ പ്രശസ്തമായ എംജി റോഡിലാണ് ആദ്യ വൈഫൈ ഹോട്ട് സ്പോട്ട് സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. എംജി റോഡ് ഉള്‍പ്പെടെ നഗരത്തിലെ അഞ്ച് പ്രധാന ഇടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകും. അടുത്ത മാസത്തോടെ ഈ ഹോട്ട് സ്പോട്ടുകള്‍ നഗരത്തിലെ പത്ത് ഇടങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്ന് കര്‍ണാടക ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വൈഫൈ പദ്ധതിയിലൂടെ ഒരാള്‍ക്ക് മൂന്ന് മണിക്കൂര്‍ വരെ ബ്രൗസ് ചെയ്യാനും 50 …

Continue reading രാജ്യത്ത് ആദ്യമായി വൈഫൈ ഫ്രീയായി നല്‍കുന്ന നഗരം ബംഗളൂര്‍

ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഒരു ഇന്ത്യക്കാരന്‍ ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ വംശജന്‍. അന്തരീക്ഷത്തിലെ ടിവി സിഗ്നലുകള്‍ പിടിച്ചെടുത്ത്  ഇന്റര്‍നെറ്റ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ആന്റിനയാണ് ചേട്ട് കനോജ എന്നയാള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഇതിനകം ടെലിവിഷന്‍ കമ്പനികളുടെ സഹായമില്ലാതെ ടിവി പ്രക്ഷേപണം നടത്തുന്ന  എയ്‌റിയോ എന്ന കമ്പനിയുടെ തലവനാണ് ഇദ്ദേഹം. അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന ഏതുതരം ടെലിവിഷന്‍ സിഗ്നലിനെയും സ്വീകരിച്ച് ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് വഴി സംപ്രേഷണം …

Continue reading ടെലിവിഷന്‍ സംപ്രേക്ഷണത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തവുമായി ഒരു ഇന്ത്യക്കാരന്‍

    കൊച്ചി: കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. ‘ഫിന്‍ ‘ എന്നു പേരിട്ടിരിക്കുന്ന ഈ മോതിരം വിപണിയിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങളും തുടങ്ങി. വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ . കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ആര്‍എച്ച്എല്‍ വിഷന്‍ ഫിന്നിന്റെ പ്രാഥമികരൂപം ഉണ്ടാക്കി പരിശോധനയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജൂണ്‍ മാസത്തോടെ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കലും ടെസ്റ്റിങ്ങും …

Continue reading സ്റ്റാര്‍ട്ടപ്പ് സംരംഭത്തില്‍നിന്ന് മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളര്‍

എഡ്വാര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളെ ആസ്പദമാക്കി ലണ്ടനിലെ ‘ഗാര്‍ഡിയന്‍’ ദിനപ്പത്രവും ‘ചാനല്‍ ഫോര്‍’ വാര്‍ത്താ ചാനലുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, കോണ്‍ടാക്റ്റുകള്‍, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ശേഖരിക്കാനായിരുന്നു ഇതെന്നും രഹസ്യരേഖകളിലുണ്ട്. ബ്രിട്ടീഷ് പൗരന്മാരുടെ എസ്.എം.എസുകളുടെ വിവരങ്ങള്‍, സന്ദേശമൊഴികെയുള്ളവ ശേഖരിക്കാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി രേഖകളിലുണ്ട്. ‘ഡിഷ് ഫയര്‍’ എന്നാണ് ഈ വിവരശേഖരണത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പേരിട്ടിരുന്നത്. മിസ്ഡ് കാള്‍, റോമിങ് ചാര്‍ജുകള്‍, ക്രഡിറ്റ് കാര്‍ഡ് ഉപഭോഗം എന്നിവയെക്കുറിച്ചുള്ള എസ്.എം.എസുകളാണ് പരിശോധിച്ചതെന്നും …

Continue reading യുഎസ് പ്രതിദിനം പരിശോധിച്ചിരുന്നത് 2000 ലക്ഷം മെസേജുകള്‍

  ഇന്‍ഷൂറന്‍സ് പരിരക്ഷയോടുകൂടിയ ബിറ്റ്‌കോയിന്‍ ( Bitcoin ) സംഭരണി ലണ്ടനില്‍ ആരംഭിച്ചു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കും. ലോകത്ത് ആദ്യമായാണ് ബിറ്റ്‌കോയിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നത്. സൈബര്‍ കവര്‍ച്ചയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് ‘എല്ലിപ്റ്റിക് വാള്‍ട്ടി’ ( Elliptic Vault ) ന്റെ സര്‍വീസ്. ‘ഡീപ് കോള്‍ഡ് സ്‌റ്റോറേജിലാ’ ( ‘deep cold storage’ ) കും ബിറ്റ്‌കോയിനുകള്‍ സൂക്ഷിക്കുകയെന്ന് എല്ലിപ്റ്റിക് വാള്‍ട്ട് അധികൃതര്‍ പറയുന്നു. ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട എന്‍ക്രിപ്റ്റഡ് …

Continue reading ബിറ്റ്‌കോയിനും ഇന്‍ഷൂറന്‍സ് പരിരക്ഷ!

ഇന്റല്‍ സിഇഒ ബ്രിയാന്‍ കര്‍സാനിക് ‘എഡിസണ്‍ ‘ അവതരിപ്പിക്കുന്നു…ചിത്രം : AP എഡ്.ഡി.കാര്‍ഡിന്റെ വലിപ്പമുള്ള 22 നാനോമീറ്റര്‍ ഡ്യുവല്‍-കോര്‍ പി.സി.യുമായി ഇന്റല്‍ . അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ’ ( CES 2014 ) യിലാണ്, ‘എഡിസണ്‍ ‘ എന്ന് പേരിട്ടിട്ടുള്ള ഈ ഗാഡ്ജറ്റ് അവതരിപ്പിക്കപ്പെട്ടത്. ഇന്റലിന്റെ 22 നാനോമീറ്റര്‍ ( nm ) ട്രാന്‍സിസ്റ്റര്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന്, ഇലക്ട്രോണിക്‌സ് ഷോയില്‍ ‘എഡിസണ്‍ ‘ അവതരിപ്പിച്ചുകൊണ്ട് കമ്പനി മേധാവി ബ്രിയാന്‍ കര്‍സാനിക് പറഞ്ഞു. …

Continue reading എഡിസണ്‍ : എസ് ഡി കാര്‍ഡിന്റെ വലിപ്പത്തിലൊരു കമ്പ്യൂട്ടര്‍

  മൊബൈല്‍ ഫോട്ടോഷെയറിങ് സര്‍വീസായ ‘സ്‌നാപ്പ്ചാറ്റി’ ( Snapchat ) ല്‍നിന്ന് ചോര്‍ത്തിയ 46 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ഭേദകര്‍ (ഹാക്കര്‍മാര്‍) ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. ഇത്രയും യൂസര്‍നാമങ്ങളും ഭാഗികമായ ഫോണ്‍നമ്പറുകളുമാണ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. SnapchatDB.info എന്ന സൈറ്റിലാണ് അക്കൗണ്ട് വിവരങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന്‘ടെക് ക്രഞ്ച്’ ( TechCrunch ) എന്ന ടെക് ന്യൂസ് സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടക്കത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ , കഴിഞ്ഞ ദിവസത്തോടെ SnapchatDB.info അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട് …

Continue reading ‘സ്‌നാപ്പ്ചറ്റി’ലെ 46 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി

  മൊബൈല്‍ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡ് എന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല. ‘നോക്കിയ’യെ കടത്തിവെട്ടി സാംസങ് മുന്നേറിയത് ആന്‍ഡ്രോയ്ഡിന്റെ സഹായത്തോടെയാണ്. സ്വതന്ത്ര സോഫ്റ്റ്‌വേറായതിനാല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് വന്‍ വിലക്കുറവ് വരുത്താനായത് സാധാരണക്കാര്‍ക്കിടയില്‍പ്പോലും സ്മാര്‍ട്ട്‌ഫോണ്‍ എത്താനും കാരണമായി. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തത്. മധുരപലഹാരങ്ങളുടെ പേരിലാണ് ഓരോ പതിപ്പും ഇറങ്ങിയതെന്ന് മറ്റൊരു കൗതുകം. ഇതില്‍ ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘കിറ്റ്കാറ്റ്’ ( Android 4.4 ). ബഹുരാഷ്ട്ര കമ്പനികള്‍ ‘കിറ്റ്കാറ്റ്’ …

Continue reading കിറ്റ്കാറ്റു’മായി ഇന്ത്യന്‍ കമ്പനി

  ശരിക്കുപറഞ്ഞാല്‍ ഇതൊരു ക്രിസ്മസ്-പുതുവത്സര സമ്മാനമാണ്. ഒരുകാലത്ത് പാശ്ചാത്യലോകത്ത് കുട്ടികളുടെ ഹരമായിരുന്ന ആയിരത്തോളം ക്ലാസിക് വീഡിയോ ഗെയിമുകള്‍ ‘ഇന്റര്‍നെറ്റ് ആര്‍ക്കൈവ്’ ഓണ്‍ലൈനിലെത്തിക്കുകയാണ്. ഇനിയവ വെബ്ബ് ബ്രൗസറില്‍ കളിക്കാം! ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ ‘ദി കണ്‍സോള്‍ ലിവിങ് റൂം’ ( Console Living Room ) പദ്ധതിയുടെ ഭാഗമായാണ്, തലമുറകള്‍ക്ക് ഹരംപകര്‍ന്ന ആ പ്രസിദ്ധ വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനിലെത്തുന്നത്. ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ സ്ഥാപകന്‍ ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ പറയുന്നത്നോക്കുക : ‘മരച്ചുവട്ടിലിരിക്കുന്ന വലിയൊരു പാഴ്‌സല്‍ കണ്ടെത്തുക. അതു തുറക്കുമ്പോള്‍ ഉള്ളില്‍ ആവേശമുണര്‍ത്തുന്ന, എണ്ണമറ്റ വീഡിയോ …

Continue reading 1000 ക്ലാസിക് വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനില്‍

 വൈദ്യുതി ബില്‍ ഏത് ഓഫീസിലുമടയ്ക്കാനും വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്താനുമുള്ള സംവിധാനങ്ങളുമായി വൈദ്യുതി ഓഫീസുകള്‍ ഒരുമ നെറ്റ് സംവിധാനത്തിലേക്ക് മാറുന്നു. സംവിധാനം നിലവില്‍വരുന്നതോടെ ഓരോ ഉപഭോക്താവിനും കണ്‍സ്യൂമര്‍ നമ്പര്‍ കൂടാതെ 13 അക്ക കസ്റ്റമര്‍ നമ്പര്‍ കൂടി നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് സംസ്ഥാനത്തെവിടെയും വൈദ്യുതി സേവനങ്ങള്‍ ലഭ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ റിസ്ട്രക്‌ചേര്‍ഡ് ആക്‌സലേറേറ്റഡ് പവര്‍ ഡവലപ്‌മെന്‍റ് ആന്‍ഡ് റിസോഴ്‌സ് പ്രോഗ്രാമി (RAPDRP) ന്റെ ഭാഗമായാണ് കെ.എസ്.ഇ.ബിയില്‍ ആധുനിക നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംവിധാനം നിലവില്‍ വരുന്നതോടെ നമുക്ക് …

Continue reading വൈദ്യുതി ഓഫീസുകളില്‍ ഇനി ‘ഒരുമ’ നെറ്റ് സംവിധാനം

  അഞ്ചുലക്ഷം ലെഗോ ബ്ലോക്കുകള്‍കൊണ്ട് നിര്‍മിച്ച കാര്‍ . ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണിലെ നിരത്തിലിറങ്ങിയ ഈ കാറിന്റെ മുഖ്യ സവിശേഷത, അതിന്റെ ഇന്ധനം വായുവാണ് എന്നതാണ്. ഒരു ഓസ്‌ട്രേലിയന്‍ സംരംഭകനും റുമാനിയന്‍ ടെക്‌നോളജിസ്റ്റും ചേര്‍ന്നാണ് ‘വായുവിലോടും കാര്‍ ‘ നിര്‍മിച്ചത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാന്‍ കാറിനാകും. ‘ക്രൗഡ് ഫണ്ടഡ് പ്രോജക്ടാ’യാണ് ലെഗോ കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. വായു ഊര്‍ജം പകരുന്ന നാല് എഞ്ചിനുകളുടെയും 256 പിസ്റ്റണുകളുടെയും സഹായത്തോടെയാണ് കാര്‍ ഓടുന്നത്. എഞ്ചിനും പിസ്റ്റണുകളുമെല്ലാം നിര്‍മിച്ചിരിക്കുന്നത് …

Continue reading ലെഗോ കാര്‍ നിരത്തിലിറങ്ങി; ഇന്ധനം വായു!

ബിംഗ്, ഗൂഗിള്‍ , യാഹൂ തുടങ്ങിയവയുടെ സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന സീറോആക്‌സസ് ബോട്ട്‌നെറ്റിന്റെ പ്രവര്‍ത്തനം, യൂറോപ്പിലെയും അമേരിക്കയിലെയും നിയമപാലകരുടെ സഹായത്തോടെ തടസ്സപ്പെടുത്തിയതായി മൈക്രോസോഫ്റ്റ്. ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ ഹൈജാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ബോട്ട്‌നെറ്റ് ( botnet ). ലോകത്തെ ഏറ്റവും വലിയ ബോട്ട്‌നെറ്റുകളിലൊന്നാണ് സീറോആക്‌സസ് ( ZeroAccess ). ‘സിര്‍ഫെഫ് ബോട്ട്‌നെറ്റ്’ ( Sirefef botnet ) എന്ന പേരിലും അറിയപ്പെടുന്ന ഈ ബോട്ട്‌നെറ്റ് 20 ലക്ഷം കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ്. സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്ത് …

Continue reading ‘സീറോആക്‌സസ് ബോട്ട്‌നെറ്റ്’ തകര്‍ത്തതായി മൈക്രോസോഫ്റ്റ്

  വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ഐടി രംഗത്തെ മുന്‍നിരക്കാരായ വിപ്രോ കമ്പ്യൂട്ടര്‍ നിര്‍മാണ ബിസിനസ്സില്‍ നിന്ന് പിന്‍വാങ്ങുന്നു. ഡെസ്‌ക് ടോപ്, ലാപ്‌ടോപ്, സെര്‍വര്‍ എന്നിവയുടെ നിര്‍മാണവും വിതരണവും അവസാനിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേയും പുതുച്ചേരിയിലേയും നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ വിപ്രോ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസും കമ്പ്യൂട്ടര്‍ നിര്‍മാണം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. കമ്പ്യൂട്ടര്‍ ബിസിനസ്സില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ രംഗത്തു നിന്ന് പിന്‍വാങ്ങാന്‍ വിപ്രോ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ …

Continue reading വിപ്രോ കമ്പ്യൂട്ടര്‍ നിര്‍മാണ രംഗത്തുനിന്ന് പിന്‍മാറുന്നു

പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇനി മൃതദേഹങ്ങള്‍ കീറിമുറിക്കേണ്ട. ടച്ച് സ്‌ക്രീനിലൂടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവുന്ന ഡിജിറ്റല്‍ പോസ്റ്റ്‌മോര്‍ട്ടം എക്‌സാമിനേഷന്‍ ഫെസിലിറ്റി ബ്രിട്ടണില്‍ പ്രാവര്‍ത്തികമായി. മൃതദേഹം കീറി പരിശോധിക്കുമ്പേള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മനപ്രയാസം ഇല്ലാതാക്കാനാണ് പുതിയ സാങ്കേതിക വിദ്യ ആവിഷ്‌കരിച്ചത്. അത്യാധുനിക ത്രീഡി ഡിജിറ്റല്‍ ഇമേജിംഗ് സോഫ്ട്‌വെയറാണ് പോസ്റ്റ്‌മോര്‍ട്ടം യന്ത്രത്തിലുള്ളത്. ഇത് എംആര്‍ഐ സ്‌കാനറുമായി ഘടിപ്പിച്ചാണ് മൃതദേഹം സൂക്ഷ്മമായി പരിശോധിക്കുന്നത്. ശരീരം കീറിമുറിക്കാതെ തന്നെ കോശങ്ങളും അവയവഭാഗങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ ഡോക്ടര്‍മാര്‍ക്കാവും. മലേഷ്യന്‍ കമ്പനിയായ ഐജെനെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുതിയ സാങ്കേതികവിദ്യ …

Continue reading കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പുതിയ യന്ത്രം

‘വെള്ളം, വെള്ളം സര്‍വത്ര! തുള്ളി കുടിക്കാന്‍ ഇല്ലത്രെ!!’ എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധമാണ് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇപ്പോള്‍ . സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക കമ്പ്യൂട്ടറുകളും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. പണ്ട് ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുപോലും ലഭ്യമാണ്. കമ്പ്യൂട്ടര്‍മേഖലയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ( Consumer Eletcronics ) മേഖലയും ചേര്‍ന്ന് മനോഹരവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ ഗാഡ്ജറ്റുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമൊക്കെ ലക്ഷ്വറി ഉപകരണങ്ങള്‍ എന്നതില്‍നിന്ന് …

Continue reading സാങ്കേതിക വിപ്ലവം റാസ്ബറി പൈ വഴി

Microsoft has announced Office 365 Message Encryption service that will let you send encrypted emails to anyone outside your company. The service will be rolled out in Q1, 2014. By adding encryption, Microsoft has added another level of protection against unauthorized access. The service will come in useful for sensitive communications, like a bank sending credit …

Continue reading Encrypted messaging from Microsoft Office 365

‘ജിനോമിക്‌സിന്റെ പിതാവെ’ന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഫ്രെഡറിക് സാങ്ങര്‍ (95) അന്തരിച്ചു. രസതന്ത്രത്തിന് രണ്ടുതവണ നൊബേല്‍ പുരസ്‌ക്കാരം നേടിയുള്ള ഏക ശാസ്ത്രജ്ഞനാണ് അദ്ദേഹം. പ്രോട്ടീന്‍ പഠനരംഗത്തും ജിനോം ഗവേഷണത്തിലുമുണ്ടായ സര്‍വ്വമുന്നേറ്റങ്ങളുടെയും മുഖ്യകാരണക്കാരില്‍ ഒരാളാണ് സാങ്ങര്‍ . കേംബ്രിഡ്ജ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കമ്യൂണിക്കേഷന്‍സ് മാനേജര്‍ ആഡ്രിയന്‍ പെന്‍റോസ് ആണ് സാങ്ങര്‍ വിടവാങ്ങിയ കാര്യം അറിയിച്ചത്. കേംബ്രിഡ്ജിന് സമീപം സ്വാഫ്ഹാം ബുള്‍ബെക് ഗ്രാമത്തിലാണ് സാങ്ങര്‍ അവസാനകാലത്ത് താമസിച്ചിരുന്നത്. രണ്ടുതവണ നൊബേല്‍ പുരസ്‌ക്കാരം നേടിയവര്‍ സാങ്ങര്‍ അടക്കം നാലുപേരുണ്ടെങ്കിലും, …

Continue reading ‘ജിനോമിക്‌സിന്റെ പിതാവ്’ ഫ്രെഡറിക് സാങ്ങര്‍ വിടവാങ്ങി

pm വാഷിങ്ടണ്‍: രാത്രിയില്‍ സണ്‍ ഗ്ലാസുകള്‍ കൊണ്ടെന്തെങ്കിലും ഗുണമുണ്ടോ? ഇല്ലെന്ന് പറയാന്‍ വരട്ടെ. സണ്‍ ഗ്ലാസ് കൊണ്ട് സ്മാര്‍ട്ട് ചെയ്യാന്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്ന് ഇന്ത്യക്കാരാനായ സയാലെ കുലുസ്‌കര്‍ പറയും. അമേരിക്കയില്‍ കഴിയുന്ന കുലുസ്‌കര്‍ രാത്രിയില്‍ ഉപയോഗമില്ലാത്ത സണ്‍ ഗ്ലാസിന്റെ കാലില്‍ സോളാര്‍ പാനല്‍ ഫിറ്റ് ചെയ്താണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന തരത്തില്‍ മാറ്റിയെടുത്തത്. പകല്‍ സമയത്ത് ഈ കണ്ണട സാധാരണ പോലെ ധരിക്കാനും സാധിക്കും. തന്റെ പഠനത്തിന്റെ ഭാഗമായിട്ടാണ് കുലുസ്‌കര്‍ ഇത്തരത്തില്‍ നൂതനമായ ആശയം മുന്നോട്ട് …

Continue reading ഈ സണ്‍ ഗ്ലാസ് ഫോണ്‍ ചാര്‍ജ് ചെയ്യും!

If you have tried online cloud storage solutions before and found that you’d prefer a self-hosted file sharing solution, it’s time to check out Seafile. With Seafile, you can run your own private server to share documents with groups of colleagues or friends. What is Seafile? Seafile have created a completely open-source private cloud-sharing system designed for use by …

Continue reading How to create secure Cloud storage with Seafile

Scientists, including one of Indian-origin, claim to have developed a new ‘inkblot’ password system that could provide near-unbreakable layer of security against online password thefts. The new password system called Gotcha developed at the Carnegie Mellon Universitycould secure high-value information such as bank accounts — even if the password leaks as part of a large-scale site breach. To …

Continue reading Inkblot, the new fool-proof password system

Thanks to EEG sensors, controlling objects with the mind has leaped off the pages of science fiction and into reality. Recently, we’ve told you about people controlling drones, exoskeletons — even other people — simply by putting on their thinking caps.       Alejo Bernal, a recent graduate of Design Academy Eindhoven, has developed a similar project by designing a …

Continue reading Drive This Car With Your Mind — Like a Jedi

ജബ്ര. ഈ പേര് ഇന്ത്യക്കാര്‍ക്കിടയില്‍ അത്ര സുപരിചിതമല്ല. വയര്‍ലെസ് ഹെഡ്‌സെറ്റുകളുടെയും ബ്ലൂടൂത്ത് സ്പീക്കറുടെയും നിര്‍മാതാക്കളാണ് ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജബ്ര കോര്‍പ്പറേഷന്‍. ലോകത്തെ ആദ്യ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് അവതരിപ്പിച്ചത് ഈ കമ്പനിയായിരുന്നു. ജബ്ര ബിടി100 എന്ന് പേരിട്ട ആദ്യ ബ്ലൂടൂത്ത് ഹാന്‍ഡ്‌സെറ്റ് കമ്പനിയിറക്കിയത് 2000 ലാണ്. അക്കാലത്ത് നമ്മുടെ നാട്ടില്‍ മൊബൈല്‍ഫോണുകള്‍ പോലും വന്നുതുടങ്ങിയിട്ടേ ഉള്ളൂ എന്നോര്‍ക്കണം. ഇന്നിപ്പോള്‍ ബ്ലൂടൂത്ത് ഡിവൈസ്, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍ എന്നിവയുടെയൊക്കെ ഒന്നാംനിര നിര്‍മാതാക്കളാണ് ജബ്ര. വന്‍കിട കമ്പനികളുടെ കോള്‍സെന്ററുകളിലെല്ലാം ജബ്ര …

Continue reading ശബ്ദസുഖം ഉറപ്പാക്കും ജബ്ര സോള്‍മേറ്റ് മിനി

ഫോണ്‍ എവിടെയെങ്കിലും വെച്ചു മറന്നോ? താക്കോല്‍ നഷ്ടപ്പെട്ടോ? പ്രിയപ്പെട്ട നായയെ കാണാനില്ലേ?…പേടിക്കേണ്ട, ഇത്തരം ഏത് സാഹചര്യത്തിലും സഹായകമാകുന്ന ഒരു ചെറു ജിപിഎസ് ട്രാക്കര്‍ എത്തുകയാണ്; ക്രൗഡ് ഫണ്ടിങ് പദ്ധതിയിലൂടെ. എന്തിനെയും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ‘റിട്രീവര്‍ ‘ ( Retrievor ) എന്ന ഉപകരണം സോളാര്‍ വിദ്യ വഴി സ്വയം ചാര്‍ജായിക്കൊള്ളും. കാണാതെ പോകുന്ന വസ്തുക്കളുടെ സ്ഥാനം അഞ്ചടി പരിധിയില്‍ വരെ ട്രാക്ക് ചെയ്യാന്‍ കഴിവുള്ള ഉപകരണമാണിത്. ഒരു ചെറു ജിപിഎസ് ഡിസ്‌ക്കാണ് റിട്രീവര്‍ . കഷ്ടിച്ച് …

Continue reading റിട്രീവര്‍ – ചാര്‍ജ് ചെയ്യേണ്ട ; എന്തിനെയും ട്രാക്ക് ചെയ്യാം

സിഡിയും ഫ് ളാഷ് ഡ്രൈവും ഹാര്‍ഡ് ഡിസ്‌ക്കുമൊക്കെ കണ്ട് പരിചയിച്ച നമുക്ക് കളിമണ്‍ പന്തുകള്‍ ഡേറ്റാസംഭരണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാകുമോ. എന്നാല്‍ , അത്തരമൊരു കാലമുണ്ടായിരുന്നു – 5,500 വര്‍ഷംമുമ്പ് മിസ്സപ്പൊട്ടാമിയയില്‍ . ‘ലോകത്തെ ഏറ്റവും പഴക്കമേറിയ ഡേറ്റാസംഭരണ സംവിധാന’മാണ് പുരാവസ്തു ഗവേഷകര്‍ ഇറാനില്‍നിന്ന് കണ്ടെത്തിയത്. പ്രാചീന മിസ്സപ്പൊട്ടാമിയയില്‍ റിക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്നത് കളിമണ്‍ പന്തുകളിലായിരുന്നുവത്രേ. ഒരര്‍ഥത്തില്‍ ആ കളിമണ്‍ പന്തുകള്‍ ‘പ്രാചീന സിഡി’കളാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യന്‍ എഴുത്തുവിദ്യ കണ്ടുപിടിക്കുന്നതിനും 200 വര്‍ഷംമുമ്പ് ഇത്തരം ഡേറ്റാസംഭരണ സംവിധാനം ഉപയോഗിച്ചിരുന്നതിനാണ് …

Continue reading 5500 വര്‍ഷം മുമ്പും ഡേറ്റാസംഭരണം !