Iphone

ആപ്പിള്‍ ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ ഫോണ്‍ ഐ ഫോണ്‍ 6 സെപ്റ്റംബറില്‍ ആദ്യം പുറത്തിറങ്ങും. കണ്ണാടി പോലെ സുതാര്യമായ ഫോണും ഐ ഫോണ്‍ 6 സീരീസിലുണ്ട്. ആപ്പിളിന്റെ മറ്റ് ഫോണുകള്‍ക്കുള്ളതിനേക്കാള്‍ വലിയ സ്‌ക്രീന്‍ സൈസാണ് ഐഫോണ്‍ 6 നുള്ളത്. 10 എം.ബി ക്യാമറയാണ് ഐഫോണ്‍ 6ന്റെ സവിശേഷത. ഷാര്‍പ്പായ ചിത്രങ്ങള്‍ ഐഫോണ്‍ 6ലൂടെ ലഭിക്കും.

Continue reading ഐഫോണ്‍ 6 സെപ്തംബറില്‍ പുറത്തിറങ്ങും

  ആപ്പിളിന്റെ പുതിയ ഐഫോണ്‍ അടുത്ത സംപ്തംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ‘ഐഫോണ്‍ 6’ ( iPhone 6 ) എന്നാകും അതിന്റെ പേരെന്നും റിപ്പോര്‍ട്ട് പറയുന്നു. സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ് 5 ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ്, ഐഫോണ്‍ 6 നെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 4.7 ഇഞ്ച്, അല്ലെങ്കില്‍ 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളതാകും ഐഫോണ്‍ 6 എന്ന്, ജപ്പാനിലെ ‘നിക്കീ ബിസിനസ് ഡെയ്‌ലി’യാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയുടെ ഉറവിടം നിക്കീ വെളിപ്പെടുത്തിയില്ല. ഉന്നത റിസല്യൂഷനിലുള്ള ലിക്വിഡ് …

Continue reading ഐഫോണ്‍ 6 സപ്തംബറിലെന്ന് റിപ്പോര്‍ട്ട്

ഐഫോണും, ഐപാഡും അല്ല ആപ്പിളിന്റെ സര്‍പ്രൈസ് ഉത്പന്നം ഈ വര്‍ഷം തന്നെ ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടറുകള്‍,ഐ പോഡ് ഇങ്ങനെയുള്ള ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും വിപണിയില്‍ ഇപ്പോള്‍ പ്രിയം കുറവോന്നും ഇല്ല. എന്നാല്‍ അതിനപ്പുറം തങ്ങള്‍ ചിന്തിക്കുകയാണെന്നാണ് ആപ്പിള്‍ തലവന്‍ ടിം കുക്ക്. ആപ്പിളിന്റെ ഡിസംബര്‍ വരെയുള്ള ലാഭ വിവരങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് ടിമ്മിന്റെ പ്രഖ്യാപനം. ഈ വര്‍ഷം തന്നെ ഇപ്പോഴുള്ള പ്രോഡക്ടുകളില്‍ നിന്നും വ്യത്യസ്ഥമായി ഈ വര്‍ഷം തന്നെ ആപ്പിള്‍‌ പ്രോഡക്ടുകള്‍ ഇറക്കുമെന്നാണ് സൂചന. ആപ്പിള്‍ ടിവി …

Continue reading ഐഫോണും, ഐപാഡും അല്ല ആപ്പിളിന്റെ സര്‍പ്രൈസ് ഉത്പന്നം ഈ വര്‍ഷം തന്നെ

ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണ്‍ അഞ്ചിഞ്ച് ‘സഫയര്‍ ഡിസ്‌പ്ലേ’യുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസിന് പകരം, സഫയര്‍ ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 6 ല്‍ എന്ന വിവരം 9to5Mac നടത്തിയ അന്വേഷണത്തിലാണ് വെളിവായത്. ജി ടി അഡ്വാന്‍സ് ടെക്‌നോളജീസ് ( GTAT ) കമ്പനി അതിന്റെ അരിസോണയിലെ മെസയിലുള്ള നിര്‍മാണകേന്ദ്രത്തില്‍ , 10-20 കോടി അഞ്ചിഞ്ച് ഡിസ്‌പ്ലേയ്ക്ക് ആവശ്യമായ സഫയര്‍ ക്രിസ്റ്റല്‍ ആപ്പിളിനുവേണ്ടി നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2007 ല്‍ ആപ്പിള്‍ ആദ്യമായി ഐഫോണ്‍ അവതരിപ്പിച്ചതു മുതല്‍ പോറല്‍ വീഴാത്ത ഗൊറില്ല …

Continue reading ഐഫോണ്‍ 6 ല്‍ ‘സഫയര്‍ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ’യെന്ന് റിപ്പോര്‍ട്ട്

  ഐഫോണിനെ ഒറ്റയടിക്ക് തെര്‍മല്‍ ക്യാമറയാക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം രംഗത്തെത്തുന്നു. ജീവികളെയും വസ്തുക്കളെയും അവയുടെ താപമുദ്രയുടെ സഹായത്തോടെ ചിത്രീകരിക്കാന്‍ അവസരമൊരുക്കുന്ന ‘ഫ് ളിര്‍ വണ്‍ ‘ ( FLIR One ) എന്ന ഐഫോണ്‍ ജാക്കറ്റാണിത്. ആപ്പിളിന്റെ ഐഫോണ്‍ 5, ഐഫോണ്‍ 5എസ് എന്നീ മോഡലുകള്‍ക്കായാണ് ‘ഫ് ളിര്‍ സിസ്റ്റംസ്’ പുതിയ സഹായഉപകരണം രംഗത്തെത്തിക്കുന്നത്. 349 ഡോളര്‍ (21,500 രൂപ) ആണ് വില. അടുത്തയിടെ സമാപിച്ച രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യിലാണ് ‘ഫ് ളിര്‍ …

Continue reading ഐഫോണിനെ തെര്‍മല്‍ ക്യാമറയാക്കാന്‍ വിദ്യ

  ആപ്പിളിന്റെ പുതിയ തലമുറ ഐപാഡുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഐപാഡ് എയറും റെറ്റിന ഡിസ്‌പ്ലെയോടുകൂടിയ ഐപാഡ് മിനിയും ഡിസംബര്‍ ഏഴ് മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിതരണ പങ്കാളിയായ ഇന്‍ഗ്രാം മൈക്രോ വാര്‍ത്താക്കുറിപ്പ് വഴി അറിയിച്ചതാണ് ഇക്കാര്യം. ഐപാഡ് എയര്‍ ( iPad Air ) 16 ജിബി വൈഫൈ മോഡലിന് 35,000 രൂപയും, ററ്റിന ഡിസ്‌പ്ലെയോടുകൂടിയ ഐപാഡ് മിനിയുടെ അതേ മോഡലിന് 28,000 രൂപയുമായിരിക്കും ഇന്ത്യയില്‍ വിലയെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ഐപാഡ് എയറിന്റെ …

Continue reading ഐപാഡ് എയറും പുതിയ ഐപാഡ് മിനിയും ഇന്ത്യയിലെത്തുന്നു

Apple is said to be working on two curved display iPhone models for the “second half of next year,” according to a source speaking to Bloomberg, with a likely released planned for the third quarter, and building better touchscreen sensors that introduce fine pressure sensitivity for later devices to be introduced after that.   The new  iPhone …

Continue reading Apple Working on Bigger and Curved iPhones

പുതിയ ഐഫോണ്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവര്‍ – അഹമ്മദാബാദില്‍നിന്നുള്ള ദൃശ്യം – എ.പി ദീപാവലി ആഘോഷിക്കാന്‍ ഇത്തവണ ഐഫോണ്‍ മധുരവും. പുതിയ മോഡലുകളായ ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി എന്നിവ ദീപാവലി തലേന്നാണ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. മുംബൈ ഉള്‍പ്പടെ രാജ്യത്തെ വന്‍നഗരങ്ങളില്‍ പുതിയ ഐഫോണിനായി ചെറുപ്പക്കാരുടെ നീണ്ട നിര കാണപ്പെട്ടു. ഐഫോണ്‍ 5എസിയും 5സിയുടെയും 16 ജിബി മോഡലിന് യഥാക്രമം 53,500 രൂപ, 41,900 രൂപ എന്നിങ്ങനെയാണ് വില. രാജ്യത്തെമ്പാടുമുള്ള നാലായിരത്തോളം വില്‍പ്പനകേന്ദ്രങ്ങളില്‍ നിന്ന് പുതിയ ഐഫോണുകള്‍ …

Continue reading പുതിയ ഐഫോണുകള്‍ ഇന്ത്യയിലെത്തി; വന്‍നഗരങ്ങളില്‍ വാങ്ങാന്‍ തിരക്ക്

ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ നവംബര്‍ ഒന്നുമുതല്‍ ഇന്ത്യയിലും ലഭ്യമാകും.ഐഫോണ്‍ 5 എസ് ( iPhone 5S ), ഐ ഫോണ്‍ 5 സി ( iPhone 5C ) എന്നപേരിലുള്ള ഇവയെ സപ്തംബര്‍ പത്തിനാണ് ആപ്പിള്‍ അവതരിപ്പിച്ചത്. സപ്തംബര്‍ 20 മുതല്‍ ഒമ്പത് രാജ്യങ്ങളില്‍ ഇത് വിപണിയിലെത്തി. ഒക്ടോബക് 25 മുതല്‍ 25 രാജ്യങ്ങളിലും നവംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളിലും പുതിയ മോഡലുകള്‍ എത്തുമെന്നാണ് ആപ്പിളിന്റെ ഔദ്യോഗിക അറിയിപ്പ്. ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായാണ് …

Continue reading പുതിയ ഐഫോണുകള്‍ ഇന്ത്യയിലേക്ക്

  ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മേല്‍കൈ വീണ്ടെടുക്കാനുദ്ദേശിച്ച് രണ്ട് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. കൂടുതല്‍ വേഗമേറിയ പ്രൊസസറും ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുള്ള ഐഫോണ്‍ 5എസ്, വിലക്കുറഞ്ഞ ഐഫോണ്‍ 5സി എന്നിവയാണ് പുതിയ മോഡലുകള്‍ . ആന്‍ഡ്രോയ്ഡ് ഫോണുകളുയര്‍ത്തുന്ന വെല്ലുവിളി നേരിടാനുദ്ദേശിച്ചാണ് ആപ്പിളിന്റെ നിക്കമെന്ന് വ്യക്തം. അതിനാണ് ഐഫോണിന്റെ വിലകുറഞ്ഞ വേര്‍ഷന്‍ ഇറക്കിയിരിക്കുന്നത്. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ (നീല, പച്ച, പിങ്ക്, മഞ്ഞ, വെള്ള) പ്ലാസ്റ്റിക് പിന്‍ഭാഗത്തോടുകൂടിയ ഐഫോണ്‍ 5സിക്ക് രണ്ടുവര്‍ഷത്തെ സര്‍വീസ് കരാറോടുകൂടി 99 ഡോളര്‍ …

Continue reading പുതിയ രണ്ട് ഐഫോണ്‍ മോഡലുകളുമായി ആപ്പിള്‍

ഒരേ സമയം രണ്ട് ഐഫോണുകളുമായി ആപ്പിള്‍ രംഗത്തെത്തുന്നു. കാലിഫോര്‍ണിയയില്‍ നാളെ നടക്കാനിരിക്കുന്ന ചടങ്ങില്‍ ആപ്പിള്‍ ഈ രണ്ട് ഫോണുകളെയും അവതരിപ്പിക്കും. ഇതില്‍ ഒരു ഐഫോണ്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് ആപ്പിളിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിവേഗ പ്രോസസ്സറാണ് ഒരു ഐഫോണിന്റെ പ്രത്യേകത. ഇന്ത്യയെയും ചൈനയെയും ലക്ഷ്യം വെച്ചാണ് പുതിയ ഐഫോണുകള്‍ എത്തുന്നത്. എന്നാല്‍ വിപണിയിലെ ഇവയുടെ വിലയെക്കുറിച്ച് കമ്പനി അധികൃതര്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.  

Continue reading രണ്ട് ഐഫോണുകളുമായി ആപ്പിള്‍ വരുന്നു

രണ്ടുകാര്യങ്ങളില്‍ ആപ്പിള്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് പറയാറുണ്ട് – വിലയുടെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും. എന്നാല്‍ , വിലയുടെ കാര്യത്തില്‍ കടുംപിടിത്തം തുടര്‍ന്നാല്‍ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുമെന്ന് ആപ്പിള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഐഫോണിന്റെ വിലക്കുറവുള്ള മോഡല്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നു എന്നത് അതിന്റെ സൂചനയായി കാണാം. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ ഐഫോണ്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ , ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പ്രാമുഖ്യം നേടിയത് വിലക്കുറവുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ മിക്കവര്‍ക്കും ഐഫോണിന്റെ വില താങ്ങാന്‍ പറ്റാത്തതാണ് ഇതിന് കാരണമെന്ന് …

Continue reading ഇന്ത്യയെയും ചൈനയെയും ലക്ഷ്യംവെച്ച് വിലക്കുറഞ്ഞ ഐഫോണ്‍ വരുന്നു

  ആപ്പിളിന്റെ ഉത്പന്നങ്ങള്‍ എന്നും അഭ്യൂഹങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിക്കാറുണ്ട്. ആപ്പിള്‍ താമസിയാതെ അവതരിപ്പിക്കാന്‍ പോകുന്ന ഐഫോണിന്റെ പുതിയ വേര്‍ഷനുകളുടെ കാര്യവും മറിച്ചല്ല. ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 5എസ്, കുറഞ്ഞ വിലയുള്ള ഐഫോണ്‍ വേര്‍ഷനായ ഐഫോണ്‍ 5സി എന്നിവയെക്കുറിച്ചുള്ള വീഡിയോകള്‍ യുട്യൂബില്‍ പരക്കുകയാണ്. വീഡിയോയിലുള്ളത് എത്രത്തോളം സത്യമാണെന്നു മാത്രം ആര്‍ക്കുമറിയില്ല. കാരണം, തങ്ങളിറക്കാന്‍ പോകുന്ന ഉപകരണങ്ങളെക്കുറിച്ച് ആപ്പിള്‍ മുന്‍കൂര്‍ ഒന്നും പറയാറില്ല, വെളിപ്പെടുത്താറുമില്ല. സുവര്‍ണ നിറത്തിലുള്ള ഐഫോണ്‍ 5എസിനെക്കുറിച്ചുള്ള വീഡിയോകളാണ് അധികവും. സ്വര്‍ണത്തിന്റെ നിറത്തില്‍ മാത്രമല്ല, …

Continue reading സുവര്‍ണ നിറത്തില്‍ ഐഫോണ്‍ 5എസ് – യുട്യൂബില്‍ വീഡിയോ പ്രളയം

‘ആന്‍ഗ്രി ബേര്‍ഡ്‌സ്’ ഉള്‍പ്പടെയുള്ള ജനപ്രിയ ആന്‍ഡ്രോയിഡ് ഗെയിമുകളുടെ പേരില്‍ സ്പാം വൈറസ് പടരുന്നതായി മുന്നറിയിപ്പ്. ഉടമസ്ഥരറിയാതെ ഫോണുകളെ പാഴ്‌സന്ദേശങ്ങള്‍ അയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ദുഷ്ടപ്രോഗ്രാമാണ് ഗെയിമുകള്‍ വഴി പടരുന്നതത്രേ. സൗജന്യമായി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഗെയിമുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് പുതിയ ഫോണുകളില്‍ വൈറസ് കടന്നുകൂടുന്നത്. ‘സ്പാംസോള്‍ജിയര്‍’ (SpamSoldier)എന്ന് വിളിക്കുന്ന ബോട്ട്‌നെറ്റാണത്രേ സ്പാം വൈറസിന് പിന്നിലെന്ന് സുരക്ഷാസ്ഥാപനമായ ‘ക്ലൗഡ്മാര്‍ക്ക്’ നടത്തിയ വിശകലനത്തില്‍ വ്യക്തമായി. ഒരുക്കില്‍ ഫോണില്‍ കയറിക്കൂടിയാല്‍, ആ ഗെയിം ആപ്പ് ഒരു വെബ് സെര്‍വറുമായി ബന്ധപ്പെടുകയും അവിടുന്ന് ലഭിക്കുന്ന ഫോണ്‍ നമ്പറുകളിലേക്ക് …

Continue reading ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വഴി സ്‌പാം വൈറസ് പടരുന്നു

  ഗൂഗിള്‍ മാപ്‌സ് വീണ്ടും ഐഫോണിലേക്ക് തിരിച്ചെത്തുന്നു. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന് (ഐഒഎസ്) വേണ്ടിയുള്ള മാപ്‌സ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കി. ഒരര്‍ഥത്തില്‍, ഐഫോണിലേക്ക് ഗൂഗിള്‍ മാപ്‌സിന്റെ രണ്ടാംവരവാണിത്. ഐഫോണില്‍നിന്ന് ഗൂഗിള്‍ മാപ്‌സ് ആപ്പ് പോയപ്പോള്‍, ബ്രൗസറിലൂടെ വേണമായിരുന്നു ഗൂഗിള്‍ മാപ്‌സില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് എത്താന്‍. ഇനിയത് വേണ്ട, ആപ്ലിക്കേഷനായി തന്നെ ഗൂഗിള്‍ മാപ്‌സ് ഐഫോണില്‍ ലഭ്യമാകും. ഐഫോണ്‍ ഉണ്ടായ കാലം മുതല്‍ അതിലെ ഡിഫോള്‍ട്ട് ആപ്‌സുകളിലൊന്ന് ഗൂഗിള്‍ മാപ്‌സ് ആയിരുന്നു. എന്നാല്‍, സ്വന്തം മാപ്പിങ് സര്‍വീസ് ഉപയോഗിക്കാന്‍ …

Continue reading ഐഫോണില്‍ ഗൂഗിള്‍ മാപ്‌സ് വീണ്ടും

ടാല്‍കം പൗഡര്‍ ടിന്നിന്റെ രൂപത്തിലുളള ടിയര്‍ഗ്യാസ് കാര്‍ട്രിഡ്ജ്, സിഗററ്റ് ലൈറ്ററുടെ ആകൃതിയില്‍ ഗ്രനേഡ്, ലേസര്‍രശ്മികള്‍ പുറപ്പെടുവിക്കുന്ന കഴിവുള്ള റിസ്റ്റ് വാച്ച്… കിടിലന്‍ ഗാഡ്ജറ്റ്‌സുകളുടെ ഉപയോഗംകൊണ്ട് ശ്രദ്ധേയമാകാറുണ്ട് ഓരോ ജെയിംസ് ബോണ്ട് സിനിമയും. 1962 ലിറങ്ങിയ ആദ്യ ചിത്രമായ ഡോ.നോ മുതല്‍ കഴിഞ്ഞ മാസമറിങ്ങിയ സ്‌കൈഫാള്‍ വരെയുള്ള ബോണ്ട് സിനിമകളിലെല്ലാം സാങ്കേതികവിദ്യകള്‍ കൊണ്ടുള്ള കുസൃതികള്‍ കാണാം. ലോകമെങ്ങുമിറങ്ങുന്ന ത്രില്ലര്‍ സിനിമകള്‍ ഈ രീതി അനുകരിക്കാറുമുണ്ട്്. ലങ്കാദഹനത്തില്‍ പ്രേംനസീറിന്റെ കൈയില്‍ എപ്പോഴുമുണ്ടാകുന്ന ശ്രുതിപ്പെട്ടി ക്ലൈമാക്‌സില്‍ തോക്കായി മാറുന്നതും സി.ഐ.ഡി. മൂസയില്‍ …

Continue reading ബോണ്ട് ഫോണിന്റെ ഉള്ളിലുള്ളത്‌

  1999 ലാണ് കനേഡിയന്‍ കമ്പനിയായ റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) ഗാഡ്ജറ്റ് നിര്‍മാണം ആരംഭിച്ചത്. 850 എന്ന് പേരിട്ട പേജര്‍ ആയിരുന്നു കമ്പനിയുടെ ആദ്യ ഉല്പന്നം. ബാര്‍സോപ്പിന്റെ വലിപ്പമുണ്ടായിരുന്ന ആ പേജര്‍ ആരും വാങ്ങിയില്ല. രണ്ടുവര്‍ഷത്തിനുള്ളില്‍ പേജര്‍ സംവിധാനം തന്നെ ഇല്ലാതായി. മൊബൈല്‍ ഫോണുകളാണ് വരുംകാലത്തിന്റെ സാങ്കേതികവിദ്യയെന്ന് തിരിച്ചറിഞ്ഞ റിം ആ വഴിക്ക് പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ ഫലമായി 2003 ല്‍ ആദ്യ ബ്ലാക്ക്‌ബെറി ഫോണ്‍ അവതരിപ്പിക്കപ്പെട്ടു. വെറുമൊരു മൊബൈല്‍ഫോണ്‍ ആയിരുന്നില്ല ബ്ലാക്ക്‌ബെറി. പുഷ് ഈമെയില്‍, ടെക്‌സ്റ്റ് …

Continue reading പുതുവര്‍ഷത്തില്‍ ബ്ലാക്ക്ബറി 10

സ്മാര്‍ട്ട്‌ഫോണില്‍ വാര്‍ത്തകളുടെ സംഗ്രഹം നല്‍കാനായി ഒരു പതിനേഴുകാരന്‍ രൂപകല്‍പ്പന ചെയ്ത ആപ്ലിക്കേഷന്‍, വെറും രണ്ടു മണിക്കൂര്‍കൊണ്ട് ആപ്പിള്‍ ആപ് സ്റ്റോറില്‍ ഒന്‍പതാമതെത്തി. ‘സമ്മ്‌ലി’ (Summly) എന്നാണ് ലണ്ടന്‍ സ്വദേശിയായ നിക്ക് ഡിഅലോസ്യോ രൂപംനല്‍കിയ ഐഫോണ്‍ ആപിന്റെ പേര്. റുപോര്‍ട്ട് മര്‍ഡോക് ഉള്‍പ്പടെയുള്ള വമ്പന്‍മാരുടെ പിന്തുണയും പത്തുലക്ഷം ഡോളറിലേറെ ഫണ്ടിങും ‘സമ്മ്‌ലി’ക്ക് പിന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം നിക്ക് അവതരിപ്പിച്ച ആപ് ആണ് സമ്മ്‌ലി. അതിപ്പോള്‍ മികച്ച ഡിസൈനോടും, വാര്‍ത്തകള്‍ സംഗ്രഹിക്കാന്‍ കൂടുതല്‍ ശേഷിയുമുള്ള ആപ് ആയിട്ടാണ് ആപ്പിള്‍ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. …

Continue reading ഐഫോണ്‍ ആപ് സൂപ്പര്‍ഹിറ്റ്‌