Innovation

ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ വിദൂര ദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്നതിന് ഫേസ് ബുക്ക് പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഇന്റര്‍നെറ്റ് സൌകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫേസ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്. ഇതിനായി ഡ്രോണ്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ടൈറ്റാന്‍ എയറോസ്പേസ് എന്ന കമ്പനിയുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നതായി TechCrunch റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഫേസ്ബുക്ക്, ടൈറ്റാന്‍ എയറോ സ്പേസ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും …

Continue reading ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു

  വികലാംഗര്‍ക്കും അനായാസം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം വരുന്നു. മൗസിനെ പൂര്‍ണമായും സ്വതന്ത്രമാക്കി തലകൊണ്ട് പ്രവര്‍ത്തിക്കാനുള്ള ഉപകരണം കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍ കെ.സി.ബൈജുവാണ് രൂപകല്പന ചെയ്തത്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കണ്‍ട്രോള്‍ ഹെഡ്‌സെറ്റി (ക്യാച്ച്)ന് പേറ്റന്റ് നേടാന്‍ ശ്രമം തുടങ്ങി. സാധാരണ ഹെഡ്‌ഫോണുകള്‍ പോലെ തലയില്‍ ധരിക്കാവുന്ന പ്രത്യേക ഹെഡ്‌സെറ്റാണ് ക്യാച്ച്. തലയില്‍ വയ്ക്കാവുന്ന ഹെഡ്‌സെറ്റ് യു.എസ്.ബി. കേബിളുപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനായി ക്യാച്ചിനുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആവശ്യമെങ്കില്‍ ക്യാച്ച് പരിഷ്‌കരിച്ച് വയര്‍ലെസ്സായും …

Continue reading കൈ വേണ്ട; തലകൊണ്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം

  ഡ്രൈവറില്ലാതെ ഓടുടന്ന റോബോ-ടാക്‌സികള്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇത്തരം വാഹനം ഈ വര്‍ഷം അവസാനത്തോടെ നിരത്തിലിറക്കി പരീക്ഷിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിതായും റിപ്പോര്‍ട്ടുണ്ട്. ഡ്രൈവറില്ലാതെ കാറോടിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. അതിനാവശ്യമായ സെന്‍സറുകളും സോഫ്റ്റ്‌വേറുമെല്ലാം ഗൂഗിളിന്റെ രഹസ്യലാബായ ‘ഗൂഗിള്‍ എക്‌സി’ല്‍ ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഏതാനും വര്‍ഷങ്ങളായി അമേരിക്കയിലെ ചില റൂട്ടുകളില്‍ ഗൂഗിള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷണയോട്ടം നടത്തുന്നുമുണ്ട്. പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ അത്തരം കാറുകള്‍ ടെസ്റ്റ് ഡ്രൈവ് പൂര്‍ത്തിയാക്കി. അമേരിക്കയിലെ …

Continue reading ഡ്രൈവറില്ലാത്ത റോബോ-ടാക്‌സികള്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ നീ

        കലാപഭൂമികളിലെ രക്ഷാപ്രവര്‍ത്തകര്‍ക്കും, അപകട മേലകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംരക്ഷകര്‍ക്കും തുണയാകാന്‍ സ്മാര്‍ട്ട് ബ്രേസ്‌ലറ്റ് എത്തുന്നു. രക്ഷാപ്രവര്‍ത്തകര്‍ ബന്ദികളാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അക്കാര്യം പുറംലോകത്തെ അറിയിക്കാനാണ് ബ്രേസ്‌ലറ്റ് സഹായിക്കുക. സിവില്‍ റൈറ്റ്‌സ് ഡിഫന്‍ഡേഴ്‌സ് (സി.ആര്‍.ഡി) വികസിപ്പിച്ച ജി.പി.എസ് ബ്രേസ്‌ലറ്റ് ധരിച്ചിരിക്കുന്നയാള്‍ക്ക് സ്വന്തമായി അത് പ്രവര്‍ത്തിപ്പിക്കാം, ബന്ദിയാക്കുന്നവര്‍ ബലമായി ഊരിമാറ്റിയാലും അത് പ്രവര്‍ത്തനക്ഷമമാകും. അപ്പോള്‍ ബ്രേസ്‌ലറ്റില്‍ നിന്നൊരു പേഴ്‌സണല്‍ അലാറാം പുറപ്പെടും. ബ്രേസ്‌ലറ്റ് ധരിച്ചയാളുടെ ജി.പി.എസ്.ലൊക്കേഷന്‍ അടക്കമുള്ള സിഗ്നല്‍ സ്റ്റോക്ക്‌ഹോമിലെ സി.ആര്‍.ഡി.ലാണ് ലഭിക്കുക. മാത്രമല്ല, …

Continue reading രക്ഷാപ്രവര്‍ത്തകരുടെ രക്ഷയ്ക്ക് സ്മാര്‍ട്ട് ബ്രേസ്‌ലറ്റ്

കൈയില്‍ ചുറ്റുകയും റബ്ബര്‍ പോലെ വലിച്ചു നീട്ടുകയും ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണിനെക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ, അല്ലെങ്കില്‍ ഹൃദയപേശിയില്‍ പതിച്ചുവെയ്ക്കാവുന്ന കാര്‍ഡിയാക് മോണിറ്റര്‍. ഇതൊക്കെ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്ന തരത്തില്‍, വലിച്ചുനീട്ടാവുന്ന വഴക്കമുള്ള ബാറ്ററി രൂപപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ ഗവേഷകസംഘം. പ്രവര്‍ത്തനത്തില്‍ അല്‍പ്പവും കോട്ടംതട്ടാതെ മൂന്ന് മടങ്ങ് വലിപ്പത്തില്‍ വരെ വലിച്ചു നീട്ടാന്‍ കഴിയുന്ന ബാറ്ററിയാണ്, നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ യോങ്ഗാങ് ഹുവാങും ഇല്ലിനോയ്‌സ് സര്‍വകലാശാലയിലെ ജോണ്‍ റേജേഴ്‌സും ചേര്‍ന്ന് രൂപപ്പെടുത്തിയിരിക്കുന്നത്. വയര്‍ലെസ് ആയി ഈ ബാറ്ററി റീച്ചാര്‍ജ് ചെയ്യുകയുമാകാം. പേഴ്‌സണല്‍ …

Continue reading വലിച്ചു നീട്ടാവുന്ന ബാറ്ററിയുമായി ഗവേഷകര്‍

വൈറ്റ്‌ബോര്‍ഡില്‍ നിങ്ങളൊരു ചിത്രം വരയ്ക്കാന്‍ തുടങ്ങുന്നു. വരച്ചുതുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ മനസിലിരുപ്പ് മനസിലാക്കി ബോര്‍ഡ് സ്വയം ആ ചിത്രം പൂര്‍ത്തിയാക്കുന്നു. എന്ത് സൗകര്യമായിരിക്കുമല്ലേ; ക്ലാസെടുക്കാനും വിഷയങ്ങള്‍ അവതരിപ്പിക്കാനുമൊക്കെ. മൈക്രോസോഫ്റ്റിന്റെ പരീക്ഷണശാലയിലെ ഒരു മുന്നേറ്റം ശരിക്കും പ്രവര്‍ത്തിപഥത്തിലെത്തിയാല്‍, അധികകാലം കഴിയും മുമ്പ് ഇത്തരം വൈറ്റ്‌ബോര്‍ഡുകള്‍ രംഗത്തെത്തും. ‘സ്‌കെച്ച്ഇന്‍സൈറ്റ്’ (SketchInsight) എന്ന പേരില്‍ ഇത്തരമൊരു വൈറ്റ്‌ബോര്‍ഡിന്റെ പ്രാഥമികരൂപം ഉണ്ടാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഈയാഴ്ച നടക്കുന്ന ‘ടെക്‌ഫെസ്റ്റ്’ (Techfest) സമ്മേളനത്തില്‍ ‘സ്‌കെച്ച്ഇന്‍സൈറ്റി’ന്റെ ആദ്യപ്രദര്‍ശനം നടക്കും. യുസര്‍ ഇന്റര്‍ഫേസ് വിദഗ്ധ ഡോ. ബോങ്ഷിന്‍ ലീ ആണ് അവതരണം …

Continue reading വര സ്വയം പൂര്‍ത്തിയാക്കുന്ന വൈറ്റ്‌ബോര്‍ഡിന്റെ ആദ്യരൂപവുമായി മൈക്രോസോഫ്റ്റ്

മിന്നാമിനുങ്ങിന്റെ ശരീരത്തിലെ ‘വിളക്കി’ന്റെ സവിശേഷത പഠിച്ച ഗവേഷകര്‍, അതുപയോഗിച്ച് ‘ലൈറ്റ് എമിറ്റിങ് ഡയോഡുകളു’ടെ (LEDs) പ്രകാശക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വിജയിച്ചു. അര്‍ധചാലക ഉപകരണം പുറപ്പെടുവിക്കുന്ന പ്രകാശത്തില്‍ 55 ശതമാനം വര്‍ധന വരുത്താന്‍ ഇത്തരത്തില്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബെല്‍ജിയം, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ്, പനാമയില്‍ കാണപ്പെടുന്ന ഒരിനം മിന്നാമിനുങ്ങിന്റെ സവിശേഷകള്‍ അനുകരിച്ച് ഈ മുന്നേറ്റം നടത്തിയത്. എല്‍.ഇ.ഡികള്‍ പുറപ്പെടുവിക്കുന്ന വെളിച്ചതില്‍ നല്ലൊരു പങ്ക്, ഉപകരണത്തിനുള്ളിലേക്കുതന്നെ പ്രതിഫലനം വഴി നഷ്ടപ്പെടുകയാണ് പതിവ്. ഇതുമൂലം, എല്‍.ഇ.ഡി.കളുടെ പ്രകാശക്ഷമത കാര്യമായി കുറയുന്നു. …

Continue reading മിന്നാമിനുങ്ങ് തുണയാകുന്നു; എല്‍.ഇ.ഡികളുടെ വെളിച്ചം കൂടും!