GMail

  ഉപയോക്താക്കളുടെ ഈമെയിലുകള്‍ തങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ ഗൂഗിള്‍ ജീമെയില്‍ സേവന നിബന്ധനകള്‍ പുതുക്കി. ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി ഓരോരുത്തര്‍ക്കും യോജിച്ച പരസ്യങ്ങളും സെര്‍ച്ച് ഫലങ്ങളും ലഭ്യമാക്കാനാണ് ഈ നടപടി എന്നാണ് ഗൂഗിളിന്റെ വിശദീകരണം. പാഴ്‌മെയിലുകളും (സ്പാം) ദുഷ്ടപ്രോഗ്രാമുകളും (മാള്‍വെയറുകള്‍) നീക്കംചെയ്യാനും ഇത് ഉപകരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. എന്നാല്‍ , ജീമെയില്‍ ഉപയോക്താക്കളുടെ മാത്രമല്ല അവരുമായി മെയിലില്‍ ബന്ധം പുലര്‍ത്തുന്നവരുടെ സ്വകാര്യതകൂടി ഹനിക്കുന്ന നടപടിയാണിതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നിബന്ധന പുതുക്കിയതോടെ ജീമെയില്‍ ഉപയോക്താവിന്റെ മെയില്‍ ബോക്‌സ് സ്‌കാന്‍ …

Continue reading ജീമെയില്‍ സേവനനിബന്ധനകള്‍ പുതുക്കി: സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം

  ഗൂഗിള്‍ സെര്‍വറുകളില്‍നിന്ന് യു.എസ്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ( എന്‍ എസ് എ ) ഡേറ്റ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ , ജിമെയിലിനെയും ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു. അതിന്റെ ഭാഗമായി, വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും ‘എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ ‘ ( encrypted HTTPS connection ) ഉപയോഗിക്കാന്‍ ജിമെയില്‍ ആരംഭിച്ചു. 2004 ല്‍ തുടങ്ങിയത് മുതല്‍ സുരക്ഷയ്ക്കായി HTTPS പിന്തുണ ജിമെയില്‍ പ്രയോജനപ്പെടുത്തിയിരുന്നു. 2010 ല്‍ HTTPS കണക്ഷന്‍ ഡിഫോള്‍ട്ട് യൂസര്‍ ഓപ്ഷനായി ഗൂഗിള്‍ ഉള്‍പ്പെടുത്തുകയും …

Continue reading ജിമെയിലിന് അധിക സുരക്ഷയുമായി ഗൂഗിള്‍

ജി-മെയില്‍ പണിമുടക്ക്: ഗൂഗിള്‍ മാപ്പ് പറഞ്ഞു  ജി-മെയില്‍ അടക്കമുള്ള അക്കൗണ്ടുകള്‍ പണി മുടക്കിയ സംഭവത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞു. സോഫ്റ്റ് വെയര്‍ പ്രശ്നങ്ങളാണ് ഇത്തരത്തില്‍‌ ഒരു സംഭവത്തിന് ഇടയാക്കിയതെന്നാണ് ഗൂഗിള്‍ വിശദീകരിക്കുന്നത്. ഗൂഗിള്‍ മെയില്‍, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ കലണ്ടര്‍ അടക്കമുള്ള സേവനങ്ങളാണ് ശനിയാഴ്ച ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് ജിമെയില്‍. തകരാറിലായത്. അരമണിക്കൂറിന് ശേഷമാണ് ജിമെയില്‍ സര്‍വീസിലുണ്ടായ തകരാര്‍ ഗൂഗിളിന് പരിഹരിക്കാനായത്. ആദ്യം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഗൂഗിള്‍ തങ്ങളുടെ ബ്ലോഗിലൂടെയാണ് വിശദീകരണം നല്‍കിയത്. തങ്ങളുടെ …

Continue reading ജി-മെയില്‍ പണിമുടക്ക്: ഗൂഗിള്‍ മാപ്പ് പറഞ്ഞു

 ഗൂഗിള്‍ നല്‍കുന്ന സൗജന്യ എസ്.എം.എസ്. സേവനം പ്രവാസികളില്‍ കൂടുതല്‍പേര്‍ ഉപയോഗിക്കുന്നു. ജിമെയില്‍ ഇന്‍ബോക്‌സില്‍നിന്ന് പ്രതിദിനം 50 എസ്.എം.എസ്സുകള്‍ അയയ്ക്കാനുള്ള സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. കോണ്‍ടാക്ടില്‍ രാജ്യവും മൊബൈല്‍നമ്പറും ചേര്‍ത്താല്‍ എസ്.എം.എസ്. അയയ്ക്കാനാകും. എസ്.എം.എസ്. ലഭിക്കുന്നവര്‍ക്ക് മറുപടി അയയ്ക്കാനും സൗകര്യമുണ്ട്. ഈ മറുപടികള്‍ ഇ-മെയിലായി സ്വീകരിക്കാം. എന്നാല്‍, മറുപടി എസ്.എം.എസ്സുകള്‍ക്ക് നിരക്ക് നല്‍കേണ്ടി വരും. ഗൂഗിള്‍ എസ്.എം.എസ്. നേരത്തേ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും പല രാജ്യങ്ങളിലും സേവനം ലഭ്യമായിരുന്നില്ല. എന്നാല്‍, ആഴ്ചകളായി ഒമാനില്‍ സേവനം ലഭ്യമാണ്. ഒമാനില്‍നിന്ന് ഗള്‍ഫില്‍ സൗദി, …

Continue reading സൗജന്യ എസ്.എം.എസ്.; പ്രവാസികള്‍ക്കിടയില്‍ പ്രചാരമേറുന്നു

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

Continue reading ഗൂഗിളിന്റെ ഡേറ്റ അമേരിക്ക യഥേഷ്ടം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജിമെയില്‍, യാഹൂ മെയില്‍ ഉപയോഗം വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലപ്പെട്ട രേഖകള്‍ ഗൂഗിള്‍, യാഹൂ കമ്പനികളുടെ മെയില്‍ സേവനങ്ങള്‍ വഴി ചോര്‍ത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണിത്. രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ജിമെയില്‍, യാഹൂ വഴി കൈമാറ്റം ചെയ്യുന്നത് അപകടകരമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇ-മെയില്‍ ഉപയോഗം സംബന്ധിച്ച് പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. രണ്ട് മാസത്തിനകം ഇത് നടപ്പില്‍ വരുമെന്നാണ് അറിയുന്നത്

Continue reading ജിമെയില്‍, യാഹൂമെയില്‍ ഉപയോഗം സര്‍ക്കാര്‍ വിലക്കിയേക്കും

  ഓണ്‍ലൈനില്‍ ഉമ്മ കൊണ്ടു മൂടിയ കത്തുകള്‍ നിറക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗൂഗിളും ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡായ ബര്‍ബെറിയും. കത്ത് (മെയില്‍ ) കിട്ടേണ്ടവര്‍ക്ക് ഉമ്മ കൂടി ചേര്‍ന്ന് വെച്ച് അയക്കാനുള്ള അവസരമാണ് ബര്‍ബെറി തങ്ങളുടെ വെബ് സൈറ്റിലൂടെ നല്‍കുന്നത്. 157 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡാണ് ബര്‍ബെറി. ഓണ്‍ലൈനിലെ ഏറ്റവും പ്രസിദ്ധമായ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ് ബര്‍ബെറി. 1.5 കോടി ഫേസ്ബുക് ഫാന്‍സും 18.73 ലക്ഷത്തിലേറെ ട്വിറ്റര്‍ ഫോളോവേഴ്‌സും ബര്‍ബെറിക്കുണ്ട്. പ്രിയതമനോ പ്രിയതമക്കോ ഉമ്മ ചേര്‍ത്ത് കത്തയക്കണമെങ്കില്‍ ബര്‍ബെറിയുടെ ഈ …

Continue reading ഇന്ത്യയുടെ ഭാവി മാറ്റാനുള്ള പുത്തന്‍ ആശയമുണ്ടോ? ഗൂഗിള്‍ 3 കോടി നല്‍കും

പാസ്‌വേഡുകളുടെ യുഗമാണിത്. അവയില്ലാതെ ജീവിക്കാന്‍ പറ്റാത്ത കാലം. എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ മുതല്‍ ഈമെയില്‍ അക്കൗണ്ട് തുറക്കാന്‍ വരെ പാസ്‌വേഡുകള്‍ കൂടിയേ തീരൂ. എന്നാല്‍, പാസ്‌വേഡുകളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് വന്നാല്‍ എന്തുചെയ്യും. എല്ലാവരും ശരിക്കും വെള്ളംകുടിക്കും! 2012 പാസ്‌വേഡ് ഹാക്കിങ്ങുകളുടേയും തട്ടിപ്പുകളുടേയും വര്‍ഷമായിരുന്നു. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത തരം ഐഡന്റിറ്റി തട്ടിപ്പുകള്‍ പുറത്തുവന്നത് ആഗോള ഐടി വമ്പന്‍മാരെ വരെ അങ്കലാപ്പിലാക്കി. ഈ അങ്കലാപ്പില്‍ നിന്ന് കരകയറാനും പാസ്‌വേഡുകള്‍ ഒരുക്കുന്ന കെണികള്‍ ഒഴിവാക്കാനും ഗൂഗിള്‍ രംഗത്ത് വരികയാണ്. ഗൂഗിളിന്റെ …

Continue reading പാസ്‌വേഡുകള്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ സങ്കേതം വരുന്നു

  Last year Google started to play around with adding profiles to the Chrome browser, and I feel like its usefulness is often overlooked. Most people attribute having multiple user profiles with being able to share a computer between multiple family members. You may not think about how useful it could be to have multiple profiles for …

Continue reading Use Multiple Profiles Simultaneously in Chrome to Separate Out Work from Personal

Guru 2012 അങ്ങനെ അവസാനിയ്ക്കാറായി. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്ക് ഫേസ്ബുക്ക് ആയിരുന്നു. ഇത്തവണയും ഫേസ്ബുക്ക് തന്നെയാണ് ആ സ്ഥാനത്ത്. 2012ല്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട 5 വാക്കുകള്‍ നോക്കാം. ഫേസ്ബുക്ക്  (Facebook) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫേസ്ബുക്കിന് ഈ വര്‍ഷം ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അവര്‍ അവരുടെ ഐപിഓ ഈ വര്‍ഷമാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒക്ടോബറില്‍ ഫേസ്ബുക്ക് സെര്‍ച്ച് ചെയ്തവരുടെ എണ്ണവും കുറവായിരുന്നു. എങ്കില്‍ പോലും സെര്‍ച്ച …

Continue reading 2012 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട വാക്കുകള്‍

ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്വാധീനം ദനംപ്രതി ഏറുന്നതിന്റെ തെളിവായി, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുകയാണ്.  ഫേസ്ബുക്കുമായി ബന്ധപ്പെട്ട കേസുകള്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത് കണ്ടു കാണുമല്ലോ. ഈ അവസരത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ മെനക്കെട്ടു ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങള്‍ പറയാം. ഫേസ്ബുക്കില്‍ ചിത്രങ്ങളിടുന്ന തരുണീമണികള്‍, ദയവായി കഴിയുന്നത്ര സ്വകാര്യത ഉറപ്പുവരുത്തുക. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കഴിവതും പോസ്റ്റു ചെയ്യാതിരിയ്ക്കുക. കാരണം ധാരാളം  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ശ്ലീലവും, അശ്ലീലവുമായി പലവ്യാജ …

Continue reading ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

ഇന്റര്‍നെറ്റ്‌ ലോകം കാഴ്ചയില്‍  മനോഹരമാണ്. പക്ഷെ ഇതുപോലെ അക്രമങ്ങളും തട്ടിപ്പും നടക്കുന്ന വേറൊരു ഇടമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും എത്രമാത്രം ഇ-മെയില്‍ തട്ടിപ്പുകളുടെയും ഹാക്കിങ്ങിന്റെയും കഥകളാണ് നമ്മള്‍ കേട്ടും അനുഭവിച്ചുമറിയുന്നത്. എത്ര പ്രമുഖരുടെ സൈറ്റുകളും, ഫെയ്സ്ബുക്ക് അക്കൌണ്ടും,മെയില്‍ അക്കൌണ്ടുമാണ് ഹാക്കിംഗ് വിരുതന്മാര്‍  നുഴഞ്ഞു കയറി നശിപ്പിക്കുന്നത്.സേവന ദാതാക്കള്‍ അക്കൌണ്ടുകള്‍ സംരക്ഷിക്കുവാനായി എന്തൊക്കെ മാര്‍ഗങ്ങള്‍ പുതിയതായുണ്ടാക്കിയാലും അതിനെല്ലാം തുരങ്കം വയ്ക്കാന്‍ നമുക്ക് ചുറ്റും വിരുതന്മാര്‍ കാത്തുനില്‍ക്കുകയാണ്. ആകര്‍ഷകമായ കള്ള ഓഫറുകള്‍ നല്‍കി, നമ്മെ പറ്റിച്ച്, വിവരങ്ങള്‍ ശേഖരിച്ചാണ് …

Continue reading ഹാക്കിങ്ങില്‍ നിന്ന് എങ്ങനെ നിങ്ങളുടെ ഇ-മെയില്‍ അക്കൌണ്ട് സംരക്ഷിക്കാം ?

ഫോണിലെ വിലപ്പെട്ട എസ് എം എസ്സുകള്‍ ഡിലീറ്റ് ചെയ്യാനുള്ള മടി കാരണം, ഇന്‍ബോക്‌സിന്റെ ഭാരം ക്രമാതീതമായി വര്‍ദ്ധിച്ച താങ്കളെ സഹായിയ്ക്കാനാണ് ഈ പോസ്റ്റ്. നിങ്ങളുടെ കൈയ്യിലിരിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണിലെ എസ്എംഎസ്സുകള്‍ എല്ലാം തന്നെ അനായാസം നിങ്ങള്‍ക്ക് നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കും.   അതിനായി ആദ്യം എസ്എംഎസ് ബാക്ക് അപ് പ്ലസ് (SMS Backup +) എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം നിങ്ങളുടെ ജീമെയില്‍ അക്കൗണ്ടിന്റെ സെറ്റിംഗ്സില്‍ …

Continue reading മൊബൈല്‍ എസ് എം എസ്സുകള്‍ ജീമെയില്‍ അക്കൗണ്ടില്‍ എങ്ങനെ സേവ് ചെയ്യാം ?

കമ്പ്യൂട്ടറില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന എല്ലാ പാസ്‌ വെര്‍ദ്സും നിമിഷ നേരം കൊണ്ട് നിഗള്‍ക്ക് ടെക്സ്റ്റ്‌ ഫയല്‍ ആക്കി മാറ്റം . ഫേസ് ബുക്ക്‌ , ജിമെയില്‍ , WIFI അങ്ങനയൂള്ള എല്ലാം പെട്ടന്നു തന്നെ അടിച്ചു മാറ്റം .. ഇതിനായി ആദ്യം കുറച്ചു ഫയല്‍സ് ഡൌണ്‍ലോഡ് ചെയ്യണം. ലിങ്കുകള്‍ താഴെ കൊടുക്കുന്നു ആ ഫയല്‍സ് എല്ലാം ഡൌണ്‍ലോഡ് ചെയ്യുക . mspass passwordfox pspv wireless_key ഈ ഫയല്‍സ് തുറന്നു അതിലെ .exe ഫയല്‍സ് മാത്രം …

Continue reading ചില ഹാക്കിംഗ് ടൂള്‍സ്

ഇന്നത്തെ കാലത്ത് മെയില്‍ വഴിയാണല്ലോ പല സന്ദേശങ്ങളും കൈ മാറുന്നത് . അതിനു പുറമേ സോഫ്റ്റ്‌വേറുകള്‍ അല്ലെങ്കില്‍ പല തരം ഗെയിംസുകള്‍ ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കള്‍ക്കോ , അല്ലെങ്കില്‍ മറ്റു പലര്‍ക്കുമോ അയക്കേണ്ടി വരാറുണ്ട് . അങ്ങനെ ഉള്ള അവസരങ്ങളില്‍ പലരും ചെയ്യുന്നത് മറ്റു പല ഫയല്‍ ഷെയറിംഗ് സൈറ്റുകളെ ആശ്രയിക്കുന്നതാണ് . ജി മെയിലില്‍ അയക്കുമ്പോള്‍ കാണിക്കുന്ന ” ERROR “ മെസ്സേജ് ഇങ്ങനെ ആണ് . താഴെ ശ്രദ്ധികുക . നിങ്ങള്‍ ആ ഫയലിന്റെ .Exe എന്നത് മാറ്റി …

Continue reading സോഫ്റ്റ്‌വേറുകള്‍ അല്ലെങ്കില്‍ .Exe ഫയലുകള്‍ അല്ലെങ്കില്‍ ഗെയിംസുകള്‍ എങ്ങനെ ജി മെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കാം .

നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് തന്നെ മെയില്‍, ഫേസ്ബുക്ക്, യു ടുബ്‌ വീഡിയോസ് എന്നിവ ചെക്ക് ചെയ്യണമെന്നുണ്ടോ ? അതും ഒറ്റ ആപ്പ്ലികെഷനില്‍ ? എന്നാല്‍ അങ്ങനെയുള്ള ഒരു പ്രോഗ്രാം ആണ് ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്……………….. ഈ പ്രോഗ്രാമിന്റെ പേരാണ് MultiMi…………………..   ഈ സോഫ്ട്വെയര്‍ ഇന്സ്ടാല്‍ ചെയ്‌താല്‍ നിങ്ങള്ക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് കൊണ്ട് തന്നെ മെയില്‍, ഫേസ്ബുക്ക്, ട്വിറ്റെര്‍, ലിങ്കെദ് ഇന്‍, പിക്കാസ , ഗൂഗിള്‍ രീടെര്‍, ഗൂഗിള്‍ ഡോകുമെന്റ്സ്, എന്തിനു യു ടൂബ് വീഡിയോസ് വരെ കാണാം……… …

Continue reading ഡെസ്ക്ടോപ്പില്‍ തന്നെ മെയില്‍- ഫേസ്ബുക്ക്- ഇന്റര്‍നെറ്റ്‌ ചെക്ക് ചെയ്യാം

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജിമെയില്‍ ഇമെയില്‍ സേവനം താറുമാറായി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിളിന്റെ സേവനം നഷ്ടപ്പെട്ടത്. പരിഭ്രമിച്ച ജനങ്ങള്‍ ഫോറങ്ങളിലും ട്വിറ്ററിലും നിരവധി പോസ്റ്റുകളാണിട്ടത്. 11 മണിയോടുകൂടി ഗൂഗിളിന്റെ ആപ് സര്‍വീസ് പേജില്‍ ഇതുസംബന്ധിച്ച അറിയിപ്പുണ്ടായി. ഗൂഗിള്‍ മെയിലുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. എന്ന സന്ദേശമാണ് അവിടെ ഉണ്ടായിരുന്നത്. ഇമെയിലിനൊപ്പം ഗൂഗിള്‍ ഡ്രൈവ്, ക്രോം, ഗൂഗിള്‍ ഡോക്‌സ് …

Continue reading ജിമെയില്‍ സേവനം തടസ്സപ്പെട്ടു

നോക്കിയ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്. താഴെ എനിക്ക് കിട്ടിയ ഇമെയില്‍ ഒന്ന് വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയു.   Dear Email Owner, This E-mail is to officially inform you that your E-mail Address have been verified and pronounced as the lucky Winner Of £ 700,000.00 GBP, in the 2012 Award By (Nokia Grant Promotion UK) wishes to congratulate you …

Continue reading നോക്കിയ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്

ഡിജിറ്റല്‍ ഉള്ളടക്കം പങ്കിടുന്ന കാര്യത്തില്‍ പുതിയൊരു യുഗം ഗൂഗിള്‍ ഉത്ഘാടനം ചെയ്യുന്നു. ജിമെയിലില്‍ 10 ജിബി വരെയുള്ള അറ്റാച്ച്‌മെന്റ് സാധ്യമാക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ 25 എംബി വലിപ്പമുള്ള അറ്റാച്ച്‌മെന്റുകളേ ജിമെയിലില്‍ സാധ്യമായിരുന്നുള്ളു. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച ക്ലൗഡ് സര്‍വീസായ ‘ഗൂഗിള്‍ ഡ്രൈവി’ന്റെ പിന്തുണയോടെയാണ്, ജിമെയില്‍ കൂടുതല്‍ കരുത്തുകാട്ടാന്‍ തുടങ്ങുന്നത്. ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ളതില്‍ നിന്ന് 10 ജിബി ഫയല്‍ വരെ ജിമെയിലില്‍ അറ്റാച്ച് ചെയ്യാന്‍ ഇനി സാധിക്കുമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു. എന്നാല്‍, ജിമെയിലിന്റെ പുതിയ ‘ഈമെയില്‍ …

Continue reading ജിമെയിലില്‍ ഇനി 10 ജിബി അറ്റാച്ച്‌മെന്റും