Facebook

സ്വാതന്ത്ര്യത്തിന്റെ വക്താക്കളാണെങ്കിലും ഫെയ്സ്ബുക്കിന്റെ ഓരോ നീക്കവും സംശയത്തോടെ വീക്ഷിച്ചു തുടങ്ങിയത് ഈയിടെയാണ്. ഒടുവില്‍ നമ്മുടെ ഓരോ ചലനവും രേഖപ്പെടുത്തുന്ന ആക്ടിവിറ്റി ട്രാക്കിങ് ആപ്പ് ആയ മൂവ്സിന്റെ ഏറ്റെടുക്കല്‍വരെ. നമ്മളറിയാതെ നമ്മളെ പിന്തുടരാനുള്ള തന്ത്രം വെറും സംശയമല്ലെന്ന് ലോകത്തിന് തോന്നിത്തുടങ്ങിയത് മൂവ്സിന്റെ പ്രൈവസി പോളിസിയില്‍ ഫെയ്സ്ബുക്ക് വെള്ളം ചേര്‍ത്തതോടെയാണ്. നമ്മുടെ നടത്തവും ഓട്ടവും ബൈക്ക്- കാര്‍ യാത്രകളും യാത്ര ചെയ്ത വഴിയുംവരെ നമ്മളറിയാതെ രേഖപ്പെടുത്തി വേണ്ട നിര്‍ദേശങ്ങള്‍ തരുന്ന ആപ്പാണ് മൂവ്സ്. നാല്‍പ്പതുലക്ഷം ഉപയോക്താക്കളുള്ള മൂവ്സ് ഏറ്റെടുത്തപ്പോള്‍ അതിനെ നിലവിലുള്ളപോലെ …

Continue reading സ്വകാര്യത പരിപാവനമായ ഒരു സങ്കല്‍പ്പം മാത്രം – ഫെയ്‌സ്ബുക്ക് വീണ്ടും പറയുന്നു

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ബ്രൗസറുടെ പ്രധാന്യം കുറയ്ക്കാനും ആപ്പുകളെ കൂടുതല്‍ ഉപയോഗിക്കാനും വഴി തെളിക്കുന്ന വിപ്ലവകരമായ ഒരു വിദ്യയുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുന്നു. ഒരുപക്ഷേ, മൊബൈല്‍ ബ്രൗസറുകളുടെ മരണമണി പോലുമായേക്കാവുന്ന ആ സര്‍വീസിന് ഇട്ടിരിക്കുന്ന പേര് ‘ആപ്പ് ലിങ്ക്‌സ്’ ( App Links ) എന്നാണ്. മൊബൈലിലെ മെസഞ്ചര്‍ സര്‍വീസിലൂടെ അയച്ചുകിട്ടിയ ഒരു ലിങ്ക് ടാപ്പ് ചെയ്താല്‍ മൊബൈലിലെ ബ്രൗസറിലാണ് സാധാരണഗതിയില്‍ അത് തുറന്നുവരിക. ആ സ്ഥിതി മാറിയിട്ട് ബന്ധപ്പെട്ട ആപ്പില്‍ തന്നെ ലിങ്ക് തുറുന്നുവരാനുള്ള മാര്‍ഗമാണ് ‘ആപ്പ് ലിങ്ക്‌സ്’ …

Continue reading ബ്രൗസറുകള്‍ക്ക് വെല്ലുവിളിയായി ഫെയ്‌സ്ബുക്കിന്റെ ആപ്പ് ലിങ്ക്‌സ്

പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കില്‍ ലോകമെങ്ങുമുള്ള 10 കോടി വ്യാജഅംഗങ്ങളില്‍ അധികവും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ . തങ്ങളുടെ അംഗങ്ങളില്‍ എത്രപേര്‍ വ്യാജന്‍മാരാകാമെന്ന കണക്ക് ഫെയ്‌സ്ബുക്ക് തന്നെയാണ് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒരാള്‍ക്ക് ഒരു ഫെയ്‌സ്ബുക്ക് അംഗത്വമേ പാടുള്ളൂ. അതിന് വിരുദ്ധമായി ഒരാള്‍ തന്നെ ഒന്നോ അതിലധികമോ അംഗത്വം വ്യാജപേരുകളിലെടുക്കുന്നതാണ് 10 കോടി വ്യാജഅംഗങ്ങളുണ്ടാകന്‍ കാരണമെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. അതത്രയും ‘ഡ്യൂപ്ലിക്കേറ്റ് അംഗത്വ’മാണ്.യു.എസ്. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് ( ടഋഇ ) മുന്നില്‍ സമര്‍പ്പിച്ച രേഖയിലാണ് ഫെയ്‌സ്ബുക്ക് …

Continue reading ഫെയ്‌സ്ബുക്കില്‍ 10 കോടി വ്യാജന്‍മാര്‍ ; കൂടുതലും ഇന്ത്യയില്‍

ഫേസ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം നീക്കം ചെയ്യാനൊരുങ്ങുന്നുവത്രെ. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പിലെ ചാറ്റിങ്ങ് ഓപ്ഷന്‍‌ നീക്കാനൊരുങ്ങുന്നത്. ഇതോടെ ഇനി മൊബൈലില്‍ ഫേസ്ബുക്ക് ചാറ്റ് നടത്താന്‍ ഫേസ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യണം എന്നത് നിര്‍ബന്ധമാകും. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ തന്നെ മൊബൈലുകളില്‍ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോ‍ഡ് ചെയ്ത് ചാറ്റ് ചെയ്തോളണം നിര്‍ദ്ദേശവും ഇവിടങ്ങളിലൊക്കെ എത്തിക്കഴിഞ്ഞത്രെ. ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ മെസഞ്ചര്‍ ആപ്പിനേക്കാളും വേഗമേറിയതാണത്രെ ഈ ആപ്ളിക്കേഷന്‍. ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ …

Continue reading ഫേസ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം നീക്കം ചെയ്യാനൊരുങ്ങുന്നു

  ഗൂഗിളിന് പിന്നാലെ, വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ഫെയ്‌സ്ബുക്കും എത്തുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാവിമാനങ്ങള്‍ അതിനായി വികസിപ്പിച്ചു വരികയാണെന്ന്, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഭൂമുഖത്തെ മൂന്നില്‍ രണ്ട് ഭാഗം പ്രദേശത്തും നെറ്റ് ലഭ്യമല്ല. ആളില്ലാത്ത ചെറുവിമാനങ്ങളും ( drones ) ഉപഗ്രഹങ്ങളും ലേസര്‍ സങ്കേതങ്ങളും വഴി, കിലേൃില.േീൃഴ ന്റെ സഹായത്തോടെ ആ പ്രദേശങ്ങളില്‍ കണക്ടിവിറ്റി സാധ്യമാക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം. അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന ഭീമന്‍ ബലൂണുകളുപയോഗിച്ച് വിദൂരദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കാനാണ് …

Continue reading ഇന്റര്‍നെറ്റ് എങ്ങുമെത്തിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ആളില്ലാവിമാനങ്ങള്‍ വരുന്നു

  കാണാതായ MH370 മലേഷ്യന്‍ വിമാനം കണ്ടെത്തിയെന്ന് കാണിച്ച് ഒരു വീഡിയോ നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ കണ്ടാല്‍ ക്ലിക്കരുത് അത് ഒരു കെണിയാണ്, മാല്‍വെയര്‍ കെണി. ആളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍ വഴി നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കര്‍മാരുടെ തന്ത്രമാണിത്. ഇതിന്റെ പേരില്‍ കൃത്രിമ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വൈറസുകളെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില് പ്രചരിപ്പിക്കും‍. ബ്രേക്കിങ്ങ് വാര്‍ത്ത‍ എന്ന വ്യാജേന വൈറസുകളും, സ്പൈവെയറുകളും, മാല്‍വെയറുകളും നിങ്ങളുടെ സിസ്റ്റത്തില്‍ എത്തിക്കുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യം. ക്വലാലംമ്പൂരില്‍ നിന്നും ബെയ്‌ജിങ്ങിലേക്കുള്ള …

Continue reading കാണാതായ മലേഷ്യന്‍ വിമാനം കിട്ടി എന്ന് ഫേസ്ബുക്കില്‍ വാര്‍ത്ത കണ്ടാല്‍ ക്ലിക്കല്ലെ, പണി കിട്ടു..!! –

  ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ചാരപ്രവര്‍ത്തനത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് നിരാശ പ്രകടിപ്പിച്ചു. ‘യു.എസ്.സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് ഭീഷണിയാവുകയല്ല, അതിന്റെ രക്ഷകനാവുകയാണ് വേണ്ടതെ’ന്ന്, ഒരു ബ്ലോഗ് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തന്റെ നിരാശ നേരിട്ട് പ്രകടിപ്പിക്കാന്‍ , പ്രസിഡന്റ് ബാരക് ഒബാമയെ താന്‍ നേരിട്ട് വിളിച്ചതായി അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) പദ്ധതി നടപ്പാക്കുന്നതായുള്ള …

Continue reading ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് അമേരിക്ക ഭീഷണിയെന്ന് ഫെയ്‌സ്ബുക്ക് മേധാവി

  ഫെയ്‌സ്ബുക്കിന്റെ പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാനുള്ള അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) യുടെ നീക്കം പുറത്തുവന്നു. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍ എസ് എ നിര്‍മിച്ചതെന്ന് കരുതുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അടക്കമുള്ള രേഖകളാണ് പുറത്തുവന്നത്. ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകളെയാണ് ബന്ധപ്പെടുന്നുവെന്ന തോന്നലുളവാക്കി, എന്‍ എസ് എ നിയന്ത്രണത്തിലുള്ള സെര്‍വറുകളിലേക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ എത്തിക്കുന്ന തന്ത്രമാണ് എന്‍ എസ് എ തയ്യാറാക്കിയതെന്ന്, ന്യൂസ് …

Continue reading ലക്ഷക്കണത്തിന് കമ്പ്യൂട്ടറുകളെ വരുതിയിലാക്കാന്‍ അമേരിക്കയുടെ ‘ഫെയ്‌സ്ബുക്ക് തന്ത്രം’

വാട്ട്‌സ്അപ് വാങ്ങി ലോകത്തെ അമ്പരപ്പിച്ചതിനു തൊട്ടുപിന്നാലെ ആളില്ലാ വിമാനമായ ഡ്രോണ്‍ നിര്‍മിക്കുന്ന കമ്പനി വാങ്ങാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ലോകത്തെ 500 കോടി ജനങ്ങള്‍ക്കു കൂടി ഇന്റര്‍നെറ്റ് സൗകര്യം ആളില്ലാ വിമാനങ്ങള്‍ വഴി നല്‍കാനാണ് ടൈറ്റന്‍ എന്ന ഡ്രോണ്‍ കമ്പനി തന്നെ വാങ്ങാന്‍ ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നത്. 60 ദശലക്ഷം ഡോളര്‍ മുടക്കിയാണ് ടൈറ്റന്‍ ഏറോസ്‌പേസ് എന്ന ഡ്രോണ്‍ നിര്‍മാണ കമ്പനി വാങ്ങാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്. ലോകത്ത് നിലവില്‍ 500 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗര്യം ലഭ്യമല്ല എന്നാണ് …

Continue reading ഫേസ്ബുക്ക് ആളില്ലാ വിമാന കമ്പനി വാങ്ങുന്നു

  രാഷ്ട്രീയരംഗത്ത് ഓണ്‍ലൈന്‍ ആധിപത്യമുറപ്പിച്ച പുതിയ കാലത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും വെറുതെയിരിക്കില്ല. സോഷ്യല്‍ മീഡിയയിലുള്ള കാക്കത്തൊള്ളായിരം അംഗങ്ങളും അതുപോലെ തന്നെ. സോഷ്യല്‍ മീഡിയ നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പോലെയല്ലെങ്കിലും 24.3 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല. അതും ഓണ്‍ലൈന്‍ വഴി ആളേക്കൂട്ടി അഴിമതി വിരുദ്ധസമരവും, കൂട്ടബലാത്സംഗത്തിനെതിരേയുള്ള പ്രതിഷേധവും ഡല്‍ഹിയെ രണ്ടു തവണ പിടിച്ചുലച്ചതിനു ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. Facebook ഫെയ്‌സ്ബുക്ക് ഇലക്ഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷനാണ് ഏറ്റവും …

Continue reading നെറ്റിലും തിരഞ്ഞെടുപ്പ് ചൂട്

  ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പിനെ വന്‍തുക നല്‍കി ഏറ്റെടുക്കുന്ന ഫെയ്‌സ്ബുക്കിന്റെ നിക്കം തടയണമെന്ന് ആവശ്യമുയരുന്നു. വാട്ട്‌സ്ആപ്പ് ( WhatsApp ) അംഗങ്ങളുടെ പേഴ്‌സണല്‍ ഡേറ്റ എങ്ങനെ ഉപയോഗിക്കാനാണ് ഫെയ്‌സ്ബുക്ക് ( Facebook ) ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുംവരെ, ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കണമെന്നാണ് ആവശ്യം. 1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്ന വിവരംകഴിഞ്ഞ ഫിബ്രവരി 20 നാണ് പുറത്തുവന്നത്. ടെക്ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ഈ ഏറ്റെടുക്കലിന്, വാട്ട്‌സ്ആപ്പിലെ 45 കോടി അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും …

Continue reading വാട്ട്‌സ്ആപ്പ് ഏറ്റെടുക്കല്‍ ; ഫെയ്‌സ്ബുക്കിനെ തടയണമെന്ന് ആവശ്യം

ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ വിദൂര ദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്നതിന് ഫേസ് ബുക്ക് പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഇന്റര്‍നെറ്റ് സൌകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫേസ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്. ഇതിനായി ഡ്രോണ്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ടൈറ്റാന്‍ എയറോസ്പേസ് എന്ന കമ്പനിയുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നതായി TechCrunch റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഫേസ്ബുക്ക്, ടൈറ്റാന്‍ എയറോ സ്പേസ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും …

Continue reading ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു

മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അച്ഛന് പോയത് 48ലക്ഷത്തോളം രൂപ മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അച്ഛന് പോയത് 80000 ഡോളര്‍ ഏതാണ്ട് 48ലക്ഷത്തോളം രൂപ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. തന്‍റെ അച്ഛന്‍ ഹെഡ്മാസ്റ്ററായ സ്കൂളിനെക്കുറിച്ചാണ് ഡാന പാട്രിക്ക് എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ അശ്ലീലം തുളുമ്പുന്ന സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ സ്കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചു. 2011ലാണ് വിവാദ പോസ്റ്റ് സംബന്ധിച്ച് കോടതിയില്‍ കേസ് എത്തിയത്, ഇത് മൂന്ന് വര്‍ഷം തുടര്‍ന്നു. പോസ്റ്റ് ഇടുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്നായിരുന്നു …

Continue reading മകള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അച്ഛന് പോയത് 48ലക്ഷത്തോളം രൂപ

ലോകത്തിന്‍റെ ‘മുഖപുസ്തകത്തിന്’ പത്ത് വയസ്സ് സൈബര്‍ ലോകത്തിന്റെ സ്വന്തം ‘മുഖ പുസ്തകം’ ഫേസ്ബുക്കിന് ഇന്നേക്ക് പത്ത് വയസ്സ് തികയുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്താല്‍ ചൈനയും, ഇന്ത്യയും മാത്രമാണ് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഫേസ്ബുക്കിന് മുന്നില്‍ ഉള്ളത്. വെറും ഇരുപത് വയസ്സുണ്ടായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ചിന്തയില്‍ നിന്നും പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ സൈബര്‍ ഇടമായി ഫേസ്ബുക്ക് മാറി എന്നത് അത്ഭുതത്തോടെ മാത്രമേ കാണുവാന്‍ സാധിക്കു. എഡ്വേര്‍ഡോ സാവെറിന്‍, ആന്‍ഡ്രൂ മെക്കല്ലം, ഡെസ്റ്റിന്‍ …

Continue reading ലോകത്തിന്‍റെ ‘മുഖപുസ്തകത്തിന്’ പത്ത് വയസ്സ്

ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്ലികേഷന്‍ ഫേസ്ബുക്കിലെ വ്യാജന്മാരെ പിടിക്കാന്‍ ഒരു ഫേസ്ബുക്ക് ആപ്പ് വികസിപ്പിച്ചിരിക്കുന്നു. ഫേക്ക്ഓഫ് എന്ന് പേരിട്ടിരിക്കുന്നത് ആപ്പ് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലെ ഫേക്ക് ഐഡികളെ തിരിച്ചറിയാന്‍ സഹായിക്കും. നിങ്ങള്‍ക്ക് വരുന്ന ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ശരിക്കും ഉള്ള ആളുകള്‍ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ ഫേക്ക് ഓഫ് നിങ്ങളെ സഹായിക്കും. വിവിധ തലങ്ങളിലാണ് ഈ ആപ്ലികേഷന്റെ പ്രവര്‍ത്തനം, ഫേക്ക്ഓഫ് ആപ്ലികേഷന്‍ പ്രൊഫൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അത് നിങ്ങളുടെ സുഹൃത്ത് ലിസ്റ്റ് നിരന്തരം പരിശോധിക്കും. എന്നിട്ട് …

Continue reading ഫേസ്ബുക്കിലെ വ്യാജന്മാരെ കണ്ടെത്താന്‍ ഒരു ആപ്ലികേഷന്‍

ഫേസ്ബുക്ക് മെസന്‍ജര്‍ വിന്‍ഡോസില്‍ നിന്ന് അപ്രത്യക്ഷമാകുന്നു വിന്‍ഡോസ്,ഫയര്‍ഫോക്സ് എന്നീവയ്ക്കുള്ള ഫേസ്ബുക്ക് മെസന്‍ജന്‍ ഫേസ്ബുക്ക് നിര്‍ത്തുന്നു. മാര്‍ച്ച് മൂന്ന് മുതലാണ് ഫേസ്ബുക്ക് മെസന്‍ജന്‍ നിര്‍ത്തുന്നതെന്ന്. നെസ്റ്റ് മെയില്‍ എന്ന ടെക്നോളജി സൈറ്റാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടിരിക്കുന്നത്. അടുത്തുകാലത്ത് വിന്‍ഡോസിലും ഫയര്‍ഫോക്സിലും ഫേസ്ബുക്ക് മെസന്‍ജറില്‍ ഈ സന്ദേശം പരക്കുന്നുണ്ട്. ഇനി മുതല്‍ ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് സന്ദേശം കാണാം എന്നാണ് മെസന്‍ജര്‍ പറയുന്നത്. ഫേസ്ബുക്ക് വക്താവും ഈ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നു. 2012ലാണ് മെസന്‍ജര്‍ വിന്‍ഡോസിനായി ഇറക്കിയത്. വിന്‍ഡോസ് ഫോണിലും ഇനി …

Continue reading ഫേസ്ബുക്ക് മെസന്‍ജര്‍ വിന്‍ഡോസില്‍ നിന്ന് അപ്രത്യക്ഷമാകുന്നു

ഫേസ്ബുക്ക് വാങ്ങിയ വാട്ട്സ് ആപ്പ്: അറിയേണ്ട 10 കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ടെക്നോളജി ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ വാങ്ങിയത്. 19 ബില്യണ്‍ ഡോളറിന്റെ ഈ കച്ചവടത്തിന്റെ ചില കൗതുക വിശേഷങ്ങള്‍ അറിയാം. 1. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്പനി നടത്തു ഏറ്റവും വലിയ പണമിടപാടാണ് ഈ കരാര്‍ വഴി സംഭവിച്ചിരിക്കുന്നത്. 12ബില്യണ്‍ ഫേസ്ബുക്ക് ഷെയര്‍ എന്ന നിലയിലും, 4 ബില്യണ്‍ പണമായും, 3ബില്യണ്‍ മൂല്യമുള്ള ഫേസ്ബുക്ക് ഷെയര്‍ വാട്ട്സ് ആപ്പ് സ്ഥാപകര്‍ക്കും …

Continue reading ഫേസ്ബുക്ക് വാങ്ങിയ വാട്ട്സ് ആപ്പ്: അറിയേണ്ട 10 കാര്യങ്ങള്‍

പരസ്യവരുമാനമില്ലാത്ത, വെറും 55 ജീവനക്കാര്‍ മാത്രമുള്ള വാട്‌സ്ആപ്പിനെ 1900 കോടി ഡോളര്‍ കൊടുത്താണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്. കൃത്യമായി പറഞ്ഞാല്‍ 1,19,000 കോടി രൂപ. സാങ്കേതിക ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍. മൊബൈലില്‍ അക്ഷരങ്ങളിലൂടെയും ചിത്രമായും വീഡിയോയായും ശബ്ദമായുമൊക്കെ സന്ദേശങ്ങള്‍ കൈമാറാവുന്ന വാട്‌സ്ആപ്, ഫെയ്‌സ്ബുക്കിന്റെ ചട്ടക്കൂടില്‍ നിന്ന് നിലവിലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കുമെന്ന് സ്ഥാപകരായ ജാന്‍ കൗമും ബ്രിയാന്‍ ആക്ടണും വ്യക്തമാക്കുകയും ചെയ്തു. ഈ ഭീമമായ മുടക്കുമുതല്‍ ഫെയ്‌സ്ബുക്ക് എങ്ങനെ തിരിച്ചുപിടിക്കുമെന്നത് വളരെ പ്രസക്തമായ ചോദ്യം. മൊബൈലുണ്ടായ …

Continue reading വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഒന്നാവുമ്പോള്‍

  ഒരു ഫെയ്‌സ്ബുക്ക് അംഗം അന്തരിച്ചാല്‍ , ഇനി മുതല്‍ അയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ സ്വകാര്യതാക്രമീകരണത്തില്‍ ഫെയ്‌സ്ബുക്ക് മാറ്റം വരുത്തില്ല. ഒരാളുടെ മരണം ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചാല്‍ , സ്വകാര്യതാക്രമീകരണത്തില്‍ (പ്രൈവസി സെറ്റിങില്‍) ചില മാറ്റങ്ങള്‍ വരുത്തി അയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ ഒരു ‘മെമ്മോറിയല്‍ അക്കൗണ്ട്’ ( memorial account ) ആക്കി സൂക്ഷിക്കുകയാണ് ഇതുവരെ ഫെയ്‌സ്ബുക്ക് ചെയ്തിരുന്നത്. സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ പറ്റുന്നതാണ് ‘മെമ്മോറിയല്‍ അക്കൗണ്ട്’. ആ രീതിക്ക് ഫെയ്‌സ്ബുക്ക് മാറ്റം വരുത്തുകയാണെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റില്‍ …

Continue reading മരിച്ചാലും മരിക്കാതെ ഇനി ഫെയ്‌സ്ബുക്ക് അക്കൗണ്ട്

  ടെക്ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ മൊബൈല്‍ സന്ദേശസര്‍വീസായ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുമ്പോള്‍ , ആ സന്ദേശസര്‍വീസിന്റെ സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ 2009 ല്‍ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ച വ്യക്തിയാണെന്നത് കൗതുകമുണര്‍ത്തുന്നു. മുമ്പ് യാഹൂവില്‍ ജോലിനോക്കിയിരുന്ന ജാന്‍ കൗണ്‍ , ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് 2009 ല്‍ വാട്ട്‌സ്ആപ്പ് ( WhatsApp ) സ്ഥാപിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് 45 കോടി അംഗങ്ങളുള്ള മൊബൈല്‍ മെസേജ് സര്‍വീസായി വാട്ട്‌സ്ആപ്പ് മാറി. ഇപ്പോള്‍ 1900 കോടി ഡോളര്‍ നല്‍കി ആ സര്‍വീസിനെ …

Continue reading വാട്‌സ്ആപ്പ് സഹസ്ഥാപകന്‍ 2009 ല്‍ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ചയാള്‍

  യുവതലമുറയുടെ ഹരമായി മാറിയ വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നു. 1900 കോടി ഡോളറിനാണ് (118,000 കോടി രൂപ) വാട്‌സ്ആപ്പിനെ സ്വന്തമാക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗ് ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റിലൂടെ അറിയിച്ചു. ഗുഗിള്‍ ( Google ), മൈക്രോസോഫ്റ്റ് ( Microsoft ), ആപ്പിള്‍ ( Apple ) മുതലായ കമ്പനികള്‍ പോലും ഇത്രയും വലിയ തുകയ്ക്ക് ഒരു ഏറ്റെടുക്കല്‍ നടത്തിയിട്ടില്ല. 400 കോടി ഡോളര്‍ പണമായും 1200 കോടി ഡോളറിന്റെ ഫെയ്‌സ്ബുക്ക് ഓഹരികളും വാര്‍ട്‌സ്ആപ്പ് ( WhatsApp …

Continue reading വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ സന്ദേശവിനിമയ രംഗത്ത് കുറഞ്ഞ കാലംകൊണ്ട് ചരിത്രം രചിച്ച സര്‍വീസാണ് ‘വാട്ട്‌സ്ആപ്പ്’. ഐടി രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ ആ സന്ദേശസര്‍വീസിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുമ്പോള്‍, വാട്ട്‌സ്ആപ്പിലെ ഓരോ യൂസര്‍ക്കും ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ ! 1900 കോടി ഡോളറിനാണ് 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്ആപ്പിനെ ( WhatsApp ) ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റിലൂടെ കഴിഞ്ഞ രാത്രി അറിയിച്ചത്. 55 ജീവനക്കാരാണ് വാട്ട്‌സ്ആപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റെടുക്കലിലൂടെ അവര്‍ ഫെയ്‌സ്ബുക്കിന്റെ …

Continue reading വാട്‌സ്ആപ്പ് : യൂസര്‍ ഒന്നിന് ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ !

അതിര്‍ത്തികളില്ലാത്ത രാജ്യം’ എന്ന വിശേഷണമുള്ള ഫെയ്‌സ് ബുക്കിന്റെ സ്രഷ്ടാവിനെക്കുറിച്ച്… ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍, അത് ജനസംഖ്യകൊണ്ട് ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായിത്തീര്‍ന്നേനെ എന്ന് ഫെയ്‌സ്ബുക്കില്‍തന്നെ ഒരാള്‍ കുറിച്ചിടുകയുണ്ടായി. ഒരു ബില്യനിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് ഇന്ന് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്നതിനപ്പുറം ഒരു സംസ്‌കാരമായി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. കേവലം പത്തുവയസ്സുമാത്രമേ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സെറ്റിനുള്ളൂ. എന്നാല്‍, ഇന്ന് ഭൂമിയില്‍ 13-ല്‍ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ അംഗമാണ്. ഒരു ബില്യന്‍ അംഗങ്ങളില്‍ പകുതിയിലധികം പേരും ദിവസവും എത്തുന്ന …

Continue reading ഫെയ്‌സ്ബുക്കിന് പത്ത് വയസ്സ്‌

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ (ആപ്പുകള്‍) വരുന്നു. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. 2011 ല്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ ഫെയ്‌സ്ബുക്ക് വരുത്തിയത് 2013 ന്റെ അവസാനപാദത്തിലാണ്. മൂന്നുമാസംകൊണ്ട് മെസഞ്ചര്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി, ഫെയ്‌സ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബര്‍സ്മാന്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സാധ്യകള്‍ ഭാവിയില്‍ ഉരുത്തിരിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അതില്‍ ഒരു സാധ്യത ‘ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്‌സ്’ ( Facebook Groups ) ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. …

Continue reading ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു

  ഫെയ്‌സ്ബുക്കിന്റെ പുതിയ ന്യൂസ് ആപ്പ് വരുന്നു. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും സുഹൃത്തുക്കള്‍ പങ്കുവെയ്ക്കുന്ന സംഗതികള്‍ക്കും പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ആപ്പിന്റെ പേര് ‘പേപ്പര്‍ ‘ ( Paper ) എന്നാണ്. തിങ്കളാഴ്ച മുതല്‍ അമേരിക്കയില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പേപ്പര്‍ ലഭ്യമാകും. തടസ്സമില്ലാതെ ന്യൂസ് ഫീഡ് വിവരങ്ങള്‍ വായിക്കാനും, ചിത്രങ്ങളും വീഡിയോയും മറ്റും സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നല്ല വലിപ്പത്തില്‍ കാണാനും പാകത്തിലുള്ള ഡിസൈനാണ് പേപ്പറിന്റേതെന്ന്, ഫെയ്‌സ്ബുക്കിന്റെ അറിയിപ്പ് പറയുന്നു. ഇന്‍ഫര്‍മേഷന് ഊന്നല്‍ നല്‍കിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് പേപ്പര്‍ . ലോകത്തെ പ്രമുഖ …

Continue reading ‘പേപ്പര്‍ ‘ – ഫെയ്‌സ്ബുക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതാരം

  സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്ലിക്കേഷനുകള്‍ (ആപ്പുകള്‍) വരുന്നു. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. 2011 ല്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ കാര്യമായ പരിഷ്‌ക്കരണങ്ങള്‍ ഫെയ്‌സ്ബുക്ക് വരുത്തിയത് 2013 ന്റെ അവസാനപാദത്തിലാണ്. മൂന്നുമാസംകൊണ്ട് മെസഞ്ചര്‍ 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി, ഫെയ്‌സ്ബുക്ക് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ഡേവിഡ് എബര്‍സ്മാന്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ ഉപയോഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത സാധ്യകള്‍ ഭാവിയില്‍ ഉരുത്തിരിയുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. അതില്‍ ഒരു സാധ്യത ‘ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്‌സ്’ ( Facebook Groups ) ആണെന്ന് അദ്ദേഹം …

Continue reading ഫെയ്‌സ്ബുക്കിലേക്ക് കൂടുതല്‍ സ്വതന്ത്ര ആപ്പുകള്‍ എത്തുന്നു

ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം 2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു ‘പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു’മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു. അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന്ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്. ‘മൈസ്‌പേസ്’ ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, …

Continue reading ഫെയ്‌സ്ബുക്ക് ‘പകര്‍ച്ചവ്യാധിപോലെ കെട്ടടങ്ങും’: പഠനം

മാതൃഭൂമി ഓണ്‍ലൈന്‍ പുതിയ ഉയരങ്ങളിലേക്ക്. പുത്തന്‍കാലത്തിന്റെ സംവാദ ഇടമായ ഫെയ്‌സ്ബുക്കിലെ ഇഷ്ടസൂചികയായ ലൈക്കുകളില്‍ ഏഴു ലക്ഷവും കടന്ന് മുന്നോട്ടുകുതിക്കുകയാണ് മാതൃഭൂമി ഡോട്ട് കോം. മാതൃഭൂമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ (facebook.com/mathrubhumidotcom) ലൈക്കുകളുടെ എണ്ണം തിങ്കളാഴ്ച 7,05,000 കടന്നു. മലയാളപത്രങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളെന്ന നേട്ടം മാതൃഭൂമി ഡോട്ട് കോമിന് സ്വന്തം. ഫെയ്‌സ്ബുക്കിന്റെ ഒഫീഷ്യല്‍ വെരിഫിക്കേഷന്‍ ലഭിച്ച ഏകപത്രവും മാതൃഭൂമിയാണ്. 2013 മാര്‍ച്ച് മാസം മുതലാണ് ദിവസേനയുള്ള അപ്‌ഡേറ്റുകളുമായി മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ്ബുക്കില്‍ സജീവമാകുന്നത്. …

Continue reading ഫെയ്‌സ്ബുക്ക് ലൈക്കില്‍ ഏഴുലക്ഷം കടന്ന് മാതൃഭൂമി ഓണ്‍ലൈന്‍

: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സ്ഥാപനമായ ഫേസ്ബുക്ക് ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുത്തു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ട് അപ് കമ്പനിയായ ലിറ്റില്‍ ഐ ലാബ്‌സിനെയാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനി ഏറ്റെടുത്തത്. തങ്ങളുടെ വെബ്‌സൈറ്റിലൂടെ ലിറ്റില്‍ ഐ ലാബ്‌സ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ആപ്ലിക്കേഷനുകളെ വിശകലനം ചെയ്യാനും അതിന്റെ കാര്യക്ഷമത ഉയര്‍ത്താനും സഹായിക്കുന്ന സംവിധാനം വികസിപ്പിക്കുന്ന കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. ഫേസ്ബുക്കിന്റെ ഭാഗമാകുന്നതോടെ മൊബൈല്‍ ഡെവലപ്‌മെന്റിനെ പുതിയൊരു തലത്തിലേക്ക് …

Continue reading ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ് കമ്പനിയെ ഫേസ്ബുക്ക് സ്വന്തമാക്കി

  സന്‍ഫ്രാന്‍സിസ്കോ: ഒടുവില്‍ ഫേസ്ബുക്ക് ഡിസ് ലൈക്ക് കൊണ്ടുവന്നു എന്നാല്‍ ടൈം ലൈനില്‍ അല്ല മെസന്‍ഞ്ചറിലാണ് എന്നു മാത്രം. മെസെന്‍ഞ്ചറിലെ ചാറ്റിങ്ങ് സ്റ്റിക്കര്‍ പാക്കേജില്‍ പുതിയ പാക്കേജായിട്ടാണ് ഡിസ് ലൈക്ക് ഉള്‍പ്പെടുത്തിയത് ഒപ്പം നിരവധി ലൈക്ക് സിറ്റിക്കറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ മൊബൈല്‍ ഡെസ്ക് ടോപ്പ് മെസെന്‍ഞ്ചര്‍ പതിപ്പുകളില്‍ ഇത് ലഭിക്കും. ഇന്നലെ മുതലാണ് ഇത് ലഭ്യമാകുവാന്‍ തുടങ്ങിയത്. അടുത്തിടെ വന്‍ പരിഷ്കാരങ്ങള്‍ക്ക് ഫേസ്ബുക്ക് ഒരുങ്ങുന്നതിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് അറിയുന്നത്.   പുതിയ ലൈക്ക് ബട്ടണുകള്‍ …

Continue reading ഒടുവില്‍ ഫേസ്ബുക്ക് മെസന്‍ഞ്ചറില്‍ ഡിസ് ലൈക്ക് കൊണ്ടുവന്നു

 സ്വന്തക്കാരുടെ മരണ വിവരങ്ങളും മറ്റും ആരെങ്കിലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ‘ലൈക്ക് ബട്ടണ്‍’ വിഷമത്തോടെ അമര്‍ത്തി അനുശോചിക്കുന്നവര്‍ക്ക് ആശ്വാസമായി ഇനി ‘സിമ്പതി’ ബട്ടണ്‍. ഹഫിങ്ടണ്‍ പോസ്റ്റാണ് ഫെയ്‌സ്ബുക്കിലെ എന്‍ജിനീയറായി ജോലി നോക്കുന്ന ഡാന്‍ മ്യുറിയല്ലോയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തു വിട്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ‘സിമ്പതി’ ബട്ടണ്‍ തുടങ്ങുന്നത്. സങ്കടകരമായ വാര്‍ത്തയും വിഷമിക്കുന്ന ‘സാഡ് സെ്‌മെലി’യും ‘ഫീലിങ്് ഡിപ്രസ്ഡ്’ എന്നൊക്കെ കൊടുത്തുകഴിഞ്ഞാല്‍ ‘ലൈക്ക്’ ബട്ടണു പകരം സിമ്പതി വരും. ഫെയ്‌സ്ബുക്ക് ഓഫീസില്‍ നടന്ന ‘കംപാഷന്‍ റിസര്‍ച്ച് ഡേയി’ലെ സെമിനാറിലാണ് ഡാന്‍ …

Continue reading ഫെയ്‌സ്ബുക്കില്‍ വിഷമിക്കാന്‍ ഇനി ‘സിമ്പതി’ ബട്ടനും

Facebook users can now send ‘Chumbak Expressions’ stickers that have popular Indian street lingo like ‘Oye’ or a very aunty-ish, ‘Any Good News’. The stickers are available for free on the Messenger and Facebook apps for Android and iOS. Stickers that have Indian content with street lingo are gaining popularity in India. All messenger companies have …

Continue reading Facebook Messenger – desi chumbak stickers

Facebook users can now send ‘Chumbak Expressions’ stickers that have popular Indian street lingo like ‘Oye’ or a very aunty-ish, ‘Any Good News’. The stickers are available for free on the Messenger and Facebook apps for Android and iOS. Stickers that have Indian content with street lingo are gaining popularity in India. All messenger companies have …

Continue reading Facebook Messenger – desi chumbak stickers

ദില്ലി: ഡാറ്റപ്ലാനില്ലാതെ ബെസിക്ക് ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുവാനുള്ള സാങ്കേതികത വികസിപ്പിച്ചതായി ഇന്ത്യന്‍ കമ്പനിയുടെ അവകാശവാദം. U2opia Mobile എന്ന ഇന്ത്യന്‍ കമ്പനിയാണ് USSD (Unstructured Supplementary Service Data) ടെക്നോളജി വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഈ സാങ്കേതികത വികസിപ്പിച്ചിരിക്കുന്നത്. സാധാരണമായി മൊബൈല്‍ ഓപ്പറേറ്റുമാര്‍ ഫോണ്‍ ഉപയോക്തവിന് തങ്ങളുടെ സേവനം എത്തിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് യുഎസ്എസ്ഡി. ഇത് ഇന്റര്‍നെറ്റ് ഡാറ്റ കൈമാറ്റത്തിനും ഉപയോഗിക്കാനാണ് ഈ സാങ്കേതികത തയ്യാറാക്കിയിരിക്കുന്നത്. 3ജി ലോകത്ത് ഒരു 1ജി വഴിയാണിതെന്ന് ഇത് വികസിപ്പിച്ച U2opia …

Continue reading സ്മാര്‍ട്ട് ഫോണും വേണ്ട, ഡാറ്റപ്ലാനും വേണ്ട ; സാധാരണ ഫോണിലും ഫേസ്ബുക്ക് ഉപയോഗിക്കാം

സാന്‍ ഫ്രാന്‍സിസ്‌ക്കോ: ഇനി മുതല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് ലഭിക്കുക ചിലപ്പോള്‍ പരസ്യമായിട്ടായിരിക്കും. ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതയെ സംബന്ധിക്കുന്ന നിയമങ്ങള്‍  മാറ്റിയ തിനെ തുടര്‍ന്നാണ് ഇത്. വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് ചെയ്തത്. പുതിയ മാറ്റമനുസരിച്ച് ഫേസ്ബുക്കില്‍ അംഗത്വമെടുക്കുന്നതോടെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ കമ്പനിക്ക് പരസ്യത്തിനായി ഉപയോഗിക്കാന്‍ സാധിക്കും. നിലവിലുള്ള ഉപയോക്തക്കാള്‍ക്കും മാറ്റം ബാധകമാണ്.നിലവില്‍ ഫേസ് ബുക്കിന് 120 കോടി ഉപയോക്താക്കളാണ് ഉള്ളത്. പുതിയ മാറ്റം ജനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അമേരിക്കയില്‍ കോണ്‍ഗ്രസ് …

Continue reading പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ഫേസ് ബുക്കില്‍ ഇനി പരസ്യം

2013 അഡോബി സിസ്റ്റംസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം യൂസര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സോഷ്യന്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് നടപടി ആരംഭിച്ചു. അഡോബിയുടെ 380 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ( ഹാക്കര്‍മാര്‍ ) കവര്‍ന്നതായി വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. അഡോബി ലോഗിനുകള്‍ ചോര്‍ത്തപ്പെട്ടതു വഴി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന യൂസര്‍മാരുടെ കാര്യത്തിലാണ് ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും അഡോബി അക്കൗണ്ടിലും ഒരേ യൂസര്‍നാമവും പാസ്‌വേഡും ഉപയോഗിക്കുന്നവരോട് അടിയന്തരമായി പാസ്‌വേര്‍ഡ് മാറ്റാന്‍ ഫെയ്‌സ്ബുക്ക് …

Continue reading അഡോബി ആക്രമണം : ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചു

Facebook has announced that it is testing a new version of Facebook Messenger for android. The new version of Facebook Messenger offers the same functionality, allowing users to exchange messages with their Facebook friends and even with other Facebook / non-Facebook users provided their registered phone number is with the user. For the same reason, the app asks …

Continue reading New Facebook Messenger with phone number integration

ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ‘ലൈക്’ ചെയ്യുന്നത് ഭരണഘടനാ പരിരക്ഷയുള്ള സ്വതന്ത്ര ആശയപ്രകാശനമായി കണക്കാക്കാമെന്ന് യു.എസ്. കോടതി. ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ക്ക് ഭരണഘടനാപരിരക്ഷ നല്‍കാനാവില്ലെന്ന കീഴ്‌ക്കോടതി റൂളിങ് റിച്ച്മണ്ടിലെ നാലാം യു.എസ്. സര്‍ക്യൂട്ട് അപ്പീല്‍ കോടതി തള്ളി. ഹാംപ്റ്റണ്‍ നഗരരക്ഷാധികാരി ബി.ജെ. റോബ്ര്‍ട്‌സും തന്റെ ഓഫീസിലെ ആറ് ജീവനക്കാരുമായുള്ള കേസ് പരിഗണിക്കവെയായിരുന്നു കീഴ്‌ക്കോടതി റൂളിങ്. 2009-ലെ പുനര്‍തിരഞ്ഞെടുപ്പില്‍ റോബര്‍ട്‌സിന്റെ എതിരാളിയുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക് ചെയ്ത ജീവനക്കാരെ റോബര്‍ട്‌സ് തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയപ്പോള്‍ പിരിച്ചുവിട്ടു. ഇതിനെതിരെ അവര്‍ കോടതിയെ സമീപിച്ചു. റോബര്‍ട്‌സിന്റെ …

Continue reading ഫേസ്ബുക്ക് ലൈക്കിന് ഭരണഘടനാ പരിരക്ഷയെന്ന് യു.എസ് കോടതി

കാന്‍വാസ് ടാബ് പി 650 അനുദിനം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണി. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് തഴക്കം വന്നവരെല്ലാം ഒരു ടാബ്‌ലറ്റ് കൂടി വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളിലെന്ന പോലെ ടാബ്‌ലറ്റ് രംഗത്തും സാംസങിനാണ് ഇന്ത്യയില്‍ മേല്‍ക്കൈ. രാജ്യാന്തര മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐ.ഡി.സി.) ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ടാബ്‌ലറ്റ് വില്പനയുടെ 15.76 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് സാംസങാണ്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍ ഐപാഡാണെന്നു കരുതിയവര്‍ക്ക് തെറ്റി. 13.33 ശതമാനം വിപണിപങ്കാളിത്തവുമായി മൈക്രോമാക്‌സ് …

Continue reading പണമുള്ളവര്‍ക്ക് കാന്‍വാസ്; അല്ലാത്തവര്‍ക്ക് ഫണ്‍ബുക്ക്‌

സര്‍ക്കാരിന്റെ ഇരുമ്പുമറയില്‍ പെടാതെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും കിട്ടിത്തുടങ്ങി. വര്‍ഷങ്ങളായി ഈ വെബ്ബ്‌സൈറ്റുകളിലേക്ക് നേരിട്ട് പ്രവേശനമില്ലാത്തവരാണ് ഇറാനിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ . ഈ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തടയേണ്ടതില്ല എന്നത് ഔദ്യോഗിക തീരുമാനമാണോ എന്ന് വ്യക്തമല്ല. 2009 മുതല്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ ലഭ്യമായിരുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്നു പറഞ്ഞായിരുന്നു നിരോധമേര്‍പ്പെടുത്തിയത്. ഫെയ്‌സ്ബുക്കും ട്വിറ്ററും ലഭിക്കാന്‍ പല ഇറാന്‍കാരും ആശ്രയിച്ചിരുന്നത് ‘വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്’ ( VPN software ) …

Continue reading ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും

  സ്വകാര്യ വിവരങ്ങള്‍ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചെന്ന കുറ്റത്തില്‍ 6.14 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി വിധിച്ചു. ഓരോരുത്തര്‍ക്കും 15 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കാനാണ് വിധി. 15 കോടിയിലേറെ ഉപഭോക്താക്കളുടെ പേരുകളും അവരുടെ വിവരങ്ങളും പരസ്യത്തിനായി ഫേസ്ബുക്ക് അനുമതിയില്ലാതെ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. 2011ല്‍ അഞ്ച് പേരാണ് തങ്ങളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ഫേസ്ബുക്ക് പരസ്യത്തിനായി ഉപയോഗിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. നിയമവിരുദ്ധമായി …

Continue reading 6.14 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കും

ഒരാള്‍ തന്റെ നാട്ടിലെ ഫോട്ടോകള്‍ ഉള്‍പ്പെട്ട ആല്‍ബം ഫെയ്‌സ്ബുക്കില്‍ സൃഷ്ടിക്കുന്നുവെന്ന് കരുതുക. നാട്ടുകാരായ സുഹൃത്തുക്കള്‍ക്ക് ആ ആല്‍ബത്തിലേക്ക് ഫോട്ടോ ചേര്‍ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ചിലപ്പോള്‍ ആഗ്രഹിച്ചെന്നിരിക്കും. ഇത്രകാലവും അത്തരമൊരു സാധ്യത ഫെയ്‌സ്ബുക്കിലില്ലായിരുന്നു. ഇനി അതിന് കഴിയും. ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാന്‍ സുഹൃത്തുക്കള്‍ക്ക് സഹകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ‘ഷെയേര്‍ഡ് ഫോട്ടോ ആല്‍ബം’ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു. ഈ ഫീച്ചര്‍ എല്ലാ ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ക്കും ഉടന്‍ ലഭിക്കുമെന്ന് കരുതരുത്. സംഭവം ഇംഗ്ലീഷ് ഉപയോക്താക്കളില്‍ ചെറിയൊരു ഗ്രൂപ്പിനാണ് ആദ്യം ലഭിക്കുക. ക്രമേണ, മുഴുവന്‍ അംഗങ്ങള്‍ക്കും …

Continue reading പുതിയ ഫീച്ചര്‍ : ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഇനി സഹകരിക്കാം

ലോസ്‌ഏഞ്ചല്‍‌സ്: ഫെയ്സ്ബുക്ക് ഉടമസ്ഥന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്സ്ബുക്ക് വാള്‍ ഹാക്ക് ചെയ്തു. പലസ്തീന്‍ യുവാവ് ഖലീലാണ് സുക്കര്‍ബര്‍ഗിന്റെ ഫെയ്സ്ബുക്ക് പേജ് വാള്‍ ഹാക്ക് ചെയ്ത് പോസ്റ്റിട്ടത്. ഏതൊരു വ്യക്തിയുടെയും ഫെയ്സ്ബുക്ക് വാളില്‍ കയറി പോസ്റ്റിടാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പലസ്തീന്‍ യുവാവ് ഇത്തരമൊരു കൃത്യം ചെയ്തത്. ഫെയ്സ്ബുക്കില്‍ ഈ വീഴ്ച ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് സുക്കര്‍ബര്‍ഗിന്റെ പേജ് തന്നെ ഹാക്ക് ചെയ്തത്. ഇതൊരു ബഗ് പ്രശ്നം മാത്രമാണ്. ഇത് സംബന്ധിച്ച് വ്യക്തമായ കുറിപ്പുകള്‍ ഖലീല്‍ തന്റ് ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. …

Continue reading സുക്കര്‍‌ബര്‍ഗിന്റെ ഫെയ്സ്ബുക്ക് വാള്‍ പലസ്തീന്‍ യുവാവ് ഹാക്ക് ചെയ്തു

  വിവിധ ഫ്ളാറ്റ് ഫോമുകളിലായി നിരവധി ആപിളിക്കേഷനുകള്‍ ഇന്നുണ്ട്. അതില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനായി ഗൂഗിള്‍ മാപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഗ്ളോബല്‍ വെബ് ഇന്‍ഡക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗൂഗിള്‍ മാപ്പ് ആപ്ളിക്കേഷന്‍ 54 ശതമാനം പേര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ മാപ്പിനെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. എന്നാല്‍ നോക്കിയയുടെ ഒവിഐ മാപ്പ് 9 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പതിനൊന്നാം സ്ഥാനം മാത്രമേഉള്ളൂ. സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ …

Continue reading ഗൂഗിള്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി; ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്ളിക്കേഷന്‍ ഗൂഗിള്‍ മാപ്പ്

   സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ചിത്രങ്ങള്‍ ഇടുന്നത് ഇസ്ലാംവിരുദ്ധമാണെന്ന് മതപുരോഹിതര്‍. ഇന്ത്യയിലെ രണ്ട് പ്രമുഖ ഇസ്ലാമിക ഹെല്‍പ്‌ലൈന്‍ സംവിധാനമാണ് ഉപദേശംതേടി സമീപിക്കുന്ന സ്ത്രീകളടക്കമുള്ള ചെറുപ്പക്കാരെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും അംഗത്വമുണ്ടാക്കുന്നതും ചിത്രങ്ങള്‍ ചേര്‍ക്കുന്നതും ഇസ്ലാംവിരുദ്ധമെന്നു പറഞ്ഞ് പിന്തിരിപ്പിക്കുന്നത്. ഷിയ, സുന്നിവിഭാഗം മുസ്ലിംകള്‍ക്കായുള്ള ഈ ഹെല്‍പ്‌ലൈനുകള്‍ ലഖ്‌നൗ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഹെല്‍പ്‌ലൈനിലേക്ക് ഒരുമാസത്തിനിടെ വന്ന ആയിരം ഫോണ്‍കോളുകളില്‍ പകുതിയും ഇന്‍റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച സംശയങ്ങളായിരുന്നു. യുവാക്കള്‍ക്ക് അവാസ്തവിക ലോകവുമായല്ല യാഥാര്‍ഥ്യവുമായാണ് ബന്ധമുണ്ടാകേണ്ടതെന്നാണ് ഹെല്‍പ്‌ലൈനില്‍ ബന്ധപ്പെട്ടവരോട് സുന്നിപുരോഹിതന്‍ പറയുന്നത്. …

Continue reading ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ചിത്രങ്ങളിടുന്നത് ഇസ്ലാംവിരുദ്ധമെന്ന് പുരോഹിതര്‍

  വിവിധ ഫ്ളാറ്റ് ഫോമുകളിലായി നിരവധി ആപിളിക്കേഷനുകള്‍ ഇന്നുണ്ട്. അതില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനായി ഗൂഗിള്‍ മാപ്പ് തിരഞ്ഞെടുക്കപ്പെട്ടു. ഗ്ളോബല്‍ വെബ് ഇന്‍ഡക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗൂഗിള്‍ മാപ്പ് ആപ്ളിക്കേഷന്‍ 54 ശതമാനം പേര്‍ ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ മാപ്പിനെ മഷിയിട്ട് നോക്കിയാല്‍ കാണില്ല. എന്നാല്‍ നോക്കിയയുടെ ഒവിഐ മാപ്പ് 9 ശതമാനം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പതിനൊന്നാം സ്ഥാനം മാത്രമേഉള്ളൂ. സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ …

Continue reading ഗൂഗിള്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി; ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്ളിക്കേഷന്‍ ഗൂഗിള്‍ മാപ്പ്