Cyber Crime

ബ്രിട്ടീഷ് വെബ്ബ്‌സൈറ്റും കനേഡിയന്‍ ടാക്‌സ് ഏജന്‍സി സൈറ്റും ആക്രമിക്കപ്പെട്ടു  ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായ ഹാര്‍ട്ട്ബ്ലീഡ് പിഴവ് മുതലെടുത്ത് സൈബര്‍ ക്രമിനലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ട്. രക്ഷിതാക്കള്‍ക്കായുള്ള ഒരു ബ്രിട്ടീഷ് വെബ്ബ്‌സൈറ്റും ഒരു കനേഡിയന്‍ ടാക്‌സ് ഏജന്‍സി സൈറ്റും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം അംഗങ്ങളുള്ള ബ്രിട്ടീഷ് സൈറ്റാണ് ‘മംസ്‌നെറ്റ് ( Mumsnet ). ഹാര്‍ട്ട്ബ്ലീഡ് പിഴവ് മുതലാക്കി സൈറ്റില്‍നിന്ന് പാസ്‌വേഡുകളും പേഴ്‌സണല്‍ മെസേജുകളും ഭേദകര്‍ കവര്‍ന്നതായി കരുതുന്നുവെന്ന് മംസ്‌നെറ്റ് അധികൃതര്‍ അറിയിച്ചു. …

Continue reading ഹാര്‍ട്ട്ബ്ലീഡ് പ്രശ്‌നം: സൈബര്‍ ക്രിമിനലുകള്‍ പണി തുടങ്ങി

  പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് ഉപയോഗവും നിരീക്ഷിക്കാനുള്ള സംവിധാനം വരുന്നു, ‘നേത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റാക്ക്, കില്‍, ബോംബ് എന്നിങ്ങനെയുള്ള വാക്കുകള്‍ ഇന്ത്യയില്‍ എവിടെ ഇന്‍റര്‍നെറ്റില്‍ ഉപയോഗിച്ചാലും അത് കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്കൈപ്പ്, ഗൂഗിള്‍ ടോക്ക് എന്നിവയിലെ ചാറ്റുകളും ഇതിന്‍റെ നിരീക്ഷണത്തില്‍ വരുമെന്നാണ് അറിയുന്നത്. ഇതില്‍ പരിശോധിക്കാന്‍ ഇന്‍റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഐഎ, മിലിട്ടറി ഇന്‍റലിജന്‍സ് എന്നി സുരക്ഷ ഏജന്‍സികള്‍ക്ക് സാധിക്കും. കേന്ദ്ര …

Continue reading ശ്രദ്ധിക്കുക നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷണത്തിലാണ് – നേത്ര വരുന്നു

ഡിസ്ക്ലെയിമര്‍ : ഈ പോസ്റ്റില്‍‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍, ബ്ലോഗര്‍ പ്രസിദ്ധീകരണങ്ങളെ സംബന്ധിക്കുന്ന പ്രസക്തമായ നയങ്ങളെയും കീഴ്വഴക്കങ്ങളെയും പാലിക്കേണ്ട മര്യാദകളേയും മറ്റു നിയമ വശങ്ങളേയും പരിചയപ്പെടുത്തുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ബ്ലോഗര്‍ സര്‍വ്വീസ് ഉപയോക്താക്കള്‍ ആ സര്‍വ്വിസിനു രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പൂര്‍ണ്ണമായും വായിക്കുകയും, മനസ്സിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുവാനായി ഗൂഗിള്‍ നിശ്ചയിച്ചിരിക്കുന്ന ബ്ലോഗര്‍ നയങ്ങള്‍, നിബന്ധനകള്‍, ഉപാധികള്‍ എന്നിവ വിവരിക്കുന്ന ഒറിജിനല്‍ പേജുകള്‍ക്കും അവയോടു ബന്ധമുള്ള മറ്റു ഡോ‍ക്കുമെന്റുകള്‍ക്കും പകരമായി ഈ പോസ്റ്റിലെ വിവരങ്ങളെ യാതൊരുസാഹചര്യങ്ങളിലും കാണുവാന്‍ പാടുള്ളതല്ല. എല്ലാ ബ്ലോഗര്‍ …

Continue reading ബ്ലോഗെഴുത്തുകാര്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും നയങ്ങളും

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാ‍നം ചെയ്യുന്നു. കമ്പനിയുടെ ഫൈനാൻഷ്യൽ   ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു.ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ അക്കൌണ്ടിലേക്ക്ക് കമ്പനി നിക്ഷേപിക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.യാതൊരു ഇൻ‌വെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. ഒരു …

Continue reading ഇന്റർനെറ്റിലെ കോവർ കഴുതകൾ|Mules of Internet

പഴയ കാലങ്ങളീൽ ജനങ്ങൾ വിനിമയത്തിനായി ബാര്‍ട്ടർ സമ്പ്രദായം ആയിരുന്നു ഉപയോഗിച്ചിരുന്നതു. വസ്തുക്കള്‍ക്ക് പകരം വസ്തുക്കൾ എന്ന ഈ നിലയില് നിന്നും പിന്നീട് നാണയങ്ങള്‍ക്കു പകരം വസ്തുക്കൾ എന്ന നിലയിലേക്ക് പുരോഗമിച്ചു. അച്ചടിയുടെ വരവോടെ അതിന്റെ സ്ഥാനം കറന്‍സി നോട്ടുകൾക്കായി . ടെക്നോളജി വീണ്ടും പുരോഗമിച്ചതോട് കൂടി കറന്‍സി നോട്ടുകള്‍ക്ക് പകരം ക്രെഡിറ്റ് കാർഡുകളെന്നും ഡെബിറ്റ് കാര്‍ഡുകളെന്നും അറിയപ്പെടുന്ന പ്ലാസ്റ്റിക മണിയിലേക്ക് മാറി ത്തുടങ്ങി. ലോകമെമ്പാടും ഇത് ഏ റ്റി എം ( Automatic Teller Mechine) വരവിനു …

Continue reading എറ്റി‌എം ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളൂം ഫിഷിംഗും

2013 അഡോബി സിസ്റ്റംസിനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം യൂസര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സോഷ്യന്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് നടപടി ആരംഭിച്ചു. അഡോബിയുടെ 380 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ( ഹാക്കര്‍മാര്‍ ) കവര്‍ന്നതായി വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. അഡോബി ലോഗിനുകള്‍ ചോര്‍ത്തപ്പെട്ടതു വഴി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന യൂസര്‍മാരുടെ കാര്യത്തിലാണ് ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും അഡോബി അക്കൗണ്ടിലും ഒരേ യൂസര്‍നാമവും പാസ്‌വേഡും ഉപയോഗിക്കുന്നവരോട് അടിയന്തരമായി പാസ്‌വേര്‍ഡ് മാറ്റാന്‍ ഫെയ്‌സ്ബുക്ക് …

Continue reading അഡോബി ആക്രമണം : ഫെയ്‌സ്ബുക്ക് കരുതല്‍ നടപടി ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

Continue reading ഗൂഗിളിന്റെ ഡേറ്റ അമേരിക്ക യഥേഷ്ടം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

അഡോബി സിസ്റ്റംസിനെതിരെ നടന്ന സൈബര്‍ ആക്രമണം ആദ്യം കണ്ടെത്തിയതിലും വലുതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അഡോബിയുടെ 380 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ( ഹാക്കര്‍മാര്‍ ) കവര്‍ന്നതായാണ് പുതിയ വിവരം. അഡോബിക്കെതിരെ നടന്ന ആക്രമണവിവരം പുറത്തുവന്നത് ഒക്ടോബര്‍ ആദ്യവാരമാണ്. 29 ലക്ഷം അക്കൗണ്ടുകളുടെ യൂസര്‍നാമവും പാസ്‌വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. അതിനെക്കാളൊക്കെ വലിയ ആക്രമണമാണ് യഥാര്‍ഥത്തില്‍ അരങ്ങേറിയതെന്ന് അഡോബി വെളിപ്പെടുത്തി. നിലവിലുള്ള 380 ലക്ഷം യൂസര്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമേ, രണ്ടോ അതിലധികമോ വര്‍ഷമായി നിര്‍വീര്യമായി കിടക്കുന്ന …

Continue reading ഭേദകര്‍ കവര്‍ന്നത് അഡോബിയുടെ 380 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍

  അഡോബി സിസ്റ്റംസിന്റെ സോഴ്‌സ്‌കോഡും ലക്ഷക്കണക്കിന് യൂസര്‍ അക്കൗണ്ട് വിവരങ്ങളും കമ്പ്യൂട്ടര്‍ ഭേദകര്‍ (ഹാക്കര്‍മാര്‍) കവര്‍ന്നു. ലോകമെങ്ങും അഡോബിയുടെ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായേക്കാവുന്ന സംഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിഡിഎഫ് ഫോര്‍മാറ്റില്‍ ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന അഡോബി അക്രോബാറ്റിന്റെ സോഴ്‌സ്‌കോഡാണ് ഭേദകര്‍ കവര്‍ന്നതെന്ന് അഡോബി വെളിപ്പെടുത്തി. ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന കോള്‍ഡ്ഫ്യൂഷന്‍, കോള്‍ഡ്ഫ്യൂഷന്‍സ് ബില്‍ഡര്‍ എന്നിവയുടെ കോഡുകളും ഭേദകര്‍ കവര്‍ന്നതില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ച്ച മുമ്പാണ് സുരക്ഷാവിഴ്ച്ച കണ്ടതെന്നും അതെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും, അഡോബിയിലെ സുരക്ഷാമേധാവി ബ്രാഡ് ആര്‍കിന്‍ …

Continue reading അഡോബിയുടെ സോഴ്‌സ്‌കോഡും 29 ലക്ഷം അക്കൗണ്ട് വിവരങ്ങളും കവര്‍ന്നു

ഇന്ത്യയിലെ സൈബര്‍ ക്രൈം കണക്കുകള്‍ വര്‍ഷം 42 മില്യണ്‍ ഇരകള്‍ ദിനംപ്രതി 115068 ഇരകള്‍ മിനിറ്റില്‍ 80 ഇരകള്‍ l ഓണ്‍ലൈനില്‍ സജീവമായ പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ പത്തില്‍ ഏഴുപേര്‍ സൈബര്‍ക്രൈമിന് ഇരകളാണ് l മാല്‍വെയര്‍, വൈറസുകള്‍, ഹാക്കിംഗ്, സ്‌കാം തുടങ്ങിയ ആക്രമണങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം 56 ശതമാനം പേരും വിധേയരായത് l  ആഗോള തലത്തില്‍ മൊബീലുകളിലുണ്ടാകുന്ന മാല്‍വെയര്‍ അക്രമണത്തില്‍ 58 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത് l  32 ശതമാനം മൊബീല്‍ വൈറസ് ആക്രമണവും ഇ-മെയ്ല്‍ അഡ്രസുകളും ഫോണ്‍ നമ്പറുകളും …

Continue reading സൈബര്‍ ക്രൈം ഞെട്ടിപ്പിക്കുന്ന കണക്കുകള്‍, മുന്‍ കരുതലുകള്‍ മറക്കല്ലേ

  ബെയ്ജിങ് : ചൈനയില്‍ ജൂണിന് ശേഷം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായത് 8700 പേര്‍ . ഓണ്‍ലൈനില്‍ ക്രിമിനല്‍ നടപടകളിലേര്‍പ്പെട്ട 210 സംഘങ്ങളെയും അധികൃതര്‍ തകര്‍ത്തു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രചരിക്കുന്നതിനൊപ്പം, ഈ മേഖലയില്‍ വന്‍തോതില്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു എന്നാണ് പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റിലെ കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ജൂണിലാണ് പുതിയൊരു ക്യാമ്പയിന്‍ അധികൃതര്‍ ആരംഭിച്ചത്. ഇന്റര്‍നെറ്റ് വഴി തട്ടിപ്പ് നടത്തിയ 4100 കേസുകള്‍ പരിഹരിക്കാനും, 2.45 കോടി ഡോളര്‍ (150 …

Continue reading ഓണ്‍ലൈന്‍ ക്രൈം: ചൈനയില്‍ രണ്ടരമാസത്തിനിടെ പിടിയിലായത് 8700 പേര്‍

ജാദൂ എന്ന പദത്തിന് മാന്ത്രികം എന്നാണ് അര്‍ഥം. ഷാരൂഖ് ഖാന്‍ ചിത്രത്തിലെ ‘ ജാദൂ തേരീ നാസര്‍’ എന്ന ഗാനത്തിലൂടെയാവാം ഏറിയപങ്കു മലയാളികള്‍ക്കും ഈ വാക്ക് പരിചിതമായത്. പിന്നീട് ‘കോയി മില്‍ ഗയാ’ എന്ന ചിത്രം ജാദുവിനൊരു രൂപം കൂടി നല്‍കി. ഇപ്പോള്‍ ഇതാ മലയാളത്തിലൊരു ജാദൂ വന്നിരിക്കുന്നു,എജെന്റ് ജാദൂ.സിനിമയിലേക്ക് തന്നെയാണ് വരവ്. പക്ഷെ രംഗപ്രവേശം ഒരു സീക്രട്ട് എജെന്റായിട്ടാണ് എന്ന് മാത്രം. ഈയടുത്തിടെ ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന സിനിമ ഇന്റെര്‍നെറ്റിലിട്ടതിന് 1000 ലധികം പേരെ കുടുക്കിയ ഒരു …

Continue reading ആരാണീ എജെന്റ് ജാദൂ ?

മലയാള സിനിമാ രംഗത്ത് വ്യാപകമായ സൈബര്‍ പൈറസിയ്‌ക്കെതിരെ ശക്തമായ ആയുധമായി രംഗത്ത് വന്ന സോഫ്റ്റ് വെയറാണ്  ഏജെന്റ് ജാദൂ. കൊച്ചിയിലെ ജാദൂ ടെക് സൊല്യൂഷന്‍സ് വികസിപ്പിച്ച ഈ സോഫ്റ്റ് വെയര്‍ ഈയടുത്ത് സൈബര്‍ പൈറസിക്കാര്‍ക്കിട്ട് കൊടുത്ത പണി പ്രശസ്തമാണല്ലോ. സോഫ്റ്റ് വെയറില്‍ ഫില്‍ട്ടറുകളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുള്ള ചലച്ചിത്ര സാമ്പിള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സമുദ്രത്തില്‍ മുങ്ങിത്തപ്പിയാണ് ഈ വിരുതന്‍  തേജസ് നായരുമാരെ പിടികൂടുന്നത്. സിനിമാ ഗാനങ്ങളുടെ സംരക്ഷണത്തിനും ഈ സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താനാകും. പൈറസി മൂലം പ്രതിവര്‍ഷം കോടികളുടെ നഷ്ടം …

Continue reading ഏജെന്റ് ജാദൂ വ്യാജ സിഡി പിടിയ്ക്കുമോ ?

ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്വാധീനം ദനംപ്രതി ഏറുന്നതിന്റെ തെളിവായി, സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുകയാണ്.  ഫേസ്ബുക്കുമായി ബന്ധപ്പെട്ട കേസുകള്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്നത് കണ്ടു കാണുമല്ലോ. ഈ അവസരത്തില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ മെനക്കെട്ടു ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങള്‍ പറയാം. ഫേസ്ബുക്കില്‍ ചിത്രങ്ങളിടുന്ന തരുണീമണികള്‍, ദയവായി കഴിയുന്നത്ര സ്വകാര്യത ഉറപ്പുവരുത്തുക. സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കഴിവതും പോസ്റ്റു ചെയ്യാതിരിയ്ക്കുക. കാരണം ധാരാളം  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ശ്ലീലവും, അശ്ലീലവുമായി പലവ്യാജ …

Continue reading ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

ചോര്‍ന്നത് നാസയുടെയും എഫ്.ബി.ഐയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സികളുടെയും ഓണ്‍ലൈന്‍ അക്കൗണ്ട് രഹസ്യങ്ങള്‍ ഹാക്കര്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘ഗോസ്റ്റ് ഷെല്‍’, യു.എസ്, യൂറോപ്യന്‍ ഗവണ്‍മെന്റ് ഏജന്‍സികളുടെ ഓണ്‍ലൈന്‍ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റുചെയ്തു. പ്രസിദ്ധ ഹാക്ക്റ്റിവിസ്റ്റ് ഗ്രൂപ്പായ ‘അനോണിമസി’ന്റെ ശാഖയാണ് ഗോസ്റ്റ് ഷെല്‍. നാസ, എഫ്.ബി.ഐ., യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിങ്ങനെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെ 16 ലക്ഷത്തോളം ഓണ്‍ലൈന്‍ അക്കൗണ്ട് വിവരങ്ങളാണ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പട്ടത്. ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളുടെ വെബ്ബ്‌സൈറ്റുകള്‍ക്ക് …

Continue reading 16 ലക്ഷം ലോഗിന്‍ വിവരങ്ങള്‍ ‘ഗോസ്റ്റ് ഷെല്‍’ ചോര്‍ത്തി

നോക്കിയ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്. താഴെ എനിക്ക് കിട്ടിയ ഇമെയില്‍ ഒന്ന് വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയു.   Dear Email Owner, This E-mail is to officially inform you that your E-mail Address have been verified and pronounced as the lucky Winner Of £ 700,000.00 GBP, in the 2012 Award By (Nokia Grant Promotion UK) wishes to congratulate you …

Continue reading നോക്കിയ മൊബൈല്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്

പെൻഡ്രൈവുകൾ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന് പെൻഡ്രൈവുകൾ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം. ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെൻഡ്രൈവുകൾ സൈബര്‍സുരക്ഷാ സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍ സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. പെൻഡ്രൈവുകൾ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക …

Continue reading പെൻഡ്രൈവ് സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരസേന

    ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൌസറുകളുടെ കൂട്ടത്തില്‍ ഒന്നാണ് ഗൂഗിള്‍ ക്രോം എന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. ഈ വര്‍ഷം തന്നെ കഴിഞ്ഞ മാസങ്ങളിലെ ബ്രൌസര്‍ യൂസേജ് സ്റ്റാറ്റിസ്റ്റിക്സ് ആവറേജ് നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ബ്രൌസറും ഗൂഗിള്‍ ക്രോം ആണെന്ന് കാണാം. താഴെ നല്‍കിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക. ഇത്രയും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൌസറിന് ധാരാളം സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാവാം. അതിന് നമുക്ക് പ്രതേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും, സേവ് ചെയ്ത് വെക്കുന്ന …

Continue reading ഗൂഗിള്‍ക്രോം പാസ് വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാം..!

പ്രധാനമന്ത്രി, അന്താരാഷ്ട്ര നാണയനിധി മേധാവി തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ നറുക്കെടുപ്പ് വിജയസന്ദേശങ്ങളുമായി കോടികളുടെ സൈബര്‍ തട്ടിപ്പിന് നീക്കം. പ്രധാനമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തെതുടര്‍ന്ന് സമ്മാനത്തുക എ. ടി. എം പ്ലാറ്റിനം വിസ കാര്‍ഡ് വഴി പിന്‍വലിക്കാന്‍ അനുമതിയായെന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. പുത്തന്‍ തന്ത്രങ്ങളുമായി ഹൈടെക് കുറ്റവാളികള്‍ പിടിമുറുക്കുമ്പോഴും ഇത് തടയാന്‍ നടപടികളില്ല. മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പിന് കൂലിപ്പണിക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഇരകളാകുകയാണ്. മൊബൈല്‍ നമ്പര്‍ നറുക്കെടുപ്പില്‍ 2. 88 കോടി …

Continue reading പ്രധാനമന്ത്രിയുടെ പേരുപയോഗിച്ച് കോടികളുടെ തട്ടിപ്പിന് നീക്കം