google glass

ഗൂഗിള്‍ 90000 രൂപയ്ക്ക് വില്‍ക്കുന്ന ഗൂഗിള്‍ ഗ്ലാസിന് വെറും 4,800 രൂപയെ വിലവരുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ teardown.com എന്ന ടെക്നോളജി സൈറ്റാണ് ഈ വാര്‍ത്തയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ടെലിഗ്രാഫ് അടക്കമുള്ള മാധ്യമങ്ങള്‍ വന്‍ പ്രധാന്യമാണ് ഈ വെളിപ്പെടുത്തലിന് നല്‍കിയിരിക്കുന്നത്.

ഗൂഗിള്‍ ഗ്ലാസിലെ പ്രധാന ഘടകമായ OMAP 4430 ആപ്ലികേഷന്‍ പ്രസസ്സറാണ് അതിന് 13.96 ഡോളര്‍ (800 രൂപ) യാണ് വില. അതുപോലെ ക്യാമറയ്ക്ക് വില 5.66 ഡോളറാണ്, 3 ഡോളറാണ് ഡിസ്പ്ലേയ്ക്ക് വില. തോഷിബയുടെ മെമ്മറിക്ക് വില 8 ഡോളര്‍ ഇങ്ങനെ കൂട്ടിയാല്‍ 4,800രൂപയെ ഗൂഗിള്‍ ഗ്ലാസിന് വരു എന്നാണ് teardown.com പറയുന്നത്. ഇത് ഒരു സാധാരണ കണക്കാണെന്നും വിശദവും ശാസ്ത്രീയമായതുമായ കണക്ക് ഉടന്‍ പുറത്തുവിടുമെന്നും സൈറ്റ് അറിയിച്ചു.

എന്നാല്‍ ഈ വാര്‍ത്തകള്‍ ഗൂഗിള്‍ തള്ളി. ഒപ്പം ഗൂഗിളിന്റെ വിലകുറഞ്ഞ ഗ്ലാസ് മോഡല്‍ ഈ വര്‍ഷം പുറത്തിറങ്ങാനുള്ള സാധ്യതയും സ്ഥിരീകരിച്ചിട്ടുണ്ട്. കൂളിങ്ങ് ഗ്ലാസ് അടക്കം ഉള്ളതായിരിക്കും അടുത്ത ഗൂഗിള്‍ ഗ്ലാസ്

 

Leave a Reply

Your email address will not be published. Required fields are marked *