April 2014

You are browsing the site archives for April 2014.

ഗൂഗിള്‍ പ്ലസില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍  ഗൂഗിള്‍ പ്ലസ് വന്‍മാറ്റത്തിന് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലസിന്റെ പിതാവ് എന്ന് പറയാവുന്ന വിവേക് എന്ന വിക്ക് ഗുണ്ടോട്ര ഗൂഗിളിനോട് വിടപറഞ്ഞത് അതിന് പിന്നാലെയാണ് പുതിയ അഴിച്ചുപണികള്‍. ഗൂഗിള്‍ പ്ലസിലെ ജീവനക്കാരെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ടീമിലേക്കും, മൊബൈല്‍ പ്രൊജക്ടിലേക്കും മറ്റും മാറ്റിയിരിക്കുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഇത് ഗൂഗിള്‍ പ്ലസിനെ അവസാനിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആദ്യം ടെക്‌നോളജി ലോകം കരുതിയിരുന്നെങ്കിലും. വെറും സോഷ്യല്‍ നെറ്റ്വര്‍ക്കായി ഗൂഗിള്‍ പ്ലസിനെ …

Continue reading ഗൂഗിള്‍ പ്ലസില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ജനപ്രിയ മൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായ നോകിയ മൊബൈല്‍ പേരുമാറ്റുന്നു. മൈക്രോ സോഫ്റ്റ് മൊബൈല്‍ എന്നായിരിക്കും ഇനി നോകിയ അറിയപ്പെടുക. നോകിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് പേരുമാറ്റം. ഏപ്രില്‍ അവസാനത്തോടെ നോകിയ-മൈക്രോസോഫ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. ഇതിനുശേഷമായിരിക്കും പേരുമാറ്റം നിലവില്‍ വരിക. 720 കോടി ഡോളറിന്റെ(48,000 കോടി രൂപ)ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമായി നോകിയ എന്ന ബ്രാന്‍ഡ് നെയിം അടുത്ത 10 വര്‍ഷത്തക്കുകൂടി ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ നോകിയയുടെ സ്വന്തം മൊബൈല്‍ പേറ്റന്റുകളും ലൈസന്‍സിലുള്ള പേറ്റന്റുകളും മൈക്രോസോഫ്റ്റിന് …

Continue reading പേരുമാറ്റുന്നു; നോകിയ ഇനി മൈക്രോസോഫ്റ്റ് മൊബൈല്‍

ഏതെങ്കിലും നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളെയാണ് കണക്റ്റഡ് ഡിവൈസസ് എന്നു വിളിക്കുക. കമ്പ്യൂട്ടറും ലാപ്‌ടോപ്പും ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണുകളുമെല്ലാം റൂട്ടറുകളുമെല്ലാം കണക്റ്റഡ് ഡിവൈസുകളുടെ പട്ടികയില്‍ പെടുന്നു. ലോകത്തിലെ മൂന്നാമത് വലിയ കണക്ടറ്റഡ് ഡിവൈസ് നിര്‍മാതാക്കളാണ് ചൈനീസ് കമ്പനിയായ ലെനോവോ. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്പനയില്‍ ലോകത്തെ ഒന്നാംനമ്പര്‍ കമ്പനിയും ലെനോവോ തന്നെ. ഇതൊക്കെയാണെങ്കിലും സ്മാര്‍ട്‌ഫോണുകളുടെ വില്പനയില്‍ കമ്പനിക്ക് ഏറെയൊന്നും നേട്ടം കൈവരിക്കാനായിട്ടില്ല. ആദ്യഘട്ടത്തില്‍ ‘ലിഫോണ്‍’ എന്ന പേരില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കിയെങ്കിലും കാര്യമായി വിറ്റുപോയില്ല. തുടര്‍ന്ന് ലെനോവോ എന്ന പേരില്‍ …

Continue reading 13,999 രൂപയ്ക്ക് ലെനോവോ ഫോണ്‍

  ഉപയോക്താക്കളുടെ ഈമെയിലുകള്‍ തങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ ഗൂഗിള്‍ ജീമെയില്‍ സേവന നിബന്ധനകള്‍ പുതുക്കി. ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കി ഓരോരുത്തര്‍ക്കും യോജിച്ച പരസ്യങ്ങളും സെര്‍ച്ച് ഫലങ്ങളും ലഭ്യമാക്കാനാണ് ഈ നടപടി എന്നാണ് ഗൂഗിളിന്റെ വിശദീകരണം. പാഴ്‌മെയിലുകളും (സ്പാം) ദുഷ്ടപ്രോഗ്രാമുകളും (മാള്‍വെയറുകള്‍) നീക്കംചെയ്യാനും ഇത് ഉപകരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. എന്നാല്‍ , ജീമെയില്‍ ഉപയോക്താക്കളുടെ മാത്രമല്ല അവരുമായി മെയിലില്‍ ബന്ധം പുലര്‍ത്തുന്നവരുടെ സ്വകാര്യതകൂടി ഹനിക്കുന്ന നടപടിയാണിതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നിബന്ധന പുതുക്കിയതോടെ ജീമെയില്‍ ഉപയോക്താവിന്റെ മെയില്‍ ബോക്‌സ് സ്‌കാന്‍ …

Continue reading ജീമെയില്‍ സേവനനിബന്ധനകള്‍ പുതുക്കി: സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം

ബ്രിട്ടീഷ് വെബ്ബ്‌സൈറ്റും കനേഡിയന്‍ ടാക്‌സ് ഏജന്‍സി സൈറ്റും ആക്രമിക്കപ്പെട്ടു  ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായ ഹാര്‍ട്ട്ബ്ലീഡ് പിഴവ് മുതലെടുത്ത് സൈബര്‍ ക്രമിനലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി റിപ്പോര്‍ട്ട്. രക്ഷിതാക്കള്‍ക്കായുള്ള ഒരു ബ്രിട്ടീഷ് വെബ്ബ്‌സൈറ്റും ഒരു കനേഡിയന്‍ ടാക്‌സ് ഏജന്‍സി സൈറ്റും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം അംഗങ്ങളുള്ള ബ്രിട്ടീഷ് സൈറ്റാണ് ‘മംസ്‌നെറ്റ് ( Mumsnet ). ഹാര്‍ട്ട്ബ്ലീഡ് പിഴവ് മുതലാക്കി സൈറ്റില്‍നിന്ന് പാസ്‌വേഡുകളും പേഴ്‌സണല്‍ മെസേജുകളും ഭേദകര്‍ കവര്‍ന്നതായി കരുതുന്നുവെന്ന് മംസ്‌നെറ്റ് അധികൃതര്‍ അറിയിച്ചു. …

Continue reading ഹാര്‍ട്ട്ബ്ലീഡ് പ്രശ്‌നം: സൈബര്‍ ക്രിമിനലുകള്‍ പണി തുടങ്ങി

ഗൂഗിള്‍ ഗ്ലാസ് ധരിച്ച് നടന്നു യുവാവിനെ ആക്രമിച്ചു സന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ ഗ്ലാസ് നാളെ ആദ്യമായി പൊതുജനങ്ങള്‍ക്കായി ഏപ്രില്‍ 15ന് വിപണിയില്‍ എത്തുകയാണ് ഒരു ദിവസം മാത്രമായിരിക്കും അമേരിക്കയിലെ വിപണിയില്‍ ലഭിക്കുക. ഇതിന് മുന്‍പ് ഏതാണ്ട് 2500 ഒളം ഗൂഗിള്‍ ഗ്ലാസുകള്‍ തിരഞ്ഞെടുത്തവര്‍ക്ക് ഗൂഗിള്‍ വിതരണം നടത്തിയിരുന്നു. പക്ഷെ അമേരിക്കയില്‍ നിന്നും വരുന്ന പുതിയ വാര്‍ത്ത അതല്ല, ഗൂഗിള്‍ ഗ്ലാസും ധരിച്ച് തെരുവില്‍ ഇറങ്ങിയാല്‍ തല്ല് കിട്ടും എന്നാണ്. ഒരാഴ്ചയ്ക്കിടയില്‍ അമേരിക്കയില്‍ ഇത് മൂന്നാമത്തെയാള്‍ക്കാണ് ഗൂഗിള്‍ ധരിച്ചു എന്ന …

Continue reading ഗൂഗിള്‍ ഗ്ലാസ് ധരിച്ച് നടന്നു യുവാവിനെ ആക്രമിച്ചു

  അത്യാവശ്യം സംവിധാനങ്ങളുള്ള സ്മാര്‍ട്‌ഫോണിന് പതിനായിരം രൂപയെങ്കിലുമാകും- ഫോണുകള്‍ ‘സ്മാര്‍ട്’ ആയിത്തുടങ്ങിയ കാലം തൊട്ടു കേള്‍ക്കുന്നതാണിത്. എന്നാല്‍ പതിനായിരത്തിന്റെ പകുതി മുടക്കിയാല്‍ ഭേദപ്പെട്ട സ്മാര്‍ട്‌ഫോണ്‍ നല്‍കാമെന്ന് പ്രഖ്യാപിക്കുകയാണ് സ്‌പൈസ് ടെലികോം കമ്പനി. പ്രഖ്യാപനം മാത്രമല്ല സ്‌റ്റെല്ലാര്‍ ഗ്ലൈഡ് എം.ഐ-483 ( Stellar Glide Mi-438 ) എന്നൊരു ഫോണ്‍ കമ്പനി പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. 3ജി സൗകര്യത്തോടെയുള്ള ഫോണിന് വില 5,199 രൂപ മാത്രം. വെറുമൊരു സ്മാര്‍ട്‌ഫോണ്‍ അല്ല ഗ്ലൈഡ് സ്‌റ്റെല്ലാര്‍. ഗൂഗിള്‍ മൊബൈല്‍ സര്‍വീസസ് (ജി.എം.എസ്.) സര്‍ട്ടിഫിക്കേഷനോടു …

Continue reading 5,199 രൂപയ്ക്ക് സ്മാര്‍ട്‌ഫോണ്‍

  വെബ്ബ്‌സൈറ്റുകളെ മാത്രമല്ല, വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തെയും ‘ഹാര്‍ട്ട്ബ്ലീഡ്’ ( Heartbleeed ) പ്രശ്‌നം ബാധിക്കമെന്ന് മുന്നറിയിപ്പ്. വെബ്ബ്‌സൈറ്റുകളും ഇന്റര്‍നെറ്റ് ഉപകരണങ്ങളും നിര്‍മിക്കുന്നവര്‍ ഉപയോഗിക്കുന്ന സുരക്ഷാസങ്കേതത്തിലെ പിഴവാണ് ‘ഹാര്‍ട്ട്ബ്ലീഡ്’. ഈ പിഴവു മൂലം ലോകമെമ്പാടും ഓണ്‍ലൈനില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ലക്ഷക്കണക്കിന് യൂസര്‍മാരുടെ പാസ്‌വേഡുകളും ക്രെഡിറ്റ്കാര്‍ഡ് നമ്പറുകളും മറ്റ് പേഴസണല്‍ വിവരങ്ങളും അപകടത്തിലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു കമ്പ്യൂട്ടറിന്റെ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപകരണത്തിന്റെ മെമ്മറിയില്‍ കടന്നുകൂടി, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് …

Continue reading ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ഏത് ഉപകരണത്തെയും ‘ഹാര്‍ട്ട്ബ്ലീഡ്’ പ്രശ്‌നം ബാധിക്കാം

  അങ്ങനെ ഒ.എസുകളിലെ മുടിചൂടാമന്നന്‍ മറവിയിലേക്ക്. പുറത്തിറക്കി 13 വര്‍ഷത്തിനുശേഷം വിന്‍ഡോസ് എക്സ്പിയെ ഇന്ന് മൈക്രോസോഫ്റ്റ് കൈവിടും. ആറരലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ക്ക് ഇപ്പോഴും ജീവനേകുന്ന എക്സ്പിക്കുള്ള സാങ്കേതിക പിന്തുണ ഏപ്രില്‍ എട്ടിന് അവസാനിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്‍െറ അന്തിമതീരുമാനം. വിന്‍ഡോസ് ഏഴിലേക്കോ ടച്ച്സ്ക്രീനുകള്‍ക്കുള്ള വിന്‍ഡോസ് എട്ടിലേക്കോ എക്സ്പി ഉപയോക്താക്കള്‍ മാറണമെന്ന് മാസങ്ങള്‍ക്ക് മുമ്പേ മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിഭാഗം ബാങ്കുകളുടെയും എ.ടി.എമ്മുകളിലും സര്‍ക്കാറില്‍ അടക്കം സ്ഥാപനങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നത് 2001 ഒക്ടോബര്‍ 25ന് വെളിച്ചംകണ്ട എക്സ്പിയാണ്. എക്സ്പിയില്‍ ബൂട്ട് ചെയ്യാമെങ്കിലും സുരക്ഷാ …

Continue reading വിന്‍ഡോസ് എക്സ്പിക്ക് പിന്തുണ ഇനിയില്ല, എക്സ്പിയില്‍ തുടരാനും അപ്ഗ്രേഡ് ചെയ്യാനുമുള്ള വഴികള്‍

എവിടുന്നാണ് അപകടകരമായ സോഫ്റ്റ്വെയറുകളുടെ ആക്രമണമുണ്ടാവുക എന്ന് പറയുക വയ്യ. ഏതു നിമിഷവും കരുതിയിരുന്നേ മതിയാവൂ. സ്മാര്‍ട്ട്ഫോണുകള്‍ അത്രക്ക് വ്യാപകമായ സ്ഥിതിക്ക് മാല്‍വെയറുകളും ഹാക്കര്‍മാരും വിചാരിച്ചാല്‍ പലതും ചെയ്യാന്‍ കഴിയും. ആന്‍¤്രഡായ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആപ്ളിക്കേഷനുകളില്‍ ഏതാണ് ശരിയായവ എന്ന് തിരിച്ചറിയാന്‍ ആപ്ളിക്കേഷനുകള്‍ വേരിഫൈ ചെയ്യാന്‍ ഗൂഗിള്‍ സംവിധാനമൊരുക്കുന്നു. ആന്‍¤്രഡായ്ഡ് ഉപകരണത്തിലെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുമ്പ് മാല്‍വെയര്‍ അല്ളെന്ന് ഉറപ്പാക്കാന്‍ സ്കാന്‍ ചെയ്യുന്നതാണ് പുതിയ സംവിധാനം. ഈ വേരിഫിക്കേഷന്‍ സംവിധാനം ആന്‍¤്രഡായ്ഡ് ഉപകരണങ്ങളുടെ സെക്യൂരിറ്റി …

Continue reading ആപ്പുകള്‍ പരിശോധിക്കാന്‍ സംവിധാനവുമായി ഗൂഗിള്‍

  ഓരോ ഇന്ത്യക്കാരന്റെയും കൈയില്‍ ഇന്റര്‍നെറ്റുള്ള ഫോണ്‍ എന്ന ഐഡിയയുടെ പരസ്യം സത്യമാകുമെന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. എല്ലാവരുടെയും കൈയില്‍ നെറ്റ്‌ഫോണ്‍ എത്തിയിട്ടില്ലെങ്കിലും നല്ലൊരു വിഭാഗവും ഈ സൗകര്യം ഇപ്പോള്‍ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ ഐ.ഡി.സിയുടെ കണക്കനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ നാല് കോടി സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട്. 2017 ആകുമ്പോഴേക്കും ഇത് പതിനഞ്ചര കോടിയാകും. കച്ചവടത്തിലുണ്ടാകാന്‍ പോകുന്ന നാലുമടങ്ങ് വര്‍ധന തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍ മുന്നൊരുക്കം തുടങ്ങി. മൈക്രോമാക്‌സിനും കാര്‍ബണിനും പിന്നിലായി വില്പനയില്‍ മൂന്നാം …

Continue reading ലാവ ഐറിസ് പ്രോ 20; വില 13,990 രൂപ

ഫേസ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം നീക്കം ചെയ്യാനൊരുങ്ങുന്നുവത്രെ. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പിലെ ചാറ്റിങ്ങ് ഓപ്ഷന്‍‌ നീക്കാനൊരുങ്ങുന്നത്. ഇതോടെ ഇനി മൊബൈലില്‍ ഫേസ്ബുക്ക് ചാറ്റ് നടത്താന്‍ ഫേസ്ബുക്കിന്റെ മെസന്‍ഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യണം എന്നത് നിര്‍ബന്ധമാകും. ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കിന്റെ തന്നെ മൊബൈലുകളില്‍ മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോ‍ഡ് ചെയ്ത് ചാറ്റ് ചെയ്തോളണം നിര്‍ദ്ദേശവും ഇവിടങ്ങളിലൊക്കെ എത്തിക്കഴിഞ്ഞത്രെ. ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ മെസഞ്ചര്‍ ആപ്പിനേക്കാളും വേഗമേറിയതാണത്രെ ഈ ആപ്ളിക്കേഷന്‍. ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ …

Continue reading ഫേസ്ബുക്ക് മൊബൈല്‍ ആപ്ളിക്കേഷനില്‍ നിന്നും ചാറ്റിംഗ് സംവിധാനം നീക്കം ചെയ്യാനൊരുങ്ങുന്നു

പകുതി വഴി താണ്ടിയ മംഗള്‍യാന്‍ : ചിത്രം കടപ്പാട് – ISRO ബാംഗ്ലൂര്‍: മംഗള്‍യാന്‍ സൂര്യനു ചുറ്റുമുള്ള പഥത്തിലൂടെ ചൊവ്വയുടെ അടുത്തേക്കു പോകേണ്ട ദൂരത്തിന്റെ പകുതി പിന്നിട്ടെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9.50 നു ഭൂമിയില്‍നിന്ന് 3.9 കോടി കിലോമീറ്റര്‍ (നേരിട്ടുള്ള ദൂരം) അകലെയായി ഈ ബഹിരാകാശപേടകം. ഭൂമിയില്‍നിന്നു കൊടുക്കുന്ന സന്ദേശം പേടകത്തിലെത്തി തിരിച്ചുവരാന്‍ നാലുമിനിറ്റും പതിനഞ്ചു സെക്കന്‍ഡും വേണം. അതിവിദൂര ആശയവിനിമയത്തിനായി പേടകത്തിലുള്ള ഹൈ ഗെയിന്‍ ആന്റിന ഉടനെ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും. അഞ്ചു പര്യവേഷണ …

Continue reading വിജയക്കുതിപ്പ് തുടരുന്നു; മംഗള്‍യാന്‍ പകുതിദൂരം പിന്നിട്ടു

  ഇന്റര്‍നെറ്റോ സെല്ലുലാര്‍ കണക്ഷനോ ഇല്ലാത്തപ്പോള്‍ പോലും ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷന്‍ രംഗത്തെത്തി. ‘ഫയര്‍ചാറ്റ്’ ( FireChat ) എന്ന ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ, സമീപത്തുള്ള സുഹൃത്തുക്കളുമായി മൊബൈല്‍ ഫോണില്‍ കണക്ഷനില്ലാത്തപ്പോള്‍ പോലും ആശയവിനിമയം നടത്താന്‍ കഴിയും. ഫയര്‍ചാറ്റിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് രണ്ടാഴ്ച മുമ്പാണ്. ഇതിനകം 10 ലക്ഷം ഐഒഎസ് ഉപകരണങ്ങളില്‍ ഫയര്‍ചാറ്റ് ഇന്‍സ്റ്റോള്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ദിവസം ആന്‍ഡ്രോയ്ഡ് ആപ്പും രംഗത്തെത്തി. ‘വയര്‍ലെസ്സ് മെഷ് നെറ്റ്‌വര്‍ക്കിങ്’ ( wireless mesh networking )സങ്കേതമുപയോഗിച്ചാണ് ഫയര്‍ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റിന്‍ റേഡിയോ …

Continue reading കണക്ഷനില്ലാത്തപ്പോഴും ചാറ്റ് ചെയ്യാന്‍ മൊബൈല്‍ ആപ്പ്

തിരിച്ചറിയല്‍രേഖ നിര്‍ബന്ധം കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന തിരിച്ചറിയല്‍ രേഖയുള്ളവരുമായ എല്ലാവര്‍ക്കും വ്യാഴാഴ്ച രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണിവരെ അവരുടെ വോട്ടുകള്‍ രേഖപ്പെടുത്താം. * പോളിങ് ബൂത്തും ക്രമനമ്പറും വോട്ടര്‍പ്പട്ടിക നോക്കി മുന്‍കൂട്ടി മനസ്സിലാക്കിവേണം പോളിങ് സ്റ്റേഷനിലെത്താന്‍. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന വോട്ടേഴ്‌സ് സ്ലിപ്പ് വിനിയോഗിക്കാം. വോട്ടേഴ്‌സ് സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് പോളിങ് ദിവസം ബൂത്തുകളില്‍ സജ്ജമാക്കുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി സ്ലിപ്പ് വാങ്ങാം. * …

Continue reading വോട്ടുചെയ്യല്‍ ഇങ്ങനെ

  സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 14.04 (Trusty Tahr) ഏപ്രില്‍ 17 ന് പുറത്തിറങ്ങും. ഇതിന്റെ സി. ഡി. ഇമേജ് ഇന്റര്‍നെറ്റില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. പഴയ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സി.ഡി.വഴിയോ ഓണ്‍ലൈനായോ അപ്‌ഗ്രേഡ് ചെയ്യാം. മൈക്രോസോഫ്റ്റിന്റെ പിന്തുണ നിലച്ചതോടെ ബുദ്ധിമുട്ടിലായ വിന്‍ഡോസ് എക്‌സ്. പി. ഉപയോക്താക്കള്‍ക്ക് മാറ്റത്തിനുള്ള നല്ല അവസരമാണിത്. വിന്‍ഡോസ് നഷ്ടപ്പെടുത്താതെ തന്നെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം. ലിനക്‌സ് കേര്‍ണലിന്റെ 3.13.6 എന്ന പതിപ്പാണ് ഉബുണ്ടു 14.04 ല്‍ ഉപയോഗിച്ചിട്ടുള്ളത്. ടച്ച്‌സ്‌ക്രീന്‍ …

Continue reading ഉബുണ്ടു പുതിയ പതിപ്പ് ഏപ്രില്‍ 17 ന്

വിന്‍ഡോസ് എക്‌സ് പിക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് ഇന്ന് അവസാനിപ്പിക്കുന്നു. ഇന്ത്യയില്‍ ആറര ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ആക്രമണ ഭീഷണിയില്‍ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ പലതും വന്നു, പോയി. വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7, ഇപ്പോഴിതാ വിന്‍ഡോസ് 8 ഉം കഴിഞ്ഞ് സംഭവം വിന്‍ഡോസ് 8.1 ലെത്തി നില്‍ക്കുന്നു. പക്ഷേ, എന്നിട്ടൊന്നും വിന്‍ഡോസ് എക്‌സ് പിയെ ആരാധകര്‍ കൈവിട്ടില്ല. അതുകൊണ്ട് മൈക്രോസോഫ്റ്റിനും ഇതുവരെ അതിനെ കൈവിടാന്‍ കഴിഞ്ഞില്ല. എന്നാല്‍ , പഴയ സമീപനങ്ങള്‍ പലതും മാറ്റി കാലത്തിനൊത്ത് സ്വയം …

Continue reading വിന്‍ഡോസ് എക്‌സ് പി: ഒരു യുഗത്തിന്റെ അന്ത്യം

  ഇന്റര്‍നെറ്റില്ലാതെ സമീപത്തുള്ളവരുമായി ചാറ്റ് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷനാണ് ഫയര്‍ചാറ്റ്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഐഒഎസ് പ്ലാറ്റ് ഫോമിലും ഉള്ള ആപ്ലികേഷനാണ് ഇത്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന സ്ഥാപനം വികസിച്ച ഈ ആപ്ലികേഷന്റെ ഐഒഎസ് പതിപ്പാണ് ആദ്യം പുറത്തിറങ്ങിയത് പിന്നീടാണ് ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത്. വലിയ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, സബ്‌വേകള്‍, വിമാനത്തില്‍ തുടങ്ങി ഫോണ്‍ സിഗ്നല്‍ കുറവായ സ്ഥലങ്ങളിലും കവറേജില്ലാത്ത സ്ഥലങ്ങളിലും അടുത്തുള്ള വ്യക്തിയുമായി ചാറ്റ് നടത്താം എന്നാണ് ഈ ആപ്ലികേഷന്റെ പ്രത്യേകത. ആപ്പിള്‍ ഫോണില്‍ …

Continue reading ഇന്റര്‍നെറ്റ് വേണ്ട, നെറ്റ് വര്‍ക്ക് വേണ്ട ചാറ്റ് നടത്താം ഫയര്‍ചാറ്റിലൂടെ

  വിന്‍ഡോസ് ഫോണ്‍ 8.1 ലുള്ള ‘കോര്‍ട്ടാന’യുടെ പ്രവര്‍ത്തനം ജോ ബെല്‍ഫിയോര്‍ കാട്ടിത്തരുന്നു – എ പി ആപ്പിളിന്റെ ‘സിരി’ക്കും ഗൂഗിളിന്റെ ‘ഗൂഗിള്‍ നൗ’വിനും ബദലാകാന്‍ പാകത്തില്‍ മൈക്രോസോഫ്റ്റ് പുതിയ വെര്‍ച്വല്‍ അസിസ്റ്റന്റിനെ അവതരിപ്പിച്ചു. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ആ സര്‍വീസിന്റെ പേര് ‘കോര്‍ട്ടാന’ എന്നാണ്. മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസ് ഫോണ്‍ 8.1 ന്റെ ഭാഗമാണ് ശബ്ദനിര്‍ദേശത്താല്‍ പ്രവര്‍ത്തിക്കുന്ന കോര്‍ട്ടാന. കാലിഫോര്‍ണിയയില്‍ ‘ബില്‍ഡ് 2014’ വേദിയില്‍ , വിന്‍ഡോസ് …

Continue reading ആപ്പിളിന്റെ സിരിക്ക് ബദലാകാന്‍ മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന

ലാപ്ടോപ്പ്, നോട്ട് ബുക്ക്, നെറ്റ്ബുക്ക്, ടാബ്ലറ്റ് തുടങ്ങിയ വാക്കുകള്‍ പരിചയപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു ശരാശരി ഐടി ഉപയോക്താവിന്റെ മുന്നിലേക്കുവന്നിരിക്കുന്ന പുതിയ വാക്കാണ് അള്‍ട്രാബുക്ക്. നിലവിലുള്ള ഉന്നതശ്രേണിയിലുള്ള ലാപ്ടോപ്പുകളെ കനംകുറഞ്ഞ ഡിസൈനിലേക്കുമാറ്റുകയും അതുകൊണ്ടുതന്നെ വില അല്‍പം കൂടിയതുമായ ഉല്‍പ്പന്നമാണ് അള്‍ട്രാബുക്ക് (Ultra book). ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളില്‍നിന്ന് ലാപ്ടോപ്പുകളിലേക്കു മാറിക്കഴിഞ്ഞ ഒരു ശരാശരി ഉപയോക്താവിനെ ആകര്‍ഷിക്കാന്‍ പറ്റിയ വാക്കുകള്‍ വിപണി എന്നും കണ്ടെത്തിയിരുന്നു. അതില്‍ വ്യത്യസ്തവും കഴമ്പുള്ളതുമായ ആദ്യ വാക്ക് നെറ്റ്ബുക്ക് (Net Book) എന്നതായിരുന്നു.   2007ലാണ് നെറ്റ്ബുക്കുകള്‍ …

Continue reading അള്‍ട്രാബുക്ക്

സൗജന്യമായി കിട്ടുന്ന കാര്യങ്ങള്‍ പൊതുവെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. കേബിള്‍ ടിവിയുടെ തുടക്കകാലത്ത് അയല്‍പക്കത്തുകൂടെ കടന്നുപോകുന്ന കേബിളില്‍ ഒരു സൂചി കുത്തിക്കയറ്റി സൗജന്യമായി കേബിള്‍ ടിവി കാണാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പുതിയകാലത്ത് അത് അയല്‍വാസിയുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ സൗജന്യമായി ഉപയോഗിക്കണം എന്നായി മാറി എന്നുമാത്രം. പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ബിഎസ്എന്‍എലും ഏഷ്യാനെറ്റും എല്ലാം നല്‍കുന്ന ബ്രോഡ്ബാന്‍ഡ് റൂട്ടറുകള്‍ ംശളശ വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ളവയാണ്. ഇതിന്റെ പാസ്വേഡ് സെറ്റ്ചെയ്യാന്‍ …

Continue reading സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍

കഴിഞ്ഞ കുറെ ദിവസമായി കേള്‍ക്കുന്ന പ്രധാന സംഭവവികാസങ്ങളിലൊന്ന് സിനിമാ പൈറസിയും പൈറേറ്റ് ചെയ്തവരെ കുടുക്കും എന്നവകാശപ്പെടുന്ന സോഫ്റ്റ്വെയര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണല്ലോ. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുകമറകളില്‍നിന്നകന്ന് നമുക്ക് ഇതിനു പിന്നിലെ സാങ്കേതികതകളിലേക്കു ശ്രദ്ധതിരിക്കാം. എന്താണ്  Bittorent  അടക്കമുള്ള Peer to Peer website കളുടെ പ്രവര്‍ത്തനരീതി എന്നു പരിശോധിക്കാം.   ഒരു സാധാരണ ഡൗണ്‍ലോഡ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് ഒരു ക്ലയന്റ്-സെര്‍വര്‍  മാതൃകയിലാണ്. അതായത് നിങ്ങള്‍ ഡൗണ്‍ലോഡ്ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫയല്‍ ഇരിക്കുന്നത് സര്‍വറും നിങ്ങളുടെ കംപ്യൂട്ടറിലെ വെബ് ബ്രൗസര്‍ …

Continue reading നിങ്ങളുടെ ഡൗണ്‍ലോഡ് നിരീക്ഷണത്തിലാണോ?

  കനം വെറും ഏഴ് മില്ലീമീറ്റര്‍ , എ4 വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ , ഇ-ഇന്‍ക് ഡിസ്‌പ്ലേ. സോണിയുടെ പുതിയ ടാബ്‌ലറ്റ് അവതാരമായ ‘ഡിജിറ്റല്‍ പേപ്പറി’ന്റെഅഴകളവുകളാണിത്. ശരിക്കുപറഞ്ഞാല്‍ ഇതൊരു ഇലക്ട്രോണിക് പേപ്പറാണിത്, സാധാരണ പേപ്പറിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഉപകരണം. 13.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഇതിലുള്ളത്. 350 ഗ്രാമാണ് ഭാരം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നാഴ്ച്ചവരെ ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ പേപ്പര്‍ , മുഖ്യമായും ഓഫീസുകളെ മുന്നില്‍ കണ്ടാണ് സോണി അവതരിപ്പിച്ചിരിക്കുന്നത്. കണക്ടിവിറ്റിക്ക് വൈഫൈ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേപ്പര്‍ …

Continue reading ഡിജിറ്റല്‍ പേപ്പര്‍ – ടാബ്‌ലറ്റിന്റെ പുത്തന്‍ അവതാരവുമായി സോണി

ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്താന്‍ ‘വാട്ട്‌സ്ആപ്പ് കമ്മീഷണര്‍’ പരിപാടിയുമായി കേരള പോലീസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം റേഞ്ചിന് കീഴിലാണ് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രഹസ്യവിവരങ്ങളും മറ്റും റേഞ്ചിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ‘വാട്ട്‌സ്ആപ്പ്’ വഴി എത്തിക്കുകയെന്നതാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ അഞ്ചുമുതല്‍ ‘വാട്ട്‌സ്ആപ്പ് കമ്മീഷണര്‍’ പ്രവര്‍ത്തനസജ്ജമാകും. സ്മാര്‍ട്ട് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന പൊതുജനങ്ങള്‍ക്ക് മൂന്നു ജില്ലകളിലെയും തലപ്പത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുജന താത്പര്യമുള്ള വിവരങ്ങള്‍ …

Continue reading വാട്ട്‌സ്ആപ്പില്‍ ഇനി പോലീസും