March 2014

You are browsing the site archives for March 2014.

A four tier system that provides a simple and effective means for identifying different data center site infrastructure design topologies. The Uptime Institute’s tiered classification system is an industry standard approach to site infrastructure functionality addresses common benchmarking standard needs. The four tiers, as classified by The Uptime Institute include the following: Tier 1: composed of a single path …

Continue reading Data Center Tiers

ആപ്പിള്‍ ഐ ഫോണ്‍ നിരയിലെ ഏറ്റവും പുതിയ ഫോണ്‍ ഐ ഫോണ്‍ 6 സെപ്റ്റംബറില്‍ ആദ്യം പുറത്തിറങ്ങും. കണ്ണാടി പോലെ സുതാര്യമായ ഫോണും ഐ ഫോണ്‍ 6 സീരീസിലുണ്ട്. ആപ്പിളിന്റെ മറ്റ് ഫോണുകള്‍ക്കുള്ളതിനേക്കാള്‍ വലിയ സ്‌ക്രീന്‍ സൈസാണ് ഐഫോണ്‍ 6 നുള്ളത്. 10 എം.ബി ക്യാമറയാണ് ഐഫോണ്‍ 6ന്റെ സവിശേഷത. ഷാര്‍പ്പായ ചിത്രങ്ങള്‍ ഐഫോണ്‍ 6ലൂടെ ലഭിക്കും.

Continue reading ഐഫോണ്‍ 6 സെപ്തംബറില്‍ പുറത്തിറങ്ങും

ഡൊമെയിന്‍ നെയിമുകള്‍ URL(യൂണിഫോം റിസോഴ്സ് ലൊക്കെറ്റര്) ( ഡൊമെയിന്‍ നെയിമുകള്‍ ഒന്നൊ അതിലധികമൊ ഐ പി അഡ്രസുകളെ തിരിച്ചറിയാനായി ചെയ്യാനായി ഉപയോഗിക്കുന്ന പേരുകളാണ്. ഉദാഹരണത്തിനു ഗൂഗിൾ എന്ന ഡൊമെയിന് നെയിമിനു ഒരു ഡസനോളം ഐ പി അഡ്രസുകള് ഉണ്ടായിരിക്കും. )  കളില് ഒരു പ്രത്യേക വെബ് സൈറ്റിനെ എളുപ്പത്തില് മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഈ ഡൊമെയിന്‍ നെയിമുകളെ ഐ പി അഡ്രസുകളായി മാറ്റാന് ഉപയോഗിക്കുന്ന സര്‍‌വീസുകളെയാണ് ഡൊമെയിന് നെയിം സെര്‍‌വീസ് എന്നു പറയുന്നത്. ഉദാഹരണമായി ഒരു ബ്രൌസറിൽ www.google.com എന്നു ടൈപ്പ് ചെയ്യുമ്പോള് …

Continue reading ഡൊമൈൻ നെയിം സർവീസുകൾ|DNS

നെറ്റ്‌വർക്കുകളുമായി കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളെ അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്നും അവയിൽ നിന്ന് വിവരങ്ങൾ മോഷ്ടിക്കുന്നതിൽ നിന്നും കമ്പ്യൂട്ടറിലേക്കുള്ള സർവീസുകൾ തടയുന്നതിൽ നിന്നും രക്ഷിക്കുന്നതിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളൊ ഹാർഡ് വെയറുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകളൊ ആണ് ഫയർ വാളുകൾ (Firewall)  എന്നറിയപ്പെടുന്നത്. നെറ്റ്‌വർക്കിലേക്കുള്ള ഡാറ്റായുടെ ഒഴുക്കിനെ ചില നിയമങ്ങൾക്ക് വിധേയമായി പരിശോധിക്കുകയാണ് ഫയർ വാളുകൾ ചെയ്യുന്നത്. ഡാറ്റ പാക്കറ്റുകൾ ഫയർ വാളുകളിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടങ്കിൽ മാത്രം ഇവയെ നെറ്റ്‌വർക്കിലേക്കൊ കമ്പ്യൂട്ടറുകളിലേക്കൊ കടത്തി വിടുന്നു. ഫയർ‌വാളുകൾ കമ്പ്യൂട്ടറിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ …

Continue reading ഫയർ വാളുകൾ |Firewalls

സാംസങില്‍നിന്ന് 200 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിന്റെ ഹര്‍ജി. ആപ്പിള്‍ ജയിച്ചാല്‍ തിരിച്ചടി ഗൂഗിളിനാകും  സ്മാര്‍ട്ട്‌ഫോണ്‍ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാരോപിച്ച് ആപ്പിളും സാംസങും അമേരിക്കന്‍ കോടതിയില്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നു. കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൊബൈല്‍ സോഫ്റ്റ്‌വേറുമായി ബന്ധപ്പെട്ട് തങ്ങളുടെ അഞ്ച് പേറ്റന്റുകള്‍ സാംസങ് ലംഘിച്ചുവെന്നും, അതിന് 200 കോടി ഡോളര്‍ (12000 കോടി രൂപ) നഷ്ടപരിഹാരം കിട്ടണമെന്നുമാണ് ആപ്പിള്‍ വാദിക്കുന്നത്. അതേസമയം, തങ്ങളുടെ രണ്ട് പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചതായി സാംസങ് ആരോപിക്കുന്നു. സാംസങ് …

Continue reading പേറ്റന്റിന്റെ പേരില്‍ ആപ്പിളും സാംസങും വീണ്ടും കൊമ്പുകോര്‍ക്കുന്നു

  ഡെസ്‌ക്‌ടോപ് പി.സി. ഉപയോഗിക്കുന്നവരെല്ലാം കേട്ടിട്ടുള്ള പേരാണ് ഐബോള്‍. കമ്പ്യൂട്ടര്‍ മൗസ്, കീബോര്‍ഡ്, യു.പി.എസ്. കാബിനറ്റ് എന്നിവയുടെ നിര്‍മാതാക്കളും വിതരണക്കാരുമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബോള്‍. 2001 ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. 2010 മുതല്‍ ഐബോള്‍ മൊബൈല്‍ഫോണ്‍ നിര്‍മാണരംഗത്തേക്കും തിരിഞ്ഞു. പ്രായമായവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പത്തിന് വലിയ അക്കങ്ങളോടുകൂടിയ കീപാഡുള്ള ബേസിക് ഫോണുകളായിരുന്നു കമ്പനി ആദ്യമിറക്കിയത്. പിന്നീട് ആന്‍ഡി എന്ന പേരില്‍ സ്മാര്‍ട് ഫോണുകളും വിപണിയിലെത്തിച്ചു. കരീന കപൂറിനെ ബ്രാന്‍ഡ് അംബാസിഡറാക്കിക്കൊണ്ട് വില്പന തുടങ്ങിയ ആന്‍ഡി സ്മാര്‍ട്‌ഫോണുകള്‍ക്ക് …

Continue reading ഐബോള്‍ ടാബ്; വില 7,649 രൂപ

  ഓരോ മോഡലിന്റെയും രൂപകല്പനയില്‍ വ്യത്യസ്തത വരുത്താന്‍ ശ്രമിക്കുന്ന അപൂര്‍വം മൊബൈല്‍ കമ്പനികളേ ഇന്നുളളൂ. അതില്‍ ഒന്നാമത്തെ പേരാണ് തായ്‌വാന്‍ കമ്പനിയായ എച്ച്ടിസിയുടേത്. സാംസങും ആപ്പിളുമുള്‍പ്പെടുന്ന ഒന്നാംനിരക്കാര്‍ ഒരേ അച്ചിലിട്ട് വാര്‍ത്ത സ്മാര്‍ട്‌ഫോണ്‍ മോഡലുകളിറക്കുമ്പോള്‍ എച്ച്ടിസി ഒന്നിനൊന്ന് വ്യത്യസ്തമായ ഫോണുകളാണ് അവതരിപ്പിക്കാറ്. ആപ്പിള്‍ ഐഫോണിനോടും സാംസങ് ഗാലക്‌സി നിരയോടും മത്സരിക്കാന്‍ 2012 ലാണ് എച്ച്.ടി.സി. ‘വണ്‍’ എന്ന പരമ്പരയില്‍ പ്രീമിയം സ്മാര്‍ട്‌ഫോണുകളിറക്കാന്‍ തുടങ്ങിയത്. ആ പരമ്പരയില്‍ 9 മോഡലുകള്‍ 2012 ല്‍ മാത്രം വിപണിയിലെത്തിച്ചു. ഒന്നുപോലും കാര്യമായി …

Continue reading എച്ച്ടിസി വണ്‍ (എം8) ഇന്ത്യയിലേക്ക്

  ഗൂഗിളിന് പിന്നാലെ, വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ഫെയ്‌സ്ബുക്കും എത്തുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാവിമാനങ്ങള്‍ അതിനായി വികസിപ്പിച്ചു വരികയാണെന്ന്, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഭൂമുഖത്തെ മൂന്നില്‍ രണ്ട് ഭാഗം പ്രദേശത്തും നെറ്റ് ലഭ്യമല്ല. ആളില്ലാത്ത ചെറുവിമാനങ്ങളും ( drones ) ഉപഗ്രഹങ്ങളും ലേസര്‍ സങ്കേതങ്ങളും വഴി, കിലേൃില.േീൃഴ ന്റെ സഹായത്തോടെ ആ പ്രദേശങ്ങളില്‍ കണക്ടിവിറ്റി സാധ്യമാക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം. അന്തരീക്ഷത്തില്‍ സഞ്ചരിക്കുന്ന ഭീമന്‍ ബലൂണുകളുപയോഗിച്ച് വിദൂരദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കാനാണ് …

Continue reading ഇന്റര്‍നെറ്റ് എങ്ങുമെത്തിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ആളില്ലാവിമാനങ്ങള്‍ വരുന്നു

  ആപ്പിളിന്റെ പുതിയ ഐഫോണ്‍ അടുത്ത സംപ്തംബറില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ‘ഐഫോണ്‍ 6’ ( iPhone 6 ) എന്നാകും അതിന്റെ പേരെന്നും റിപ്പോര്‍ട്ട് പറയുന്നു. സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ് 5 ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ്, ഐഫോണ്‍ 6 നെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 4.7 ഇഞ്ച്, അല്ലെങ്കില്‍ 5.5 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളതാകും ഐഫോണ്‍ 6 എന്ന്, ജപ്പാനിലെ ‘നിക്കീ ബിസിനസ് ഡെയ്‌ലി’യാണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയുടെ ഉറവിടം നിക്കീ വെളിപ്പെടുത്തിയില്ല. ഉന്നത റിസല്യൂഷനിലുള്ള ലിക്വിഡ് …

Continue reading ഐഫോണ്‍ 6 സപ്തംബറിലെന്ന് റിപ്പോര്‍ട്ട്

കമ്പനിയ്‌ക്കെതിരായി നടക്കുന്ന അന്വേഷണവുമായി സഹകരിക്കാത്തതിന് ഗൂഗിളിന് ഒരു കോടി രൂപ പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് പിഴ ചുമത്തിയത്. ഇന്ത്യയില്‍ ഗൂഗിളിന്റെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമായി ഗൂഗിള്‍ സഹകരിച്ചില്ലെന്നാണ് ആരോപണം. അതേസമയം നടപടി നിരാശയുണ്ടാക്കിയെന്ന് ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. ഓണ്‍ലൈന്‍ സെര്‍ച്ചിലും പരസ്യവിപണിയിലുമുള്ള വിപണി പ്രതാപം ഗൂഗിള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കാട്ടി മാട്രിമോണി ഡോട്ട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവരാണ് ഗൂഗിളിനെതിരായി കോംപറ്റീഷന്‍ കമ്മീഷനില്‍ പരാതി നല്‍കിയത്.

Continue reading ഗൂഗിളിന് ഒരുകോടി രൂപ പിഴ

അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം മൈക്രോസോഫ്റ്റ് ആപ്പുകള്‍ വന്‍ജനപ്രീതി നേടി  സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല സംസാരിക്കുന്നു – ചിത്രം : എപി ആപ്പിളിന്റെ ഐപാഡിനായുള്ള ഓഫീസ് സ്യൂട്ട് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. വേഡ്, എക്‌സല്‍ , പവര്‍പോയന്റ് എന്നീ ഓഫീസ് സോഫ്റ്റ്‌വേറുകളുടെ ഐപാഡ് ആപ്പുകളാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ഐപാഡ് ഉപയോക്താക്കള്‍ക്ക് അവ സൗജന്യമായി ലഭിക്കും. വമ്പിച്ച പ്രതികരണമാണ് ഓഫീസ് ആപ്പുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നുണ്ടായത്. എന്നാല്‍ , സൗജന്യ ആപ്പുകളുപയോഗിച്ച് …

Continue reading ആപ്പിള്‍ ഐപാഡിനുള്ള വേഡും എക്‌സലും പവര്‍പോയന്റും സൂപ്പര്‍ഹിറ്റ്‌

  സാംസങിന്റെ ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ അംഗമായ ഗാലക്‌സി എസ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 51,000 മുതല്‍ 53,000 രൂപ വരെയാണ് ഇന്ത്യയില്‍ വില. മാര്‍ച്ച് 29 മുതല്‍ ഗാലക്‌സി എസ് 5 ( Samsung Galaxy S5 ) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാം. ഇന്ത്യയുള്‍പ്പടെ 150 ഓളം രാജ്യങ്ങളില്‍ ഏപ്രില്‍ 11 ന് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പ്, വെളുപ്പ്, നീല, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗാലക്‌സി എസ് 5 …

Continue reading ഗാലക്‌സി എസ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 51,000 രൂപ മുതല്‍

  ‘2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ ‘ എന്ന വിശേഷണം പേറുന്ന സാസങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍ മാര്‍ച്ച് 27 ന് അവതരിപ്പിക്കും. ഗാലക്‌സി എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമാണിത്. വിരലടയാളപ്പൂട്ട് ( fingerprint sensor ) ഉള്‍പ്പടെ അധികസുരക്ഷയോടെ എത്തുന്ന ഗാലക്‌സി എസ് 5, ഏപ്രില്‍ 11 മുതല്‍ ഇന്ത്യയുള്‍പ്പടെ 150 രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാന വാരം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സംസങിന്റെ ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി …

Continue reading സാംസങ് ഗാലക്‌സി എസ് 5; ഇന്ത്യയില്‍ അവതരണം വ്യാഴാഴ്ച

ആദായനികുതി വകുപ്പിലേക്ക് ഇന്റര്‍നെറ്റ് വഴി നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ എളുപ്പമാക്കാന്‍ ഡിജിറ്റല്‍ ഒപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇന്റര്‍നെറ്റ് വഴി അയയ്ക്കുന്ന റിട്ടേണിന്റെ കടലാസ് പതിപ്പ് ഒപ്പിട്ട് തപാല്‍വഴി അയയ്ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. 2015 മാര്‍ച്ചോടെ സംവിധാനം നിലവില്‍വരും. ഐ.ടി.ആര്‍.വി. എന്ന പുതിയ ഇ-റിട്ടേണ്‍ സംവിധാനം നടപ്പാക്കുന്നതിന്റെ നിയമവശങ്ങളും സാങ്കേതികവശങ്ങളും പരിശോധിക്കാന്‍ നിയമ, ഐ.ടി.മന്ത്രാലയങ്ങളുമായി പ്രത്യക്ഷനികുതി ബോര്‍ഡ് ബന്ധപ്പെടുന്നുണ്ട്. നികുതിദായകന് അധികച്ചെലവോ, നടപടിക്രമങ്ങളില്‍ സങ്കീര്‍ണതയോ ഉണ്ടാകാതെ സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇ-ഫയലിങ് നടത്തുന്ന വെബ്‌പോര്‍ട്ടല്‍ വഴിതന്നെ …

Continue reading ഡിജിറ്റല്‍ ഒപ്പിട്ട് ആദായനികുതി റിട്ടേണ്‍: സംവിധാനം വരുന്നു

  വിന്‍ഡോസ് എക്‌സ്പി ഒഎസിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അടുത്ത മാസം അവസാനിപ്പിക്കുന്നത്, രാജ്യത്തെ എടിഎമ്മുകള്‍ക്ക് സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന് ആശങ്ക. രാജ്യത്തെ കുറെ ബാങ്ക് എടിഎമ്മുകള്‍ ഇനിയും അപ്‌ഗ്രേഡ് ചെയ്തിട്ടില്ലെന്ന വസ്തുതയാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ശതമാനക്കണക്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെക്കാള്‍ കൂടുതല്‍ എടിഎമ്മുകള്‍ രാജ്യത്ത് അപ്‌ഗ്രേഡ് ചെയ്യാന്‍ ബാക്കിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്താകമാനം 40 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട്. അതില്‍ 16 ശതമാനം ഇപ്പോഴും വിന്‍ഡോസ് എക്‌സ്പിയിലാണ് ഓടുന്നത്. …

Continue reading വിന്‍ഡോസ് എക്‌സ്പിയുടെ പിന്തുണ മൈക്രോസോഫ്റ്റ് നിര്‍ത്തുന്നു; ഏടിഎമ്മുകള്‍ക്ക് സുരക്ഷാഭീഷണി

എ.ടി.എം തയാര്‍: ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപ എ.ടി.എമ്മില്‍നിന്ന് കാശ് മാത്രമല്ല ഇനി വെള്ളവും കിട്ടും. മുംബൈ നഗരവാസികള്‍ക്കാണ് എ.ടി.എമ്മില്‍ കൂടി ജലം ലഭ്യമാകുന്നത്. വന്ദന ഫൗണ്ടേഷനാണ് അക്വാറ്റം എന്ന പേരില്‍ വാട്ടര്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. ഒരു കുപ്പി വെള്ളത്തിന് 15 രൂപ നല്‍കേണ്ടി വരുന്ന സ്ഥലത്താണ്, കേവലം ഒരു രൂപ നല്‍കിയാല്‍ എ.ടി.എമ്മില്‍ നിന്ന് ഒരു ലിറ്റര്‍ വെള്ളം കിട്ടുന്നത്. ഒരു ദിവസം ആയിരം ലിറ്റര്‍ വെള്ളം ഇപ്രകാരം എ.ടി.എമ്മില്‍കൂടി ലഭ്യമാകുമെന്നാണ് വന്ദന …

Continue reading എ.ടി.എം തയാര്‍: ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു രൂപ

  ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിച്ച എല്‍ജി തന്നെയാകും, കമ്പനി നിര്‍മിക്കുന്ന സ്മാര്‍ട്ട്‌വാച്ചിന്റെയും നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ചിന്റെ ചില സ്‌പെഷിഫിക്കേഷനുകളും @evleaks പുറത്തുവിട്ടു. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ച് ഒരുപക്ഷേ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണെന്നും, അതില്‍ 1.65 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെ (280 X 280 പിക്‌സല്‍ ) ആണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റ് സ്‌പെസിഫിക്കേഷനുകള്‍ . ടെക് വെളിപ്പെടുത്തലുകള്‍ സ്ഥിരമായി നടത്താറുള്ള @evleaks പുതിയ വെളിപ്പെടുത്തിലിനൊപ്പം പക്ഷേ, …

Continue reading സ്മാര്‍ട്ട്‌വാച്ചിന്റെ കാര്യത്തിലും ഗൂഗിളിന്റെ പങ്കാളി എല്‍ജി – റിപ്പോര്‍ട്ട്

  ഗൂഗിള്‍ സെര്‍വറുകളില്‍നിന്ന് യു.എസ്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ( എന്‍ എസ് എ ) ഡേറ്റ ചോര്‍ത്തുന്നുവെന്ന വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ , ജിമെയിലിനെയും ഗൂഗിള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു. അതിന്റെ ഭാഗമായി, വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും ‘എന്‍ക്രിപ്റ്റഡ് എച്ച്ടിടിപിഎസ് കണക്ഷന്‍ ‘ ( encrypted HTTPS connection ) ഉപയോഗിക്കാന്‍ ജിമെയില്‍ ആരംഭിച്ചു. 2004 ല്‍ തുടങ്ങിയത് മുതല്‍ സുരക്ഷയ്ക്കായി HTTPS പിന്തുണ ജിമെയില്‍ പ്രയോജനപ്പെടുത്തിയിരുന്നു. 2010 ല്‍ HTTPS കണക്ഷന്‍ ഡിഫോള്‍ട്ട് യൂസര്‍ ഓപ്ഷനായി ഗൂഗിള്‍ ഉള്‍പ്പെടുത്തുകയും …

Continue reading ജിമെയിലിന് അധിക സുരക്ഷയുമായി ഗൂഗിള്‍

ആം ആദ്മി പാര്‍ട്ടിയെ ശൈശവദശയില്‍ത്തന്നെ ഡല്‍ഹിയില്‍ ഭരണത്തിലേറ്റാന്‍ സോഷ്യല്‍ മീഡിയയുള്‍പ്പെടുത്തിയുള്ള പുത്തന്‍ പ്രചാരണപരിപാടിക്ക് കഴിഞ്ഞെങ്കില്‍ അതില്‍ കേരളവും ഒട്ടും പിന്നോട്ടാവാന്‍ തരമില്ല. ‘ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’ (ഐ.എ.എം.എ.ഐ)യും ഐറിസ് നോളജ് ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ കേരളത്തിലെ 10 മണ്ഡലങ്ങളും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സ്വാധീനമുള്ളവയാണെന്നാണ് കണ്ടെത്തിയത്. രാജ്യത്തെ 543-ല്‍ 160 ലോക്സഭാ മണ്ഡലങ്ങളും സോഷ്യല്‍ മീഡിയയ്ക്ക് സ്വാധീനമുള്ളവയാണ്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ …

Continue reading കേരളത്തില്‍ 10 മണ്ഡലങ്ങളില്‍ സോഷ്യല്‍ മീഡിയ സ്വാധീനം

ബാംഗ്ലൂരിലെ മെട്രോ ട്രെയിന്‍ യാത്രയ്ക്കും ഉപയോഗിക്കാവുന്ന ഡെബിറ്റ് കാര്‍ഡ് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. ഫെഡ് ഫ്ലാഷ് ഡെബിറ്റ് കം ട്രാന്‍സിറ്റ് കാര്‍ഡ് മെട്രോ ട്രെയിനിലെ യാത്രയ്ക്കുമാത്രമായും എ.ടി.എമ്മിലൂടെയുള്ള ഇടപാടുകള്‍ക്കും ഷോപ്പിങ്ങിനും ഉപയോഗിക്കാം. കാര്‍ഡുള്ളയാള്‍ ചില്ലറയും കരുതി, ടോക്കണുവേണ്ടി മെട്രോ സ്റ്റേഷനില്‍ കാത്തുനില്‌ക്കേണ്ടതില്ല. യാത്രയ്ക്കായി ഗേറ്റ് തുറന്നുകിട്ടാനും യാത്ര കഴിഞ്ഞ് പുറത്തിറങ്ങാനും സ്റ്റേഷനിലെ റീഡറില്‍ കാര്‍ഡ് കാണിച്ചാല്‍ മതി. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ബി.എം.ആര്‍.സി.) സഹകരിച്ചാണ് ബാങ്ക് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഡുള്ളയാള്‍ക്ക് യാത്രക്കൂലിയില്‍ 15 മുതല്‍ …

Continue reading മെട്രോ ട്രെയിന്‍ യാത്രയ്ക്ക് ഇനി ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ്‌

  ഗൂഗിളിന്റെ നെക്‌സസ് 5 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിച്ച എല്‍ജി തന്നെയാകും, കമ്പനി നിര്‍മിക്കുന്ന സ്മാര്‍ട്ട്‌വാച്ചിന്റെയും നിര്‍മാതാവെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ചിന്റെ ചില സ്‌പെഷിഫിക്കേഷനുകളും @evleaks പുറത്തുവിട്ടു. ഗൂഗിള്‍ സ്മാര്‍ട്ട്‌വാച്ച് ഒരുപക്ഷേ ഇപ്പോള്‍ നിര്‍മാണഘട്ടത്തിലാണെന്നും, അതില്‍ 1.65 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെ (280 X 280 പിക്‌സല്‍ ) ആണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 512 എംബി റാം, 4ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ്, കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റ് സ്‌പെസിഫിക്കേഷനുകള്‍ . ടെക് വെളിപ്പെടുത്തലുകള്‍ സ്ഥിരമായി നടത്താറുള്ള @evleaks പുതിയ വെളിപ്പെടുത്തിലിനൊപ്പം പക്ഷേ, …

Continue reading സ്മാര്‍ട്ട്‌വാച്ചിന്റെ കാര്യത്തിലും ഗൂഗിളിന്റെ പങ്കാളി എല്‍ജി – റിപ്പോര്‍ട്ട്

  മൊബൈല്‍ സേവന രംഗത്തെ ആഗോള പ്രമുഖരായ വിര്‍ജിന്‍ സൗദി അറേബ്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഗ്രൂപ്പിന്റെ ഗള്‍ഫ് മേഖലയിലെ അനുബന്ധ കമ്പനിയായ വിര്‍ജിന്‍ മൊബൈല്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ജൂണോടെ സൗദി അറേബ്യയില്‍ മൊബൈല്‍ സേവനം അവതരിപ്പിക്കും. സൗദിയില്‍ മൊബൈല്‍ സേവനം തുടങ്ങാന്‍ വിര്‍ജിന്‍ ഉള്‍പ്പെടെ മൂന്നു കമ്പനികള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് സൗദിയിലെ കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ലെബാറ ഗ്രൂപ്പ്, ആക്‌സിയോം എന്നിവയാണ് മറ്റു രണ്ടു കമ്പനികള്‍. വിര്‍ച്വല്‍ സേവനമാവും …

Continue reading വിര്‍ജിന്‍ മൊബൈല്‍ സൗദിയിലേക്ക്

  കാണാതായ MH370 മലേഷ്യന്‍ വിമാനം കണ്ടെത്തിയെന്ന് കാണിച്ച് ഒരു വീഡിയോ നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ കണ്ടാല്‍ ക്ലിക്കരുത് അത് ഒരു കെണിയാണ്, മാല്‍വെയര്‍ കെണി. ആളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍ വഴി നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കര്‍മാരുടെ തന്ത്രമാണിത്. ഇതിന്റെ പേരില്‍ കൃത്രിമ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വൈറസുകളെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില് പ്രചരിപ്പിക്കും‍. ബ്രേക്കിങ്ങ് വാര്‍ത്ത‍ എന്ന വ്യാജേന വൈറസുകളും, സ്പൈവെയറുകളും, മാല്‍വെയറുകളും നിങ്ങളുടെ സിസ്റ്റത്തില്‍ എത്തിക്കുകയാണ് ഹാക്കര്‍മാരുടെ ലക്ഷ്യം. ക്വലാലംമ്പൂരില്‍ നിന്നും ബെയ്‌ജിങ്ങിലേക്കുള്ള …

Continue reading കാണാതായ മലേഷ്യന്‍ വിമാനം കിട്ടി എന്ന് ഫേസ്ബുക്കില്‍ വാര്‍ത്ത കണ്ടാല്‍ ക്ലിക്കല്ലെ, പണി കിട്ടു..!! –

  നോക്കിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ ചൈനയില്‍ സൂപ്പര്‍ഹിറ്റാകുന്നു. അടുത്തയിടെ സ്‌പെയിനില്‍ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഔദ്യഗികമായി അവതരിപ്പിച്ച നോക്കിയ എക്‌സ് ( Nokia X ) ഫോണിന് ചൈനയില്‍ 10 ലക്ഷം മുന്‍കൂര്‍ ഓര്‍ഡറാണ് ലഭിച്ചത്. ഇന്ത്യ, മലേഷ്യ മുതലായ രാജ്യങ്ങളില്‍ ഇതിനകം വില്‍പ്പനയ്‌ക്കെത്തിയ നോക്കിയ എക്‌സ്, ചൈനയില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. വിപണിയിലെത്തുംമുമ്പ് തന്നെ ഫോണ്‍ സൂപ്പര്‍ഹിറ്റായ വിവരം നോക്കിയ ട്വീറ്റിലൂടെ അറിയിച്ചു. പ്രത്യേകം രൂപ്പെടുത്തിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഉപയോഗിക്കുന്ന നോക്കിയ എക്‌സില്‍ , ഗൂഗിള്‍ പ്ലേ സര്‍വീസ് ലഭ്യമല്ല. …

Continue reading നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണിന് ചൈനയില്‍ 10 ലക്ഷം മുന്‍കൂര്‍ ഓര്‍ഡര്‍

  ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന ചാരപ്രവര്‍ത്തനത്തില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് നിരാശ പ്രകടിപ്പിച്ചു. ‘യു.എസ്.സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് ഭീഷണിയാവുകയല്ല, അതിന്റെ രക്ഷകനാവുകയാണ് വേണ്ടതെ’ന്ന്, ഒരു ബ്ലോഗ് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തന്റെ നിരാശ നേരിട്ട് പ്രകടിപ്പിക്കാന്‍ , പ്രസിഡന്റ് ബാരക് ഒബാമയെ താന്‍ നേരിട്ട് വിളിച്ചതായി അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാന്‍ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) പദ്ധതി നടപ്പാക്കുന്നതായുള്ള …

Continue reading ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് അമേരിക്ക ഭീഷണിയെന്ന് ഫെയ്‌സ്ബുക്ക് മേധാവി

ഇന്ന് നമ്പര്‍ രജിസ്ട്രേഷന് പ്രത്യേകസൗകര്യം  സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ മൊബൈല്‍ കണക്ഷനുകള്‍ മാര്‍ച്ച് 17 മുതല്‍ റദ്ദാക്കിത്തുടങ്ങുമെന്ന് എത്തിസലാത്ത് അറിയിച്ചു. വെള്ളിയാഴ്ച നമ്പര്‍ രജിസ്ട്രേഷന് മാത്രമായി എത്തിസലാത്ത് കൗണ്ടറുകളില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. വെള്ളി വൈകിട്ട് നാലു മുതല്‍ 10 വരെയാണ് എത്തിസലാത്തിന്റെ പ്രമുഖ ഔട്ട്ലെറ്റുകളില്‍ രജിസ്ട്രേഷന്‍ നടക്കുക. മറ്റുദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയങ്ങളിലാണ് രജിസ്ട്രേഷന്‍. കൂടാതെ, എത്തിസലാത്തുമായി സഹകരിക്കുന്ന 40 സ്ഥാപനങ്ങളിലും രജിസ്ട്രേഷന് സൗകര്യമൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ …

Continue reading സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ നമ്പര്‍ റദ്ദാക്കല്‍ 17 മുതല്‍

  പന്ത്രണ്ടായിരം രൂപ വരെ സ്മാര്‍ട്‌ഫോണിനായി ചെലവിടാന്‍ തയ്യാറുള്ളവര്‍ക്ക് പുതിയൊരു സാധ്യത സമ്മാനിക്കുകയാണ് ജപ്പാന്‍ കമ്പനിയായ പാനസോണിക്. ഇടക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍നിന്ന് പിന്‍മാറിയിരുന്ന പാനസോണിക് ഫോണുകള്‍ കഴിഞ്ഞവര്‍ഷം മുതല്‍ വീണ്ടും എത്തിയിരിക്കുകയാണ്. രണ്ടാംവരവില്‍ ഇതുവരെയായി ആറു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. കാര്‍ബണ്‍ ഫോണുകളുടെ ഉടമസ്ഥരായ ജൈന ഗ്രൂപ്പുമായി കൂട്ടുകച്ചവടത്തിനും പാനസോണിക് ധാരണയിലെത്തിയിട്ടുണ്ട്. പാനസോണികിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ പി31 ( Panasonic P31 )ഇന്ത്യയില്‍ വില്പനയ്‌ക്കെത്തി. വില പന്ത്രണ്ടായിരത്തിന് പത്തു രൂപ കുറവ്-11,990 രൂപ. ഫാബ്‌ലറ്റ് …

Continue reading പന്ത്രണ്ടായിരം രൂപയ്ക്ക് പാനസോണിക് ഫോണ്‍

  ഫെയ്‌സ്ബുക്കിന്റെ പേരില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്യാനുള്ള അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) യുടെ നീക്കം പുറത്തുവന്നു. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട പുതിയ രേഖകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍ എസ് എ നിര്‍മിച്ചതെന്ന് കരുതുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അടക്കമുള്ള രേഖകളാണ് പുറത്തുവന്നത്. ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകളെയാണ് ബന്ധപ്പെടുന്നുവെന്ന തോന്നലുളവാക്കി, എന്‍ എസ് എ നിയന്ത്രണത്തിലുള്ള സെര്‍വറുകളിലേക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ എത്തിക്കുന്ന തന്ത്രമാണ് എന്‍ എസ് എ തയ്യാറാക്കിയതെന്ന്, ന്യൂസ് …

Continue reading ലക്ഷക്കണത്തിന് കമ്പ്യൂട്ടറുകളെ വരുതിയിലാക്കാന്‍ അമേരിക്കയുടെ ‘ഫെയ്‌സ്ബുക്ക് തന്ത്രം’

  മലയാളമുള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനായാസം എഴുതാന്‍ സഹായിക്കുന്ന ‘ഇന്‍ഡിക് കീബോര്‍ഡ്’ ( Indic Keybord ) രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുറത്തിറക്കിയ ഇന്‍ഡിക് കീബോര്‍ഡ്, ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികള്‍ക്ക് അനുഗ്രഹമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍ഡിക് കീബോര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും. ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ‘ ( ICFOSS ) …

Continue reading ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളമെഴുതാന്‍ ഇന്‍ഡിക് കീബോര്‍ഡ്

  വിവിധ ബ്രാന്‍ഡുകള്‍ക്ക് എതിരേ പക്ഷപാതപരമായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് ഗൂഗിളിന് ഇന്ത്യ 500 കോടി ഡോളര്‍ പിഴയിടാന്‍ ഒരുങ്ങുന്നു. താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചില ബ്രാന്‍ഡുകളെ തമസ്‌കരിക്കുകയും മറ്റു ചിലതിനെ പ്രമോട്ട് ചെയ്യുകയും ചെയ്തു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വിദേശ കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് പിഴ വിധിക്കാന്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി നടക്കുന്ന വിചാരണയ്ക്ക് ഒടുവിലാണ് ഗൂഗിള്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് കണ്ടെത്തിയിരിക്കുന്നത്. വിവിധ കമ്പനികള്‍ ഗൂഗിളിന് …

Continue reading ഗൂഗിളിന് ഇന്ത്യ 500 കോടി ഡോളര്‍ പിഴയിടാനൊരുങ്ങുന്നു

വാട്ട്‌സ്അപ് വാങ്ങി ലോകത്തെ അമ്പരപ്പിച്ചതിനു തൊട്ടുപിന്നാലെ ആളില്ലാ വിമാനമായ ഡ്രോണ്‍ നിര്‍മിക്കുന്ന കമ്പനി വാങ്ങാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ലോകത്തെ 500 കോടി ജനങ്ങള്‍ക്കു കൂടി ഇന്റര്‍നെറ്റ് സൗകര്യം ആളില്ലാ വിമാനങ്ങള്‍ വഴി നല്‍കാനാണ് ടൈറ്റന്‍ എന്ന ഡ്രോണ്‍ കമ്പനി തന്നെ വാങ്ങാന്‍ ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നത്. 60 ദശലക്ഷം ഡോളര്‍ മുടക്കിയാണ് ടൈറ്റന്‍ ഏറോസ്‌പേസ് എന്ന ഡ്രോണ്‍ നിര്‍മാണ കമ്പനി വാങ്ങാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്. ലോകത്ത് നിലവില്‍ 500 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗര്യം ലഭ്യമല്ല എന്നാണ് …

Continue reading ഫേസ്ബുക്ക് ആളില്ലാ വിമാന കമ്പനി വാങ്ങുന്നു

അമേരിക്കന്‍ വിമാനക്കമ്പനിയായ ബോയിങ് സൈന്യത്തിനും രഹസ്യന്വേഷണ വിഭാഗങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ വിവരങ്ങള്‍ സ്വന്തം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. ബോയിങ് ബ്ലാക്ക് എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ജെയിംസ് ബോണ്ട് സിനിമകളെ അനുസ്മരിപ്പിക്കുന്ന സവിശേഷതകള്‍ ഉള്ളവയാണ്. സാധാരണ ജനങ്ങള്‍ക്ക് ഈ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. പ്രതിരോധ മേഖലയിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബോയിങ് ബ്ലാക്ക് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംങ് സിസ്റ്റത്തിലാണ്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ ഫോണില്‍ ഉണ്ടാകും. മറ്റൊരു പ്രാധാന സവിശേഷത …

Continue reading ബോയിങ് ബ്ലാക്ക്- സ്വയം നശിക്കുന്ന ഫോണ്‍

മൊബൈല്‍ ഫോണില്‍ ഇന്റെര്‍നെറ്റ് സൗകര്യമില്ലെങ്കിലും സൗജന്യമായി കോള്‍ ചെയ്യാന്‍ കഴിയുന്ന ‘ഫ്രീകാള്‍’ സേവനവുമായി ഇന്ത്യന്‍ ടെക്കികള്‍. ‘ഫ്രീകാള്‍’ വികസിപ്പിച്ചത് ബംഗളരൂവില്‍ നിന്നുള്ള മൂന്ന് യുവാക്കളാണ്. ബംഗളൂരുവില്‍ അവതരിപ്പിച്ചിരിക്കുന്ന ഫ്രീകാള്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ് സൗജന്യമായി കോള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ 08049202060 എന്ന നമ്പറിലേക്ക് ആദ്യം കോള്‍ ചെയ്യണം. ഈ കോള്‍ കണക്ടായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡിസ്‌കണക്ടാകുകയും നിങ്ങളുടെ നമ്പറിലേക്ക് ഒകു കോള്‍ തിരികെ വരികയും ചെയ്യും. ഈ കോള്‍ എടുത്ത ശേഷം നിങ്ങള്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്ന നമ്പര്‍ …

Continue reading ഇന്‍റര്‍നെറ്റ് ഇല്ലെങ്കിലും സൗജന്യമായി കോള്‍ ചെയ്യാം

  ഒരു ആന്‍ഡ്രോയ്ഡ് ഫോണിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഉയരുന്ന പരാതിയെന്താണ്. അത് തന്നെ ബാറ്ററി നില്‍ക്കില്ല. എന്നാല്‍ ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ട് ആഴ്ച ഉപയോഗിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ വന്നാല്‍. ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഒണിക്സ് (onyx) ആണ് മിഡ്യ ഇന്‍ക് ഫോണ്‍ എന്ന ഫോണിന് രണ്ടാഴ്ച ബാറ്ററി ശേഷി അവകാശപ്പെടുന്നത്. 4.3 ഇന്‍ഞ്ചാണ് ഈ ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. 4ജിബിയാണ് ശേഖരണ ശേഷി. ഇന്ന് ലോകത്തിലെ ഏത് ഫോണിനെ താരതമ്യം ചെയ്താലും ഏറ്റവും കൂടിയ …

Continue reading ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ രണ്ട് ആഴ്ച ബാറ്ററി നില്‍ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

  ഇന്റര്‍നെറ്റിന്റെ ലോക അഡ്രസ് www അഥവ വേള്‍ഡ് വൈഡ് വെബിന് 25 വയസ്സ്. ലോകത്തിലെ തന്നെ വിവര ജാലകം എന്ന നിലയില്‍ ഇന്റര്‍നെറ്റ് മാറുന്നതില്‍ സുപ്രധാനമായ നാഴികകല്ലായിരുന്നു www ന്‍റെ കടന്നുവരവ്. ഇന്റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയാണെന്ന് നമ്മുക്കെല്ലാം അറിയാം , എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് വിവരങ്ങളുടെയും, രേഖകളുടെയും ഒരുകൂട്ടമാണ് ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.ഐകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ വിവരങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. …

Continue reading വേള്‍ഡ് വൈഡ് വെബിന് 25 വയസ്സ്

  ഫീച്ചര്‍ഫോണ്‍ വിശേഷങ്ങള്‍ക്കുമേല്‍ പാട്ടിന്റെ ശ്രുതികൂടി ചേര്‍ക്കുകയാണ് സാംസങ്. ഇഷ്ടഗാനങ്ങളുടെ സംഗീതധാരയൊഴുക്കിക്കൊണ്ടാണിത്. മതിവരുവോളം പാട്ടുകേള്‍ക്കാനുള്ള സൗജന്യ സേവനമാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങില്‍നിന്നുള്ള പുതിയ വിശേഷം. ‘മില്‍ക്ക് മ്യൂസിക്’ ( Milk Music ) എന്ന പുതിയ സേവനം ഇതിനായി ആരംഭിച്ചുകഴിഞ്ഞു അവര്‍. ഇതിനകം തന്നെ സ്‌പോട്ടിഫൈ, പണ്ടോര, ആപ്പിള്‍ ഐട്യൂണ്‍സ് റേഡിയോ എന്നിവര്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞ തിരക്കുള്ള മേഖലയിലേക്കാണ് സാംസങ് പാട്ടുംപാടി വരുന്നത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ സേവനത്തില്‍ ചുരുങ്ങിയകാലത്തേക്ക് പരസ്യങ്ങളുടെ ശല്യവുമുണ്ടാകില്ല. അമേരിക്കയില്‍ …

Continue reading സാംസങില്‍നിന്ന് പാട്ടിന്റെ പാലാഴി

  വലിയ മാളിലോ അതുപോലുള്ള കെട്ടിടത്തിലോ എങ്ങോട്ടു പോകണമെന്നറിയാതെ ഇനി അന്തംവിട്ടു നില്‍ക്കേണ്ട. ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും മാളുകള്‍ക്കുള്ളിലും വഴികാണിക്കാന്‍ ഗൂഗിളിന്റെ ഇന്‍ഡോര്‍ മാപ്പ് തയ്യാര്‍ . ഓരോ സ്ഥലത്തിന്റെയും വിശദമായ ഫ്ലോര്‍ പ്ലാനാണ് പുതിയ ഗൂഗിള്‍ മാപ്പിന്റെ പ്രത്യേകത. ഇതിനായുള്ള ആപ് ആന്‍ഡ്രോയ്ഡിലോ ഐഫോണിലോ ഉപയോഗിച്ച് കെട്ടിടത്തിനു നേരെ സൂം ചെയ്താല്‍ മതി. ഉള്ളിലെ പൂര്‍ണമായ മാപ്പ് ലഭിക്കും. സൂം ഔട്ട് ചെയ്യുമ്പോള്‍ മാപ്പ് അപ്രത്യക്ഷമാകുകയും ചെയ്യും. ഇതുപയോഗിച്ച് വഴിതെറ്റാതെ പോകാം. അതായത് പരിചയമില്ലാത്ത മാളിലോ …

Continue reading മാളിനുള്ളിലും വഴികാട്ടാന്‍ ഗൂഗിള്‍

  മൈക്രോസോഫ്റ്റ് മാറുകയാണ്. തുടങ്ങിയതു മുതല്‍ ഇന്നുവരെ ഓപ്പറേറ്റിങ് സിസ്റ്റമായ (ഒഎസ്) വിന്‍ഡോസിനെ വെറുതെ കൊടുക്കാന്‍ അവര്‍ തയാറായിട്ടില്ല. എന്നാലിപ്പോള്‍ കമ്പനിക്ക് മനംമാറ്റം വന്നു തുടങ്ങിയിരിക്കുന്നു. മൊബൈല്‍, ടാബ്‌ലറ്റ് ഒഎസ്സുകളുടെ ലൈസന്‍സിന് വില കുറയ്ക്കുമെന്നായിരുന്നു ആദ്യത്തെ വര്‍ത്തമാനം. വിന്‍ഡോസിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 8.1 ഡെസ്‌ക്‌ടോപ്പുകള്‍ക്ക് സൗജന്യമായി കൊടുക്കാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ‘വിന്‍ഡോസ് 8.1 വിത്ത് ബിങ്” എന്നാണ് സൗജന്യ വേര്‍ഷന്റെ പേര്. ഇത് പരീക്ഷണഘട്ടത്തിലാണെന്നാണ് വിവരം. വിന്‍ഡോസ് ഒഎസ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടുകയാണ് ഇതുവഴി കമ്പനി …

Continue reading വിന്‍ഡോസിന്റെ സൗജന്യ വേര്‍ഷന്‍ വരുന്നതായി റിപ്പോര്‍ട്ട്

  രാഷ്ട്രീയരംഗത്ത് ഓണ്‍ലൈന്‍ ആധിപത്യമുറപ്പിച്ച പുതിയ കാലത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും വെറുതെയിരിക്കില്ല. സോഷ്യല്‍ മീഡിയയിലുള്ള കാക്കത്തൊള്ളായിരം അംഗങ്ങളും അതുപോലെ തന്നെ. സോഷ്യല്‍ മീഡിയ നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പോലെയല്ലെങ്കിലും 24.3 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയെ അങ്ങനെയങ്ങ് തള്ളിക്കളയാനാകില്ല. അതും ഓണ്‍ലൈന്‍ വഴി ആളേക്കൂട്ടി അഴിമതി വിരുദ്ധസമരവും, കൂട്ടബലാത്സംഗത്തിനെതിരേയുള്ള പ്രതിഷേധവും ഡല്‍ഹിയെ രണ്ടു തവണ പിടിച്ചുലച്ചതിനു ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. Facebook ഫെയ്‌സ്ബുക്ക് ഇലക്ഷന്‍ ട്രാക്കര്‍ ആപ്ലിക്കേഷനാണ് ഏറ്റവും …

Continue reading നെറ്റിലും തിരഞ്ഞെടുപ്പ് ചൂട്

  മനുഷ്യനിര്‍മിതമായ നാല് വാതകങ്ങള്‍ക്കൂടി അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയെ ശോഷിപ്പിക്കുന്നതായി കണ്ടെത്തല്‍ . ഉത്ക്കണ്ഠാജനകമായ തോതില്‍ ആ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതായാണ് കണ്ടൈത്തിയിരിക്കുന്നത്. ഓസോണ്‍ പാളിയുടെ ശോഷണത്തില്‍ മുഖ്യപ്രതിയായി ഇത്രകാലവും കണ്ടിരുന്നത് ‘ക്ലോറോഫ് ളൂറോകാര്‍ബണ്‍ ( CFC ) വാതകങ്ങളെ’യാണ്. 1980 കളുടെ മധ്യേ മുതല്‍ ഉത്പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള രാസവസ്തുക്കളാണ് സി എഫ് സികള്‍ . എന്നാല്‍ , 1960 കള്‍ക്ക് ശേഷം ഭൗമാന്തരീക്ഷത്തില്‍ എത്തിത്തുടങ്ങിയ നാല് വാതകങ്ങളാണ്, ഓസോണിന് ഭീഷണിയെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ …

Continue reading നാല് വാതകങ്ങള്‍ക്കൂടി ഓസോണ്‍ പാളിക്ക് ഭീഷണിയെന്ന് കണ്ടെത്തല്‍

  ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പിനെ വന്‍തുക നല്‍കി ഏറ്റെടുക്കുന്ന ഫെയ്‌സ്ബുക്കിന്റെ നിക്കം തടയണമെന്ന് ആവശ്യമുയരുന്നു. വാട്ട്‌സ്ആപ്പ് ( WhatsApp ) അംഗങ്ങളുടെ പേഴ്‌സണല്‍ ഡേറ്റ എങ്ങനെ ഉപയോഗിക്കാനാണ് ഫെയ്‌സ്ബുക്ക് ( Facebook ) ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുംവരെ, ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കണമെന്നാണ് ആവശ്യം. 1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്ന വിവരംകഴിഞ്ഞ ഫിബ്രവരി 20 നാണ് പുറത്തുവന്നത്. ടെക്ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ഈ ഏറ്റെടുക്കലിന്, വാട്ട്‌സ്ആപ്പിലെ 45 കോടി അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും …

Continue reading വാട്ട്‌സ്ആപ്പ് ഏറ്റെടുക്കല്‍ ; ഫെയ്‌സ്ബുക്കിനെ തടയണമെന്ന് ആവശ്യം

  വാഷിങ്ടണ്‍ : പതിനഞ്ച് കോടിവര്‍ഷം മുമ്പ് ഭൂമിയിലുണ്ടായിരുന്ന മാംസഭോജിയായ ഭീമന്‍ ദിനോസര്‍ സ്പീഷിസിന്റെ ഫോസില്‍ പോര്‍ച്ചുഗലില്‍ കണ്ടെത്തി. ജുറാസിക് കാലഘട്ടത്തില്‍ യൂറോപ്പിലുണ്ടായിരുന്ന ഏറ്റവുംവലിയ ദിനോസര്‍ വര്‍ഗമാണിതെന്ന് ഗവേഷകര്‍ പറയുന്നു ടൊര്‍വൊസോറസ് ഗുര്‍നെ എന്നാണ് പുതുതായി കണ്ടെത്തിയ സ്പീഷിസിന് പേരിട്ടിരിക്കുന്നത്. മാംസഭോജികളിലെ രാജാവ് എന്നാണ് ടൊര്‍വൊസോറസ് ഗുര്‍നെ വിശേഷിക്കപ്പെടുന്നത്. 10 മീറ്ററിലേറെ ഉയരവും അഞ്ചുടണ്‍ ഭാരവുമുള്ള ദിനോസറിനെ മറ്റാര്‍ക്കും എതിരിടാനാവുമായിരുന്നില്ല. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലിയ മാംസഭോജിയായ ടൈറനൊസോറസ് റെക്‌സുമായി വലിപ്പത്തില്‍ കിടപിടിക്കുന്നതാണ് പുതിയ സ്പീഷിസ്. അക്കാലത്തെ ഭക്ഷ്യശൃംഖലയെ …

Continue reading ഭീമന്‍ മാംസഭോജി ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

  സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകളില്‍ ചില മോഡലുകള്‍ക്ക് യു.എസില്‍ സ്ഥിരം വില്‍പ്പനവിലക്ക് ഏര്‍പ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമം പാളി. ഇക്കാര്യത്തില്‍ ആപ്പിളിന് അനുകൂല വിധി പുറപ്പെടുവിക്കാന്‍ യു.എസ്.ജഡ്ജി വിസമ്മതിച്ചു. കാലിഫോര്‍ണിയയില്‍ സാന്‍ ജോസിലെ ജില്ലാ ജഡ്ജി ലൂസി കോഹ് ആണ്, മതിയായ തെളിവ് ആപ്പിള്‍ ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞ് സാംസങിന് സ്ഥിരം വിലക്കേര്‍പ്പെടുത്താന്‍ വിസമ്മതിച്ചത്. ആഗോളതലത്തില്‍ ഇരുകമ്പനികളും തമ്മില്‍ നടക്കുന്ന പേറ്റന്റ് പോരില്‍ ആപ്പിളിന് ഇത് തിരിച്ചടിയാണ്. സാംസങിന് വിലക്ക് ഏര്‍പ്പെടുത്താന്‍ മാത്രം പ്രധാനപ്പെട്ടതാണ്, തങ്ങളുടെ പേറ്റന്റ് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകള്‍ …

Continue reading യു.എസില്‍ സാംസങ് ഫോണുകള്‍ക്ക് സ്ഥിരം നിരോധം: ആപ്പിളിന്റെ നീക്കം പൊളിഞ്ഞു

  വീഡിയോ പങ്കിടാനുള്ള ട്വിറ്റര്‍ ആപ്പായ ‘വൈന്‍ ‘ ( Vine ) വഴി ചൂടന്‍ വീഡിയോ കാണുന്നവര്‍ ഇനി നിരാശപ്പെടേണ്ടി വരും. ഒരുതരത്തിലുള്ള അശ്ലീല ഉള്ളടക്കവും പ്രസിദ്ധീകരിക്കാന്‍ ഇനി വൈന്‍ അനുവദിക്കില്ല. നമ്മുടെ കമ്മ്യൂണിറ്റിക്ക് കാണാന്‍ യോഗ്യമല്ലാത്ത ചെറിയൊരു ശതമാനം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യം കണ്ടെത്തിയിട്ടുണ്ടെന്ന്, വൈന്‍ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. 2013 ലാണ് ട്വിറ്റര്‍ അതിന്റെ വീഡിയോ ഷെയറിങ് ആപ്പായ വൈന്‍ പുറത്തിറക്കിയത്. അശ്ലീലവീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ പേരില്‍ വൈനിനെതിരെ പല കോണില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഒരിക്കല്‍ ‘എഡിറ്റേഴ്‌സ് …

Continue reading വൈന്‍ വഴി ട്വിറ്ററില്‍ ഇനി ചൂടന്‍ വീഡിയോകള്‍ എത്തില്ല

മിനിറ്റില്‍ ആയിരം വാക്കുകള്‍ വായിക്കാന്‍ ഇതാ ഒരു ആപ്പ് 309 പേജുള്ള ‘ഹാരി പോട്ടര്‍ സോര്‍കറേഴ്സ് സ്റ്റോണ്‍’ എന്ന പുസ്തകം 77 മിനിറ്റിനകം വായിക്കാമോ? അസാധ്യം എന്നു കരുതേണ്ട. അതിനു സഹായിക്കുന്ന ഒരു ആപ്പ് ഇതാ വിപണിയിലിറങ്ങിക്കഴിഞ്ഞു. സാംസങ് ആണ് Spritz എന്ന പേരില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്പിനെ വിപണിയില്‍ എത്തിക്കുന്നത്. വായനയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ആപ്പ് വഴി മിനിറ്റില്‍ ആയിരം വാക്കുകള്‍ വായിക്കാന്‍ കഴിയുമെന്ന് ബോസ്റ്റണ്‍ കേന്ദ്രമായ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സാംസങ് …

Continue reading മിനിറ്റില്‍ ആയിരം വാക്കുകള്‍ വായിക്കാന്‍ ഇതാ ഒരു ആപ്പ്

ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ വിദൂര ദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്നതിന് ഫേസ് ബുക്ക് പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഇന്റര്‍നെറ്റ് സൌകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫേസ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്. ഇതിനായി ഡ്രോണ്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ടൈറ്റാന്‍ എയറോസ്പേസ് എന്ന കമ്പനിയുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നതായി TechCrunch റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഫേസ്ബുക്ക്, ടൈറ്റാന്‍ എയറോ സ്പേസ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും …

Continue reading ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു

വാട്സ് ആപ് തുണയായി; കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്കകം തിരിച്ചു കിട്ടി വാട്ട്സ് ആപ് രക്ഷകനായതോടെ കാണാതായ കുട്ടിയെ കുടുംബത്തിന് തിരിച്ചു കിട്ടി. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍നിന്ന് കാണാതായ സ്കൂള്‍ വിദ്യാത്ഥിയെ കണ്ടെത്താനാണ് വാട്സ് ആപ് തുണയായത്. പര്‍മിന്ദര്‍ സിംഗ് എന്ന ബാലനെയാണ് വാട്സ് ആപ് സഹായത്തോടെ യു.പി പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സൈക്കിളില്‍ വീട്ടില്‍ നിന്നിറങ്ങിയതാണ് പര്‍മിന്ദര്‍. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഉടന്‍ തന്നെ ബസ് സ്റ്റാന്റുകളിലും റെയില്‍വേ …

Continue reading വാട്സ് ആപ് തുണയായി; കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്കകം തിരിച്ചു കിട്ടി

വില കുറഞ്ഞ വിന്‍ഡോസ് ടാബ് ഉടന്‍ ഇന്ത്യയില്‍ ഇന്ത്യന്‍ ടാബ്ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡിന് തന്നെയാണ് പ്രിയം കൂടുതല്‍. എന്നാല്‍ വില കുറഞ്ഞ വിന്‍ഡോസ് ടാബ് ഇന്ത്യയില്‍ പുറത്തിറക്കി അത്ഭുതം കാട്ടാമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ വിന്‍ഡോസ് ടാബിന് ഏകദേശം പതിനായിരം രൂപയായിരിക്കും വിലയെന്നാണ് സൂചന. ആന്‍ഡ്രോയ്ഡ് അരങ്ങുവാഴുന്ന ഇന്ത്യന്‍ ടാബ്ലറ്റ് വിപണിയില്‍ മൈക്രോസോഫ്റ്റിന് സ്വന്തമായ ഇടം നേടാന്‍ പുതിയ വിന്‍ഡോസ് ടാബ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ സവിശേഷതകളെക്കുറിച്ചും മറ്റും അധികംവൈകാതെ അറിയിക്കാമെന്നാണ് …

Continue reading വില കുറഞ്ഞ വിന്‍ഡോസ് ടാബ് ഉടന്‍ ഇന്ത്യയില്‍