December 2013

You are browsing the site archives for December 2013.

  മൊബൈല്‍ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡ് എന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല. ‘നോക്കിയ’യെ കടത്തിവെട്ടി സാംസങ് മുന്നേറിയത് ആന്‍ഡ്രോയ്ഡിന്റെ സഹായത്തോടെയാണ്. സ്വതന്ത്ര സോഫ്റ്റ്‌വേറായതിനാല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് വന്‍ വിലക്കുറവ് വരുത്താനായത് സാധാരണക്കാര്‍ക്കിടയില്‍പ്പോലും സ്മാര്‍ട്ട്‌ഫോണ്‍ എത്താനും കാരണമായി. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തത്. മധുരപലഹാരങ്ങളുടെ പേരിലാണ് ഓരോ പതിപ്പും ഇറങ്ങിയതെന്ന് മറ്റൊരു കൗതുകം. ഇതില്‍ ഏറ്റവും ഒടുവില്‍ എത്തിയതാണ് ‘കിറ്റ്കാറ്റ്’ ( Android 4.4 ). ബഹുരാഷ്ട്ര കമ്പനികള്‍ ‘കിറ്റ്കാറ്റ്’ …

Continue reading കിറ്റ്കാറ്റു’മായി ഇന്ത്യന്‍ കമ്പനി

  ശരിക്കുപറഞ്ഞാല്‍ ഇതൊരു ക്രിസ്മസ്-പുതുവത്സര സമ്മാനമാണ്. ഒരുകാലത്ത് പാശ്ചാത്യലോകത്ത് കുട്ടികളുടെ ഹരമായിരുന്ന ആയിരത്തോളം ക്ലാസിക് വീഡിയോ ഗെയിമുകള്‍ ‘ഇന്റര്‍നെറ്റ് ആര്‍ക്കൈവ്’ ഓണ്‍ലൈനിലെത്തിക്കുകയാണ്. ഇനിയവ വെബ്ബ് ബ്രൗസറില്‍ കളിക്കാം! ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ ‘ദി കണ്‍സോള്‍ ലിവിങ് റൂം’ ( Console Living Room ) പദ്ധതിയുടെ ഭാഗമായാണ്, തലമുറകള്‍ക്ക് ഹരംപകര്‍ന്ന ആ പ്രസിദ്ധ വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനിലെത്തുന്നത്. ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ സ്ഥാപകന്‍ ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ പറയുന്നത്നോക്കുക : ‘മരച്ചുവട്ടിലിരിക്കുന്ന വലിയൊരു പാഴ്‌സല്‍ കണ്ടെത്തുക. അതു തുറക്കുമ്പോള്‍ ഉള്ളില്‍ ആവേശമുണര്‍ത്തുന്ന, എണ്ണമറ്റ വീഡിയോ …

Continue reading 1000 ക്ലാസിക് വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനില്‍

  ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച പല മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും സ്വന്തമായി നിര്‍മാണ പ്ലാന്റുകളില്ല എന്ന കാര്യം രഹസ്യമൊന്നുമല്ല. ചൈനയില്‍നിന്ന് വന്‍തോതില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം കമ്പനിയുടെ സ്റ്റിക്കറൊട്ടിച്ചു വിടുകയാണ് മിക്ക കമ്പനികളുടെയും രീതി. ഹ്വാവേ, സെഡ്ടിഇ, ജിയോണി തുടങ്ങിയ ചൈന ഹാന്‍ഡ്‌സെറ്റുകളാണ് ഇത്തരത്തില്‍ വേഷം മാറി ഇന്ത്യയിലെത്തിയിരുന്നത്. ഒറിജിനല്‍ ഡിവൈസ് മാനുഫാക്ചറര്‍ (ഒ.ഡി.എം.) എന്നാണ് ഇത്തരം കമ്പനികള്‍ക്കുള്ള പേര്. ഇന്ത്യയിലേക്കുളള കയറ്റുമതി അനുദിനം ഉഷാറാകുകയാണെന്ന് കണ്ട ജിയോണി കമ്പനിക്ക് ഒരു ദിവസം ബുദ്ധിയുദിച്ചു. ആരാന്റെ പേരില്‍ …

Continue reading ജിയോണിയുടെ ഇലൈഫ് ഇ7 ; ഇന്ത്യയില്‍ വില 26,999 രൂപ മുതല്‍

  ഇന്ത്യയില്‍ വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് പുതിയൊരു സുരക്ഷാ ആപ്ലിക്കേഷന്‍ ( safty app ) പുറത്തിറക്കി. അടിയന്തരഘട്ടങ്ങളില്‍ സുഹൃത്തുക്കളെയും സുരക്ഷാ അധികൃതരെയും വിവരമറിയിക്കാനും സഹായം അഭ്യര്‍ഥിക്കാനും സഹായിക്കുന്ന ആപ്പാണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ‘ഗാര്‍ഡിയന്‍ ‘ ( Guardian ). ഗാര്‍ഡിയന്‍ ആപ്ലിക്കേഷന്‍ ഓണ്‍ ചെയ്യുമ്പോള്‍ , കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും യൂസര്‍ എവിടെയാണുള്ളതെന്ന് തത്സമയം ട്രാക്ക് ചെയ്യാന്‍ അവസരമൊരുങ്ങുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് അസൂര്‍ ക്ലൗഡ് സര്‍വീസിന്റെയും ബിങ് മാപ്പ് എപിഐ -കളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പ് …

Continue reading അടിയന്തരഘട്ടങ്ങളില്‍ തുണയാകന്‍ മൈക്രോസോഫ്റ്റിന്റെ ‘ഗാര്‍ഡിയന്‍ ‘

 ഗൂഗിള്‍ നല്‍കുന്ന സൗജന്യ എസ്.എം.എസ്. സേവനം പ്രവാസികളില്‍ കൂടുതല്‍പേര്‍ ഉപയോഗിക്കുന്നു. ജിമെയില്‍ ഇന്‍ബോക്‌സില്‍നിന്ന് പ്രതിദിനം 50 എസ്.എം.എസ്സുകള്‍ അയയ്ക്കാനുള്ള സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. കോണ്‍ടാക്ടില്‍ രാജ്യവും മൊബൈല്‍നമ്പറും ചേര്‍ത്താല്‍ എസ്.എം.എസ്. അയയ്ക്കാനാകും. എസ്.എം.എസ്. ലഭിക്കുന്നവര്‍ക്ക് മറുപടി അയയ്ക്കാനും സൗകര്യമുണ്ട്. ഈ മറുപടികള്‍ ഇ-മെയിലായി സ്വീകരിക്കാം. എന്നാല്‍, മറുപടി എസ്.എം.എസ്സുകള്‍ക്ക് നിരക്ക് നല്‍കേണ്ടി വരും. ഗൂഗിള്‍ എസ്.എം.എസ്. നേരത്തേ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും പല രാജ്യങ്ങളിലും സേവനം ലഭ്യമായിരുന്നില്ല. എന്നാല്‍, ആഴ്ചകളായി ഒമാനില്‍ സേവനം ലഭ്യമാണ്. ഒമാനില്‍നിന്ന് ഗള്‍ഫില്‍ സൗദി, …

Continue reading സൗജന്യ എസ്.എം.എസ്.; പ്രവാസികള്‍ക്കിടയില്‍ പ്രചാരമേറുന്നു

 വൈദ്യുതി ബില്‍ ഏത് ഓഫീസിലുമടയ്ക്കാനും വിവരങ്ങള്‍ വിരല്‍ത്തുമ്പിലെത്താനുമുള്ള സംവിധാനങ്ങളുമായി വൈദ്യുതി ഓഫീസുകള്‍ ഒരുമ നെറ്റ് സംവിധാനത്തിലേക്ക് മാറുന്നു. സംവിധാനം നിലവില്‍വരുന്നതോടെ ഓരോ ഉപഭോക്താവിനും കണ്‍സ്യൂമര്‍ നമ്പര്‍ കൂടാതെ 13 അക്ക കസ്റ്റമര്‍ നമ്പര്‍ കൂടി നല്‍കും. ഈ നമ്പര്‍ ഉപയോഗിച്ച് സംസ്ഥാനത്തെവിടെയും വൈദ്യുതി സേവനങ്ങള്‍ ലഭ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ റിസ്ട്രക്‌ചേര്‍ഡ് ആക്‌സലേറേറ്റഡ് പവര്‍ ഡവലപ്‌മെന്‍റ് ആന്‍ഡ് റിസോഴ്‌സ് പ്രോഗ്രാമി (RAPDRP) ന്റെ ഭാഗമായാണ് കെ.എസ്.ഇ.ബിയില്‍ ആധുനിക നെറ്റ് വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംവിധാനം നിലവില്‍ വരുന്നതോടെ നമുക്ക് …

Continue reading വൈദ്യുതി ഓഫീസുകളില്‍ ഇനി ‘ഒരുമ’ നെറ്റ് സംവിധാനം

മാര്‍ച്ചിന് മുമ്പ് എല്ലാ അക്ഷയകേന്ദ്രങ്ങളിലും ബാങ്കിങ് കിയോസ്‌കുകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗം തീരുമാനിച്ചു. അക്കൗണ്ട് തുടങ്ങാനും പണമെടുക്കാനും പണം നിക്ഷേപിക്കാനും ഈ കിയോസ്‌കുകളില്‍ സൗകര്യമുണ്ടാവും. ആധാര്‍ നമ്പരും വിരലടയാളവും നല്‍കിയാല്‍ ഏത് ബാങ്കിന്റെ സേവനവും ഒരു അക്ഷയകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സംവിധാനത്തിലേക്ക് ഇതിനെ വികസിപ്പിക്കും. സംസ്ഥാനത്തെ 978 ഗ്രാമപ്പഞ്ചായത്തുകളില്‍ 33 ഇടത്ത് ഇനിയും ബാങ്കുകളുടെ ബ്രാഞ്ചുകളില്ല. ഈ പഞ്ചായത്തുകളിലും മാര്‍ച്ചിനുമുമ്പ് ബ്രാഞ്ചുകള്‍ തുടങ്ങും. 95 അക്ഷയകേന്ദ്രങ്ങളില്‍ കനറാ ബാങ്കിന്റെ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച …

Continue reading ബാങ്ക് പണമിടപാടുകള്‍ക്ക് അക്ഷയയില്‍ സൗകര്യമൊരുങ്ങുന്നു

  അജ്ഞാത നമ്പരുകളുടെ ഉടമസ്ഥര്‍ ആരെന്നു കണ്ടുപിടിക്കാന്‍ സഹായിയ്ക്കുന്ന ‘കാളര്‍ ഐഡി’ അപ്ലിക്കേഷനുകള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളില്‍ തരംഗമാവുകയാണ്. ട്രൂ കാളര്‍, സി ഐ ഡി തുടങ്ങിയവയാണ് ഇവയില്‍ പ്രമുഖം. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും മൊബൈല്‍ നമ്പര്‍ ഡയറക്ടറി ഉണ്ടാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിയമ വിരുദ്ധമാണ്. മൊബൈല്‍ ഫോണ്‍ ഒരു വ്യക്തിയുടെ സ്വകാര്യതയുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ , ലാന്‍ഡ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഡയറക്ടറി പരസ്യപ്പെടുത്താനാകില്ല. മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ഇത്തരത്തില്‍ മറ്റുള്ളവരുടെ കൈകളില്‍ …

Continue reading ട്രൂ അല്ലാത്ത ട്രൂ കാളറുകള്‍

മൊബൈല്‍ഫോണ്‍ സേവനദാതാക്കളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും സഹകരിച്ച് പുതിയ മോഡല്‍ ഫോണ്‍ പുറത്തിറക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ബി.എസ്.എന്‍.എല്‍.വരെ ഈ രീതി അനുവര്‍ത്തിക്കുന്നുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ടി.ആര്‍.എ.ഐ.) കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാവാം ഇന്ത്യയില്‍ ഈ രീതി അധികം വിജയം കണ്ടിട്ടില്ല. മൂന്നുവര്‍ഷം തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ തുടര്‍ന്നാല്‍ 30,000 രൂപയുടെ ഫോണ്‍ 10,000 രൂപയ്ക്ക് നല്‍കാമെന്ന ‘അമേരിക്കന്‍ രീതി’ ഇവിടെ നടപ്പാകാത്തതും ഇതുകൊണ്ടുതന്നെ. ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ഇതിന് സമാനമായ ഓഫറുകള്‍ റിലയന്‍സ് നല്‍കിയിരുന്നു. …

Continue reading മൈക്രോമാക്‌സും എം.ടി.എസ്സും കൈകോര്‍ക്കുന്നു

  സ്മാര്‍ട്‌ഫോണ്‍ രംഗത്ത് സാംസങിന് മേല്‍ക്കൈ നേടിക്കൊടുത്തത് ഗാലക്‌സി ഫോണുകളായിരുന്നു. മൈക്രോമാക്‌സിന് ഭാഗ്യം കൊണ്ടുവന്നതോ കാന്‍വാസ് നിരയും. അയ്യായിരം രൂപയില്‍ താഴെയുള്ള ഫീച്ചര്‍ഫോണുകളും സാദാ സ്മാര്‍ട്‌ഫോണുകളും മാത്രമിറക്കിയിരുന്ന കമ്പനിയായിരുന്നു ഒരുകാലത്ത് മൈക്രോമാക്‌സ്. കാന്‍വാസ് എന്ന പേരില്‍ വലിയ സ്‌ക്രീനും മികച്ച സ്‌പെസിഫിക്കേഷനുമുളള സ്മാര്‍ട്‌ഫോണുകളിറക്കാന്‍ മൂന്നുവര്‍ഷം മുമ്പാണ് മൈക്രോമാക്‌സ് തീരുമാനിച്ചത്. പതിനായിരം രൂപയ്ക്ക് മുകളിലേക്കായിരുന്നു കാന്‍വാസ് ഫോണുകള്‍ക്ക് വില നിശ്ചചയിച്ചിരുന്നത്. ഇത്രയും കൂടിയ തുകയ്ക്ക് ഒരു ഇന്ത്യന്‍ കമ്പനി പുറത്തിറക്കുന്ന ഫോണ്‍ ആരെങ്കിലും വാങ്ങുമോ എന്ന് സംശയിച്ചവര്‍ ഏറെയുണ്ടായിരുന്നു. …

Continue reading മൈക്രോമാക്‌സിന്റെ പുത്തന്‍ കാന്‍വാസ്‌

  സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിനെ മൊബൈലില്‍ മലര്‍ത്തിയടിച്ച വാട്ട്സ്ആപ്പ് പുതിയ നേട്ടത്തില്‍. ‘വാട്ട്‌സ്ആപ്പ്’ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 40 കോടി കടന്നു. ഇതില്‍ 10 കോടി യൂസര്‍മാര്‍ എത്തിയത് കഴിഞ്ഞ നാലുമാസത്തിനിടെ. വാട്ട്സ്ആപ്പ് സിഇഒ ജാന്‍ കോവ് ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ‘വാട്ട്‌സ്ആപ്പില്‍ വെറുതെ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമല്ലിത്. ഒരോ മാസവും വളരെ സജീവമായി ഈ സര്‍വീസ് ഉപയോഗിക്കുന്നവരുടെ സംഖ്യയാണ് 40 ലക്ഷം’ ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കുന്നു. 50 ജീവനക്കാരാണെന്ന് വാട്ട്‌സ്ആപ്പില്‍ ഇപ്പോള്‍ …

Continue reading വാട്ട്സ്ആപ്പില്‍ മാസം 40 കോടി സജീവ അംഗങ്ങള്‍

  അഞ്ചുലക്ഷം ലെഗോ ബ്ലോക്കുകള്‍കൊണ്ട് നിര്‍മിച്ച കാര്‍ . ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണിലെ നിരത്തിലിറങ്ങിയ ഈ കാറിന്റെ മുഖ്യ സവിശേഷത, അതിന്റെ ഇന്ധനം വായുവാണ് എന്നതാണ്. ഒരു ഓസ്‌ട്രേലിയന്‍ സംരംഭകനും റുമാനിയന്‍ ടെക്‌നോളജിസ്റ്റും ചേര്‍ന്നാണ് ‘വായുവിലോടും കാര്‍ ‘ നിര്‍മിച്ചത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാന്‍ കാറിനാകും. ‘ക്രൗഡ് ഫണ്ടഡ് പ്രോജക്ടാ’യാണ് ലെഗോ കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. വായു ഊര്‍ജം പകരുന്ന നാല് എഞ്ചിനുകളുടെയും 256 പിസ്റ്റണുകളുടെയും സഹായത്തോടെയാണ് കാര്‍ ഓടുന്നത്. എഞ്ചിനും പിസ്റ്റണുകളുമെല്ലാം നിര്‍മിച്ചിരിക്കുന്നത് …

Continue reading ലെഗോ കാര്‍ നിരത്തിലിറങ്ങി; ഇന്ധനം വായു!

  തിരക്കേറിയ നഗരത്തിലെത്തിയാല്‍ പാര്‍ക്കിങ് സ്‌പേസ് തപ്പുന്നിന്റെ അസ്വസ്ഥത ഡ്രൈവര്‍മാര്‍ക്ക് മാത്രമേ മനസ്സിലാകൂ. പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ തപ്പി അലഞ്ഞ് കണ്ടെത്തുമ്പോള്‍ തൂങ്ങുന്ന ഗ്രൗണ്ട് ഫുള്‍ ബോര്‍ഡ് നിരാശരാക്കുന്നതും ഡ്രൈവര്‍മാരെ തന്നെ. എന്തിനും ഏതിനും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാകുന്ന ലോകത്ത് പാര്‍ക്കിങ്ങിനും ആപ്പിറങ്ങുന്നു. ഡ്രൈവര്‍മാര്‍ക്ക് പാര്‍ക്കിങ് സ്ഥലം കണ്ടെത്താനും ബുക്ക് ചെയ്യാനും അനുവദിക്കുന്ന ആപ്ലിക്കേഷനുകള്‍ തല്‍ക്കാലം നമ്മുടെ നാട്ടിലെത്തിയിട്ടില്ല. പക്ഷേ ന്യൂയോര്‍ക്കിലും ലണ്ടനിലും ഇവ വന്നുകഴിഞ്ഞു. ഡീംലര്‍, ബിഎംഡബ്ല്യു, ഓഡി, റെനോ-നിസ്സാന്‍ എന്നീ കമ്പനികളെല്ലാം അവരുടെ പ്രീമിയം വാഹനങ്ങളില്‍ …

Continue reading പാര്‍ക്കിങ്ങിനും ആപ്‌

  നാലാം തലമുറ (4G) മൊബൈല്‍ ഫോണ്‍ സേവനം ലോകത്ത് വ്യാപകമായിത്തുടങ്ങിയതോടെ മത്സരം ഈ മേഖലയിലേക്ക് കടക്കുകയാണ്. ഈ രംഗത്തേക്കുള്ള എല്‍ജിയുടെ പുതിയ അവതാരമാണ് 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയുള്ള ജി.എക്‌സ് ( GX ) എന്ന മോഡല്‍. മാതൃരാജ്യമായ ദക്ഷിണ കൊറിയയിലാണ് കമ്പനി കഴിഞ്ഞദിവസം ഈ പുതിയ ഫാബ്‌ലറ്റ് അവതരിപ്പിച്ചത്. എല്‍.ജി.യുടെ ഒപ്റ്റിമസ് ജി പ്രോ ( LG Optimus G pro ) എന്ന മോഡലിന് സമാനമായ സ്‌പെസിഫിക്കേഷനാണ് ഇതിലെന്നാണ് റിപ്പോര്‍ട്ടുകള്‍. വില, …

Continue reading 4G യുമായി എല്‍ജി

  സന്‍ഫ്രാന്‍സിസ്കോ: ഒടുവില്‍ ഫേസ്ബുക്ക് ഡിസ് ലൈക്ക് കൊണ്ടുവന്നു എന്നാല്‍ ടൈം ലൈനില്‍ അല്ല മെസന്‍ഞ്ചറിലാണ് എന്നു മാത്രം. മെസെന്‍ഞ്ചറിലെ ചാറ്റിങ്ങ് സ്റ്റിക്കര്‍ പാക്കേജില്‍ പുതിയ പാക്കേജായിട്ടാണ് ഡിസ് ലൈക്ക് ഉള്‍പ്പെടുത്തിയത് ഒപ്പം നിരവധി ലൈക്ക് സിറ്റിക്കറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ മൊബൈല്‍ ഡെസ്ക് ടോപ്പ് മെസെന്‍ഞ്ചര്‍ പതിപ്പുകളില്‍ ഇത് ലഭിക്കും. ഇന്നലെ മുതലാണ് ഇത് ലഭ്യമാകുവാന്‍ തുടങ്ങിയത്. അടുത്തിടെ വന്‍ പരിഷ്കാരങ്ങള്‍ക്ക് ഫേസ്ബുക്ക് ഒരുങ്ങുന്നതിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് അറിയുന്നത്.   പുതിയ ലൈക്ക് ബട്ടണുകള്‍ …

Continue reading ഒടുവില്‍ ഫേസ്ബുക്ക് മെസന്‍ഞ്ചറില്‍ ഡിസ് ലൈക്ക് കൊണ്ടുവന്നു

ലെനോവോ എസ് 650 സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച സംഭവമായിരുന്നു എസ് സീരീസില്‍ അവരിറക്കിയ സ്മാര്‍ട്‌ഫോണുകള്‍. 2010 ലാണ് സാംസങ് ആദ്യമായി ഗാലക്‌സി എസ് എന്ന പേരില്‍ സ്മാര്‍ട്‌ഫോണിറക്കിയത്. സ്മാര്‍ട്‌ഫോണ്‍ എന്നതിന്റെ ചുരുക്കമായിരുന്നു എസ്. പിന്നീട് എസ് ടു, എസ് ത്രി, ഏറ്റവുമൊടുവിലിതാ ഗാലക്‌സി എസ് ഫോറും പുറത്തിറങ്ങി. ഇതുവരെ സാംസങിന്റെ 16 കോടി എസ് സീരീസ് ഫോണുകള്‍ വിറ്റുപോയെന്നാണ് കണക്കുകള്‍. ഈവര്‍ഷം ഒക്‌ടോബറിലിറങ്ങിയ ഗാലക്‌സി എസ് ഫോര്‍ മാത്രം നാലു കോടി ആള്‍ക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സാംസങിന്റെ ചുവടുപിടിച്ച് …

Continue reading ‘എസ്’ സീരീസുമായി ലെനോവോയും

  പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് ഉപയോഗവും നിരീക്ഷിക്കാനുള്ള സംവിധാനം വരുന്നു, ‘നേത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റാക്ക്, കില്‍, ബോംബ് എന്നിങ്ങനെയുള്ള വാക്കുകള്‍ ഇന്ത്യയില്‍ എവിടെ ഇന്‍റര്‍നെറ്റില്‍ ഉപയോഗിച്ചാലും അത് കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്കൈപ്പ്, ഗൂഗിള്‍ ടോക്ക് എന്നിവയിലെ ചാറ്റുകളും ഇതിന്‍റെ നിരീക്ഷണത്തില്‍ വരുമെന്നാണ് അറിയുന്നത്. ഇതില്‍ പരിശോധിക്കാന്‍ ഇന്‍റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഐഎ, മിലിട്ടറി ഇന്‍റലിജന്‍സ് എന്നി സുരക്ഷ ഏജന്‍സികള്‍ക്ക് സാധിക്കും. കേന്ദ്ര …

Continue reading ശ്രദ്ധിക്കുക നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷണത്തിലാണ് – നേത്ര വരുന്നു

  അവസാനം അത് സംഭവിക്കുമോ; നോക്കിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തിക്കുമോ ? പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയ ആരാധകര്‍ക്കും ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കും ഒരുപോലെ താത്പര്യജനകമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ രൂപപ്പെടുത്തുകയാണ് – ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ . ആന്‍ഡ്രോയ്ഡിനെ എന്നും തള്ളിപ്പറയുക മാത്രമല്ല, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത കമ്പനിയാണ് നോക്കിയ. മാത്രവുമല്ല, നോക്കിയയെ ഏറ്റെടുക്കാനുള്ള നടപടിയുമായി മൈക്രോസോഫ്റ്റ് മുന്നോട്ടുപോകുകയും ചെയ്യുന്നു. അത്തരമൊരു സമയത്താണ് ആന്‍ഡ്രോയ്ഡ് ഫോണിറക്കാന്‍ നോക്കിയ ശ്രമിക്കുന്നതെന്ന റിപ്പോര്‍ട്ട് ടെക് …

Continue reading നോക്കിയയില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഫോണ്‍ വരുന്നു: റിപ്പോര്‍ട്ട്

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ തൊട്ട് സ്മാര്‍ട്‌ഫോണ്‍ വരെയുള്ള ഒരു ഡസനിലേറെ ഗാഡ്ജറ്റുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ലെനോവോ. ജന്മദേശം ചൈനയാണെങ്കിലും അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ കോര്‍പ്പറേറ്റ് ഓഫീസ് തുടങ്ങിക്കൊണ്ട് ലോകം മുഴുവന്‍ കമ്പനി വില്പന ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്. ലാപ്‌ടോപ്പ്, നോട്ട്ബുക്ക് രംഗത്ത് സജീവമായിരുന്ന കമ്പനി രണ്ടുവര്‍ഷം മുമ്പാണ് ആന്‍ഡ്രോയ്ഡ് ടാബ്‌ലറ്റുകളിറക്കാന്‍ തുടങ്ങിയത്. ‘യോഗ’ എന്ന പേരില്‍ ലെനോവോ അവതരിപ്പിച്ച ടാബ്‌ലറ്റുകള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തു. സാദാ ടാബ്‌ലറ്റ് പോലെ ഉപയോഗിക്കുന്നതിനൊപ്പം കുത്തനെ നിര്‍ത്താനും ചെരിച്ചുനിര്‍ത്താനുമൊക്കെ സാധിക്കുന്ന പുറകുവശത്തെ സ്റ്റാന്‍ഡ് …

Continue reading യോഗ ടാബ്‌ലറ്റ് 10 ഇന്ത്യയില്‍

മലയാളത്തിലിറങ്ങുന്ന ന്യൂജനറേഷന്‍ പടങ്ങളുടെ കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ ആഴ്ചയും വായില്‍കൊള്ളാത്ത ഇംഗ്ലീഷ് പേരുമായി ഒന്നോരണ്ടോ സിനിമകള്‍ തിയേറ്ററിലെത്തും. മിക്ക സിനിമകളും വരുന്നതും പോകുന്നതും ആരുമറിയില്ല. കുറേ ആഴ്ചകള്‍ക്കിടയില്‍ ഏതെങ്കിലും പടം ഹിറ്റായാലായി. എന്നാലും റിലീസുകള്‍ക്കൊരു പഞ്ഞവുമില്ല. സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ സൂപ്പര്‍താരമായ സാംസങിന്റെ കാര്യവും ഏതാണ്ടിങ്ങനെയാണ്. ആന്‍ഡ്രോയ്ഡ് ഒ.എസിന്റെ മികവില്‍ മൊബൈല്‍ വിപണി പിടിച്ചടക്കിയ സാംസങ് കമ്പനി ആഴ്ചയില്‍ ഒരു പുത്തന്‍ മോഡലെങ്കിലും അവതരിപ്പിക്കുന്നുണ്ട്. ഒരു മോഡല്‍ ഹിറ്റാണെന്ന് കണ്ടാല്‍ മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനുമിറക്കും. പത്രസമ്മേളനം നടത്തി …

Continue reading ഗാലക്‌സി വിന്‍ പ്രോ: ഗ്രാന്റിന്റെ വല്ല്യേട്ടന്‍

 സ്വന്തക്കാരുടെ മരണ വിവരങ്ങളും മറ്റും ആരെങ്കിലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ‘ലൈക്ക് ബട്ടണ്‍’ വിഷമത്തോടെ അമര്‍ത്തി അനുശോചിക്കുന്നവര്‍ക്ക് ആശ്വാസമായി ഇനി ‘സിമ്പതി’ ബട്ടണ്‍. ഹഫിങ്ടണ്‍ പോസ്റ്റാണ് ഫെയ്‌സ്ബുക്കിലെ എന്‍ജിനീയറായി ജോലി നോക്കുന്ന ഡാന്‍ മ്യുറിയല്ലോയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തു വിട്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ‘സിമ്പതി’ ബട്ടണ്‍ തുടങ്ങുന്നത്. സങ്കടകരമായ വാര്‍ത്തയും വിഷമിക്കുന്ന ‘സാഡ് സെ്‌മെലി’യും ‘ഫീലിങ്് ഡിപ്രസ്ഡ്’ എന്നൊക്കെ കൊടുത്തുകഴിഞ്ഞാല്‍ ‘ലൈക്ക്’ ബട്ടണു പകരം സിമ്പതി വരും. ഫെയ്‌സ്ബുക്ക് ഓഫീസില്‍ നടന്ന ‘കംപാഷന്‍ റിസര്‍ച്ച് ഡേയി’ലെ സെമിനാറിലാണ് ഡാന്‍ …

Continue reading ഫെയ്‌സ്ബുക്കില്‍ വിഷമിക്കാന്‍ ഇനി ‘സിമ്പതി’ ബട്ടനും

മലയാളത്തിലിറങ്ങുന്ന ന്യൂജനറേഷന്‍ പടങ്ങളുടെ കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാ ആഴ്ചയും വായില്‍കൊള്ളാത്ത ഇംഗ്ലീഷ് പേരുമായി ഒന്നോരണ്ടോ സിനിമകള്‍ തിയേറ്ററിലെത്തും. മിക്ക സിനിമകളും വരുന്നതും പോകുന്നതും ആരുമറിയില്ല. കുറേ ആഴ്ചകള്‍ക്കിടയില്‍ ഏതെങ്കിലും പടം ഹിറ്റായാലായി. എന്നാലും റിലീസുകള്‍ക്കൊരു പഞ്ഞവുമില്ല. സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ സൂപ്പര്‍താരമായ സാംസങിന്റെ കാര്യവും ഏതാണ്ടിങ്ങനെയാണ്. ആന്‍ഡ്രോയ്ഡ് ഒ.എസിന്റെ മികവില്‍ മൊബൈല്‍ വിപണി പിടിച്ചടക്കിയ സാംസങ് കമ്പനി ആഴ്ചയില്‍ ഒരു പുത്തന്‍ മോഡലെങ്കിലും അവതരിപ്പിക്കുന്നുണ്ട്. ഒരു മോഡല്‍ ഹിറ്റാണെന്ന് കണ്ടാല്‍ മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനുമിറക്കും. പത്രസമ്മേളനം നടത്തി …

Continue reading ഗാലക്‌സി വിന്‍ പ്രോ: ഗ്രാന്റിന്റെ വല്ല്യേട്ടന്‍

: സ്വകാര്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നിരക്കുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. സൂപ്പര്‍ പ്രീമിയം കാര്‍ഡുകള്‍ ഒഴികെയുള്ള കാര്‍ഡുകളുടെ പലിശ നിരക്കുകളാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 3.25 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ 3.05 ശതമാനം മുതല്‍ 3.25 ശതമാനം വരെയായിരുന്നു പലിശ. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളിലെ പ്രതിമാസ പലിശ നിരക്ക് 3.3 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജനവരി …

Continue reading ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് ഉയര്‍ത്തുന്നു

ബിംഗ്, ഗൂഗിള്‍ , യാഹൂ തുടങ്ങിയവയുടെ സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്യുന്ന സീറോആക്‌സസ് ബോട്ട്‌നെറ്റിന്റെ പ്രവര്‍ത്തനം, യൂറോപ്പിലെയും അമേരിക്കയിലെയും നിയമപാലകരുടെ സഹായത്തോടെ തടസ്സപ്പെടുത്തിയതായി മൈക്രോസോഫ്റ്റ്. ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ ഹൈജാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ബോട്ട്‌നെറ്റ് ( botnet ). ലോകത്തെ ഏറ്റവും വലിയ ബോട്ട്‌നെറ്റുകളിലൊന്നാണ് സീറോആക്‌സസ് ( ZeroAccess ). ‘സിര്‍ഫെഫ് ബോട്ട്‌നെറ്റ്’ ( Sirefef botnet ) എന്ന പേരിലും അറിയപ്പെടുന്ന ഈ ബോട്ട്‌നെറ്റ് 20 ലക്ഷം കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ്. സെര്‍ച്ച് ഫലങ്ങള്‍ ഹൈജാക്ക് ചെയ്ത് …

Continue reading ‘സീറോആക്‌സസ് ബോട്ട്‌നെറ്റ്’ തകര്‍ത്തതായി മൈക്രോസോഫ്റ്റ്

തയ്‌വാന്‍ കമ്പനിയായ ബെന്‍ക്യു ( BenQ ) സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് വീണ്ടുമെത്തുന്നു. 2008-ല്‍ E55 എന്ന മോഡലാണ് കമ്പനി അവസാനമായി വിപണിയിലെത്തിച്ചത്. അതിവേഗം മാറിമറിയുന്ന മൊബൈല്‍ ഫോണ്‍ വിപണിക്കനുസരിച്ച് നീങ്ങാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും കമ്പനിയുടെ ദീര്‍ഘകാല നേട്ടം മുന്‍നിര്‍ത്തി വിപണിയില്‍നിന്ന് പിന്മാറുന്നുവെന്നുമാണ് ‘ബെന്‍ക്യു’ അന്ന് പറഞ്ഞത്. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ മേഖലകള്‍ വിട്ടശേഷം ലക്ഷ്വറി ലൈറ്റുകള്‍, പ്രൊജക്ടറുകള്‍, എല്‍.സി.ഡി. മോണിറ്ററുകള്‍, ക്യാമറകള്‍ എന്നിവയിലായിരുന്നു കമ്പനിയുടെ ശ്രദ്ധ. ഇതിനുപുറമേ ചൈനയില്‍ ആസ്പത്രിശൃംഖലയും ഇവര്‍ക്കുണ്ട്. മറ്റ് ചൈനീസ്, തയ്‌വാന്‍ കമ്പനികള്‍ …

Continue reading ബെന്‍ക്യു രണ്ടാംവരവിന്

  വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ഐടി രംഗത്തെ മുന്‍നിരക്കാരായ വിപ്രോ കമ്പ്യൂട്ടര്‍ നിര്‍മാണ ബിസിനസ്സില്‍ നിന്ന് പിന്‍വാങ്ങുന്നു. ഡെസ്‌ക് ടോപ്, ലാപ്‌ടോപ്, സെര്‍വര്‍ എന്നിവയുടെ നിര്‍മാണവും വിതരണവും അവസാനിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേയും പുതുച്ചേരിയിലേയും നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ വിപ്രോ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസും കമ്പ്യൂട്ടര്‍ നിര്‍മാണം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. കമ്പ്യൂട്ടര്‍ ബിസിനസ്സില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ രംഗത്തു നിന്ന് പിന്‍വാങ്ങാന്‍ വിപ്രോ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ …

Continue reading വിപ്രോ കമ്പ്യൂട്ടര്‍ നിര്‍മാണ രംഗത്തുനിന്ന് പിന്‍മാറുന്നു

  വില കുറഞ്ഞ മൊബൈല്‍ഫോണുകളുടെ വില്പനയിലൂടെയാണ് ഇന്ത്യന്‍ കമ്പനി മൈക്രോമാക്‌സ് പേരെടുത്തത്. മൂവായിരം രൂപയില്‍ താഴെയുളള ഫീച്ചര്‍ഫോണുകളുടെ വില്പനയിലായിരുന്നു കമ്പനി ആദ്യം ശ്രദ്ധിച്ചിരുന്നത്. സ്മാര്‍ട്‌ഫോണുകള്‍ വ്യാപകമായതോടെ കമ്പനി ആ രംഗത്തേക്കും തിരിഞ്ഞു. അതിന്റെ ഭാഗമായി ‘ബോള്‍ട്ട്’ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളുടെ ഒരു നിര തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. ലോകപ്രശസ്ത ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനുളള ആദരവായാണ് ബോള്‍ട്ട് എന്ന പേരിടാന്‍ കാരണം. ‘ഉസൈന്‍ ബോള്‍ട്ടിനെ പോലെ വേഗമേറിയ ഫോണ്‍’ എന്നായിരുന്നു മൈക്രോമാക്‌സ് ഈ ഫോണുകളെ വിശേഷിപ്പിച്ചിരുന്നത്. വേഗത്തില്‍ ഉസൈന്‍ …

Continue reading അയ്യായിരം രൂപയ്ക്ക് ബോള്‍ട്ട് ഫോണ്‍

ഫെയ്‌സ്ബുക്കിനെ കടത്തിവെട്ടി വാട്ട്‌സ് ആപ്പ് ( WhatsApp ) മെസേജ് സര്‍വീസിലെ നമ്പര്‍ വണ്‍ ആകുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് മെസഞ്ചറിനേക്കാള്‍ പ്രിയം വാട്‌സ് ആപ്പിനോടാണെന്ന് സര്‍വേഫലം സൂചിപ്പിക്കുന്നു. അഞ്ച് രാജ്യങ്ങളില്‍ ‘ഓണ്‍ ഡിവൈസ് റിസര്‍ച്ച്’ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫെയ്ബുക്ക് മെസേജ് സര്‍വീസ് ഉപയോഗിക്കുന്നവരേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായാണ് സര്‍വേ പറയുന്നത്. ലോകത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കൂടിയ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്‍ഡൊനീഷ്യ, ചൈന എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 3,759 ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. …

Continue reading ഫെയ്‌സ്ബുക്കിനെയും കടത്തിവെട്ടി വാട്ട്‌സ് ആപ്പ്

   ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ തപാല്‍ വകുപ്പുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ആമസോണ്‍ ഇപ്പോള്‍ തന്നെ ഇന്ത്യാപോസ്റ്റിന്റെ സേവനം തേടുന്നുണ്ട്. മുന്‍കൂര്‍ പണം നല്‍കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ഇന്ത്യാ പോസ്റ്റിലൂടെ സാധനങ്ങളെത്തിക്കുന്നത്. ഇനി ‘ക്യാഷ് ഓണ്‍ ഡെലിവറി’ സൗകര്യം കൂടി ഇന്ത്യാ പോസ്റ്റിലൂടെ എത്തിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീട്ടുപടിക്കലെത്തുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതിയെന്നതാണ് ‘ക്യാഷ് ഓണ്‍ ഡെലിവറി’ സേവനത്തിന്റെ പ്രത്യേകത. ഇന്ത്യാ പോസ്റ്റുമായി ഇക്കാര്യത്തില്‍ …

Continue reading ഇന്ത്യാ പോസ്റ്റുമായി ആമസോണ്‍ കൈകോര്‍ക്കുന്നു

പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇനി മൃതദേഹങ്ങള്‍ കീറിമുറിക്കേണ്ട. ടച്ച് സ്‌ക്രീനിലൂടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവുന്ന ഡിജിറ്റല്‍ പോസ്റ്റ്‌മോര്‍ട്ടം എക്‌സാമിനേഷന്‍ ഫെസിലിറ്റി ബ്രിട്ടണില്‍ പ്രാവര്‍ത്തികമായി. മൃതദേഹം കീറി പരിശോധിക്കുമ്പേള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മനപ്രയാസം ഇല്ലാതാക്കാനാണ് പുതിയ സാങ്കേതിക വിദ്യ ആവിഷ്‌കരിച്ചത്. അത്യാധുനിക ത്രീഡി ഡിജിറ്റല്‍ ഇമേജിംഗ് സോഫ്ട്‌വെയറാണ് പോസ്റ്റ്‌മോര്‍ട്ടം യന്ത്രത്തിലുള്ളത്. ഇത് എംആര്‍ഐ സ്‌കാനറുമായി ഘടിപ്പിച്ചാണ് മൃതദേഹം സൂക്ഷ്മമായി പരിശോധിക്കുന്നത്. ശരീരം കീറിമുറിക്കാതെ തന്നെ കോശങ്ങളും അവയവഭാഗങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ ഡോക്ടര്‍മാര്‍ക്കാവും. മലേഷ്യന്‍ കമ്പനിയായ ഐജെനെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുതിയ സാങ്കേതികവിദ്യ …

Continue reading കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പുതിയ യന്ത്രം

  ആപ്പിളിന്റെ പുതിയ തലമുറ ഐപാഡുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഐപാഡ് എയറും റെറ്റിന ഡിസ്‌പ്ലെയോടുകൂടിയ ഐപാഡ് മിനിയും ഡിസംബര്‍ ഏഴ് മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിതരണ പങ്കാളിയായ ഇന്‍ഗ്രാം മൈക്രോ വാര്‍ത്താക്കുറിപ്പ് വഴി അറിയിച്ചതാണ് ഇക്കാര്യം. ഐപാഡ് എയര്‍ ( iPad Air ) 16 ജിബി വൈഫൈ മോഡലിന് 35,000 രൂപയും, ററ്റിന ഡിസ്‌പ്ലെയോടുകൂടിയ ഐപാഡ് മിനിയുടെ അതേ മോഡലിന് 28,000 രൂപയുമായിരിക്കും ഇന്ത്യയില്‍ വിലയെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ഐപാഡ് എയറിന്റെ …

Continue reading ഐപാഡ് എയറും പുതിയ ഐപാഡ് മിനിയും ഇന്ത്യയിലെത്തുന്നു

I like the idea of big smartphones more than I actually like using them. That’s because, even though I have average size hands, I can’t manage to do perform certain simple actions – like dragging down the notifications bar – using just one hand. My thumb simply won’t reach to the top of the screen on …

Continue reading New technology from Samsung makes it easy to hold and use bigger Smartphones

Free Your Music – From Every Phone, To All Speakers, For Everyone. ROCKI Wifi Music System, Multi-room, Multi-User, Multi-Speakers. ROCKI is a Wifi Music Sound System 1. First, there’s the ROCK “PLAY” device: The ROCKI “PLAY” is a tiny device that once you plug it into your sound system (Hifi, Mini-compos, Powered speakers etc.), it …

Continue reading Turn your old sound system into WiFi-enabled speakers with Rocki

  കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എച്ച്ഡിഎഫ്‌സി …

Continue reading ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ , അമേരിക്കയില്‍ ഓര്‍ഡറുകളെത്തിക്കാന്‍ ആളില്ലാത്ത ചെറുവിമാനം ( drone ) പരീക്ഷിക്കുന്നു. ഓര്‍ഡര്‍ നല്‍കി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കല്‍ സാധനമെത്തിക്കാനാണ് പുതിയ മാര്‍ഗം പരീക്ഷിക്കുന്നതെന്ന്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അറിയിച്ചു. പുതിയ സര്‍വീസിന്റെ പേര് ‘പ്രൈം എയര്‍ ‘ ( Prime Air ) എന്നാണ്. പരമാവധി 2.3 കിലോഗ്രാം ഭാരം വരെയുള്ള പാഴ്‌സലുകള്‍ വഹിക്കാന്‍ പാകത്തിലുള്ള ഡ്രോണ്‍ ആണ് ആമസോണ്‍ വികസിപ്പിക്കുന്നത്. ‘ഒക്ടോകോപ്റ്റര്‍ ‘ ( …

Continue reading ആമസോണില്‍നിന്ന് സാധനങ്ങള്‍ പറന്നുവരും

  സ്മാര്‍ട്ട് ഫോണിന്റെ പ്രചാരം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നത് കണ്ട് ബി.എസ്.എന്‍.എല്ലും സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. പെന്റല്‍ ടെക്‌നോളജീസുമായി ചേര്‍ന്ന് 1799 രൂപ വിലയുള്ള ഫോണടക്കം മൂന്ന് മോഡലുകളാണ് ആദ്യം പുറത്തിറക്കിയത്. ബി.എസ്.എന്‍.എല്ലില്‍ നിന്നും പ്രത്യേക നിരക്കുകളും ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കും. 1799 രൂപ വിലയുള്ള ഭാരത് ഫോണ്‍ സാധാരണക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് ഇറക്കിയത്. മുന്ന് ഇഞ്ച് ഡിസ്‌പ്ലെ ഉള്ള ഫോണ്‍ ഡ്യുവല്‍ സിമുമാണ്. 1200 മിനിട്ട് ടോക് ടൈം ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കും. ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഏറ്റവും ചെലവു …

Continue reading 6999 രൂപക്ക് സ്മാര്‍ട്ട്ഫോണുമായി ബി.എസ്.എന്‍.എല്‍

സാംസങ് സ്മാര്‍ട്‌ഫോണ്‍ നിരയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ഗാലക്‌സി ഡ്യൂവോസ്. നാലിഞ്ച് ഡിസ്‌പ്ലേയും ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറുമുള്ള ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെട്ടു. ഇപ്പോഴും ഇ-ടെയ്‌ലിങ് സൈറ്റുകളില്‍ ഡ്യൂവോസ് വിറ്റുപോകുന്നുണ്ട്. ഡ്യുവോസിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ സാംസങ് ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ചില ടെക് സൈറ്റുകളില്‍ ഇറങ്ങാന്‍ പോകുന്ന ഫോണിന്റെ ചിത്രങ്ങളും മുന്‍കൂറായി പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോഴൊന്നും ഇക്കാര്യം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സാംസങ് തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഗാലക്‌സി എസ് ഡ്യൂവോസ് 2 ( Galaxy S …

Continue reading ഗാലക്‌സി ഡ്യുവോസ് 2 ഇന്ത്യയിലും; വില 10,730 രൂപ

‘വെള്ളം, വെള്ളം സര്‍വത്ര! തുള്ളി കുടിക്കാന്‍ ഇല്ലത്രെ!!’ എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധമാണ് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇപ്പോള്‍ . സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക കമ്പ്യൂട്ടറുകളും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. പണ്ട് ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുപോലും ലഭ്യമാണ്. കമ്പ്യൂട്ടര്‍മേഖലയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ( Consumer Eletcronics ) മേഖലയും ചേര്‍ന്ന് മനോഹരവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ ഗാഡ്ജറ്റുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമൊക്കെ ലക്ഷ്വറി ഉപകരണങ്ങള്‍ എന്നതില്‍നിന്ന് …

Continue reading സാങ്കേതിക വിപ്ലവം റാസ്ബറി പൈ വഴി

യുട്യൂബ് വീഡിയോകളില്‍ തോന്ന്യാസം എഴുതിവെയ്ക്കാമെന്ന് കരുതിയാല്‍ ഇനി നടക്കില്ല. യുട്യൂബിലെ കമന്റ് സംവിധാനം ഗൂഗിള്‍ മാറ്റുകയാണ്. യുട്യൂബ് കമന്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടിയാണ് ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലസ് നെറ്റ്‌വര്‍ക്കുമായി കൂട്ടിക്കെട്ടിയതോടെയാണ് യുട്യൂബിലെ കമന്റ് സംവിധാനം വലിയ തോതില്‍ ദുരുപയോഗം ചെയ്യാന്‍ വഴി തുറന്നത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ‘ചീത്ത ലിങ്കുകള്‍ ‘ തിരിച്ചറിയാനും ‘ആസി ആര്‍ട്ട്’ ( Ascii art ) കണ്ടെത്താനുനുമുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന്, ബ്ലോഗ് പോസ്റ്റില്‍ യുട്യൂബ് വ്യക്തമാക്കി. കുത്തുകള്‍, കോമ …

Continue reading അനാവശ്യ കമന്റുകള്‍ക്ക് യുട്യൂബില്‍ നിയന്ത്രണം