October 2013

You are browsing the site archives for October 2013.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളിന്റെ യൂസര്‍ ഡേറ്റ, അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍ എസ് എ) രഹസ്യമായി ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൂഗിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗൂഗിള്‍ യൂസര്‍മാരുടെ ഡേറ്റ ലോകമെങ്ങുമെത്തിക്കുന്ന മുഖ്യ കമ്മ്യൂണിക്കേഷന്‍ ലിങ്കുകളില്‍നിന്ന് വിവരങ്ങള്‍ എന്‍ എസ് എ യഥേഷ്ടം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെക് ഭീമനായ യാഹൂവിന്റെ ഡേറ്റയും ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. യാഹൂവും സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകളുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി …

Continue reading ഗൂഗിളിന്റെ ഡേറ്റ അമേരിക്ക യഥേഷ്ടം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

മൊബൈല്‍ സര്‍വീസ് കമ്പനിയായ ഐഡിയ സെല്ലുലാര്‍ സ്വന്തമായി സ്മാര്‍ട്‌ഫോണുകള്‍ വില്‍പനയ്‌ക്കെത്തിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. രാജ്യത്ത് ത്രീജി സേവനം വ്യാപകമായതോടെയാണ് കമ്പനിക്ക് ഈ ഐഡിയ തലയിലുദിച്ചത്. ആദ്യകാലത്ത് ത്രീജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വന്‍വില നല്‍കണമായിരുന്നു. അപ്പോഴാണ് ത്രീജി സൗകര്യമുള്ള രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഐഡിയ സ്വന്തമായി അവതരിപ്പിച്ചത്. ഐഡിയ ത്രീജി, ഐഡിയ ത്രീജി ബ്ലേഡ് എന്നിവയായിരുന്നു അവ. ഐഡിയ വരിക്കാര്‍ക്കായി പ്രത്യേക ഡിസ്‌കൗണ്ടും ഓഫറുകളും നല്‍കിയായിരുന്നു ഇതിന്റെ വില്പന. രാജ്യത്തെ മുഴുവന്‍ ഐഡിയ ഷോറൂമുകളിലും ഈ ഫോണുകള്‍ വില്പനയ്‌ക്കെത്തി. ഐഡിയ കണക്ഷനെടുക്കാനെത്തുന്നവരെ …

Continue reading ഐഡിയയുടെ സ്വന്തം അള്‍ട്ര; വില 10,500 രൂപ

  വിക്കിപീഡിയയില്‍ കാശിന് വിവരങ്ങള്‍ ചേര്‍ക്കാന്‍ നൂറുകണക്കിന് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍ . അതെത്തുടര്‍ന്ന് 250 ലേറെ യൂസര്‍ അക്കൗണ്ടുകള്‍ വിക്കിപീഡിയ റദ്ദാക്കി. ആര്‍ക്കും വിവരങ്ങള്‍ ചേര്‍ക്കാനും തിരുത്താനും കഴിയുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അതില്‍ നൂറുകണക്കിന് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതായുള്ള കണ്ടെത്തല്‍ , വിക്കി അധികൃതരെ അക്ഷരാര്‍ഥത്തില്‍ നടുക്കിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് വാണിജ്യ ഉത്പന്നങ്ങളും മറ്റും പ്രചരിപ്പിക്കാനുള്ള ലേഖനങ്ങള്‍ വിക്കിപീഡിയില്‍ ചേക്കുന്നതാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഓണ്‍ലൈന്‍ കബളിപ്പിക്കലിന്റെ പുത്തന്‍ മുഖമാണ് വിക്കിപീഡിയയിലെ ഇത്തം …

Continue reading വിവരങ്ങള്‍ ചേര്‍ക്കാന്‍ പണം; 250 അക്കൗണ്ടുകള്‍ വിക്കിപീഡിയ റദ്ദാക്കി

അഡോബി സിസ്റ്റംസിനെതിരെ നടന്ന സൈബര്‍ ആക്രമണം ആദ്യം കണ്ടെത്തിയതിലും വലുതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അഡോബിയുടെ 380 ലക്ഷം യൂസര്‍ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ( ഹാക്കര്‍മാര്‍ ) കവര്‍ന്നതായാണ് പുതിയ വിവരം. അഡോബിക്കെതിരെ നടന്ന ആക്രമണവിവരം പുറത്തുവന്നത് ഒക്ടോബര്‍ ആദ്യവാരമാണ്. 29 ലക്ഷം അക്കൗണ്ടുകളുടെ യൂസര്‍നാമവും പാസ്‌വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. അതിനെക്കാളൊക്കെ വലിയ ആക്രമണമാണ് യഥാര്‍ഥത്തില്‍ അരങ്ങേറിയതെന്ന് അഡോബി വെളിപ്പെടുത്തി. നിലവിലുള്ള 380 ലക്ഷം യൂസര്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമേ, രണ്ടോ അതിലധികമോ വര്‍ഷമായി നിര്‍വീര്യമായി കിടക്കുന്ന …

Continue reading ഭേദകര്‍ കവര്‍ന്നത് അഡോബിയുടെ 380 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍

എസ്യൂസ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ടി 100 തയ്‌വാന്‍ കമ്പനിയായ ‘എസ്യൂസ്’ ദീപാവലിസമ്മാനമായി രണ്ട് ഉത്പന്നങ്ങള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. എസ്യൂസ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക്ക് ടി 100 ( Asus Transformer Book T100 ) എന്ന ടാബ്‌ലറ്റ് കം ലാപ്‌ടോപ്പ്, നേരത്തേയുള്ള ഫോണ്‍പാഡ് ടാബ്‌ലറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ ഫോണ്‍പാഡ് 7 ( Fonepad 7 ) എന്നിവ നവംബര്‍ ഒന്നുമുതല്‍ ലഭ്യമാകും. ലാപ്‌ടോപ്പ് ആയും കീബോര്‍ഡിന്റെ ഭാഗം ഊരിമാറ്റി ടാബ്‌ലറ്റ് ആയും ഉപയോഗിക്കാമെന്നതാണ് ട്രാന്‍സ്‌ഫോര്‍മര്‍ ബുക്കിന്റെ പ്രത്യേകത. വില 34,099 രൂപ. …

Continue reading ദീപാവലി സമ്മാനമായി എസ്യൂസിന്റെ രണ്ട് ടാബ്‌ലറ്റുകള്‍

  ട്വിറ്ററില്‍ വീഡിയോയും ചിത്രങ്ങളും കാണാന്‍ ഇനി അനുബന്ധ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാക്കേണ്ട ആവശ്യമില്ല. ടൈംലൈന്‍ ഫീഡില്‍ തന്നെ ചിത്രങ്ങളും വീഡിയോകളും തുറന്നുവരുന്ന രീതിയില്‍ പുനര്‍ഡിസൈന്‍ നടത്തിയിരിക്കുകയാണ് ട്വിറ്റര്‍ . ഏഴ് വര്‍ഷം പ്രായമായ ട്വിറ്റര്‍ കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ)അടുത്തുവരുന്ന സമയത്താണ് ഇത്തരമൊരു പരിഷ്‌ക്കരണം നടപ്പാക്കിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങി സമാനസ്വഭാവമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസുകളുമായി പരസ്യങ്ങളുടെ കാര്യത്തില്‍ മത്സരിക്കാന്‍ ട്വിറ്ററിന് പുതിയ മാറ്റം അവസരമൊരുക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ . …

Continue reading ട്വിറ്റര്‍ ടൈംലൈന്‍ ഫീഡില്‍ ഇനി ചിത്രങ്ങളും വീഡിയോയും

സ്തനാര്‍ബുദത്തിനെതിരെ പലവിധത്തിലുള്ള ബോധവത്ക്കരണം ലോകത്ത് നടക്കുന്നുണ്ട്. ആരോഗ്രപ്രവര്‍ത്തകരും സാമൂഹികസേവനം നടത്തുന്നവരും വനിതാസംഘടകളുമൊക്കെ രംഗത്തുണ്ട്. അത്തരം ഗ്രൂപ്പുകള്‍ നടത്തുന്നതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഫിറ്റ്‌നസ് കമ്പനി. ഒരോ തവണ കൊളുത്ത് വിടുവിക്കുമ്പോഴും സ്വയം ട്വീറ്റ് ( tweet ) ചെയ്യുന്ന ബ്രായാണ് അവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്! ഇത്തരമൊരു ഹൈടെക് ‘ട്വീറ്റിങ് ബ്രാ’, ‘നെറ്റ്‌ലെ ഫിറ്റ്‌നസി’ന്റെയും അതിന്റെ ആഡ് ഏജന്‍സിയായ ‘ഒഗില്‍വി ഏതന്‍സി’ന്റെയും ആശയമാണ്. സ്തനാര്‍ബുദ ലക്ഷണങ്ങളുണ്ടോ എന്ന് ഓരോ മാസവും സ്വയം പരിശോധന നടത്തണമെന്ന് സ്ത്രീകളെ …

Continue reading ട്വീറ്റ് ചെയ്യുന്ന ബ്രായുമായി ഫിറ്റ്‌നസ് കമ്പനി

ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് ഏറെ കെട്ടിഗ്‌ഘോഷിച്ച് പുറത്തിറക്കിയ മോഡലായിരുന്നു കാന്‍വാസ് 4. എന്നാല്‍, പ്രതീക്ഷിച്ച വിജയം നേടാന്‍ അതിന് സാധിച്ചില്ല. ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ ഇല്ലാത്തതാണ് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയാതെപോയതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ആ കുറവ് പരിഹരിച്ച് മൈക്രോമാക്‌സ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നു .‘കാന്‍വാസ് ടര്‍ബോ’ ( Canvas Turbo A250 ) ആണ് ആ പുതിയ മോഡല്‍ . അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഈ ഫാബ്‌ലറ്റിന് 19,990 രൂപയാണ് വില. 1920 X 1080 പിക്‌സല്‍ …

Continue reading ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായി ക്യാന്‍വാസ് ടര്‍ബോ; വില 19,990 രൂപ

സാങ്കേതികവിദ്യയിലെയും വിപണിയിലെയും മാറ്റങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ അല്പം മടിയുള്ള കൂട്ടത്തിലാണ് നോക്കിയ. എതിരാളികള്‍ വിജയം കൊയ്തശേഷം, ഇനി രക്ഷയില്ലെന്നുവന്നാല്‍ മാത്രമേ നോക്കിയ പുനര്‍വിചിന്തനത്തിന് തയ്യാറാകൂ. ബിസിനസ്സില്‍ വന്‍ തിരിച്ചടി നേരിട്ടപ്പോഴാണ് അവര്‍ അല്പമെങ്കിലും മാറി ചിന്തിക്കാന്‍ തുടങ്ങിയത്. അതിന്റെ ഭാഗമായി ടാബ്‌ലറ്റ് രംഗത്തേക്കും കടക്കാന്‍ ഒടുവില്‍ നോക്കിയ തയ്യാറായിരിക്കുന്നു. എന്തായാലും ഇത്തവണ ഒരു മുഴംമുമ്പേ എറിയാന്‍ ഫിന്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിക്ക് സാധിച്ചു. ആപ്പിളിന്റെ പുതിയ ഐപാഡ് പതിപ്പുകള്‍ പുറത്തിറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ നോക്കിയ അവരുടെ ആദ്യ ടാബ്‌ലറ്റായ …

Continue reading ലൂമിയ 2520 അവതരിപ്പിച്ചു; ടാബ്‌ലറ്റ് രംഗത്തേക്കും നോക്കിയ

ഐപാഡ് മിനി, ഐപാഡ് എയര്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ടാബ്‌ലറ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെ ഐപാഡിന്റെ പുതിയ പതിപ്പുകള്‍ ആപ്പിള്‍ പുറത്തിറക്കി. കനംകുറഞ്ഞ ‘ഐപാഡ് എയര്‍’ ( iPad Air ), നവീകരിച്ച ഐപാഡ് മിനി ( iPad Mini )എന്നിവയാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. റെറ്റിന ഡിസ്‌പ്ലേയോടുകൂടിയതാണ് രണ്ട് മോഡലും. യഥാക്രമം 499 ഡോളര്‍ (30,758 രൂപ), 399 ഡോളര്‍ (24,594 രൂപ) എന്നിങ്ങനെയായിരിക്കും ഐപാഡ് എയറിന്റെയും മിനിയുടെയും അടിസ്ഥാന മോഡലുകള്‍ക്ക് അമേരിക്കയിലെ വില. നവംബര്‍ ഒന്നു …

Continue reading റെറ്റിന ഡിസ്‌പ്ലെയുമായി ഐപാഡ് മിനിയും ഐപാഡ് എയറും

Technology and platform convergence is the next big thing that businesses are looking forwhether it be mobile and Internet or Internet and TV. It’s all about a revenue stream for the future.   Airtel Digital TV, an arm of Indian telecommunications company Bharti Airtel, revealed Monday that it has integrated Twitter with its digital TV offerings …

Continue reading Twitter Arrives on TV in India

വിന്‍ഡോസിനും ലിനക്‌സിനുമൊക്കെ പകരംവെക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമായി ആന്‍ഡ്രോയ്ഡ് മാറിക്കഴിഞ്ഞുവെന്ന് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം. ഒരു പേഴ്ണല്‍ കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന കാര്യങ്ങളൊക്കെ ആന്‍ഡ്രോയ്ഡ് ഫോണില്‍ സാധിക്കുന്നു എന്നത് തന്നെ അതിന്റെ തെളിവ്. ആന്‍ഡ്രോയ്ഡ് വെര്‍ഷനിലോടുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു.  സ്മാര്‍ട്‌ഫോണിലും ടാബ്‌ലറ്റിലുമൊക്കെ ആന്‍ഡ്രോയ്ഡ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതേ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലാപ്‌ടോപ്പ് ഉണ്ടാക്കിയാലെന്താ? ഐഡിയ കൊള്ളാം, നമ്മള്‍ മനസില്‍ കാണുമ്പോഴേക്ക് ചൈനക്കാരന്‍ മാര്‍ക്കറ്റിലെത്തിച്ചു എന്നു മാത്രം. ആന്‍ഡ്രോയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ലെനോവോ …

Continue reading ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി ലെനോവോ

ഫോണ്‍ എവിടെയെങ്കിലും വെച്ചു മറന്നോ? താക്കോല്‍ നഷ്ടപ്പെട്ടോ? പ്രിയപ്പെട്ട നായയെ കാണാനില്ലേ?…പേടിക്കേണ്ട, ഇത്തരം ഏത് സാഹചര്യത്തിലും സഹായകമാകുന്ന ഒരു ചെറു ജിപിഎസ് ട്രാക്കര്‍ എത്തുകയാണ്; ക്രൗഡ് ഫണ്ടിങ് പദ്ധതിയിലൂടെ. എന്തിനെയും ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ‘റിട്രീവര്‍ ‘ ( Retrievor ) എന്ന ഉപകരണം സോളാര്‍ വിദ്യ വഴി സ്വയം ചാര്‍ജായിക്കൊള്ളും. കാണാതെ പോകുന്ന വസ്തുക്കളുടെ സ്ഥാനം അഞ്ചടി പരിധിയില്‍ വരെ ട്രാക്ക് ചെയ്യാന്‍ കഴിവുള്ള ഉപകരണമാണിത്. ഒരു ചെറു ജിപിഎസ് ഡിസ്‌ക്കാണ് റിട്രീവര്‍ . കഷ്ടിച്ച് …

Continue reading റിട്രീവര്‍ – ചാര്‍ജ് ചെയ്യേണ്ട ; എന്തിനെയും ട്രാക്ക് ചെയ്യാം

  ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് വൈഫൈയ്ക്ക് പകരം ചെലവുകുറഞ്ഞ പുതിയൊരു വിദ്യ ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത റേഡിയോ ഫ്രീക്വന്‍സിക്ക് പകരം ബള്‍ബുകളിലെ പ്രകാശമുപയോഗിച്ച് കണക്ടിവിറ്റി സാധ്യമാക്കുന്ന നൂതനമാര്‍ഗമാണത്. ഒരു വാട്ട് എല്‍ഇഡി ബള്‍ബുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി, ഷാങ്ഹായിയില്‍ ഫ്യൂഡന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ ചി നാന്‍ അറിയിച്ചു. വൈഫൈ പോലുള്ള പരമ്പരാഗത സാങ്കേതികവിദ്യക്ക് പകരമുള്ള സംഭവമാകയാല്‍ അതിന്‘ലൈഫൈ’ ( Li-Fi ) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ …

Continue reading ലൈഫൈ – ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ

2013 ദൂരെയിരുന്നും സ്മാര്‍ട്ട്‌ഫോണിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ‘ലിവാറസ് ടെക്‌നോളജീസ്’പുറത്തിറക്കി. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഉള്ളടക്കം മറ്റൊരു മൊബൈലിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ‘ഫോണ്‍എവേ’ ( PhoneAway ) ദൂരെയിരുന്നാലും സ്വന്തം ഫോണിലുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന ഫോണ്‍എവേ ഒരു യൂട്ടിലിറ്റി ആപ് ആണെന്നും, അതിപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും ലിവാറസിന്റെ ചീഫ് ഇന്നവേഷന്‍ ഓഫീസര്‍ ജസീല്‍ അബ്ദുള്‍ റഫീഖ് പറഞ്ഞു. ‘സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ കൈയിലില്ലെങ്കിലും അതുമായി ബന്ധംസ്ഥാപിക്കാന്‍ ഫോണ്‍എവേ …

Continue reading സ്മാര്‍ട്ട്‌ഫോണിനെ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ ‘ഫോണ്‍എവേ’

സിഡിയും ഫ് ളാഷ് ഡ്രൈവും ഹാര്‍ഡ് ഡിസ്‌ക്കുമൊക്കെ കണ്ട് പരിചയിച്ച നമുക്ക് കളിമണ്‍ പന്തുകള്‍ ഡേറ്റാസംഭരണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാകുമോ. എന്നാല്‍ , അത്തരമൊരു കാലമുണ്ടായിരുന്നു – 5,500 വര്‍ഷംമുമ്പ് മിസ്സപ്പൊട്ടാമിയയില്‍ . ‘ലോകത്തെ ഏറ്റവും പഴക്കമേറിയ ഡേറ്റാസംഭരണ സംവിധാന’മാണ് പുരാവസ്തു ഗവേഷകര്‍ ഇറാനില്‍നിന്ന് കണ്ടെത്തിയത്. പ്രാചീന മിസ്സപ്പൊട്ടാമിയയില്‍ റിക്കോര്‍ഡുകള്‍ സൂക്ഷിച്ചിരുന്നത് കളിമണ്‍ പന്തുകളിലായിരുന്നുവത്രേ. ഒരര്‍ഥത്തില്‍ ആ കളിമണ്‍ പന്തുകള്‍ ‘പ്രാചീന സിഡി’കളാണെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യന്‍ എഴുത്തുവിദ്യ കണ്ടുപിടിക്കുന്നതിനും 200 വര്‍ഷംമുമ്പ് ഇത്തരം ഡേറ്റാസംഭരണ സംവിധാനം ഉപയോഗിച്ചിരുന്നതിനാണ് …

Continue reading 5500 വര്‍ഷം മുമ്പും ഡേറ്റാസംഭരണം !

ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ നവംബര്‍ ഒന്നുമുതല്‍ ഇന്ത്യയിലും ലഭ്യമാകും.ഐഫോണ്‍ 5 എസ് ( iPhone 5S ), ഐ ഫോണ്‍ 5 സി ( iPhone 5C ) എന്നപേരിലുള്ള ഇവയെ സപ്തംബര്‍ പത്തിനാണ് ആപ്പിള്‍ അവതരിപ്പിച്ചത്. സപ്തംബര്‍ 20 മുതല്‍ ഒമ്പത് രാജ്യങ്ങളില്‍ ഇത് വിപണിയിലെത്തി. ഒക്ടോബക് 25 മുതല്‍ 25 രാജ്യങ്ങളിലും നവംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളിലും പുതിയ മോഡലുകള്‍ എത്തുമെന്നാണ് ആപ്പിളിന്റെ ഔദ്യോഗിക അറിയിപ്പ്. ഇന്ത്യക്കാര്‍ക്കുള്ള ദീപാവലി സമ്മാനമായാണ് …

Continue reading പുതിയ ഐഫോണുകള്‍ ഇന്ത്യയിലേക്ക്

തിരുവല്ല ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്‌സില്‍ വൈ ഫൈ പരീക്ഷിച്ച് ഒരു കൂട്ടം കെ എസ് ആര്‍ ടി സി സ്നേഹികള്‍. എറണാകുളം സ്വദേശികളായ ആന്റണി വര്‍ഗ്ഗീസും ജയദീപ് എം ആറുമാണ്‌ ബസ്സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈ ഫൈ പരീക്ഷിച്ച് യാത്രക്കാരെ അദ്‌ഭുതപ്പെടുത്തിയത്. പുതിയ സൂപ്പര്‍ ഡീലക്‌സ് ബസ്സുകളില്‍ യാത്ര ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ആന്റണിയും ജയദീപും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. അങ്ങോട്ടും ഇങ്ങോട്ടും തിരുവല്ല – ബാംഗ്ലൂര്‍ ഡീലക്സിലായിരുന്നു യാത്ര. തിരികെ വരുമ്പോളാണ്‌ വൈ ഫൈ പരീക്ഷണം എന്ന ആശയം …

Continue reading സൂപ്പര്‍ ഡീലക്‌സില്‍ വൈ ഫൈ പരീക്ഷിച്ച് യുവാക്കള്‍

  എച്ച്ടിസിയുടെ വിരലടയാള സെന്‍സറോടുകൂടിയ ആന്‍ഡ്രോയ്ഡ് ഫാബ്‌ലറ്റ് ‘വണ്‍ മാക്‌സ്’, നിശ്ചയിച്ചതിനും ഒരുദിവസം മുമ്പേ അവതരിപ്പിക്കപ്പെട്ടു. ചൈനയില്‍ ചൊവ്വാഴ്ച്ച പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്നതാണ് 5.9 ഇഞ്ച് വലിപ്പമുള്ള എച്ച്ടിസി വന്‍ മാക്‌സ്. തയ്‌വാന്‍ കമ്പനിയായ എച്ച്ടിസിയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ‘എച്ച്ടിസി വണ്ണി’ന്റെഫാബ്‌ലറ്റ് പതിപ്പാണ് വണ്‍ മാക്‌സ്. എച്ച്ടിസി വണ്ണിന് മികച്ച അഭിപ്രായം കിട്ടിയെങ്കിലും, പ്രതിയോഗിയായ സാംസങ് ഗാലക്‌സി 4 ന് വില്‍പ്പനയില്‍ പിടിച്ചുനില്‍ക്കാനായില്ല. കഴിഞ്ഞ ജൂലായ് -സപ്തംബര്‍ കാലയളവില്‍ കമ്പനി ആദ്യമായി നഷ്ടം രേഖപ്പെടുത്തിയതിന് കാരണം, എച്ച്ടിസി വണ്ണിന്റെ വില്‍പ്പന കുറഞ്ഞതാണെന്ന് …

Continue reading വിരലടയാള പൂട്ടോടെ എച്ച്ടിസി വണ്‍ മാക്‌സ് നേരത്തേയെത്തി

നാലു വയസിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്ന ടാബ്ലറ്റ് ബിനാട്ടോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആപ്പ്‌സറ്റാര്‍ എന്ന് പേരിട്ട് ടാബിന് 9,999 രൂപയാണ് വില. വിവിധ ഗെയിമുകള്‍ക്കു പുറമെ വിദ്യാഭ്യാസ പരിപാടികള്‍, ഇബുക്‌സ്, ഓഡിയോ ബുക്‌സ്, മ്യൂസിക് പ്‌ളെയര്‍, ക്യാമറ തുടങ്ങിയവയുണ്ട്. ഏഴ് ഇഞ്ച് സ്‌ക്രീനാണ് ടാബിന് ഉള്ളത്.  

Continue reading കുട്ടികള്‍ക്കായി ടാബ്ലെറ്റ് ബിനാട്ടോണ്‍

ഒഡീഷ ആന്ധ്രപ്രദേശ് തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച പൈലീന്‍ ചുഴലിക്കൊടുങ്കാറ്റിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഗൂഗിള്‍ രംഗത്ത്. ദുരന്തത്തില്‍പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരങ്ങളാണ് ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ നല്‍കുക. കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെയ്ക്കാനും കഴിയും. ക്രൈസിസ് റെസ്‌പോണ്‍സ് വെബ്ബ്‌സൈറ്റും ഗൂഗിള്‍ പൈലീന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ വ്യക്തമായി മനസിലാക്കി തരുന്നതാണ് ഈ വെബ് സൈറ്റ്. ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാരം കൃത്യമായി പിന്തുടരുന്ന മാപ്പിനൊപ്പം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളും അതിലുണ്ടാകും. വ്യക്തികള്‍ക്ക് പുറമേ മാധ്യമങ്ങള്‍ക്കും സര്‍ക്കാരിതര സംഘടനകള്‍ക്കും മറ്റുള്ളവര്‍ക്കും ഗൂഗിളിന് …

Continue reading പൈലീന്‍ ചുഴലിക്കാറ്റിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഗൂഗിള്‍

  റിസര്‍വേഷന്‍ കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു പൂജ, പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാന്‍ ജനം നെട്ടോട്ടമോടുമ്പോള്‍ കേരള ആര്‍.ടി.സി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ രണ്ടാംദിവസവും പണിമുടക്കി. വ്യാഴാഴ്ച രാവിലെയാണ് കേരള ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തകരാറിലായത്. വൈകിട്ടോടെ ഇത് പുനഃസ്ഥാപിച്ചതായി കേരള ആര്‍.ടി.സി. ബാംഗ്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അഹമ്മദ് കബീര്‍ പറഞ്ഞു. എന്നാല്‍, വെള്ളിയാഴ്ച രാവിലെയായപ്പോള്‍ റിസര്‍വേഷന്‍ വീണ്ടും പ്രശ്‌നത്തിലായി. അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറായിരുന്നവരുടെ യാത്ര ഇതോടെ ഇരുട്ടിലായി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് തകരാറിലായയത്. പൂജാ …

Continue reading കേരള ആര്‍.ടി.സി. ഓണ്‍ലൈന്‍ ‘പണിമുടക്കി’

  ഇരുപത് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ.അജയഘോഷിന് മുന്നില്‍ തെളിഞ്ഞത് തന്മാത്രകളുടെ നൂതന പെരുമാറ്റങ്ങള്‍. വ്യാജ കറന്‍സി നോട്ടുകള്‍ കണ്ടുപിടിക്കാന്‍ ഈ സൂക്ഷ്മ പദാര്‍ത്ഥങ്ങള്‍ക്ക് കഴിയുമെന്ന കണ്ടുപിടിത്തം അമേരിക്കന്‍ സര്‍ക്കാരിന്റെ പേറ്റന്റ് നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (മുന്‍ ആര്‍.ആര്‍.എല്‍)യിലെ ‘ഔട്ട്സ്റ്റാന്റിങ് സയന്റിസ്റ്റ്’ ആയ ഡോ.അജയ്‌ഘോഷ് ഓര്‍ഗാനിക് ഇലക്‌ട്രോണിക്‌സ് എന്ന നൂതന ശാസ്ത്രശാഖയില്‍ ലോകമറിയപ്പെടുന്ന പ്രതിഭയാണ്. ഈ മേഖലയിലെ ഗവേഷണത്തിന് രാജ്യത്തെ പരമോന്നത ശാസ്ത്രപുരസ്‌കാരമായ ഇന്‍ഫോസിസ് …

Continue reading കള്ളനോട്ട് തിരിച്ചറിയാന്‍ കണ്ടുപിടിത്തവുമായി അജയഘോഷ്

‘പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നും എത്തും’ എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വാങ്ങാന്‍ ആളുണ്ടെങ്കില്‍ വില്‍ക്കാന്‍ ഏത് ദേശത്തുനിന്നും ആളെത്തും. നിലവിലുള്ളതിനേക്കാള്‍ നല്ലത് അന്യദേശക്കാര്‍ എത്തിക്കുമ്പോള്‍ അതിനൊപ്പം എത്താന്‍ തദ്ദേശീയരും മത്സരിക്കും. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെയും അവസ്ഥ ഇതാണ്. സാംസങ്, നോക്കിയ, സോണി, എല്‍ജി. തുടങ്ങിയ വിദേശ കമ്പനികളോട് ഏറ്റുമുട്ടുകയാണ് ഇന്ത്യന്‍ കമ്പനികള്‍ . മുന്‍നിര വിദേശബ്രാന്‍ഡുകള്‍ക്ക് ഭീഷണിയുയര്‍ത്താനും നമ്മുടെ കമ്പനികള്‍ക്ക് സാധിച്ചു. വിപണിയില്‍ ഇപ്പോള്‍ മത്സരം ഏറ്റവും മുറുകിയിരിക്കുന്നത് അഞ്ചിഞ്ചിന് മേല്‍ …

Continue reading ഫാബ്‌ലറ്റ് വിപണി പിടിക്കാന്‍ സ്‌പൈസും

  ആപ്പിളിന്റെ ഡിസൈന്‍ മേധാവി ജോണി ഐവ് ഒരു ലെയ്ക ക്യാമറ രൂപകല്‍പ്പന ചെയ്താല്‍ എങ്ങനെയുണ്ടാകും. അങ്ങനെയൊരു കാര്യം ചിന്തിച്ച് ഇനി അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം, ‘ലെയ്ക എം’ എന്ന പേരില്‍ അത്തരമൊരു ക്യാമറ ലേലത്തിനെത്തുകയാണ്. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ജോണി ഐവും ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ മാര്‍ക് ന്യൂസണും ചേര്‍ന്ന് ലെയ്ക എം ഡിസൈന്‍ ചെയ്തത്. ജോണി ഐവ് ഡിസൈന്‍ ചെയ്ത ക്യാമറ എളുപ്പത്തില്‍ സ്വന്തമാക്കാമെന്ന് കരുതേണ്ട. ഏഴര ലക്ഷം ഡോളര്‍ (നാലര കോടി രൂപ) വരെ അതിന് …

Continue reading ലെയ്ക ക്യാമറ; ജോണി ഐവിന്റെ ഡിസൈന്‍

  വക്രതയുള്ള സ്‌ക്രീനോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ സാംസങ് അവതരിപ്പിച്ചു. ഗാലക്‌സി റൗണ്ട് എന്ന് പേരിട്ടിട്ടുള്ള ഈ ഫോണിന് 5.7 ഇഞ്ച് (14.5 സെന്റീമീറ്റര്‍) ഡിസ്‌പ്ലേയാണുള്ളത്. ദക്ഷിണകൊറിയന്‍ മാര്‍ക്കറ്റിലാണ് സാംസങ് ഫോണ്‍ അവതരിപ്പിച്ചത്. 1000 ഡോളറാണ് വില. എന്നാല്‍ മറ്റിടങ്ങളില്‍ ഇവ എപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വക്രഡിസ്‌പ്ലെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അത്തരം ഫോണുകള്‍ 2014 ല്‍ വിപണിയിലെത്തിക്കുമെന്നും മറ്റൊരു ദക്ഷിണകൊറിയന്‍ കമ്പനിയായ എല്‍ജി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സാംസങ് പുതിയ ഫോണ്‍ പുറത്തിറക്കിയത്. ഓര്‍ഗാനിക് ലൈറ്റ് …

Continue reading വക്രസ്‌ക്രീനുള്ള സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങി

  ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ഇടപാടുകള്‍ പാസ്ബുക്കില്‍ പതിപ്പിക്കുന്ന കാലമൊക്കെ ഇപ്പോള്‍ തന്നെ പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇ-മെയിലിലൂടെയും നെറ്റ്ബാങ്കിങ്ങിലൂടെയും അത് ലഭ്യമാണ്. ഇപ്പോഴിതാ മൊബൈല്‍ ഫോണില്‍ പാസ്ബുക്ക് ലഭ്യമാകുന്ന കാലമെത്തിയിരിക്കുന്നു. ഫെഡല്‍ ബാങ്കാണ് അക്കൗണ്ട് ഉടമകള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘ഫെഡ്ബുക്ക്’ എന്ന പേരിലുള്ള ഈ ആപ്ലിക്കേഷന്‍ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ഉടമകളായ ആര്‍ക്കും ലഭ്യമാണ്. മൊബൈല്‍ ബാങ്കിങ്ങിനോ ഇന്റര്‍നെറ്റ് ബാങ്കിങ്ങിനോ വേണ്ടി നല്‍കുന്നതുപോലുള്ള പ്രത്യേക അപേക്ഷയൊന്നും കൊടുക്കാതെ തന്നെ ഇതു ലഭ്യമാണ്. പക്ഷേ, മൊബൈല്‍ ബാങ്കിങ് സേവനം …

Continue reading ബാങ്ക് പാസ്ബുക്കിനും ഇപ്പോള്‍ മൊബൈല്‍ ആപ്പ്‌

  ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസായ യൂട്യൂബ് ഇന്ത്യന്‍ ടെലിവിഷനില്‍ മുന്നേറ്റം സൃഷ്ടിക്കാനൊരുങ്ങുന്നു. ഡയറക്ട്-ടു-ഹോം (ഡി.ടി.എച്ച്) സര്‍വീസുകള്‍ വഴി ടെലിവിഷനില്‍ യൂട്യൂബ് എത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം. ഡി ടി എച്ച് കേബിള്‍ ദാതാക്കളുമായുണ്ടാക്കുന്ന പങ്കാളിത്തം വഴിയാണ് ഇത് സാധ്യമാവുകയെന്ന്, ഗൂഗിളിന്റെ പ്ലാറ്റ്‌ഫോം പാര്‍ട്ട്ണര്‍ഷിപ്പ് ആഗോള ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ വരേലയെ ഉദ്ധരിച്ച് ‘ദി എക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. യൂട്യൂബ് വേഗം വളര്‍ച്ച രേഖപ്പെടുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് വരേല പറഞ്ഞു. ഗൂഗിളിന്റെ വരുമാനത്തില്‍ സുപ്രധാന പങ്കുള്ള സര്‍വീസാണ് യൂട്യൂബ്. …

Continue reading ഇന്ത്യന്‍ ടിവിയിലേക്ക് യൂട്യൂബ് എത്തിക്കാന്‍ ഗൂഗിള്‍ നീക്കം

  എന്തിനും ഏതിനും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകളുള്ള കാലമാണിത്. പിന്നെ എന്തിന് മദ്യത്തിന്റെ കാര്യത്തില്‍ ഒന്നായിക്കൂടാ. കേരളത്തില്‍ ലഭ്യമായ മദ്യയിനങ്ങളെക്കുറിച്ച് സമഗ്രമായി വിവരം നല്‍കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് ‘കുപ്പി’.  ‘കുടിയന്‍മാര്‍ക്കൊരു വഴികാട്ടി’യെന്ന് ‘കുപ്പി ആപ്പി’നെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഏതൊക്കെ ഇനം മദ്യങ്ങള്‍ വില്‍ക്കുന്നു, അവയുടെ വിലയെത്ര, ബിവറേജസ് വില്‍പ്പനശാലകള്‍ ഓരോ നഗരത്തിലും എവിടെ സ്ഥിതിചെയ്യുന്നു തുടങ്ങി, മദ്യം വാങ്ങുന്നവര്‍ക്ക് സഹായകമായ മിക്ക വിവരങ്ങളും ‘കുപ്പി’ വഴി വിരല്‍ത്തുമ്പിലെത്തും.  നിങ്ങളുടെ പക്കല്‍ എത്ര കാശുണ്ടോ അതിന് …

Continue reading കുപ്പി തേടുന്നവര്‍ക്ക് വഴികാട്ടാന്‍ ‘കുപ്പി’ ആപ്പ് !

  അഡോബി സിസ്റ്റംസിന്റെ സോഴ്‌സ്‌കോഡും ലക്ഷക്കണക്കിന് യൂസര്‍ അക്കൗണ്ട് വിവരങ്ങളും കമ്പ്യൂട്ടര്‍ ഭേദകര്‍ (ഹാക്കര്‍മാര്‍) കവര്‍ന്നു. ലോകമെങ്ങും അഡോബിയുടെ സോഫ്റ്റ്‌വേറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായേക്കാവുന്ന സംഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിഡിഎഫ് ഫോര്‍മാറ്റില്‍ ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന അഡോബി അക്രോബാറ്റിന്റെ സോഴ്‌സ്‌കോഡാണ് ഭേദകര്‍ കവര്‍ന്നതെന്ന് അഡോബി വെളിപ്പെടുത്തി. ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാനുപയോഗിക്കുന്ന കോള്‍ഡ്ഫ്യൂഷന്‍, കോള്‍ഡ്ഫ്യൂഷന്‍സ് ബില്‍ഡര്‍ എന്നിവയുടെ കോഡുകളും ഭേദകര്‍ കവര്‍ന്നതില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ച്ച മുമ്പാണ് സുരക്ഷാവിഴ്ച്ച കണ്ടതെന്നും അതെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും, അഡോബിയിലെ സുരക്ഷാമേധാവി ബ്രാഡ് ആര്‍കിന്‍ …

Continue reading അഡോബിയുടെ സോഴ്‌സ്‌കോഡും 29 ലക്ഷം അക്കൗണ്ട് വിവരങ്ങളും കവര്‍ന്നു

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും താഴെയിറങ്ങാന്‍ ബില്‍ ഗേറ്റ്‌സിനെ ചില നിക്ഷേപകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വാര്‍ത്ത. ആകെ 20 ഓഹരി ഉടമകളാണ് മൈക്രോസോഫ്റ്റില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ മൂന്ന് പേരാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ ഈ മൂന്ന് പേരുടെയും നിര്‍ദേശം തള്ളിക്കളയുമാന്നാണ് സൂചന. ഇതിനെക്കുറിച്ച് ഇതുവരെ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല. നിക്ഷേപകരുടെ പേര് വെളിപ്പെടുത്തരുതെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഓഹരി വില വര്‍ധിപ്പിക്കുന്നതിനും ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീവ് ബാള്‍മറില്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ബില്‍ ഗേറ്റ്‌സിന്റെ …

Continue reading ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍ ബില്‍ഗേറ്റ്‌സിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലോടുന്ന രണ്ട് ടാബ്‌ലറ്റുകള്‍ പ്രമുഖ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ പുറത്തിറക്കുന്നു. നവംബറില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഡെല്‍ വെന്യൂ 8 പ്രോ, വെന്യൂ 11 പ്രോ എന്നിവയാണ് പുതിയ ടാബ്‌ലറ്റുകള്‍ . ടാബ്‌ലറ്റുകള്‍ക്കായി മൈക്രോസോഫ്റ്റ് ചിട്ടപ്പെടുത്തിയ വിന്‍ഡോസ് ആര്‍റ്റി ഒഎസിനെ തിരസ്‌ക്കരിച്ചുകൊണ്ടാണ് ഡെല്‍ തങ്ങളുടെ പുതിയ ടാബ്‌ലറ്റുകള്‍ പുറത്തിറക്കുന്നത്. വിന്‍ഡോസ് 8.1 ആയിരിക്കും രണ്ട് ടാബ്‌ലറ്റുകളുടെയും പ്ലാറ്റ്‌ഫോമെന്ന് ഡെല്ലിന്റെ അറിയിപ്പ് വ്യക്തമാക്കി. സ്റ്റൈലസുള്ള മോഡലാണ് രണ്ടെണ്ണവും. എട്ടിഞ്ച് എച്ച്ഡി ഐപിഎസ് ടച്ച്‌സ്‌ക്രീനാണ് വെന്യൂ 8 പ്രോയിലുള്ളത്. ഇന്റല്‍ ആറ്റം ബേട്രയല്‍ …

Continue reading ഡെല്ലിന്റെ രണ്ട് ടാബ്‌ലറ്റുകള്‍ വിന്‍ഡോസ് 8.1 പ്ലാറ്റ്‌ഫോമില്‍

അന്താരാഷ്ട്ര-അഭ്യന്തര തീവ്രവാദിപ്പട്ടികയിലുള്ളവരുടെ സമാനമായ പേരുള്ളവര്‍ക്ക് ഇനി പൊതുമേഖലാബാങ്കുകളില്‍ അക്കൗണ്ട് നിഷിദ്ധം. ഇത്തരം പേരുകളുള്ളവര്‍ അക്കൗണ്ട് തുറക്കാനെത്തിയാല്‍ തീവ്രവാദിയല്ലെന്ന് ഉറപ്പാക്കണമെന്ന് പൊതുമേഖലാബാങ്കുകള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശംനല്‍കി. ഇതനുസരിച്ച് ബാങ്ക് സോഫ്ട്‌വെയര്‍ പരിഷ്‌കരിച്ചു. പുതിയ സോഫ്ട്‌വെയര്‍ പ്രകാരം അക്കൗണ്ട് തുറക്കാനെത്തുന്നവരുടെ പേരും വിവരവും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുമ്പോള്‍ അന്താരാഷ്ട്ര-അഭ്യന്തര തീവ്രവാദികളുടെ പേരുകള്‍ പ്രത്യക്ഷപ്പെടും. ഈ പട്ടികയില്‍ പേരുള്ളവരാണ് അക്കൗണ്ട് തുറക്കുന്നതെങ്കില്‍ അവഗണിക്കുകയോ തീവ്രവാദികളല്ലെന്ന് ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. ഒരു മതത്തില്‍പ്പെട്ടവരുടെ പേരാണ് പട്ടികയില്‍ 99 ശതമാനവും. മുഹമ്മദ് അബ്ദുള്‍കലാം മുതല്‍ തടിയന്റവിടനസീര്‍ എന്ന …

Continue reading ചില പേരുകാര്‍ ഇനി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കണം

ബോട്ട്‌നെറ്റ് ശൃംഖലയിലെ അഞ്ചുലക്ഷം കമ്പ്യൂട്ടറുകളെ മോചിപ്പിച്ചതായി സിമാന്റെക്. സീറോആക്‌സസ് ദുഷ്ടശൃംഖല ലോകത്താകെ ഹൈജാക്ക് ചെയ്തിട്ടുള്ളത് 19 ലക്ഷം കമ്പ്യൂട്ടറുകള്‍ .  ലോകത്താകെ 19 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്ത് വരുതിയിലാക്കിയിട്ടുള്ള ‘സീറോ ആക്‌സസ് ബോട്ട്‌നെറ്റ്’ എന്ന ദുഷ്ടശൃംഖലയില്‍നിന്ന് അഞ്ചുലക്ഷം കമ്പ്യൂട്ടറുകളെ മോചിപ്പിച്ചതായി കമ്പ്യൂട്ടര്‍ സുരക്ഷാകമ്പനിയായ സിമാന്റെക്. ലോകത്തുള്ള ഏറ്റവും വലിയ ബോട്ട്‌നെറ്റുകളിലൊന്നാണ് സീറോആക്‌സസെന്ന് സിമാന്റെക് പറയുന്നു. ആ ദുഷ്ടശൃംഖലയുടെ ഭാഗമായി മാറിയ കമ്പ്യൂട്ടറുകള്‍ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ് – 35.1 ശതമാനം. ജപ്പാന്‍ രണ്ടാംസ്ഥാനത്തും (9.3 …

Continue reading സീറോ ആക്‌സസ് ദുഷ്ടശൃംഖലയില്‍ മൂന്നാംസ്ഥാനത്ത് ഇന്ത്യ

 ആവശ്യമുള്ളത്ര വൈദ്യുതി എവിടെയും ഉണ്ടാക്കാവുന്ന കണ്ടുപിടിത്തത്തിന് കായംകുളം സ്വദേശിക്ക് അമേരിക്കന്‍ പേറ്റന്‍റ് ലഭിച്ചു. കായംകുളം കെ.പി.എ.സി.ക്ക് സമീപം മണക്കാട്ട് പടീറ്റതില്‍ കര്‍മ്മയില്‍ എം.സി.ഡേവിഡ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം, പ്ലവനതത്ത്വം എന്നിവ അടിസ്ഥാനമാക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണം ഉണ്ടാക്കിയത്. 2008 ല്‍ ഇന്ത്യന്‍ പേറ്റന്‍റിന് അപേക്ഷിച്ച് കിട്ടാതെ വന്നപ്പോഴാണ് അമേരിക്കന്‍ പേറ്റന്‍റിന് അപേക്ഷിച്ചത്. കഴിഞ്ഞ മാസമാണ് പേറ്റന്‍റ് ലഭിച്ചത്. ഒരു വീട്ടിലേക്കാവശ്യമുള്ളത്ര വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഉപകരണത്തിന് രണ്ടുലക്ഷം രൂപ മതിയാകുമെന്ന് ഡേവിഡ് ‘മാതൃഭൂമി’യോട് പറഞ്ഞു. വൈദ്യുതി എവിടെയും എപ്പോഴും ഉണ്ടാക്കാമെന്നാണ് …

Continue reading എവിടെയും വൈദ്യുതി ഉത്‌പാദിപ്പിക്കാവുന്ന മലയാളിയുടെ മാതൃകയ്ക്ക് അമേരിക്കന്‍ പേറ്റന്‍റ്