September 2013

You are browsing the site archives for September 2013.

ഇന്‍റര്‍നെറ്റ്, മൊബൈല്‍ സമ്മാന തട്ടിപ്പിന് റിസര്‍വ്ബാങ്കിന്റെ പേരും ലോഗോയുമെല്ലാം ദുരുപയോഗംചെയ്യുന്നു. ആര്‍.ബി.ഐ.യുടെ ലോഗോയും ഗവര്‍ണറുടെ ഫോട്ടോയും പരസ്യപ്പെടുത്തിയാണ് സമ്മാനാര്‍ഹനായെന്നുപറഞ്ഞ് ഇ-മെയില്‍സന്ദേശം അയയ്ക്കുന്നത്. ജില്ലയില്‍ നിരവധിപേര്‍ക്ക് ഇത്തരം സന്ദേശം ലഭിച്ചിരുന്നു. ആയിരങ്ങള്‍മുടക്കിയാല്‍ കോടികളുടെ സമ്മാനമാണ് ലഭിക്കുകയെന്നാണ് വാഗ്ദാനം. ബ്രിട്ടനില്‍ അവകാശികളില്ലാത്ത സ്വത്തുക്കളും വിതരണംചെയ്യാത്ത സമ്മാനത്തുകയും നല്‍കുമെന്ന് പറഞ്ഞാണ് സന്ദേശം. സപ്തംബര്‍ 10ന് ലഭിച്ച സന്ദേശത്തില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ആര്‍.ബി.ഐ. ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവുവുമായി ചര്‍ച്ച നടത്തിയതായും ഇത്തരം സമ്മാനത്തുകകള്‍ കൈമാറാനുള്ള നടപടി …

Continue reading റിസര്‍വ് ബാങ്കിന്റെ പേരും ലോഗോയും ദുരുപയോഗംചെയ്ത് ഇന്‍റര്‍നെറ്റ് സമ്മാന തട്ടിപ്പ്

ഗൂഗിള്‍ സെര്‍ച്ച് വിദഗ്ധന്‍ അമിത് സിംഹാള്‍ സെര്‍ച്ചിലെ പുതിയ മാറ്റം വിശദീകരിക്കുന്നു സങ്കീര്‍ണമായ നിര്‍ദേശങ്ങള്‍ കൈകാര്യം ചെയ്യത്തക്കവിധം ഗൂഗിള്‍ അതിന്റെ സെര്‍ച്ച് സാങ്കേതികവിദ്യ പരിഷ്‌ക്കരിച്ചു. ഗൂഗിള്‍ സെര്‍ച്ചിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണിത്. പതിനഞ്ചാം പിറന്നാളിന് തലേന്നാണ് സെര്‍ച്ച് വിദ്യയില്‍ പുതിയ മാറ്റം എത്തിയ കാര്യം ഗൂഗിള്‍ വെളിപ്പെടുത്തിയത്. തിരച്ചില്‍ പ്രവര്‍ത്തനത്തില്‍ 90 ശതമാനത്തെയും ബാധിക്കുംവിധമാണ് ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ആല്‍ഗരിതം പുതുക്കിയത്. മൂന്നുവര്‍ഷം മുമ്പ് അവതരിപ്പിച്ച ‘കഫെയ്ന്‍ ‘ ( Caffeine ) ആല്‍ഗരിതത്തിന് പകരം, …

Continue reading ഗൂഗിള്‍ സെര്‍ച്ച് പരിഷ്‌ക്കരിച്ചു; ഇനി ‘ഹമ്മിങ്‌ബേര്‍ഡ്’ ആല്‍ഗരിതം

ബിസിനസ് ഇടപാടുകളില്‍ പറഞ്ഞ വാക്ക് പാലിക്കുന്നതില്‍ ജപ്പാന്‍കാര്‍ക്കുളള കണിശത ലോകപ്രശസ്തമാണ്. ചൈനക്കാര്‍ക്കും നമ്മള്‍ ഇന്ത്യന്‍സിനും ജന്മനാ ലഭിച്ച ഉഡായിപ്പ് ബുദ്ധികളൊന്നും അവരുടെ പക്കലില്ല. ജപ്പാന്‍കാരുടെ ഈ നല്ലശീലം ജപ്പാന്‍ കമ്പനികള്‍ക്കുമുണ്ടെന്ന് സോണി തെളിയിച്ചിരിക്കുന്നു. സോണി എക്‌സ്പീരിയ സീരീസിലെ ഏറ്റവും പുതിയ അവതാരമായ ‘എം’ നേരത്തെ പ്രഖ്യാപിച്ച സമയത്ത് തന്നെ വിപണിയിലെത്തിച്ചുകൊണ്ടാണിത്. ഈ വര്‍ഷം ജൂണിലാണ് എക്‌സ്പീരിയ എം, എക്‌സ്പീരിയ എം ഡ്യുവല്‍ എന്നീ രണ്ടു മോഡലുകള്‍ സോണി ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ ഫോണുകള്‍ എന്ന് വില്പനയ്‌ക്കെത്തും എന്ന …

Continue reading സോണി എക്‌സ്പീരിയ എം ഇന്ത്യയിലേക്ക്‌

ചിത്രങ്ങള്‍ എഡിറ്റുചെയ്ത് ഭംഗിവരുത്താന്‍ ഫോട്ടോഷോപ്പ് മുതല്‍ ആയുധങ്ങള്‍ നിരവധിയുണ്ട് നമ്മുടെ മുന്നില്‍. ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പുമുതല്‍ ഇങ്ങോട്ട് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ സോഫ്റ്റ്‌വേറുകളുടെ സഹായമില്ലാതെ ഓണ്‍ലൈനില്‍ ഫോട്ടോ എഡിറ്റുചെയ്യാവുന്ന ലളിതമായ ടൂളുകളും ലഭിക്കും. എന്നാല്‍ , കൂടുതല്‍ ലളിതവും മറ്റുള്ളവര്‍ക്ക് ഷെയര്‍ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡു ചെയ്യാനും എളുപ്പം ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പ്ലസ് എന്ന ഒറ്റവാക്കില്‍ ഉത്തരമൊതുങ്ങും. ഗൂഗിള്‍ പ്ലസിലെ ഇടത് സൈഡ് ബാറിലുള്ള ഫോട്ടോസില്‍ (പഴയ പിക്കാസ) ചെന്നാല്‍ അത്യാവശ്യം വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള ഫോട്ടോഎഡിറ്റര്‍ …

Continue reading ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് @ ഗൂഗിള്‍ പ്ലസ്

  വക്രതയുള്ള സ്‌ക്രീനോടുകൂടിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ സാംസങ് ഒരുങ്ങുന്നു. പ്ലാസ്റ്റിക് ലൈറ്റ്-എമിറ്റിങ് ഡയോഡ് ( OLED ) പാനലുകളാകും കമ്പനിയുടെ പുതിയ ഉപകരണങ്ങളിലുണ്ടാവുക. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ ഗാലക്‌സി നോട്ട് 3 അവതരിപ്പിക്കുന്ന ചടങ്ങിലാണ്, സാംസങ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘വക്രതയുള്ള ഡിസ്‌പ്ലേയോടുകൂടിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബറില്‍ ദക്ഷിണകൊറിയയില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്’ – സാംസങിന്റെ മൊബൈല്‍ വിഭാഗം തലവന്‍ ഡിജെ ലീ അറിയിച്ചു. എന്നാല്‍ , വിശദാംശങ്ങള്‍ …

Continue reading വക്രസ്‌ക്രീനുള്ള സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബറില്‍

  പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകറാറിലാകുന്ന ഇടങ്ങളില്‍ തുണയ്‌ക്കെത്താന്‍ ട്വിറ്റര്‍ പുതിയ അലര്‍ട്ട് സംവിധാനം ആരംഭിച്ചു. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ വേളയില്‍ ‘ട്വിറ്റര്‍ അലര്‍ട്ട്‌സ്’ അനുഗ്രഹമാകും. ‘അത്തരം ഘട്ടങ്ങളില്‍ വിശ്വസനീയമായ വിവരം ലഭിക്കുകയെന്നത് എത്ര പ്രധാനപ്പെട്ടതാണെന്ന് യൂസര്‍മാര്‍ വഴി ഞങ്ങള്‍ക്കറിയാം’ – ട്വിറ്ററിന്റെ ബ്ലോഗ്‌പോസ്റ്റ്പറയുന്നു. ‘നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള വേളയില്‍ കൃത്യമായ, അതേസമയം പ്രധാനപ്പെട്ട വിവരം ലഭ്യമാക്കാനുള്ള നൂതനമാര്‍ഗമാണ് ട്വിറ്റര്‍ അലര്‍ട്ട്‌സ്’. ജാപ്പനീസ് യൂസര്‍മാര്‍ക്കായി കഴിഞ്ഞ വര്‍ഷം ‘ലൈഫ്‌ലൈന്‍ ‘ ( Lifeline ) എന്ന പേരില്‍ സമാനസ്വഭാവമുള്ള …

Continue reading അടിയന്തരഘട്ടത്തില്‍ സഹായത്തിന് ‘ട്വിറ്റര്‍ അലര്‍ട്ട്‌സ്’

  ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന സലിംകുമാറിന്റെ സിനിമാഡയലോഗ് പോലെയാണ് ബ്ലാക്ക്‌ബെറിയുടെ കഥ. ബ്ലാക്ക്‌ബെറി ഫോണ്‍ പോക്കറ്റിലുള്ളത് സ്റ്റാറ്റസ് സിംബലായിരുന്ന കാലമൊക്കെ എന്നേ പോയ്മറഞ്ഞു. ഇപ്പോള്‍ ബ്ലാക്ക്‌ബെറിയും കൊണ്ടുനടന്നാല്‍ ലോകം മാറിയതറിയാത്ത പഴഞ്ചന്‍ എന്ന പഴി കേള്‍ക്കേണ്ടിവരുമെന്നുറപ്പ്. കച്ചവടം തീരെ കുറവായതോടെ കിട്ടുന്ന വിലയ്ക്ക് കമ്പനി ആര്‍ക്കെങ്കിലും വില്‍ക്കാനുളള പരിപാടിയിലാണ് ബ്ലാക്ക്‌ബെറി മുതലാളിമാര്‍. ബ്ലാക്ക്‌ബെറിയുടെ മാത്രം പ്രത്യേകതയായിരുന്ന മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉപയോഗിക്കാന്‍ കമ്പനി സൗകര്യമൊരുക്കിയതും വില്പനനീക്കത്തിന്റെ ഭാഗമായാണ്. ഗൂഗിള്‍ പ്ലേ …

Continue reading മുങ്ങുന്ന ബ്ലാക്ക്ബറിയില്‍നിന്ന് സെഡ് 30

ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ‘ലൈക്’ ചെയ്യുന്നത് ഭരണഘടനാ പരിരക്ഷയുള്ള സ്വതന്ത്ര ആശയപ്രകാശനമായി കണക്കാക്കാമെന്ന് യു.എസ്. കോടതി. ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ക്ക് ഭരണഘടനാപരിരക്ഷ നല്‍കാനാവില്ലെന്ന കീഴ്‌ക്കോടതി റൂളിങ് റിച്ച്മണ്ടിലെ നാലാം യു.എസ്. സര്‍ക്യൂട്ട് അപ്പീല്‍ കോടതി തള്ളി. ഹാംപ്റ്റണ്‍ നഗരരക്ഷാധികാരി ബി.ജെ. റോബ്ര്‍ട്‌സും തന്റെ ഓഫീസിലെ ആറ് ജീവനക്കാരുമായുള്ള കേസ് പരിഗണിക്കവെയായിരുന്നു കീഴ്‌ക്കോടതി റൂളിങ്. 2009-ലെ പുനര്‍തിരഞ്ഞെടുപ്പില്‍ റോബര്‍ട്‌സിന്റെ എതിരാളിയുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക് ചെയ്ത ജീവനക്കാരെ റോബര്‍ട്‌സ് തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയപ്പോള്‍ പിരിച്ചുവിട്ടു. ഇതിനെതിരെ അവര്‍ കോടതിയെ സമീപിച്ചു. റോബര്‍ട്‌സിന്റെ …

Continue reading ഫേസ്ബുക്ക് ലൈക്കിന് ഭരണഘടനാ പരിരക്ഷയെന്ന് യു.എസ് കോടതി

ഗാലക്‌സി നോട്ട് ശ്രേണിയിലെ ഏറ്റവും പുതിയ പതിപ്പ് ഗാലക്‌സി നോട്ട് 3 സാംസങ് ഒടുവില്‍ ഇന്ത്യയിലും അവതരിപ്പിച്ചു. ബെര്‍ലിനില്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഈ ഫാബ്‌ലറ്റ് ദിവസങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. സപ്തംബര്‍ 25 മുതല്‍ ഇത് വിപണിയില്‍ ലഭ്യമാകും. ഒരു മൊബൈല്‍ ഫോണിനായി അരലക്ഷം രൂപ, കൃത്യമായി പറഞ്ഞാല്‍ 49,900 രൂപ ചെലവാക്കാന്‍ കഴിയുന്നവര്‍ മാത്രമേ നോട്ട് 3 യെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. എങ്കിലും, വൈകാതെ തന്നെ ഇതിന്റെ വില കുറയുമെന്നാണ് സൂചന. സാംസങ് ഗാലക്‌സി …

Continue reading ഗാലക്‌സി നോട്ട് 3 ഇന്ത്യയിലും; വില 49,900 രൂപ

ഗൂഗിള്‍ മുഖം മിനുക്കുകയാണ്. ഗൂഗിള്‍ ഉത്പന്നങ്ങളിലെ ത്രിമാന സ്വഭാവമുള്ള ലോഗോകള്‍ക്ക് പകരം പുനര്‍രൂപകല്‍പ്പന ചെയ്ത ലോഗോകള്‍ താമസിയാതെ സ്ഥാനം പിടിക്കും. ഗൂഗിള്‍ സെര്‍ച്ചില്‍ നിഴലുള്ള ഉരുണ്ട അക്ഷരങ്ങളോടുകൂടിയ ലോഗോ അല്ല ഇനി ഉണ്ടാവുക, ഫ് ളാറ്റായ ലോഗോ ആയിരിക്കും. ഫ് ളാറ്റാവുക മാത്രമല്ല ലോഗോ ചെയ്തത്; വര്‍ണങ്ങളിലും ലിപികളിലും നേരിയ പരിഷ്‌ക്കാരണവുമുണ്ട്. പുതിയൊരു വ്യക്തിത്വം ഗൂഗിള്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഏതാനും ആഴ്ചകള്‍ക്കകം പുതിയ മാറ്റം ലോകമെങ്ങും ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് അനുഭവപ്പെടുമെന്ന്, ഗൂഗിള്‍ ടെക് …

Continue reading ഗൂഗിള്‍ ലോഗോ ഫ് ളാറ്റാകുന്നു!

കാന്‍വാസ് ടാബ് പി 650 അനുദിനം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണി. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് തഴക്കം വന്നവരെല്ലാം ഒരു ടാബ്‌ലറ്റ് കൂടി വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളിലെന്ന പോലെ ടാബ്‌ലറ്റ് രംഗത്തും സാംസങിനാണ് ഇന്ത്യയില്‍ മേല്‍ക്കൈ. രാജ്യാന്തര മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐ.ഡി.സി.) ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ടാബ്‌ലറ്റ് വില്പനയുടെ 15.76 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് സാംസങാണ്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍ ഐപാഡാണെന്നു കരുതിയവര്‍ക്ക് തെറ്റി. 13.33 ശതമാനം വിപണിപങ്കാളിത്തവുമായി മൈക്രോമാക്‌സ് …

Continue reading പണമുള്ളവര്‍ക്ക് കാന്‍വാസ്; അല്ലാത്തവര്‍ക്ക് ഫണ്‍ബുക്ക്‌

സ്ത്രീകള്‍ക്കെതിരെ ഇന്ത്യയില്‍ ഓരോ അതിക്രമം നടക്കുമ്പോഴും, അത് സ്ത്രീകളുടെ കുറ്റമാണ് അല്ലാതെ അതിക്രമം കാട്ടിയവരുടേതല്ല എന്ന് വാദിക്കുന്നവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണ് എന്ന് വാദിക്കുന്നവര്‍ ഒരുവശത്ത്, സ്ത്രീകള്‍ എന്തിന് അസമയത്ത് വീട്ടിന് പുറത്തിറങ്ങുന്നു എന്ന് ചോദിക്കുന്നവര്‍ മറുവശത്ത്…..! യുക്തിയില്ലാത്ത ഇത്തരം വാദങ്ങള്‍ക്ക് ‘എഐബി’ എന്ന കോമഡി ഗ്രൂപ്പ് നല്‍കുന്ന മറുപടിയാണ് ‘AIB365: It’s Your Fault’ എന്ന വീഡിയോ. പോസ്റ്റ് ചെയ്ത് ഒറ്റ ദിവസംകൊണ്ട് 135,000 ല്‍ കൂടുതല്‍ തവണ പ്ലേ ചെയ്യപ്പെട്ട ഈ …

Continue reading ‘കുഴപ്പം നിങ്ങളുടേതാണ്!’ -ബലാത്സംഗത്തിന് എതിരെയുള്ള വീഡിയോ യൂട്യൂബില്‍ ഹിറ്റ്

മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ളടക്കവും ആപ്ലിക്കേഷനുകളും നല്‍കാന്‍ സാംസങ് തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ കമ്പനി വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഇനി മുതല്‍ പ്രാദേശികാഭാഷകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് സാംസങ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഒപ്പം 15000 രൂപയില്‍ താഴെ വിലയുള്ള രണ്ട് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന മേഖലയാണ് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടേത്. ആ മത്സരത്തിന് ആക്കംകൂട്ടാന്‍ സാംസങിന്റെ നീക്കം പ്രേരകമായേക്കും. ഇന്ത്യന്‍ …

Continue reading മൊബൈലില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് സാംസങ് ഇടംനല്‍കുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ആപ് നിര്‍മാതാവായ ‘ബംപി’ ( Bump ) നെ ഗൂഗിള്‍ സ്വന്തമാക്കി. മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പരസ്പരം കൂട്ടിമുട്ടിച്ച് ഫയലുകള്‍ പങ്കിടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബംപിന്റേത്. ഏറ്റെടുക്കലിന് ഗൂഗിള്‍ എത്ര തുക മുടക്കിയെന്ന കാര്യം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.കമ്പനിയുടെ ബ്ലോഗില്‍ , ബംപ് മേധാവി ഡേവിഡ് ലീബ് ആണ് ഏറ്റെടുക്കലിന്റെ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ ‘ബംപ്’ എന്ന തങ്ങളുടെ ആപ് 12.5 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. …

Continue reading ഫയല്‍ ഷെയറിങ് : ‘ബംപി’നെ ഗൂഗിള്‍ സ്വന്തമാക്കി

സര്‍ക്കാരിന്റെ ഇരുമ്പുമറയില്‍ പെടാതെ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും കിട്ടിത്തുടങ്ങി. വര്‍ഷങ്ങളായി ഈ വെബ്ബ്‌സൈറ്റുകളിലേക്ക് നേരിട്ട് പ്രവേശനമില്ലാത്തവരാണ് ഇറാനിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ . ഈ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തടയേണ്ടതില്ല എന്നത് ഔദ്യോഗിക തീരുമാനമാണോ എന്ന് വ്യക്തമല്ല. 2009 മുതല്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ ലഭ്യമായിരുന്നില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നു എന്നു പറഞ്ഞായിരുന്നു നിരോധമേര്‍പ്പെടുത്തിയത്. ഫെയ്‌സ്ബുക്കും ട്വിറ്ററും ലഭിക്കാന്‍ പല ഇറാന്‍കാരും ആശ്രയിച്ചിരുന്നത് ‘വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്’ ( VPN software ) …

Continue reading ഫെയ്‌സ്ബുക്കും ട്വിറ്ററും ഇറാനില്‍ വീണ്ടും

ആധുനിക ശബ്ദസാങ്കേതിക വിദ്യ കണ്ടുപിടിച്ച റേ ഡോള്‍ബി (80) അന്തരിച്ചു. ശബ്ദാലേഖന മേഖലയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഡോള്‍ബി. ഡോള്‍ബി ലബോറട്ടറീസിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം.ഡോള്‍ബിയ്ക്ക് അല്‍ഷിമേഴ്‌സ് ബാധിച്ചിരുന്നു. പിന്നീട് രക്താര്‍ബുദവും പിടിപ്പെട്ട കുറെ നാളുകളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ശബ്ദലോകത്തോട് അദ്ദേഹം വിടപറഞ്ഞത്. വീടുകള്‍ മുതല്‍ തിയേറ്ററുകള്‍ വരെ ഡോള്‍ബിയുടെ സബ്ദസാങ്കേതിക വിദ്യ പുതിയ ശ്രവ്യാനുഭൂതി നല്‍കി. ശബ്ദത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് അദ്ദേഹം പഠിച്ചു. സംഗീതത്തിനും ശബ്ദത്തിനും മറ്റൊരു മുഖം ഡോള്‍ബി കൊണ്ടുവന്നു. ശബ്ദം റെക്കോര്‍ഡ് …

Continue reading ഡോള്‍ബി സാങ്കേതികവിദ്യയുടെ അതികായന്‍ റേ ഡോള്‍ബി അന്തരിച്ചു

  വികലാംഗര്‍ക്കും അനായാസം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം വരുന്നു. മൗസിനെ പൂര്‍ണമായും സ്വതന്ത്രമാക്കി തലകൊണ്ട് പ്രവര്‍ത്തിക്കാനുള്ള ഉപകരണം കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍ കെ.സി.ബൈജുവാണ് രൂപകല്പന ചെയ്തത്. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കണ്‍ട്രോള്‍ ഹെഡ്‌സെറ്റി (ക്യാച്ച്)ന് പേറ്റന്റ് നേടാന്‍ ശ്രമം തുടങ്ങി. സാധാരണ ഹെഡ്‌ഫോണുകള്‍ പോലെ തലയില്‍ ധരിക്കാവുന്ന പ്രത്യേക ഹെഡ്‌സെറ്റാണ് ക്യാച്ച്. തലയില്‍ വയ്ക്കാവുന്ന ഹെഡ്‌സെറ്റ് യു.എസ്.ബി. കേബിളുപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനായി ക്യാച്ചിനുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആവശ്യമെങ്കില്‍ ക്യാച്ച് പരിഷ്‌കരിച്ച് വയര്‍ലെസ്സായും …

Continue reading കൈ വേണ്ട; തലകൊണ്ട് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം

യാഹൂ കമ്പനിയുടെ ചുമതല താന്‍ ഏറ്റെടുത്ത ശേഷം യൂസര്‍മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി സി.ഇ.ഒ. മരിസ്സ മേയര്‍ . ലോകത്താകമാനം നിലവില്‍ 80 കോടി യൂസര്‍മാര്‍ യാഹൂവിനുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. ‘ഗൂഗിളിന്റെ പ്രഥമ വനിത’യെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മരിസ്സ, 15 മാസം മുമ്പാണ് ഗൂഗിള്‍ വിട്ട് യാഹൂവിന്റെ ചുമതലയേറ്റത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ടെക്‌നോളജി കോണ്‍ഫറന്‍സിലാണ് യാഹൂവിന്റെ പുരോഗതി അവര്‍ പങ്കുവെച്ചത്. ഒരുകാലത്ത് ഇന്റര്‍നെറ്റിലെ പ്രമുഖ സൈറ്റുകളിലൊന്നായ യാഹൂ തളരാന്‍ തുടങ്ങിയത് ഗൂഗിള്‍ രംഗം കൈയടക്കിയതോടെയാണ്. …

Continue reading യാഹൂ യൂസര്‍മാരുടെ എണ്ണം 80 കോടി ; 20 ശതമാനം വര്‍ധനയെന്ന് മേയര്‍

മൈക്രോമാക്‌സിനും കാര്‍ബണിനും തൊട്ടുപുറകില്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് സ്വാധീനമുറപ്പിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് ഇന്‍ടെക്‌സ്. നേരത്തെ യു.പി.എസിന്റെയും മറ്റ് കമ്പ്യൂട്ടര്‍ ആക്‌സസറീസിന്റെയും നിര്‍മാതാക്കളായിരുന്ന ഇന്‍ടെക്‌സ് അഞ്ചുവര്‍ഷം മുമ്പാണ് മൊബൈല്‍ ഫോണ്‍ നിര്‍മാണരംഗത്തേക്ക് കടന്നത്. അഞ്ചുവര്‍ഷം കൊണ്ട് ഈ രംഗത്തും നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. അക്വ എന്ന പേരിലിറക്കിയ ഇന്‍ടെക്‌സിന്റെ സ്മാര്‍ട്‌ഫോണ്‍ സീരീസും വിപണിയില്‍ മികച്ച പ്രതികരണം നേടി. ഇപ്പോഴിതാ ഇന്‍ടെക്‌സ് അക്വാ എച്ച്.ഡി. എന്ന പുത്തന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 15,900 രൂപ വിലയുളള ഈ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് …

Continue reading ഇന്‍ടെക്‌സ് അക്വാ എച്ച്.ഡി ; ബുക്കിങ് ആരംഭിച്ചു

  നോക്കിയ ലൂമിയ 1520 നെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ വ്യാപകമാകുന്നതിനിടെ, ഫാബ്‌ലറ്റ് ഗണത്തില്‍പെട്ട ആ സ്മാര്‍ട്ട്‌ഫോണ്‍ സപ്തംബര്‍ 26 ന് നോക്കിയ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലാണ് ഈ വിവരം പ്രത്യക്ഷപ്പെട്ടത്. ഫോണുകളെ സംബന്ധിച്ച മുന്‍കൂര്‍ സൂചനകള്‍ നല്‍കുന്ന ജനപ്രിയ ടിപ്‌സര്‍ @evleaks ആണ് ലൂമിയ 1520 പുറത്തിറങ്ങുന്ന തീയതി പുറത്തുവിട്ടത്. ‘Nokia Lumia 1520: launches 9/26’എന്നാണ് ട്വീറ്റില്‍ ഉള്ളത്. ലൂമിയ 1520 ന്റെ ചിത്രങ്ങളടക്കമുള്ള ഒട്ടേറെ വിവരങ്ങള്‍ പോയ ദിവസങ്ങളില്‍ ടെക് സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആറിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയും, …

Continue reading നോക്കിയ ലൂമിയ 1520 സപ്തംബര്‍ 26 ന് പുറത്തിറങ്ങും

ഗുരുവായൂര്‍ : ഗുരുവായൂരിനെക്കുറിച്ചുള്ള ആദ്യത്തെ സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു ‘കൃഷ്ണദര്‍ശന്‍’ ശ്രീഗുരുവായൂരപ്പന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നാണിതിന്റെ പേര്. ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങള്‍ അറിയാനും ലോഡ്ജില്‍ മുറിയെടുക്കാനും ട്രെയിന്‍-കെ.എസ്.ആര്‍.ടി.സി. സമയം അറിയാനുമൊക്കെ ഇനി ചുറ്റിക്കറങ്ങേണ്ട. ‘കൃഷ്ണദര്‍ശന്‍’ ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ എല്ലാം എളുപ്പം. ഗുരുവായൂര്‍ കിഴക്കേനടയിലെ ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, ഓരോ വഴിപാടുകളുടെയും പ്രത്യേകതകളും നിരക്കുകളും വിശേഷ ആഘോഷങ്ങള്‍, സമീപ ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഗുരുവായൂരിലെ പ്രധാന വാര്‍ത്താസംഭവങ്ങള്‍, പ്രധാനപ്പെട്ട …

Continue reading ഗുരുവായൂരും ആന്‍ഡ്രോയ്ഡില്‍

  ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മേല്‍കൈ വീണ്ടെടുക്കാനുദ്ദേശിച്ച് രണ്ട് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. കൂടുതല്‍ വേഗമേറിയ പ്രൊസസറും ഫിങ്കര്‍പ്രിന്റ് സ്‌കാനറുമുള്ള ഐഫോണ്‍ 5എസ്, വിലക്കുറഞ്ഞ ഐഫോണ്‍ 5സി എന്നിവയാണ് പുതിയ മോഡലുകള്‍ . ആന്‍ഡ്രോയ്ഡ് ഫോണുകളുയര്‍ത്തുന്ന വെല്ലുവിളി നേരിടാനുദ്ദേശിച്ചാണ് ആപ്പിളിന്റെ നിക്കമെന്ന് വ്യക്തം. അതിനാണ് ഐഫോണിന്റെ വിലകുറഞ്ഞ വേര്‍ഷന്‍ ഇറക്കിയിരിക്കുന്നത്. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ (നീല, പച്ച, പിങ്ക്, മഞ്ഞ, വെള്ള) പ്ലാസ്റ്റിക് പിന്‍ഭാഗത്തോടുകൂടിയ ഐഫോണ്‍ 5സിക്ക് രണ്ടുവര്‍ഷത്തെ സര്‍വീസ് കരാറോടുകൂടി 99 ഡോളര്‍ …

Continue reading പുതിയ രണ്ട് ഐഫോണ്‍ മോഡലുകളുമായി ആപ്പിള്‍

കാഴ്ചയില്‍ ഒരു ഭീമന്‍ ഇയര്‍ഫോണ്‍ മൊട്ട് പോലെ തോന്നും. ഉള്ളില്‍ സുഖകരമായി ഇരിക്കാവുന്ന കസേരയാണത്. അതിലിരുന്നാല്‍ സംഗീതത്തിന്റെ മാസ്മരികലോകത്തേക്ക് നിങ്ങളെത്തും. ബെര്‍ലിനില്‍ ഐ.എഫ്.എ.പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെട്ട സോണിക് ചെയര്‍ ( Sonic Chair ) സംഗീതത്തിന്റെ മാന്ത്രികലോകം സമ്മാനിക്കുന്ന ഇരിപ്പിടമാണ്. ഏത് തിരക്കുള്ള മുറിയിലും സോണിക് ചെയറിലിരുന്നാല്‍ , മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കാതെ സംഗീതമാസ്വദിക്കാം. ഒരു കണ്‍സേര്‍ട്ട് ഹാളിലിരുന്ന് സംഗീതനിശ ആസ്വദിക്കുന്ന അതേ പ്രതീതി സമ്മാനിക്കാന്‍ സോണിക് ചെയറിന് സാധിക്കും. 3.1 സൗണ്ട് സിസ്റ്റമാണ് സോണിക് ചെയറില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. ആംപ്ലിഫയര്‍ ഒപ്പമുണ്ട്. കേള്‍ക്കുക …

Continue reading സംഗീതത്തിന്റെ മാന്ത്രികലോകമൊരുക്കാന്‍ സോണിക് ചെയര്‍

ഒരേ സമയം രണ്ട് ഐഫോണുകളുമായി ആപ്പിള്‍ രംഗത്തെത്തുന്നു. കാലിഫോര്‍ണിയയില്‍ നാളെ നടക്കാനിരിക്കുന്ന ചടങ്ങില്‍ ആപ്പിള്‍ ഈ രണ്ട് ഫോണുകളെയും അവതരിപ്പിക്കും. ഇതില്‍ ഒരു ഐഫോണ്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന് ആപ്പിളിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിവേഗ പ്രോസസ്സറാണ് ഒരു ഐഫോണിന്റെ പ്രത്യേകത. ഇന്ത്യയെയും ചൈനയെയും ലക്ഷ്യം വെച്ചാണ് പുതിയ ഐഫോണുകള്‍ എത്തുന്നത്. എന്നാല്‍ വിപണിയിലെ ഇവയുടെ വിലയെക്കുറിച്ച് കമ്പനി അധികൃതര്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.  

Continue reading രണ്ട് ഐഫോണുകളുമായി ആപ്പിള്‍ വരുന്നു

രണ്ടുകാര്യങ്ങളില്‍ ആപ്പിള്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് പറയാറുണ്ട് – വിലയുടെ കാര്യത്തിലും ഗുണത്തിന്റെ കാര്യത്തിലും. എന്നാല്‍ , വിലയുടെ കാര്യത്തില്‍ കടുംപിടിത്തം തുടര്‍ന്നാല്‍ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുമെന്ന് ആപ്പിള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഐഫോണിന്റെ വിലക്കുറവുള്ള മോഡല്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നു എന്നത് അതിന്റെ സൂചനയായി കാണാം. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ ഐഫോണ്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ , ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പ്രാമുഖ്യം നേടിയത് വിലക്കുറവുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ മിക്കവര്‍ക്കും ഐഫോണിന്റെ വില താങ്ങാന്‍ പറ്റാത്തതാണ് ഇതിന് കാരണമെന്ന് …

Continue reading ഇന്ത്യയെയും ചൈനയെയും ലക്ഷ്യംവെച്ച് വിലക്കുറഞ്ഞ ഐഫോണ്‍ വരുന്നു

കൊച്ചി: മാതൃഭൂമി ന്യൂസിന്റെ വെബ്ചാനലിന് ഇനി പുതിയ മുഖം. പൂര്‍ണമായും തത്സമയ സ്പന്ദനങ്ങളുമായെത്തുന്ന www.mathrubhuminews.in എന്ന വെബ്ചാനല്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വ്വീസിലൂടെ വ്യത്യസ്തത സമ്മാനിക്കുന്നു. ഇന്ത്യയിലെ വാര്‍ത്ത ചാനലുകളില്‍ ഏറ്റവും ആധുനികമായ സംവിധാനമാണ് വെബ്ചാനല്‍ ഒരുക്കുന്നത്. തത്സമയ വാര്‍ത്തകളും പുതിയ വാര്‍ത്താവീഡിയോകളും ഇതില്‍ കാണാനാകും. വാര്‍ത്താധിഷ്ഠിത വീഡിയോകളുടെ വലിയശേഖരം തന്നെ ഇതില്‍നിന്ന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ലാളിത്യമാണ് വെബ്ചാനലിന്റെ സവിശേഷത. എല്ലാം ഒരു വിരല്‍ത്തുമ്പില്‍ കിട്ടും. ദൃശ്യങ്ങള്‍ക്ക് വിസ്മയിപ്പിക്കുന്ന വ്യക്തതയുമുണ്ട്. മൊബൈലുകള്‍ക്കും ടാബ് ലറ്റുകള്‍ക്കും ഡെസ്‌ക് ടോപ്പുകള്‍ക്കും ഇണങ്ങുന്ന റെസ്‌പോണ്‍സീവ് …

Continue reading മാതൃഭൂമി ന്യൂസ് വെബ്ചാനലില്‍ ഇനി വീഡിയോ ഓണ്‍ ഡിമാന്‍ഡും

  വാഷിങ്ടണ്‍ : ചന്ദ്രനിലെ പൊടിപടലങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിന് നാസയുടെ ചെറു പര്യവേക്ഷണപേടകം വിജയകരമായി വിക്ഷേപിച്ചു. ‘ലാഡി’ എന്ന് പേരിട്ട ആളില്ലാത്ത പേടകം അമേരിക്കയിലെ വിര്‍ജീനിയ തീരത്തുനിന്നാണ് വിക്ഷേപിച്ചത്. ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് പര്യവേക്ഷണം നടത്തുകയാണ് 28 കോടി ഡോളര്‍ 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രന് ചുറ്റുമുണ്ടെന്ന് കരുതുന്ന വാതകങ്ങളെക്കുറിച്ചും ലാഡി പഠനം നടത്തും. ചന്ദ്രദൗത്യത്തിന്റെ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു അവസരമെന്ന് കാലിഫോര്‍ണിയയിലെ നാസയുടെ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എല്‍ഫിക് പറഞ്ഞു. ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ച് …

Continue reading ചന്ദ്രരഹസ്യങ്ങള്‍ തേടി നാസയുടെ ‘ലാഡി’ ദൗത്യം

  നിത്യ ജീവിതത്തില്‍ നാം എത്ര എത്ര പാസ് വേര്‍ഡുകള്‍ ഒര്‍ത്തുവെക്കണം. പാസ് വേര്‍ഡുകള്‍ മനസ്സില്‍ സൂക്ഷിച്ച് മറന്നു പോകുന്നവരായിരിക്കും മിക്കവരും. മാത്രവുമല്ല നമ്മുടെ പാസ് വേര്‍ഡുകള്‍ ഉപയോഗിച്ച് സൈബര്‍ ക്രൈം നടത്തുന്നവരുമുണ്ട്. ഇതിനെല്ലാം പരിഹാരമായി ഏറ്റവും നല്ല പാസ് വേര്‍ഡ് കണ്ടുപിടിച്ചിരിക്കുകയാണ് ടൊറൊന്റോ ആസ്ഥാനമായ ബയോനിം കമ്പനി. ഹൃദയമിടിപ്പാണ് കമ്പനി പാസ് വേര്‍ഡാക്കി മാറ്റുന്നത്. ഒരാളുടെ ഹൃദയമിടിപ്പ് ഏറ്റവും സുരക്ഷിതമായ പാസ് വേര്‍ഡാക്കി മാറ്റാമെന്നാണ് ബയോനിം കമ്പനി അവകാശപ്പെടുന്നത്. ഹൃദയമിടിപ്പ് പാസ് വേര്‍ഡാക്കി മാറ്റുന്നതിനായി കൈത്തണ്ടയില്‍ …

Continue reading ഹൃദയമിടിപ്പിനെയും പാസ്‌വേര്‍ഡാക്കാം

സാംസങ് പുതിയ ഗാലക്‌സി നോട്ട് 3 പുറത്തിറക്കി. ജര്‍മ്മനിയിലെ ഐ.എഫ്.ഐ വ്യാപാര മേളയിലാണ് ഗാലക്‌സി നോട്ട് 3 സാംസങ് അവതരിപ്പിച്ചത്. നോട്ട് 3 യ്‌ക്കൊപ്പം ഗാലക്‌സി സ്മാര്‍ട്ട് വാച്ചും സാംസങ് അവതരിപ്പിച്ചു. 5.7 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനാണ് നോട്ട് 3 യ്ക്കുള്ളത്. എസ് പെന്‍ ടെന്‍ എന്ന അതിനൂതനമായ സാങ്കേതിക വിദ്യയാണ് നോട്ട് 3 യുടെ സവിശേഷത. ഈ സോഫ്‌റ്റ്വെയറിലൂടെ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തികളെല്ലാം ക്രോഡീകരിക്കാനാകുമെന്ന് സാംസങ് അവകാശപ്പെടുന്നു. 2.3 ക്വാക് പ്രോസസരാണ് നോട്ട് 3 …

Continue reading സാംസങ് ഗാലക്‌സി നോട്ട് 3യും സ്മാര്‍ട്ട് വാച്ചും വിപണിയിലേക്ക്

ഗൂഗിളിന്റെ കുതിപ്പില്‍ പിന്നോട്ടു പോയ ആഗോള ഐടി ഭീമന്‍ യാഹൂ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്നു. ലോഗോ അടക്കം മാറി പുതിയ മുഖവുമായി എത്താനുള്ള പദ്ധതികളാണ്‌ യാഹൂ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഇതിനായുള്ള പ്രചരണ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചതായി യാഹൂ അറിയിച്ചു. പുതിയ ലോഗോ അടുത്തമാസം അവതരിപ്പിക്കും. യാഹൂ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആയി ചുമതലയേറ്റ ഗൂഗിള്‍ മുന്‍ ജീവനക്കാരി മാരിസ മേയറിന്റെ നേതൃത്വത്തിലാണ്‌ യാഹൂ മുഖം മിനിക്കുന്നത്‌.

Continue reading യാഹു മുഖം മിനിക്കുന്നു; അടുത്തമാസം പുതിയ ലോഗോ

ഇന്റര്‍നെറ്റ്‌ സൗകര്യം ലഭിക്കുന്നതിനുള്ള ബലൂണ്‍ പദ്ധതി – പ്രോജക്‌ട്‌ ലൂണ്‍- ഇന്ത്യയിലും ആരംഭിക്കാന്‍ സെര്‍ച്ച്‌ എന്‍ജിന്‍ ഗൂഗിള്‍ തയാറെടുക്കുന്നു. ന്യൂസിലാന്‍ഡില്‍ പൈലറ്റ്‌ പദ്ധതി എങ്ങനെയാകുമെന്നതു നിരീക്ഷിച്ച ശേഷമായിരിക്കും ഇത്‌. അതു തൃപ്‌തികരമാണെങ്കില്‍ ഇന്ത്യയിലും ആരംഭിക്കുമെന്നു ഗൂഗിള്‍ ഗ്ലോബല്‍ ചാനല്‍ സെയില്‍സ്‌ എംഡി ടോഡ്‌ ടവ്‌ പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ പ്രത്യേക സമയപരിധി നിശ്ചയിക്കില്ല. വിമാനങ്ങള്‍ പറക്കുന്ന ഉയരത്തിനു വെളിയിലുള്ള സ്‌്‌ട്രാറ്റോസ്‌ഫിയറിലേക്ക്‌ വിക്ഷേപിക്കുന്ന ബലൂണുകളില്‍ ഇന്റര്‍നെറ്റ്‌ സിഗ്‌നലുകള്‍ സ്വീകരിക്കുന്ന ആന്റിനകള്‍ ഘടിപ്പിക്കും. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും ബലൂണിന്റെ സഞ്ചാരം. …

Continue reading ഗൂഗിളിന്റെ ബലൂണ്‍ പദ്ധതി ഇന്ത്യയിലും നടപ്പാക്കും

ചോക്ലേറ്റിന്റെ പേരിലും ഇനി ആന്‍ഡ്രോയിഡ്. കിറ്റ് കാറ്റിന്റെ പേരിലാണ് പുതിയ ആന്‍ഡ്രോയിഡ് പുറത്തിറങ്ങുന്നത്. പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ കിറ്റ്കാറ്റ് 4.4 കൂടുതല്‍ മധുരമുള്ളതാണ് എന്ന് വിശേഷിപ്പിച്ചാണ് ചോക്ലേറ്റിന്റെ പേരിട്ടിരിക്കുന്നത്. നേരത്തെ വ്യത്യസ്ത തരത്തിലുള്ള പേരുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈതാദ്യമായാണ് ഒരു മിഠായിയുടെ പേര് ആന്‍ഡ്രോയിഡിന് ഇടുന്നത്. രൂപത്തില്‍ കിറ്റ്കാറ്റ് ചോക്ലേറ്റിനോട് സാദൃശ്യമുള്ള ആന്‍ഡ്രോയിഡാണ് ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം കിറ്റ്കാറ്റിന്റെ ബിസിനസ്സും പൊടിപൊടിക്കും. മറ്റൊരു തരത്തില്‍ ഇതൊരു ബിസിനസ്സ് തന്ത്രം കൂടിയാണ്. നേരത്തെയും വിവിധ വേര്‍ഷനുകള്‍ക്ക് ഗൂഗിള്‍ മധുരമായ പേരുകള്‍ നല്‍കിയിരുന്നു. കപ്പ്‌കേയ്ക്ക്, …

Continue reading കിറ്റ്കാറ്റിന്റെ പേരില്‍ പുതിയ ആന്‍ഡ്രോയിഡ്

എല്‍.ജിയുടെ ജി പാഡ് 8.3 ടാബ്ലറ്റ് വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. ടാബ്ലറ്റിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്‍.ജി പുറത്തു വിട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഫോണ്‍ എല്‍.ജി വിപണിയിലെത്തിക്കും. ഐ.എഫ്.എ 2013ലാണ് ഫോണ്‍ എത്തുന്നത്. 8.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ജി പാഡിന്റെ പ്രത്യേകത. 1920*1200 പിക്‌സല്‍ രെസല്യൂഷന്‍ ഉണ്ട്. ക്വാല്‍കോം സ്‌നാപ്‌ഡ്രേഗണ്‍ 600 പ്രോസസറും 2 ജിബി റാമും ഉണ്ട്. 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. ആന്‍ഡ്രോയിഡ് 4.2.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് എല്‍.ജി.ജി …

Continue reading എല്‍ .ജിയുടെ ജി പാഡ് 8.3 ടാബ്ലറ്റ് വിപണിയിലെത്തുന്നു

ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും ഇനിമുതല്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എല്ലാ കമ്പനികളുടെയും ഫോണുകള്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് രേഖപ്പെടുത്തണം. പുതിയ നിയമപ്രകാരം മൊബൈല്‍ ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടുള്ളതല്ല എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ വിപണിയിലെത്തിയ …

Continue reading മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ;നിയമം പ്രാബല്യത്തില്‍

രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജിമെയില്‍, യാഹൂ മെയില്‍ ഉപയോഗം വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിലപ്പെട്ട രേഖകള്‍ ഗൂഗിള്‍, യാഹൂ കമ്പനികളുടെ മെയില്‍ സേവനങ്ങള്‍ വഴി ചോര്‍ത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണിത്. രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ജിമെയില്‍, യാഹൂ വഴി കൈമാറ്റം ചെയ്യുന്നത് അപകടകരമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇ-മെയില്‍ ഉപയോഗം സംബന്ധിച്ച് പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. രണ്ട് മാസത്തിനകം ഇത് നടപ്പില്‍ വരുമെന്നാണ് അറിയുന്നത്

Continue reading ജിമെയില്‍, യാഹൂമെയില്‍ ഉപയോഗം സര്‍ക്കാര്‍ വിലക്കിയേക്കും

  സ്മാര്‍ട്ട്‌ഫോണിലെയും ടാബ്‌ലറ്റിലെയും ക്യാമറ അത്ര പോരെന്ന് പരാതിയുള്ള വ്യക്തിയാണോ നിങ്ങള്‍ . എങ്കില്‍ നിങ്ങളുടെ പരാതിക്ക് പരിഹാരമാകാന്‍ സോണി പുതിയൊരു ഉപകരണം അവതരിപ്പിക്കുന്നു. മൊബൈല്‍ ഉപകരണങ്ങള്‍ക്കായുള്ള സോണിയുടെ ക്യാമറ ആക്‌സസറിയാണത്. മൊബൈലിലോ ടാബ്‌ലറ്റിലോ അനായാസം ഘടിപ്പിച്ച്, മൊബൈലിലെ ലെന്‍സുപയോഗിച്ചെന്ന വിധം ഫോട്ടോയെടുക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ ഉപകരണം. ‘സോണി ആല്‍ഫ’ സൈറ്റ് പറയുന്നത് പ്രകാരമാണെങ്കില്‍ ‘സ്മാര്‍ട്ട് ഷോട്ട്’ ( smart shot ) എന്നാണ് പുതിയ ഉപകരണത്തിന്റെ പേര്. സ്മാര്‍ട്ട്‌ഫോണിലെ ‘സ്മാര്‍ട്ടും’, സോണിയുടെ സൈബര്‍ ഷോട്ട് ക്യാമറയിലെ ‘ഷോട്ടും’ …

Continue reading മൊബൈല്‍ ക്യാമറയുടെ കരുത്ത് കൂട്ടാന്‍ സോണിയുടെ ‘സ്മാര്‍ട്ട് ഷോട്ട്’

മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ…’ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ച കാലംതൊട്ട് നമ്മളെല്ലാം പതിച്ചുനല്‍കിയ വിശ്വാസമാണത്. മാറിക്കൊണ്ടിരിക്കുന്ന വിപണിയില്‍ ഈ വിശ്വാസം നിലനിര്‍ത്താനും മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും നോക്കിയയ്ക്ക് സാധിച്ചില്ല. കഴിഞ്ഞ കുറച്ച് കാലമായി അതിന്റെ ഫലം അവര്‍ അനുഭവിച്ചുവരികയാണ്. ഇന്ത്യയിലെ നമ്പര്‍ വണ്‍ മൊബൈല്‍ ഫോണ്‍ കമ്പനിയെന്ന സ്ഥാനം ഒരു ദശകത്തോളം നിലനിര്‍ത്തിയിരുന്ന നോക്കിയ ഇപ്പോള്‍ രണ്ടാം സ്ഥാനക്കാരായി. 2012-13 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കൊറിയന്‍ കമ്പനിയായ സാംസങ് നോക്കിയയെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ടെക്‌നോളജി …

Continue reading സാംസങ് മുന്നോട്ട്, നോക്കിയ പിന്നോട്ട്

ബെര്‍ലിനില്‍ ഈയാഴ്ച നടക്കുന്ന ഐ.എഫ്.എ. ടെക്‌നോളജി കണ്‍വെന്‍ഷനില്‍ സാംസങ് അവതരിപ്പിക്കുമെന്ന് കരുതുന്ന ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ചിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഐവാച്ച് ( iWatch ) എന്ന പേരിലൊരു സ്മാര്‍ട്ട് വാച്ച് ആപ്പിളിന്റെ ആവനാഴിയില്‍ ഒരുങ്ങുന്നു എന്ന വര്‍ത്തകള്‍ക്കിടെയാണ്, ആപ്പിളിനെ കടത്തിവെട്ടി സാംസങ് രംഗത്തെത്തുന്നത്. സ്മാര്‍ട്ട് വാച്ച് പോലെ ശരീരത്തില്‍ ധരിക്കാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ രംഗത്താകും വരുംവര്‍ഷങ്ങളില്‍ കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുകയെന്ന് വിലയിരുത്തപ്പെടുന്നു. ബുധനാഴ്ച നടക്കുന്ന ഐ.എഫ്.എ.കണ്‍വെന്‍ഷനില്‍ ഗാലക്‌സി ഗിയര്‍ ( Galaxy Gear …

Continue reading ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട്‌വാച്ചിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍

  ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും ഇനിമുതല്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്ന് ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എല്ലാ കമ്പനികളുടെയും ഫോണുകള്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് രേഖപ്പെടുത്തണം. പുതിയ നിയമപ്രകാരം മൊബൈല്‍ ഫോണ്‍ പുറന്തള്ളുന്ന റേഡിയേഷന്റെ അളവ് 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടുള്ളതല്ല എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ …

Continue reading മൊബൈല്‍ ഫോണുകളില്‍ റേഡിയേഷന്‍ മുന്നറിയിപ്പ് ;നിയമം പ്രാബല്യത്തില്‍

  സുരക്ഷയുടെയും മറ്റും പേരില്‍ മൊബൈല്‍ ഫോണുകളെ പിന്തുടര്‍ന്ന് സ്വകാര്യതയില്‍ നുഴഞ്ഞുകയറുന്നത് ചെറുക്കാന്‍ ഒരുപകരണം അണിയറയില്‍ ഒരുങ്ങുന്നു. മൊബൈല്‍ കവറായി പ്രവര്‍ത്തിക്കുന്ന ‘ഓഫ് പോക്കറ്റ്’ ( OFF Pocket ) എന്ന ഉപകരണം, റേഡിയോ സിഗ്നലുകള്‍ തടഞ്ഞ് ഫോണുകളെ ട്രാക്കിങില്‍നിന്ന് രക്ഷിക്കും. യു.എസ്. ഡിസൈനറായ ആദം ഹാര്‍വിയാണ് ‘ഓഫ് പോക്കറ്റ്’ പദ്ധതിക്ക് പിന്നില്‍ . ‘കിക്ക്സ്റ്റാര്‍ട്ടര്‍ ‘ എന്ന ക്രൗഡ്ഫണ്ടിങ് സൈറ്റില്‍ ഈ പ്രോജക്ട് സമര്‍പ്പിച്ചിരിക്കുകയാണ് ഹാര്‍വി. കാഴ്ച്ചയില്‍ മൊബൈല്‍ കവര്‍ പോലെ തോന്നുന്ന ഈ ഉപകരണം, ഒരു വൈദ്യുതകാന്തിക മറയായി …

Continue reading ഓഫ് പോക്കറ്റ്’ – സ്വകാര്യത കാക്കാന്‍ ഒരു ഫോണ്‍ കവര്‍