October 2012

You are browsing the site archives for October 2012.

Specifications of Netgear DGNB1100 Wireless-N 150 Modem Router and USB Adapter Kit   GENERAL Type: Wireless with Modem Installation Features: Push N Connect Model: DGNB1100 Part Number: DGNB1100 In The Box: Wireless-N 150 Modem Router, Netgear WNA1100 USB Adapter LED Indicator: Yes Brand: Netgear SYSTEM REQUIREMENTS Operating System: Windows 2000 and Above, Mac OS SUPPORTED …

Continue reading Netgear DGNB1100 Wireless-N 150 Modem Router and USB Adapter Kit

  ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനായി തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിക്കുന്ന ഫെയ്‌സ്ബുക്ക്, 2013 മധ്യത്തോടെ ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ആയിരുന്നുവത്രേ ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശം. എന്നാല്‍, എച്ച്.ടി.സിക്ക് മറ്റ് ഉത്പന്നങ്ങള്‍ക്കുകൂടി സമയം കണ്ടെത്തേണ്ടി വന്നതിനാല്‍ അത് നീട്ടുകയായിരുന്നുവെന്ന്, ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്‌ഫോണിനായി പരിഷ്‌ക്കരിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റവും (ഒ.എസ്) ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നുണ്ടത്രേ. മാത്രമല്ല, ഫെയ്‌സ്ബുക്കിന്റെ …

Continue reading ഫെയ്‌സ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ വരുന്നതായി റിപ്പോര്‍ട്ട്‌

  നോക്കിയ ആശ 308 -ഡ്യുവല്‍ സിം ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം തുടങ്ങുംമുമ്പു വരെ മൊബൈല്‍ ഫോണെന്നാല്‍ നോക്കിയ ആയിരുന്നു ഇന്ത്യക്കാര്‍ക്ക്. എല്ലാവരുടെയും കീശയില്‍ നോക്കിയ മാത്രമുള്ള ഒരു കാലം. ഇടയ്‌ക്കൊക്കെ ആരുടെയെങ്കിലും കൈയില്‍ മോട്ടറോളയേ എറിക്‌സണോ അല്‍ക്കാടെല്ലോ കണ്ടാലായി. സാംസങ് അന്നു ടി.വി.യും കമ്പ്യൂട്ടര്‍ മോണിറ്ററും വാഷിങ്‌മെഷീനുമൊക്കെ മാത്രം വില്‍ക്കുന്ന കമ്പനിയായിരുന്നു. ആന്‍ഡ്രോയിഡ്, ആപ്‌സ്, കണക്ടിവിറ്റി എന്നീ വാക്കുകളൊന്നും അന്നാരും കേട്ടുതുടങ്ങിയിരുന്നില്ല. ‘കാലം മാറി, കാലിത്തീറ്റയും’ എന്ന പരസ്യവാചകം പോലെ ലോകം മാറിയതും മൊബൈല്‍ഫോണ്‍ മാറിയതും …

Continue reading ആശ സമ്മാനിച്ച് നോക്കിയ

ടാബ്‌ലറ്റ് കമ്പ്യൂട്ടറും സ്മാര്‍ട്‌ഫോണും കൂടിച്ചേരുന്ന സങ്കര ഗാഡ്റ്റിനെയാണ് ഫാബ്‌ലറ്റ് എന്ന് ചെല്ലപ്പേരിട്ടുവിളിക്കുന്നത്. സ്‌ക്രീന്‍ വലിപ്പം അഞ്ചിഞ്ചിനും ഏഴിഞ്ചിനുമിടയ്ക്കാണെങ്കില്‍ അതിനെ ഫാബ്‌ലറ്റിന്റെ ഗണത്തില്‍ പെടുത്താം. 2010 – ല്‍ ഡെല്‍ പുറത്തിറക്കിയ സ്ട്രീക്ക് ആണ് ലോകത്തെ ആദ്യ ഫാബ്‌ലറ്റ്. പിന്നീട് സാംസങ് ഗാലക്‌സി നോട്ട്, എച്ച്.ടി.സി. ജെ. ബട്ടര്‍ഫ്ലൈ, എല്‍.ജി. ഒപ്ടിമസ് വു എന്നിങ്ങനെ ഒട്ടേറെ ഫാബ്ലറ്റ് മോഡലുകള്‍ വിപണിയിലെത്തി. ഇതില്‍ സാംസങ് ഗാലക്‌സി നോട്ട് ആണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. വിപണിയിലെത്തി ഒരു വര്‍ഷം തികയുന്നതിനുമുമ്പേ …

Continue reading എല്‍.ജി.യുടെ ഒപ്ടിമസ് വു ഫാബ്‌ലറ്റ് ഇന്ത്യയിലും

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 ന്റെ മൊബൈല്‍ പതിപ്പ് നല്‍കുന്ന ബ്രൗസിങ് കരുത്ത്; അനായാസം വീഡിയോചാറ്റിങ് നടത്താന്‍ സ്‌കൈപ്പിന്റെ സൗകര്യം. മൈക്രോസോഫ്റ്റിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 8 ന്റെ തുറുപ്പുശീട്ടുകള്‍ ഇവയാണ്. പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഒഎസ് ആയ വിന്‍ഡോസ് 8 കഴിഞ്ഞയാഴ്ചയാണ് മൈക്രോസോഫ്റ്റ് വിപണിയിലെത്തിച്ചത്. വിന്‍ഡോസ് 8 മായി ചേര്‍ന്നുപോകുന്ന മൊബൈല്‍ ഒഎസ് ആണ് വിന്‍ഡോസ് ഫോണ്‍ 8. വിന്‍ഡോസ് ഫോണ്‍ 7.5 എന്ന മുന്‍ വേര്‍ഷന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ച മൊബൈല്‍ …

Continue reading ബ്രൗസിങും വീഡിയോചാറ്റിങും തുറുപ്പുശീട്ടാക്കി വിന്‍ഡോസ് ഫോണ്‍ 8

ഡിസ്‌പോസിബിള്‍ യുഗത്തിലാണല്ലോ ഇത്. ഡിസ്‌പോസിബിള്‍ സിറിഞ്ച്, പാത്രങ്ങള്‍ മുതല്‍ ഷര്‍ട്ടും മാത്രമല്ല എന്തും ഡിസ്‌പോസിബിള്‍ ആയി ഉപയോഗിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് ഡിസ്‌പോസിബിള്‍ ഇമെയിലും ആയിക്കൂടാ അല്ലേ. ഈമെയിലിന്റെ കാര്യത്തില്‍ ഈ ആശയം ആവശ്യമോ എന്ന് ചോദിക്കുന്നവരുണ്ടാകാം. വേണ്ടിവരും എന്നുതന്നെയാണ് ചിലര്‍ പറയുന്നത്. കാരണം യഥാര്‍ത്ഥ ഇമെയില്‍ അഡ്രസ് വെളിപ്പെടുത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവും. പലവിധ സ്വകാര്യതകള്‍ കൊണ്ടും വൈറസ് തുടങ്ങിയവയുടെ ഭീഷണികൊണ്ടുമാവാം ഇത്. അത്തരം അവസരത്തില്‍ താത്ക്കാലികമായി ഉപയോഗിക്കാവുന്ന ഒരു ഇമെയില്‍ വിലാസം സഹായകമായേക്കും. …

Continue reading ഡിസ്‌പോസിബിള്‍ ഇമെയിലിന്റെ കാലം

  സൗഹൃദം വൈറസുകള്‍ക്ക് കയറിപ്പറ്റാന്‍ പറ്റിയ വേദിയാണെന്ന് ജി ടോക്കും യാഹുമെസെഞ്ചറും പിന്നീട് ട്വിറ്ററും മറ്റു ചില സൗഹൃദക്കൂട്ടായ്മാ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്) സൈറ്റുകളുമൊക്കെ തെളിയിച്ചതാണ്. ഇത്തരം വൈറസ്/മാല്‍വെയര്‍/വേമുകളുടെ കെണിയില്‍ സ്‌കൈപ്പും അകപ്പെട്ടുവെന്നാണ് കംപ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ബികിസ് ഗ്ലോബല്‍ ടാസ്‌ക് ഫോഴ്‌സ് (bkis.com) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തേ ജി ടോക്ക് കേന്ദ്രീകരിച്ചു പ്രചരിച്ച വൈറസിന്റെ മാരകമായ പുതിയ പതിപ്പാണ് സ്‌കൈപ്പും യാഹുവും വഴി ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളുടെ പേരില്‍ വരുന്ന ശൃംഗാര സംഭാഷണങ്ങള്‍ വഴിയാണ് പുതിയ …

Continue reading സ്‌കൈപ്പ് വഴി മാരക വൈറസ്

അഭ്യൂഹങ്ങള്‍ക്ക് തിങ്കളാഴ്ച വിരാമമാകുമോ, ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം ഇമെയില്‍ സര്‍വീസ് അന്ന് പ്രഖ്യാപിക്കുമോ? സാങ്കേതികരംഗമാകെ ഉറ്റുനോക്കുകയാണ്. ‘പ്രോജക്ട് ടൈറ്റാന്‍’ എന്ന അപരനാമത്തില്‍ ഫെയ്‌സ്ബുക്ക് കമ്പനിയുടെ അകത്തളങ്ങളില്‍ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഫെയ്‌സ്ബുക്ക് മെയിലായി അവതരിപ്പിക്കപ്പെടാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, ഗൂഗിളിന് തലവേദന സൃഷ്ടിക്കാന്‍ പാകത്തില്‍ ശരിക്കുമൊരു ‘ജിമെയില്‍ കില്ലര്‍’ ആയിരിക്കും അതെന്നും, ഫെയ്‌സ്ബുക്ക് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ടെക്‌നോളജി ബ്ലോഗായ ‘ടെക് ക്രഞ്ച്’ റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിളിന്റെ ജിമെയിലിന് രൂപംനല്‍കിയ പോള്‍ ബുച്‌ഹെയ്റ്റ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ …

Continue reading ഗൂഗിള്‍ ജാഗ്രതൈ; വരുന്നു ഫെയ്‌സ്ബുക്ക് മെയില്‍

  ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു. മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക് പണം ആവശ്യപ്പെട്ടിരുന്ന സമയത്താണ് ഒരു ജി.ബി. സംഭരണശേഷി സൗജന്യമായി നല്‍കിക്കൊണ്ട് ജിമെയില്‍ എത്തുന്നത്. ഇമെയില്‍ രംഗത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു ജിമെയിലിന്റെ അവതാരം. 2004 ഏപ്രില്‍ ഒന്നിനാണ് ജിമെയിലിന്റെ …

Continue reading ജിമെയില്‍ നിറയുമ്പോള്‍ സഹായിക്കാന്‍ ഒരു സൈറ്റ്‌

സംശയം തോന്നുന്ന സൈറ്റുകള്‍ സന്ദര്‍ശിച്ച് കുഴപ്പത്തില്‍ ചാടരുത്. കമ്പ്യൂട്ടര്‍ സുരക്ഷ ഉറപ്പാക്കാന്‍ ലഭിക്കാറുള്ള ഉപദേശങ്ങളിലൊന്നാണിത്. ദുഷ്ടപ്രോഗ്രാമുകളില്‍ (മാല്‍വെയറുകള്‍) നിന്നും വൈറസുകളില്‍ നിന്നും രക്ഷപ്പെടാനാണ് കുഴപ്പമുള്ള സൈറ്റുകള്‍ ഒഴിവാക്കാന്‍ പറയാറുള്ളത്. എന്നാല്‍, സൂക്ഷിക്കുക. സൈബര്‍ ക്രിമിനലുകള്‍ കൂടുതല്‍ വിദഗ്ധമായി കാര്യങ്ങള്‍ ചെയ്യാനാരംഭിച്ചിരിക്കുന്നു. സുരക്ഷിതമെന്ന് കരുതുന്ന സൈറ്റുകളെയാണത്രെ ഇപ്പോള്‍ ക്രിമിനലുകള്‍ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ സുരക്ഷാകമ്പനിയായ ‘കാസ്‌പെര്‍സ്‌കി’ (Kaspersky)യാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഒളിപ്പിച്ചു വെച്ച സൈറ്റുകളുടെ സംഖ്യ, മൂവായിരത്തില്‍ ഒന്ന് എന്ന കണക്കിനാണെന്ന് കാസ്‌പെര്‍സ്‌കി …

Continue reading സൈബര്‍ ക്രിമിനലുകള്‍ ‘സ്മാര്‍ട്ടാ’കുന്നു

ഇന്റര്‍നെറ്റില്‍ സൗജന്യമായി ഇത്തിരി സ്ഥലം കിട്ടിയാല്‍ ആരെങ്കിലും വേണ്ടാ എന്നു പറയുമോ? ക്ലൗഡ് കംപ്യൂട്ടിങ്ങില്‍ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആര്‍ജിച്ചെടുത്ത ആമസോണ്‍ ക്ലൗഡിലാണെങ്കിലോ… ഗൂഗിള്‍ ഡോക്‌സ് ഒരു ജിബിയും ഡ്രോപ്‌ബോക്‌സും മറ്റും രണ്ടു ജിബിയും സ്ഥലം തരുമ്പോള്‍ അഞ്ചു ജി ബി സൗജന്യമായി തരുന്നു എന്നതുമാത്രമല്ല ആമസോണ്‍ ക്ലൗഡ് ഡ്രൈവിനെ ഹിറ്റാക്കിയത്. പത്തു ജിബി സൗജന്യമായി നല്‍കുന്ന ഫോര്‍ ഷെയേര്‍ഡിനേക്കാള്‍ എത്രയോ വേഗത്തില്‍ അപ്‌ലോഡിങ്ങും ഡൗണ്‍ലോഡിങ്ങും സാധ്യമാണ് എന്നതാണ് എടുത്തു പറയാവുന്നഗുണം. നിലവില്‍ ആയിരം പാട്ടുകളും രണ്ടായിരം …

Continue reading അഞ്ച് ജിബി വേണോ; ആമസോണ്‍ ക്ലൗഡ് ഡ്രൈവ് തുറക്കൂ

മൈക്രോസോഫ്ടിന്റെ സുരക്ഷാ അപ്‌ഡേറ്റ് എന്ന പേരില്‍ വ്യാജആന്റിവൈറസ് പ്രോഗ്രാം പടരുന്നതായി മുന്നറിയിപ്പ്. ‘സോഫോസ്’ (Sophos) എന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയുടേതാണ് മുന്നറിയിപ്പ്. മൈക്രോസോഫ്ടിന്റെ അപ്‌ഡേറ്റാണെന്ന പേരിലെത്തി കബളിപ്പിച്ച് ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ ദുഷ്ടപ്രോഗ്രാമിനെ കുടിയിരുത്തുകയാണ് ഈ വ്യാജ ആന്റിവൈറസ് ചെയ്യുക. അതുകഴിഞ്ഞാല്‍, മൈക്രോസോഫ്ട് അപ്‌ഡേറ്റ് പേജിന്റെ ശരിക്കുള്ള പകര്‍പ്പാണ് യൂസര്‍ കാണുക. പക്ഷേ, ഒരു വ്യത്യാസം മാത്രം. മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴിയേ നടക്കൂ. ഈ വ്യാജന്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോക്‌സില്‍ മാത്രവും! വളരെ വിദഗ്ധമായ ആക്രമണമാണ് ഈ …

Continue reading സൂക്ഷിക്കുക, മൈക്രോസോഫ്ടിന്റെ പേരില്‍ വ്യാജ ആന്റിവൈറസ്‌

ഡോട്ട് കോമിന്റെ കാലം അവസാനിച്ചു, ‘ഡോട്ട് കഴിഞ്ഞ് എന്തും’ ആകാവുന്ന കാലത്തിലേക്ക് ഇന്റര്‍നെറ്റ് ചുവടുവെയ്ക്കുന്നു. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇനി ഏത്‘വാലറ്റം’ (suffix) വെച്ചും ഡൊമയ്ന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങളുടെ നിയന്ത്രണം കൈയാളുന്ന അന്താരാഷ്ട്ര സംഘടനയാണ് ചരിത്രപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. ‘ഐകാന്‍’ (ICANN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘കോര്‍പ്പറേഷന്‍ ഫോര്‍ ആസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്’ ആണ് ഈ തീരുമാനം സിങ്കപ്പൂരില്‍ കൈക്കൊണ്ടത്. ഇന്റര്‍നെറ്റ് വിലാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സംവിധാനം ഇതുവഴി സാധ്യമാകുമെന്ന് ഐകാന്‍ അധികൃതര്‍ പറഞ്ഞു. 1980 കളില്‍ …

Continue reading ഡോട്ട്‌കോം യുഗത്തിന് അന്ത്യം : ഇന്റര്‍നെറ്റില്‍ ഇനി ഇഷ്ടവിലാസം

ഓണ്‍ലൈന്‍ ബന്ധമുള്ളവര്‍ക്കിടയില്‍ ഈമെയില്‍ വഴി ഏറ്റവും കുറച്ച് ആശയവിനിമയം നടക്കുന്നത് സൗദി അറേബ്യയിലാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. തൊട്ടടുത്ത സ്ഥാനം ഇന്ത്യയ്ക്കാണ്, അതുകഴിഞ്ഞാല്‍ ജപ്പാനും. മറ്റ് രാജ്യങ്ങളിലെല്ലാം പത്തില്‍ ഏട്ടോ ഒന്‍പതോ പേര്‍ വീതം ഈമെയില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഈമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയുടെ ഉപയോഗത്തെക്കുറിച്ച് നടത്തിയ ‘ഇപ്‌സോസ്/റോയിട്ടേഴ്‌സ് സര്‍വ്വെ’യിലാണ് ഇക്കാര്യം പറയുന്നത്. ഓണ്‍ലൈന്‍ ബന്ധമുള്ള സൗദിക്കാരില്‍ 46 ശതമാനം മാത്രമാണ് ഈമെയില്‍ വഴി ആശയവിനിമയം നടത്തുന്നതെന്ന് സര്‍വ്വെ പറയുന്നു. ആഗോളതലത്തില്‍ ഏറ്റവും കുറവാണിത്. തൊട്ടടുത്ത സ്ഥാനത്തുള്ള …

Continue reading ഈമെയില്‍ ഉപയോഗം ഏറ്റവും കുറവ് സൗദിയില്‍, തൊട്ടടുത്ത് ഇന്ത്യ

ഇന്ത്യയില്‍ തുറന്നുനോക്കുന്ന മുഴുവന്‍ ഈമെയിലുകളും ഇന്ത്യന്‍ സെര്‍വറുകളിലൂടെ വഴിതിരിച്ചുവിടാന്‍, സേവനദാതാക്കളായ യാഹൂവിനോടും ഗൂഗിളിനോടും മറ്റ് കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത മെയില്‍ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാക്കാനാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഈമെയില്‍ അക്കൗണ്ടുകള്‍ രാജ്യത്തിനകത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമെന്ന് കണ്ടാല്‍ അവ നിരീക്ഷിക്കാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് പുതിയ നീക്കം. അടുത്തയിടെ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ.സിങിന്റെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല …

Continue reading ഇന്ത്യന്‍ സെര്‍വറുകള്‍ ഉപയോഗിക്കാന്‍ യാഹൂവിനോടും ഗൂഗിളിനോടും ആവശ്യപ്പെടും

ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് നിരോധനം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം എന്നാണ് അറിയുന്നത്. ഇതനുസരിച്ച് ഭൂരിഭാഗം ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇത്തരം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുതുടങ്ങിയിട്ടുണ്ട്. സോഫ്റ്റ്‌വെയറുകള്‍, പാട്ടുകള്‍, സിനിമ തുടങ്ങിയവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഈ നടപടി. വ്യാഴാഴ്ച കാലത്ത് മുതല്‍ ഇത്തരം ഷെയറിങ് വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഈ സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ് എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിയുന്നത്. എന്നാല്‍, ഇത്തരമൊരു നടപടി സംബന്ധിച്ച് ടെലികോം …

Continue reading ഫയല്‍ ഷെയറിങ് വെബ്‌സൈറ്റുകള്‍ക്ക് നിരോധനം!

ഇക്കാലമത്രയും സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ആ വകുപ്പിന്റെ, സ്ഥാപനത്തിന്റെ ഒരു ‘സൗജന്യം ‘ അല്ലെങ്കില്‍ ‘വിശിഷ്ടനേട്ടം’ എന്ന നിലയിലാണ് കരുതപ്പെട്ടിരുന്നതെങ്കില്‍ ഇനി ഇത്തരം സേവനങ്ങള്‍ നിര്‍ബന്ധമായും ഓണ്‍ലൈനാക്കണം എന്ന നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കാന്‍ പോകുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ഇലക്‌ട്രോണിക് സര്‍വീസ് ഡെലിവറി ബില്‍ 2011 നിയമമാവുന്നതോടെ വിവരാവകാശ നിയമം പോലെ കരുത്താര്‍ന്ന ഒരു സംവിധാനമായി ഇത് മാറും. ഭരണപ്രക്രിയയില്‍ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഇഗവേണന്‍സ് തൊണ്ണൂറുകളുടെ പകുതി മുതല്‍ …

Continue reading ഓണ്‍ലൈന്‍ സേവനലഭ്യത അവകാശമാവുന്നു

  സുഹൃത്തേ, ഞാന്‍ യാത്രയ്ക്കിടെ —- സ്ഥലത്ത് വെച്ച് പോക്കറ്റടിക്കപ്പെട്ടു. മടങ്ങാന്‍ എന്റെ കയ്യില്‍ പണമില്ല. ദയവായി താങ്കള്‍ എന്റെ —- അക്കൗണ്ടിലേക്ക് —-പണം അയച്ചുതരിക. നാട്ടിലെത്തുമ്പോള്‍ മടക്കി നല്‍കാം. അടുത്ത സുഹൃത്തിന്റെ ഈമെയില്‍ ഐഡിയില്‍ നിന്ന് ഇത്തരമൊരു സന്ദേശം വന്നാല്‍ സാധാരണ എന്താണ് ചെയ്യുക. അധിക പേരും ഉടനെ പണം അയച്ച് കൊടുക്കും. പ്രതിസന്ധിയില്‍ സുഹൃത്തിന് തുണയായല്ലോ എന്ന സംതൃപ്തിയില്‍ സന്തോഷിക്കും. അപൂര്‍വം ചിലര്‍ പണം അയക്കുംമുമ്പ് സുഹൃത്തിനെ വിളിക്കും. അപ്പോഴായിരിക്കും അങ്ങിനെ ഒരു സംഭവം …

Continue reading ഈമെയില്‍ ഹാക്കിങ് തടയാന്‍ ‘ടുഫാക്ടര്‍ സംവിധാനം’

ഗൂഗിളും ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ ലോകത്ത് കീരിയും പാമ്പുമായിരിക്കാം. എന്നാല്‍, ഈമെയില്‍ കെണിയായ ‘ഫിഷിങ്’ ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് സഹകരിക്കാതെ വയ്യ. ഈമെയില്‍ സുരക്ഷയ്ക്കായുള്ള പുതിയ വെബ്ബ് കൂട്ടായ്മ ഇതിന് തെളിവാകുകയാണ്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യാഹൂ, മൈക്രോസോഫ്ട്, എ.ഒ.എല്‍ എന്നിങ്ങനെ ഈമെയിലും ഓണ്‍ലൈന്‍ സന്ദേശസര്‍വീസുകളും നല്‍കുന്ന 15 കമ്പനികള്‍ ചേര്‍ന്നാണ്, ഫിഷിങ് എന്ന വിപത്തിനെതിരെ പുതിയ വെബ്ബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. DMARC.org എന്ന പേരിലുള്ള പുതിയ കൂട്ടായ്മ ഈമെയില്‍ സുരക്ഷ വര്‍ധിപ്പിക്കും. ‘ചൂണ്ടയിടീല്‍’ എന്നതിന്റെ ഇംഗ്ലീഷ് വാക്കിനെ അനുസ്മരിപ്പിക്കുന്ന പദമാണ് ‘ഫിഷിങ്’ …

Continue reading ഈമെയില്‍ സുരക്ഷ: ഗൂഗിളും ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു

  2012 ജൂണ്‍ ആറ്. ആഗോള ഇന്റര്‍നെറ്റ് ചരിത്രത്തിലെ അതീവനിര്‍ണായകമായ ദിനമായിരുന്നു കടന്നുപോയത്. നമ്മളുപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ നമ്മള്‍ പോലുമറിയാതെ പ്രധാനപ്പെട്ടൊരു മാറ്റം സംഭവിച്ച ദിവസം. ജൂണ്‍ ആറിന് ബുധനാഴ്ച ലോകം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ ആറിലേക്ക് (ഐ.പി.വി.6) സ്ഥാനക്കയറ്റം നേടി. ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോടി ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള അതിബൃഹത്തായൊരു നെറ്റ്‌വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി.വി.6. ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന രാജ്യാന്തരസംഘടനയായ ഇന്റര്‍നെറ്റ് സൊസൈറ്റി, ഐ.പി. അഡ്രസുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് …

Continue reading ഐ.പി. അഡ്രസ് ഇനി ഇഷ്ടംപോലെ

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ (ഐ.ഇ) ഇതുവരെ അറിയാത്ത ഒരു പിഴവ് കണ്ടെത്തിയതായും, ലോകമാകെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളില്‍ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്നും മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അതിനാല്‍ ആ ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഒരു സുരക്ഷാ സോഫ്ട്‌വേര്‍ അടിയന്തരമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചു. ഐ.ഇ.ബ്രൗസര്‍ ഉപയോഗിച്ച് ദുഷ്ടപ്രോഗ്രാമുള്ള വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍, ബ്രൗസറിലെ പിഴവ് മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ക്ക് കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. ബ്രൗസറിലെ പിഴവ് പൂര്‍ണമായി മാറ്റാന്‍ സമയമെടുക്കുമെന്നും, അതിനാല്‍ ഇടക്കാല മുന്‍കരുതലെന്ന നിലയ്ക്ക് ഒരു സുരക്ഷാ സോഫ്ട്‌വേര്‍ ഇന്‍സ്റ്റോള്‍ ചെയ്യാനുമാണ് …

Continue reading ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ സുരക്ഷാ പിഴവ്; വൈറസ്ബാധ സൂക്ഷിക്കുക

ആമയും മുയലും ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോററും ചേര്‍ത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഒരു തമാശ ചിത്രം പാറിനടക്കുന്നുണ്ട്. ആമയും മുയലും പന്തയം വെച്ചതും അഹങ്കാരം മൂത്ത് മുയല്‍ ഉറങ്ങിപ്പോയതും ആമ ജയിച്ചതുമാണ് കഥാസന്ദര്‍ഭം. അതിനിടയില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പ്രതിഷ്ഠിച്ച സരസന്റെ ബുദ്ധിക്ക് ഹാറ്റ്‌സ് ഓഫ്. ഇനി കഥ വിട്ട് കാര്യത്തിലേക്ക് വരാം. ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഐ.ഇ. എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ അവസ്ഥ പലപ്പോഴും ‘അയ്യേ’ എന്നാണെന്ന് നമുക്കൊക്കെ അറിയാം. ആ ‘അയ്യേ’ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ …

Continue reading IE യെ അയ്യേന്ന് വിളിക്കരുത്

കമ്പ്യൂട്ടറുകളുടെയും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും അടിസ്ഥാനഘടകമായ ചിപ്പുകളില്‍ സിലിക്കണിനു പകരം കാര്‍ബണിന്റെ നാനോ ട്യൂബുകള്‍ ഉപയോഗിക്കുന്നത് യാഥാര്‍ഥ്യമാവാന്‍ വഴിയൊരുങ്ങി. നാനോ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന കുഞ്ഞു കാര്‍ബണ്‍കുഴലുകള്‍കൊണ്ടുള്ള മൈക്രോ പ്രോസസര്‍ നിര്‍മാണത്തില്‍ വന്‍പുരോഗതി കൈവരിച്ചതായി വിവരസാങ്കേതികവിദ്യാ വ്യവസായരംഗത്തെ ഭീമന്‍മാരായ ഐ.ബി.എമ്മിലെ ശാസ്ത്രജ്ഞരാണ് അറിയിച്ചത്. സിലിക്കണ്‍ എന്ന അര്‍ധചാലകം ഉപയോഗിച്ച് നിര്‍മിക്കുന്ന ട്രാന്‍സിസ്റ്ററുകളാണ് ഇലക്‌ട്രോണിക്‌സ് എന്ന ശാസ്ത്രശാഖയ്ക്കുതന്നെ തുടക്കമിട്ടത്. ട്രാന്‍സിസ്റ്ററുകള്‍ പിന്നീട് വീണ്ടും ചെറുതായി ചിപ്പുകളും മൈക്രോ പ്രോസസറുകളുമായതോടെയാണ് വിവരസാങ്കേതിക വിദ്യ പടര്‍ന്നുപന്തലിച്ചത്. എങ്കിലും സിലിക്കണ്‍ കൊണ്ടുണ്ടാക്കുന്ന ചിപ്പ് …

Continue reading ചിപ്പുകളില്‍ സിലിക്കണിന് പകരം കാര്‍ബണ്‍ നാനോട്യൂബ്

മൈക്രോസോഫ്ട് അതിന്റെ സ്വന്തം ടാബ്‌ലറ്റായ ‘സര്‍ഫേസ്’ പുറത്തിറക്കിയത്കഴിഞ്ഞയാഴ്ചയാണ്. അതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിളിന്റെ ഐപാഡ് മിനി അവതരിപ്പിക്കപ്പെട്ടത്. അവയ്ക്ക് പിന്നാലെയാണ്, ഗൂഗിളിന്റെ പരിഷ്‌ക്കരിച്ച നെക്‌സസ് 10 ടാബ്‌ലറ്റ് എത്തുന്നത്. സാംസങുമായി സഹകരിച്ച് നിര്‍മിക്കുന്ന നെക്‌സസ് 10 ല്‍ ലോകത്തെ ‘ഏറ്റവും ഉയര്‍ന്ന റിസല്യൂഷനിലുള്ള ഡിസ്‌പ്ലെ’യാണുള്ളതെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇഞ്ചൊന്നിന് 300 പിക്‌സല്‍സ് ആണ് (300ppi) നെക്‌സസ് 10 ന്റെ റിസല്യൂഷന്‍. ഐപാഡിലേത് 264ppi ‘റെറ്റീന ഡിസ്‌പ്ലെ’യാണ്. ഗൂഗിളിന്റെ പുതിയ ‘പ്ലേ മ്യൂസിക് സര്‍വീസ്’ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യ ഉപകരണമായിരിക്കും നവംബറില്‍ 13 ന് …

Continue reading നെക്‌സസ് 10 ടാബ്‌ലറ്റ്

  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരത്തിന് മാറ്റുകൂട്ടാന്‍ ഗൂഗിളിന്റെ നെക്‌സസ് 4 എത്തി. 4.7 ഏഴിഞ്ച് ഡിസ്‌പ്ലെയോട് കൂടിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ എല്‍.ജി.യാണ് നിര്‍മിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 നോടും, സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 3 യോടും നേരിട്ട് മത്സരിക്കാനാണ് നെക്‌സസ് 4 എത്തുന്നത്. മാത്രമല്ല, ടാബ്‌ലറ്റ് കമ്പ്യൂട്ടറായ നെക്‌സസ് 7 ന്റെ വലിപ്പംകൂടിയ പതിപ്പും ഗൂഗിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ ഐപാഡ് മിനി അവതരിപ്പിച്ചതിന് പിന്നാലെയാണ്, വലിപ്പമേറിയ ടാബ്‌ലറ്റായ നെക്‌സസ് 10 ഗൂഗിള്‍ രംഗത്തെത്തിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. അമേരിക്കയില്‍ …

Continue reading നെക്‌സസ് 4 സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍

Since long time I am listening to malayalam radio stations online, mainly because I am not living in Kerala now and this is the only and convenient wat to listen. Previously only few stations like RadioDumDum, RadioJoyAlukkas etc were there. But now the list of malayalm online radio stations has increased from a few to more than a dozen. …

Continue reading Malayalam online internet radio player

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഷോപ്പിംഗ്‌ മാള്‍ ആണ് എനജിപായ്. ഇതു ഉപയോഗിച്ച് നമുക്ക് മൊബൈല്‍ ചാര്‍ജ് ചെയ്യാം, റെയില്‍വേ അല്ലെങ്കില്‍ ഫ്ലൈറ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം. മൊബൈല്‍ പോസ്റ്റ്‌ പൈഡ് ബില്‍ അടക്കാം. ഡി.ടി.എച്  ചാര്‍ജ് ചെയ്യാം, സോഫ്റ്റ്‌വെയര്‍ വാങ്ങാം, ഗ്രീടിംഗ് കാര്‍ഡ്‌ അയയ്ക്കാം. ഈ സോഫ്റ്റ്‌വെയര്‍ മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Continue reading മൊബൈല്‍ ഷോപ്പിംഗ്‌ മാള്‍

ടോറന്റുകളെക്കുറിച്ച് കേട്ടീട്ടീല്ലാത്തവര്‍ കുറവായിരിക്കും. സിനിമകള്‍, സോഫ്റ്റ് വെയറുകള്‍, പാട്ടുകള്‍, വീഡിയൊ സോങുകള്‍, ഇബുക്കുകള്‍, തുടങ്ങി എല്ലാതരത്തിലുമുള്ള ഫയലുകളും ഇന്റര്‍നെറ്റിലുടെ കൈമാറാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റുകള്‍ എന്നറിയപ്പെടുന്നതു. .torrent എന്ന എക്സ്റ്റന്‍ഷുകളില്‍ ഉള്ളവയാണ് ടോറന്റ് ഫയലുകള്‍. ഒരു ടോറന്റ് ക്ലയന്റ് ഉപയോഗിച്ച് അധികം ചെലവില്ലാതെ തന്നെ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതു സാധ്യമാക്കുന്നു. പരസ്പരം ഫയലുകള്‍ കൈമാറിയാണ് ടോറന്റുകള്‍ വഴി ഫയല്‍ കൈമാറ്റം സാധ്യമാകുന്നതു. ബിറ്റ് ടോറന്റ് എന്ന ഓപ്പണ്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് ടോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രോഗ്രാമര്‍ ആയ ബ്രാം കോഹനാണു 2001 …

Continue reading ടോര്രെന്റ്റ് ഫയല്‍ ഷെയറിംഗ് സോഫ്റ്റ്‌വെയര്‍

നെറ്റ്‌വർക്കുകളുമായി കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകളെ അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്നും അവയിൽ നിന്ന് വിവരങ്ങൾ മോഷ്ടിക്കുന്നതിൽ നിന്നും കമ്പ്യൂട്ടറിലേക്കുള്ള സർവീസുകൾ തടയുന്നതിൽ നിന്നും രക്ഷിക്കുന്നതിനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളൊ ഹാർഡ് വെയറുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകളൊ ആണ് ഫയർ വാളുകൾ (Firewall)  എന്നറിയപ്പെടുന്നത്. നെറ്റ്‌വർക്കിലേക്കുള്ള ഡാറ്റായുടെ ഒഴുക്കിനെ ചില നിയമങ്ങൾക്ക് വിധേയമായി പരിശോധിക്കുകയാണ് ഫയർ വാളുകൾ ചെയ്യുന്നത്. ഡാറ്റ പാക്കറ്റുകൾ ഫയർ വാളുകളിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടങ്കിൽ മാത്രം ഇവയെ നെറ്റ്‌വർക്കിലേക്കൊ കമ്പ്യൂട്ടറുകളിലേക്കൊ കടത്തി വിടുന്നു. ഫയർ‌വാളുകൾ കമ്പ്യൂട്ടറിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ …

Continue reading ഫയര്‍വാള്‍

ഒരു ഓപറേറ്റിങ്ങ് സിസ്റ്റത്തില്‍ ഫയലുകള്‍ , ഡയറക്റ്ററികള്‍ എന്നിവ  ഏതുരീതിയില്‍ എവിടെയൊക്കെ ചിട്ടപ്പെടുത്തി വെക്കണം എന്നു നിര്‍വചിക്കുന്ന സംവിധാനത്തിനാണ്   ഫയല്‍ സിസ്റ്റം ലേ ഔട്ട്  എന്നു പറയുന്നത്.   ഇതിനു ആ കംപ്യൂട്ടറിലെ ഹാര്‍ഡ്  ഡിസ്ക്  പാര്‍ട്ടീഷ്യനുകളുമായി ബന്ധമുണ്ടായിരിക്കും.  ഓരോ ഓപറേറ്റിങ്ങ്  സിസ്റ്റങ്ങള്‍ക്കും അവയുടേതായ ഫയല്‍ സിസ്റ്റം ലേ ഔട്ട്  കാണും.   യുനിക്സ് / ലിനക്സ്  അടിസ്ഥാനമായുള്ള ഓപറേറ്റിങ്ങ്  സിസ്റ്റങ്ങളില്‍  ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും അടിസ്ഥാനപരമായി  ഏതാണ്ട് ഒരേ രീതിയിലുള്ള  ലേ ഔട്ട് ആണ് കാണാറുള്ളത്.  ഈ ലേ ഔട്ടിനെ …

Continue reading ലിനക്സ് ഫയല്‍ സിസ്റ്റം ലേ ഔട്ട്

വീട്ടുകാരുമൊത്ത് അവധിക്കാലം ആഘോഷിക്കുവാൻ പുറത്ത് പോവുകയാണോ?. നമ്മളില്ലാത്ത സമയത്ത് അവിടെ എന്തെല്ലാം നടക്കുന്നു എന്നതിനെ കുറിച്ച് വേവലാതിയിലാണോ . ഈ പ്രശ്നത്തിന്  ഇന്ന് വിപണിയിൽ ഒട്ടനവധി സൊല്യൂഷനുകൾ ലഭ്യമാണ്. ഒരു വീഡിയോ സർവൈലൻസ് സംവിധാനം ഇൻസ്റ്റാൾ ചെയ്താൽ ഈപ്പറഞ്ഞ കാര്യം സാധിച്ചെടുക്കാം. എന്നാൽ അതിനായി എത്ര മുതൽ മുടക്കു വേണ്ടി വരും ?, സാധാരണക്കാർക്ക് എന്തായാലും പ്രാപ്യമായ ഒന്നല്ല അത് എന്നു തന്നെയാണ് എന്റെ വിശ്വാസം.എന്നാൽ ഇപ്പോൾ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഒരു വെബ്കാമറയുമുണ്ടെങ്കിൽ ചെറിയ രീതിയിലുള്ള …

Continue reading സൌജന്യ ഓണ്‍ലൈന്‍ ഹോം സർവൈലൻസ് സിസ്റ്റം

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടറിലെ പ്രവർത്തികൾ രേഖപ്പെടുത്തുന്നതിനായി അവയിൽ ഉപയോഗിക്കുന്ന സങ്കേതമാണു ഇവന്റ് വ്യൂവർ എന്നറിയപ്പെടുന്നത്. വിൻഡോസ് എൻ റ്റിയോടൊപ്പമായിരുന്നു ഇവന്റ് വ്യുവറുകൾ ആദ്യമായി മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്. വിൻഡോസ് വിസ്സയിൽ ഇവന്റ് വ്യൂവർ അറിയപ്പെടുന്നത് വിൻഡോസ് ഇവന്റ് ലോഗ് എന്നാണ്.സോഫ്റ്റ്‌വെയറുകളിലും ഹാർഡ് വെയറുകളിലുമുണ്ടാകുന്ന പ്രശ്നങ്ങളും അവയിലെ സെക്യൂരിറ്റി പ്രശ്നങ്ങളുമെല്ലാം ഇവന്റ് വ്യൂവറിൽ രേഖപ്പെടുത്തി വെക്കുന്നു. ഇവന്റ് വ്യൂവറിൽ രേഖപ്പെടുതിയിരിക്കുന്ന ഇവന്റ് ഐഡികൾ ഉപയോഗിച്ച് ഒരു ലോക്കൽ കമ്പ്യൂട്ടറിലൊ റിമോട്ട് കമ്പ്യൂട്ടറീലൊ ഉള്ള ഇവന്റുകളെ നിരീക്ഷിക്കുവാനും …

Continue reading വിന്‍ഡോസ്‌ ഈവന്റ് വ്യൂവര്‍

ബ്രൌസറുകളൂടെ ചരിത്രം ബ്രൌസർ യുദ്ധങ്ങളുടേതു കൂടിയാണ്. ബ്രൌസർ നിർമ്മാതാക്കൾ തമ്മിലുള്ള മത്സരം നാമിന്നു കാണുന്ന രീതിയിലുള്ള മികച്ച ബ്രൌസറുകളുടെ പിറവിക്ക് വഴി തെളിച്ചു. എന്നാൽ ഓരൊ കാലഘട്ടത്തിനനുസരിച്ച് ബ്രൌസർ നിർമ്മാതാക്കൾ തമ്മിൽ നടന്ന ഹിതകരമല്ലാത്ത രീതിയിലുള്ള മത്സരങ്ങൾ പലപ്പോഴും ബ്രൌസറുകളുടെ ഗുണനിലവാരത്തെ ഒരു പരിധി വരെ ബാധിച്ചു. ഉപയോക്താക്കൾക്ക് മറ്റൊരു ബ്രൌസർ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ പോലും നിലവില്ലായിരുന്ന അക്കാലത്ത് പലപ്പോഴും ചില ബ്രൌസർ നിർമ്മാതാക്കൾ  ബ്രൌസർ വിപണിയെ ഒന്നടങ്കം വിഴുങ്ങുന്ന രീതിയിലുള്ള പ്രവരത്തനങ്ങൾക്ക് കമ്പ്യൂട്ടർ ലോകം സാക്ഷ്യം …

Continue reading വെബ് ബ്രൌസറുകളുടെ ലഘു ചരിത്രം

സൈറ്റിനോ ബ്ലോഗിനോ വേണ്ടി സ്വന്തമായി ഒരു ലോഗോ ഡിസൈൻ ചെയ്യണമെന്നുണ്ടോ ? എങ്കിൽ ഇതാ ഫോട്ടോഷോപ്പ് പോലെയുള്ള ഗ്രാഫിക് ഡിസൈനിങ്ങ് സോഫ്റ്റ്വെയറുകളുടെ സഹായമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഒരു ലോഗോയോ ബാനറോ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന കുറച്ച് ഓൺലൈൻ സൈറ്റുകൾ പരിചയപ്പെടാം. 01. Supalogo – ലോഗോ ഡിസൈനർ 02. Online Banner Generator – ബാനർ ഡിസൈനർ 03. BannerFans (Try) – ലോഗോ / ബാനർ ഡിസൈനർ 04. Animation Online – ബാനർ ഡിസൈനർ 05. TwitLogo (Try) – പ്രശസ്തമായ ട്വിറ്റർ ലോഗോയുടെ അതേ ഫോർമാറ്റിൽ ലോഗോ …

Continue reading ഓൺലൈൻ ലോഗോ ഡിസൈനർ

മൈക്രോസോഫ്റ്റിന്റെ ബിങ്ങ് സെർച്ച് എഞ്ചിൻ ഒരു സംഭവമാണെന്ന് ആദ്യമൊക്കെ കേട്ടിരുന്നു. എന്നാലും ഇത്ര വലിയ സംഭവമാണെന്ന്  ദാ ഇത് കണ്ടപ്പോഴല്ലേ മനസിലായത്. ഇതിനെയായിരിക്കുമല്ലേ സ്വയം പാര എന്ന് പറയുന്നത്.. സംഗതി മനസിലായില്ലേ.. ബിങ്ങ് അവതരിപ്പിച്ച പുതിയ ഫീച്ചർ ആണ്. സെർച്ച് റിസൾട്ടിന്റെ വലതു വശത്തു ചുമ്മാ മൌസ് കൊണ്ട് ചെന്നാ മതി, പ്രിവ്യൂ സ്ക്രീനിൽ ആ പേജിനെ കുറിച്ച് ഒരു ചെറു വിവരണം ലഭിക്കും..    ഇപ്പോൾ മനസിലായില്ലേ മൈക്രോസോഫ്റ്റിന്റെ യഥാർഥ ശത്രു ആരെന്ന്

Continue reading മൈക്രോസോഫ്റ്റിനെ തകർക്കുന്നതാര്?

സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാണു നിങ്ങളെങ്കിൽ തീർച്ചയായും എം.പി-3 ഫയലുകളുടെ ഒരു നല്ല ശേഖരം കൈവശം കാണാൻ സാധ്യതയുണ്ട്. ഈ ശേഖരത്തിൽ പല പാട്ടുകളും റെക്കോർഡിങ്ങ് മോശമായതിനാൽ വളരെ കുറഞ്ഞ വോളിയത്തിൽ പ്ലേ ചെയ്യുന്നതായി ശ്രദ്ധിച്ചിട്ടില്ലേ. വോളിയം കുറവോ കൂടുതലോ ആയ ഓഡിയോ ഫയലുകളെ നോർമലൈസ് ചെയ്യുവാൻ സഹായിക്കുന്ന ഒരു സൌജന്യ സോഫ്റ്റ്‌വെയറാണ് MP3Gain.  ഇവിടെ നിന്നും പ്രോഗ്രാം ഡൌൺലോഡ് ചെയ്യാവുന്നതാണ്.  പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്തതിനുശേഷം AddFiles എന്ന ബട്ടണിൽ അമർത്തി നോർമലൈസ് ചെയ്യുവാനുള്ള ഓഡിയോ ഫയൽ  (mp3) തിരഞ്ഞെടുക്കുക.    തുടർന്ന് Track Analysis എന്ന ബട്ടൺ അമർത്തിയാൽ ഈ ഫയലിനെ അനലൈസ് ചെയ്യുകയും ഓഡിയോ സംബന്ധിയായ വിവരങ്ങൾ താഴെ കാണിക്കുകയും …

Continue reading എം.പി-3 നോർമലൈസേഷൻ

മൌസ്, സ്റ്റൈലസ്, ട്രാക്ക്പാഡ്, ടച്ച്പാഡ് തുടങ്ങി ഒട്ടേറെ ഇന്‍പുട്ട് ഡിവൈസുകളുണ്ടെങ്കിലും കമ്പ്യൂട്ടറില്‍ കീബോര്‍ഡ് തന്നെ രാജന്‍. ഏറ്റവുമധികം ഉപയോഗിക്കുന്ന കീബോര്‍ഡ് വിന്യാസ­മാകട്ടെ, ഇംഗ്ലീഷിലെ qwerty രീതിയാവും. ടൈപ്പ് റൈറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഒരിക്കലും അടു­ത്തടുത്തുള്ള കട്ടകള്‍ തുടരെ അമര്‍ത്തേണ്ടിവരരുതു് എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച രീതിയാ­ണു് അതു്. എന്നാല്‍ ഇതിനേക്കാള്‍ ശാസ്ത്രീയവും വേഗതയേറിയതുമായ രീതിയാണു് dworak കീ­ബോര്‍ഡ് വിന്യാസം. എന്നിട്ടും നമ്മള്‍ പഠിച്ചതു് qwerty ആയതിനാല്‍ അതുതന്നെ പിന്തുടരുന്നു. ഇതാണു് ഫിക്സേഷന്റെ പ്രശ്നം. ഇത്തരം പ്രശ്നങ്ങളില്ലാത്തവര്‍ക്കു് വേണ്ടിയാണു് ഈ കുറിപ്പു്. യൂണിക്കോഡ് മലയാളത്തിന്റെ വ്യാപനത്തോടെ ധാരാളം പേര്‍ കമ്പ്യൂട്ടറില്‍ മലയാളമെഴുതാന്‍ തുടങ്ങി. മിക്കവര്‍ക്കും മേല്‍പ്പറഞ്ഞ ക്വര്‍ട്ടി ലേ-ഔട്ട് പരിചിതമായിരുന്നതിനാല്‍ …

Continue reading മലയാളമെഴുതാന്‍ ഇന്‍സ്ക്രിപ്റ്റ്

കമ്പ്യൂട്ടറും അനുബന്ധ സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നങ്ങളാണ് വൈറസുകളും അതു പോലുള്ള മറ്റു മാല്‍‌വെയറുകളുടെയും ഇന്‍ഫെക്ഷനുകള്‍.ഫയലുകളുടെ സൈസ് വല്ലാതെ വര്‍ദ്ധിക്കുക, നമുക്കറിയില്ലാത്ത ഫയലുകളുടെ സാന്നിദ്ധ്യം, ഫയലുകള്‍ നഷ്ടപ്പെടുക, സേവ് ചെയ്യാന് പറ്റാതെ വരിക, നശിച്ചു പോകുക, ഹാര്‍ഡ് ഡിസ്കിലെ സംഭരണ ശേഷി കുറയുക, പ്രോഗ്രാമുകള്‍ അക്സസ് ചെയ്യാന് സാധിക്കതെ വരിക, ഫയലുകള് ഓപ്പണ്‍ ചെയ്യാന് കാലതാമസം വരിക, സിസ്റ്റം സ്പീഡ് തീരെ കുറയുക,,   സിസ്റ്റം ശരിയായ വിധത്തില് ഓപ്പണ് ചെയ്യാനും ഷട് ഡൌണ് ചെയ്യാനും …

Continue reading മാൽ വെയറുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനുമുള്ള ചില വഴികൾ

വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അവയുടെ യു ആർ എലുകൾ എത്ര ആൾക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും? സാധാരണ ഗതിയിൽ വെബ്സൈറ്റുകളുടെ യു ആർ എലുകൾ തുടങ്ങുന്നത് http:// എന്നായിരിക്കും.മറ്റു ചിലവയാകട്ടെ https:// എന്നും. എന്താണ് ഇതിന്റെ വ്യത്യാസം? http:// യെ അപേക്ഷിച്ച് എന്താണ് https:// നുള്ള ഗുണം?ഇന്റർനെറ്റിലൂടെ ഇൻഫർമേഷൻ പരസ്പരം കൈമാറുന്നതിനായി ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ്  http (Hyper Text Transfer Protocol). സാധാരണ ഗതിയിൽ html പേജുകൾ സ്വീകരിക്കുന്നതിനായിട്ടാണ് Http ഉപയോഗിക്കുന്നതെങ്കിലും മറ്റു വിവരങ്ങൾ സ്വീകരിക്കുന്നതിനും ഈ …

Continue reading സെക്യുർ സോക്കറ്റ് ലെയറും എച് റ്റി റ്റി പി എസും

ഇത് ഓൺലൈൻ നെറ്റ്വർക്കുകളുടേയും സോഷ്യൽ നെറ്റ്വർക്കിങ്ങിന്റേയും ഫോട്ടോ ഷെയറിങ്ങ് സൈറ്റുകളുടേയും മൈക്രോ ബ്ലോഗിങ്ങിന്റേയും കാലം… ഒട്ടുമിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും ഇതിൽ ഒന്നിൽ അധികം സർവീസുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും. ബ്ലോഗറിലോ വേർഡ്പ്രസിലോ ഒരു ബ്ലോഗ്, മൈക്രോ ബ്ലോഗിങ്ങിനായി ട്വിറ്ററിൽ ഒരു അക്കൌണ്ട്, ഇമേജുകൾ സൂക്ഷിക്കാൻ പിക്കാസാ വെബ് ആൽബം / ഫ്ലിക്കർ, ഈമെയിലുകൾ ജീമെയിലിൽ, ഡോക്യുമെന്റുകൾ സൂക്ഷിക്കാൻ ഗൂഗിൾ ഡോക്സ് അങ്ങനെ ഒട്ടനവധി സാധ്യതകൾ. ഇവയിലെല്ലാം സൂക്ഷിച്ചിരിക്കുന്ന അസംഖ്യം ഫയലുകളും വിവരങ്ങളുടേയും ബാക്കപ്പ് സൂക്ഷിക്കുക എന്നത് തീർച്ചയായും അൽ‌പ്പം ബുദ്ധിമുട്ടേറിയ …

Continue reading ഓൺലൈൻ അക്കൌണ്ട് ബാക്കപ്പ്

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്  (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റർനെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കൺസെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയിൽ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണൽ സിസ്റ്റങ്ങൾ നമ്മുടെ ഡെസ്ക്ടോപ്പിൽ നിന്നും അപ്രത്യക്ഷമായേക്കം. ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്താണ് എന്നതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പാണ് താഴെക്കാണൂന്നത്. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിംഗും ക്ലൌഡ് കമ്പ്യൂട്ടിംഗും.  വളരെ ലളിതമായി പറയുകയാണങ്കിൽ …

Continue reading ക്ലൗഡ് കമ്പ്യൂട്ടിംഗ്

ആദ്യം വിന്‍ഡോസ് ക്രക്ക് ഡൌണ്‍ലോഡ് ചെയ്യുക തുടര്‍ന്നു ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഡിസ് കണക്റ്റ് ചെയ്യുക . അത് പോലെ  ആന്‍റി  വയറസ്  ഓഫ് ചെയ്യുക തുടര്‍ന്നു ആദ്യം rwat എന്ന ഫയല്‍ ഓപ്പണ്‍ ചെയ്തു അതില്‍ നിന്നു Removewat.exe ഓപ്പണ്‍ ചെയ്യുക തുടര്‍ന്നു റിമൂവ് വാറ്റ് നല്‍കുക അല്പം കഴിയുമ്പോള്‍ നിങ്ങളുടെ സിസ്റ്റം റീസ്റാറാര്‍ട്ട് ചെയ്യാന്‍ പറയും അപ്പോള്‍ റീ ബൂട്ട് നല്‍കുക ……. തുടര്‍ന്നു സിസ്റ്റം ഓണ്‍ ആകുമ്പോള്‍ നമ്മള്‍ ഡൌണ്‍ലോഡ് ചെയ്ത വിന്‍ഡോസ് ക്രക്ക് ഫോള്‍ഡറില്‍ നിന്നു chew-wga ഫയല്‍ ഓപ്പണ്‍ ചെയ്യുക തുടര്‍ന്നു cw.exe ഓപ്പണ്‍ ചെയ്തു അപ്ലൈ നല്‍കുക അല്പം കഴിയുമ്പോള്‍ നിങ്ങളുടെ സിസ്റ്റം റീ ബൂട്ട് ആകുന്നതന്നു ……..തുടര്‍ന്നു മൈ …

Continue reading windows 7 crack

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ഫ്രീ ആന്റി വൈറസ് സോഫ്റ്റ്വെയറായ Microsoft Security Essentials (MSE)  ഇപ്പോള്‍ മൈക്രോസോഫ്റ്റ് സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.   വിന്‍ഡോസ് ഡിഫന്‍ഡറിന് പകരമായി റിലീസ് ചെയ്യുന്ന ഈ സോഫ്റ്റ്വെയറിലൂടെ വൈറസുകള്‍ , സ്‌പൈ വെയറുകള്‍ ,റൂട്ട് കിറ്റുകള്‍, ട്രോജനുകള്‍ തുടങിയവക്കെതിരെ ഫലപ്രദമായ സുരക്ഷിതത്വം മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. Morro എന്ന കോഡ് പേരില്‍ അറിയപ്പെട്ടിരുന്ന ഈ സോഫ്റ്റ്വെയറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ലേഖനത്തില്‍ കാണുക

Continue reading മൈക്രോസോഫ്റ്റ്റ്റിന്റെ ഫ്രീ ആന്റിവൈറസ്!!

ആന്റി വൈറസുകളിലെ വമ്പന്മാരായ ബിറ്റ്ഡിഫന്റർ ഇപ്പോൾ ഫ്രീ വെർഷൻ റിലീസ് ചെയ്തിരിക്കുന്നു. ഈ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്

Continue reading ബിറ്റ്ഡിഫന്റർ ഫ്രീ ആന്റിവൈറസ്

വൈറസുകളുടെ അധ്യായം അവസാനിക്കുന്നുവോ ? ചില വാർത്തകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഗൂഗിൾ ഓഎസ്, വൈറസുകൾക്ക് കിട്ടാക്കനിയാവുമെന്ന് ഗൂഗിളിന്റെ എഞ്ചിനിയറിങ്ങ് ഡയറക്ടർ. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ സെക്യൂരിറ്റി ആർക്കിടെക്ചറിൽ കാതലായ മാറ്റങ്ങളാണ് ഇതിനായി ഗൂഗിൾ പദ്ധതിയിടുന്നത്. ഇനി മേലിൽ വൈറസ്, മാൽ‌വെയർ, സെക്യൂരിറ്റി അപ്ഡേറ്റ് എന്നിവയെക്കുറിച്ച് ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം

Continue reading വൈറസുകളുടെ അധ്യായം അവസാനിക്കുന്നു ?

സംഘടിത ക്രിമിനലുകളുടെ പറുദീസയാണ് ഇന്റര്‍നെറ്റ് .അങ്ങനെയുള്ള ഒരു സംഘടിത ക്രിമിനല് സംഘടനയാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് (Russian Business Network)അഥവാ ആര്‍ ബി എന്‍ എന്ന ചുരുക്കത്തില് അറിയപ്പെടുന്ന റഷ്യന് മാഫിയ സംഘടന. സെയിന്റ് പീറ്റേഴ്സ് ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ് ഹോസ്റ്റിംഗ് കമ്പനിയാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് എന്ന പേരിലറിയപ്പെടുന്നത്. വെബ് ഹോസ്റ്റിംഗിന്റെ മറവില്‍നടത്തുന്ന ,നിരവധി ക്രിമിനല് പ്രവര്‍ത്തനങ്ങളുടെ ചുക്കാന് പിടിക്കുന്ന ഈ സംഘടനയാണ് ലോകത്തിലെ ഏറ്റവും കൂടുതല് സൈബര് ക്രൈമുകളുടെ പിറകിലുള്ളതു. ചൈല്‍ഡ് …

Continue reading റഷ്യൻ ബിസിനസ് നെറ്റ്‌വർക്ക്