കെട്ടിലും മട്ടിലും പുതുമകളോടെ മാതൃഭൂമി ഓണ്‍ലൈനിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എത്തി. അനുദിനം വൈവിധ്യമേറുന്ന മൊബൈല്‍ ലോകം മുന്നില്‍കണ്ടാണ് ആന്‍ഡ്രോയ്ഡ് ആപ്പ് പരിഷ്‌ക്കരിച്ചിരിക്കുന്നത്.

ചെറിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണുകളിലും, വലിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകളിലും അനായാസം വാര്‍ത്തകള്‍ വായിക്കാന്‍ പാകത്തിലുള്ളതാണ് പുതിയ ആപ്പ്. ഗൂഗിളിന്റെ പ്ലേസ്റ്റോറിലെത്തി ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

മറ്റൊരു മൊബൈല്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണിന് വേണ്ടിയുള്ള ഓണ്‍ലൈനിന്റെ ആപ്ലിക്കേഷനും ഇപ്പോള്‍ ലഭ്യമാണ്. വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നസ്മാര്‍ട്ട്‌ഫോണുകള്‍ക്കുംടാബ്‌ലറ്റ്/ലാപ്‌ടോപ്പുകള്‍ക്കും വെവ്വേറെ ആപ്പുകളാണ് മാതൃഭൂമി തയ്യാറാക്കിയിട്ടുള്ളത്. ആപ്ലിക്കേഷനുകള്‍ വിന്‍ഡോസ് ഫോണ്‍ ആപ്പ് സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

മാതൃഭൂമി ഓണ്‍ലൈനിന്റെ ഐഫോണ്‍ ആപ്പും നിലവിലുണ്ട്. ഐട്യൂണ്‍സ് സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

 

Leave a Reply

Your email address will not be published. Required fields are marked *

14 + 2 =