ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നോ അല്ലെങ്കില്‍ ധാരാളം ആളുകള്‍ ഉള്ള സ്ഥലത്തുനിന്നോ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യണമെങ്കില്‍ ചുറ്റുപാടും സൂക്ഷമമായി കണ്ണോടിച്ച് കീകള്‍ മറച്ചുപിടിച്ച് പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുന്നവരുണ്ട്. അതിലും കാര്യമില്ല, നിങ്ങള്‍ ഉപയോഗിക്കുന്ന സിസ്റ്റം ഒരു പൊതുസിസ്റ്റമാണെങ്കില്‍ കീലോഗറുകള്‍ പോലുള്ള സംവിധാനത്തിലൂടെ ടൈപ്പ് ചെയ്യുന്ന പാസ്‌വേര്‍ഡ് അറിയാനും സാധ്യതയുണ്ട്. ഈ പൊല്ലാപ്പുകള്‍ ഇല്ലാതിരിക്കാന്‍ ഫെയ്‌സ്ബുക്കിനോട് ഒരു താത്കാലിക പാസ്‌വേര്‍ഡ് ആവശ്യപ്പെടാം.

ഇതിന് ആദ്യം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയിരിക്കണം. പിന്നീട് ആവശ്യം വരുമ്പോള്‍ മൊബൈലില്‍ otp എന്ന് ടൈപ്പ് ചെയ്ത് 32665 എന്ന നമ്പറിലേക്ക് അയയ്ക്കാം. 20 മിനുട്ട് മാത്രം വാലിഡിറ്റി ഉള്ള ഒരു താത്കാലിക പാസ്‌വേര്‍ഡ് ഫെയ്‌സ്ബുക്ക് നിങ്ങള്‍ക്ക് അയച്ചുതരും. അതുപയോഗിച്ച്  ലോഗ് ഇന്‍ ചെയ്യാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക: ഈ സേവനം ഇപ്പോള്‍ യുഎസില്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കുന്നത്. എന്നാല്‍ അടുത്ത ഭാവിയില്‍ തന്നെ മറ്റ് രാജ്യങ്ങളിലും ഇത്  എത്തിയേക്കും

Leave a Reply

Your email address will not be published. Required fields are marked *

nineteen + three =