ലോകത്തിന്റെ പലഭാഗങ്ങളിലിരിക്കുന്ന ബ്ലോഗ്‌ എഴുത്തുകാർ, ദിവസേന പ്രസിദ്ധപ്പെടുത്തുന്ന പോസ്റ്റുകൾ എല്ലാംകൂടി നൂറുകണക്കിനുവരും എന്നറിയാമല്ലോ‌. നിന്നും നമുക്ക് വായിക്കേണ്ടവ എങ്ങനെ കണ്ടെത്തുംഎന്നു ചര്‍ച്ച ചെയ്യുകയാണ്‌ ഈ പോസ്റ്റിൽ.
ബ്ലോഗ് ആഗ്രിഗേറ്ററുകള്‍:
പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗ്‌ പോസ്റ്റുകളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുകയും അവയിലേക്ക്‌ പോകുവാനുള്ള ലിങ്ക്‌ ഒരു സ്ഥലത്ത്‌ പ്രദർശിപ്പിക്കുകയും ചെയ്യുന്ന വെബ്‌ പേജുകളാണ്‌ ബ്ലോഗ്‌ ആഗ്രിഗേറ്ററുകൾ. ഇത്തരത്തിലുള്ള നിരവധി ആഗ്രിഗേറ്ററുകൾ മലയാളം ബ്ലോഗുകൾക്കായി നിലവിലുണ്ട്‌. ബ്ലോഗ്‌ റോളുകൾ എന്നും ഇവ അറിയപ്പെടുന്നു.
വളരെ പുതിയതും, വളരെ വ്യത്യസ്തവുമായ ഒരു ബ്ലോഗ് ആഗ്രിഗേറ്ററാണ് ജാലകം. തനിമലയാളംഎന്ന ആഗ്രിഗേറ്ററും വളരെപ്പേർ ഉപയോഗിക്കുന്നുണ്ട്‌. കേരള ബ്ലോഗ്‌ റോൾ എന്ന ആഗ്രിഗേറ്ററിൽ മലയാളം, ഇംഗ്ലീഷ്‌ ബ്ലോഗുകൾ കാണാം. മറ്റൊരു പ്രശസ്തമായ ബ്ലോഗ്‌ ആഗ്രിഗേറ്ററാണ്‌ ചിന്തഡോട്‌ കോമിന്റെ മലയാളം ബ്ലോഗ്‌ റോൾ. ഇവയുടെ ലിങ്കുകളും വിശദവിവരങ്ങളും ഈ ബ്ലോഗിലെപുതിയ പോസ്റ്റുകള്‍ എവിടെ കിട്ടും? എന്ന അദ്ധ്യായത്തിലുണ്ട്. ഗൂഗിളിന്റെ തന്നെ സേവനമായ ഗൂഗിള്‍ ബ്ലോഗ്‌ സേർച്‌ ആണ്‌ അവയിൽ ഒന്ന്. (നിങ്ങൾക്കു പരിചയമുണ്ടാവാനിടയുള്ള ഗൂഗിളിന്റെ സേർച്ച് എഞ്ചിനല്ല ഇത് – ഇത് ബ്ലോഗ് സേർച്ചിനായുള്ള വേറെ സേർച്ച് തന്നെ).
ഇവിടെ ഉദാഹരണത്തിനായി ജാലകം ബ്ലോഗ് ആഗ്രിഗേറ്റർ തുറന്ന ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതെങ്ങനെ എന്നു നോക്കാം. ജാലകം തുറക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. ഇപ്പോൾ ലഭിക്കുന്ന വിന്റോ താഴെക്കാണുന്ന സ്ക്രീൻ ഷോട്ട് പോലെ ആയിരിക്കും.

 

ജാലകം വിന്റോയുടെ പൂമുഖത്താള് തുറക്കും.   മലയാളത്തിൽ ലഭ്യമായ ഓരോ ബ്ലോഗുകളിലും പുതിയ പുതിയ പോസ്റ്റുകൾ പ്രസിദ്ധീകരിക്കപ്പെട്ടാലുടൻ പത്തുമിനിറ്റിനുള്ളിൽ അവയുടെ വിവരങ്ങൾ ഈ ജാലകത്തിൽ ലഭ്യമാകുന്നതാണ്. സ്ക്രീനിന്റെ മുകൾ ഭാഗത്ത് മാർക്ക് ചെയ്തിരിക്കുനൻ ചതുരത്തിനുള്ളിൽ പോസ്റ്റുകളുടെ വിഷയങ്ങൾ അനുസരിച്ച് സോർട്ട് ചെയ്ത് കാണാനുള്ള സംവിധാനവും ഉണ്ട് – കഥ, കവിത, ലേഖനം തുടങ്ങിയ രീതിയിൽ
ഇവിടെ ഒരു പുതിയ ഒരു ബ്ലോഗ് സേര്‍ച്ച് ലിസ്റ്റാണ് കിട്ടിയിരിക്കുന്നത്. ബ്ലോഗ് പോസ്റ്റിന്റെ പേര് (അതിലേക്കുള്ള ലിങ്കും അതുതന്നെ) , എഴുതിയ ആളുടെ പേര്, പ്രസിദ്ധീകരിച്ച സമയം എന്നീ വിവരങ്ങളാണ് ഈ പേജിൽ നിങ്ങൾക്ക് ലഭിക്കുന്നത്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, വായിക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റിന്റെ പേരിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ നിങ്ങൾ ആ ബ്ലോഗിലേക്ക് എത്തപ്പെടും.
ആഗ്രിഗേറ്ററില്‍നിന്നും ഒരു പോസ്റ്റില്‍ എത്തിയാല്‍ എന്തൊക്കെ കാര്യങ്ങള്‍ അറിയണം എന്ന് ഇനി നോക്കാം. ഉദാഹരണത്തിന് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ ബ്ലോഗിലെ ഈ പോസ്റ്റിലേക്കാണ് നിങ്ങൾ ആഗ്രിഗേറ്ററിൽ നിന്നും എത്തിയതെന്നിരിക്കട്ടെ.
കുറിപ്പ്: ജാലകത്തിൽ നിങ്ങളുടെ ബ്ലോഗ് ചേർക്കുന്നതെങ്ങനെയെന്ന് ജാലകം – ബ്ലോഗ് ആഗ്രിഗേറ്റർ എന്ന അദ്ധ്യായത്തിലുണ്ട്.
ഒരു ബ്ലോഗിൽ എത്തിച്ചേർന്നാൽ അറിയേണ്ട കാര്യങ്ങൾ:
ഈ ബ്ലോഗിന് ഒരു തല‍ക്കെട്ടുണ്ട്. ടൈറ്റില്‍ ബാര്‍ എന്ന ഭാഗമാണിത്. ആദ്യാക്ഷരി എന്നാണ് ഈ ബ്ലോഗിന്റെ പേര്. അതിനു താഴെയായി ഈ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്താണെന്ന് എഴുതിയിട്ടുണ്ട്. ‘ഇന്റര്‍നെറ്റ് മലയാളത്തിനും ബ്ലോഗിങ്ങിനും ഒരു ചെറിയ സഹായഹസ്തം’
നിങ്ങള്‍ വായിക്കുന്ന ഈ അധ്യായത്തെ ഒരു പോസ്റ്റ് എന്നാണ് വിളിക്കുന്നത്. പോസ്റ്റിന്റെതലക്കെട്ട് ഏറ്റവും മുകളിലുണ്ട് – “പുതിയ ബ്ലോഗുകൾ എവിടെ കിട്ടും” ഇതാണ് പോസ്റ്റ് റ്റൈറ്റില്‍. അതു പബ്ലിഷ് ചെയ്ത തീയതിയും അതോടൊപ്പം കാണാം. ഈ പോസ്റ്റിന്റെ ഏറ്റവും താഴെയായി വായനക്കാര്‍ക്ക് കമന്റുകള്‍ രേഖപ്പെടുത്താനുള്ള ലിങ്ക് കാണാം. Post a comment എന്ന പേരില്‍. അവിടെ ക്ലിക്ക് ചെയ്താണ് വായനക്കാരന്‍ തന്റെ കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
ഈ പോസ്റ്റിന്റെ വലതുഭാഗത്തുകാണുന്ന ഏരിയയെ സൈഡ് ബാര്‍ എന്നുവിളിക്കുന്നു. ഈ ബ്ലോഗിന്റെ ഇടതുഭാഗത്തും ഒരു സൈഡ് ബാർ ഉണ്ട്. ബ്ലോഗ് എഴുത്തുകാരനെപ്പറ്റിയുള്ള വിവരങ്ങള്‍ About me എന്ന പ്രൊഫൈലില്‍ ഉണ്ട്. വലതുഭാഗത്തെ സൈഡ് ബാറിൽ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലേക്ക് (വേറെ ബ്ലോഗുകളില്‍ പഴയ പോസ്റ്റുകളിലേക്ക്) പോകുവാനുള്ള ലിങ്കുകള്‍ കാണാം. മറ്റു ചില ബ്ലോഗുകളില്‍ ബ്ലോഗ് ആര്‍ക്കൈവ്സ് എന്ന ലേബലില്‍ ആണ് പഴയപോസ്റ്റുകള്‍ കാണപ്പെടുക. ഈ പോസ്റ്റുകളുടെ ഓരോന്നിന്റെയും പേരുകളില്‍ ക്ലിക്ക് ചെയ്താല്‍ അതാത് പോസ്റ്റുകളിലേക്ക് പോകാം. ഇത്രയുമാണ് ഒരു ബ്ലോഗിന്റെ പ്രധാന ഭാഗങ്ങള്‍.
ഇതുകൂടാതെ മറ്റനേകം “അലങ്കാരങ്ങളും“, ലിസ്റ്റുകളും ഒക്കെ പല ബ്ലോഗുകളിലും സൈഡ് ബാറിലും ടൈറ്റില്‍ ബാറിലും കാണാം. അവയെപ്പറ്റിയൊന്നും അറിഞ്ഞില്ലെങ്കിലും നിങ്ങള്‍ക്ക് പോസ്റ്റുകള്‍ വായിക്കാം. എങ്കിലും അവയെപ്പറ്റി വഴിയേ പറയാം.
ഇനി ഒന്നു രണ്ടു പൊതുവായ കാര്യങ്ങള്‍ കൂടി അറിവിലേക്കായി മാത്രം പറയുന്നു.
എല്ലാ ബ്ലോഗുകളുടെയും ഏറ്റവും മുകളിലായി നാവിഗേഷന്‍ ബാര്‍ (NavBar) എന്ന ഒരു ബാര്‍ കാണാം. ഇവിടെ ഓറഞ്ചുകളറില്‍ ബ്ലോഗിന്റെ മുകളറ്റത്ത് കാണുന്ന ബാര്‍.

അതില്‍ Search blog എന്നൊരു ബോക്സ് കാണാം. അവിടെ ഈ ബ്ലോഗിലെ ഏതെങ്കിലും വാക്കുകള്‍ സേര്‍ച്ച് ചെയ്തു നോക്കണമെങ്കില്‍ ആവാം. ഉദാഹരണത്തിന് ഈ ബ്ലോഗിലെ ഏതെങ്കിലും അദ്ധ്യായങ്ങള്‍ നിങ്ങള്‍ക്ക് കണ്ടുപിടിക്കണമെങ്കില്‍ മലയാളത്തില്‍ ആ വാക്ക് എഴുതിഎന്റര്‍ കീ അടിക്കാം. അപ്പോള്‍ ആ വാക്ക് വരുന്ന ഈ ബ്ലോഗിലെ എല്ലാ പേജുകളും ലിസ്റ്റ് ചെയ്യും.
 

ഈ ബ്ലോഗില്‍ തിരയൂ

ബ്ലോഗ് ഉടമയെ പരിചയപ്പെടാം

View my complete profile:

എല്ലാ ബ്ലോഗുകളിലും എഴുത്തുകാരനെ / കാരിയെപ്പറ്റിയുള്ള ചെറുവിവരണത്തിനു താഴെ view my complete profile എന്നൊരു ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ അവരുടെ പ്രൊഫൈല്‍ തുറന്നുവരും. താഴെ ഒരു ഉദാഹരണം കൊടുക്കുന്നു. ഹരീഷ് തൊടുപുഴ എന്ന ബ്ലോഗറുടെ  പ്രൊഫൈൽ കാണാം. 
 
ഒരാളുടെ പ്രൊഫൈലില്‍ ക്ലിക്ക്‌ ചെയ്ത്കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പേര്, താല്പര്യങ്ങള്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങളും കാണാം.(ഇതൊക്കെ ബ്ലോഗ് റെജിസ്ട്രേഷന്‍ സമയത്ത് ഓരോരുത്തരും തീരുമാനിക്കും വിധമായിരിക്കും നമ്മള്‍ കാണുക) 

My Blogs:  എന്ന തലക്കെട്ടിനു താഴെക്കാണുന്ന ലിസ്റ്റ് ഹരീഷിന്റെ സ്വന്തം ബ്ലോഗുകളാണ്. ആ  പേരുകൾ ഓരോന്നും അതാതു ബ്ലോഗുകളിലേക്കുള്ള ലിങ്കുകൾ ആണ്. ബ്ലോഗുകളുടെ ലിസ്റ്റില്‍, സ്വന്തം പേരിലുള്ള ബ്ലോഗുകള്‍ക്കൊപ്പം,അദ്ദേഹം അംഗമായിരിക്കുന്ന ഗ്രൂപ്പ്‌ ബ്ലോഗുകളും (ഉണ്ടെങ്കില്‍) നിങ്ങള്‍‍ക്ക്‌ കാണാം. ഇവിടെ ലിസ്റ്റിൽ കാണുന്ന ‘ആൽത്തറ’, “കൂതറ അവലോകനം” എന്നീ ബ്ലോഗുകൾ  ഇത്തരത്തിലുള്ള ഒരു ഗ്രൂപ്പ് ബ്ലോഗ് ആണ്. Blogs I Follow: എന്ന ലിസ്റ്റിൽ കാണുന്നത് ഹരീഷ് ഫോളോ ചെയ്യുന്ന മറ്റുള്ളവരുടെ ബ്ലോഗുകളുടെ പേരുകളാണ്.

മറൊരു ബ്ലോഗ് പോസ്റ്റില്‍ കമന്റെഴുതുന്നതെങ്ങനെ?
ഒരു  പോസ്റ്റ് വായിച്ചുകഴിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായം എഴുതുവാനുണ്ടെങ്കില്‍ അത് കമന്റായി രേഖപ്പെടുത്താം. അതിനായി Post a comment (അഭിപ്രായം രേഖപ്പെടുത്തൂ) എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റൊയില്‍ എത്തും. ഇതിന്റെ ഇടതുഭാഗത്തായി മറ്റുള്ളവര്‍ രേഖപ്പെടുത്തിയ കമന്റുകളും കാണാം. ചില ബ്ലോഗുകളിൽ പോസ്റ്റിന്റെ താഴെത്തന്നെ കമന്റെഴുതുവാനുള്ള വിന്റോ കാണാം.  കീമാജിക് എന്ന സോഫ്റ്റ് വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഈ വിന്റോകളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് എഴുതാവുന്നതാണ്. അല്ലെങ്കിൽ മലയാളം എഴുതുവാനുള്ള മറ്റുരീതികൾ ഉപയോഗിച്ച്  അഭിപ്രായം എഴുതിയിട്ട് കമന്റ് ബോക്സിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാവുന്നതാണ്. കമന്റുകളെപ്പറ്റി കൂടുതലായി “കമന്റുകള്‍“ എന്ന  അദ്ധ്യായത്തിൽ പഠിക്കാം

Leave a Reply

Your email address will not be published. Required fields are marked *

1 × 5 =