ബ്ലോഗെഴുത്തിൽ തുടക്കക്കാരായി എത്തുന്ന ചിലർ ചോദിക്കാറുള്ള ഒരു   ചോദ്യമാണ് ബ്ലോഗില്‍ പി.ഡി.എഫ് ഫയലുകള്‍ അപ്‌ലോഡ് ചെയ്യുവാനും പബ്ലിഷ് ചെയ്യുവാനും സാധിക്കുമോ എന്ന്. അതിന്റെ ഉത്തരമായി നിലവില്‍ ബ്ലോഗറീല്‍ പി.ഡി.എഫ് അപ്‌ലോഡ് ചെയ്യുവാനുള്ള സംവിധാനം ഇല്ല എന്ന് മറുപടിയും ഇവിടെ കൊടുത്തിട്ടുണ്ട്. എന്നാല്, ശബ്ദഫയലുകളെ ബ്ലോഗില്‍ പോഡ്‌കാസ്റ്റ് ചെയ്യുന്നതുപോലെ, മറ്റൊരു എക്സ്റ്റേണല്‍ സര്‍വീസ് ഉപയോഗിച്ച് നമ്മുടെ ബ്ലോഗില്‍ നമുക്ക് പി.ഡി.എഫ് ഫയലുകളെ ഡിസ്‌പ്ലേ ചെയ്യുവാന്‍ സാധിക്കും. അതാണ് ഇവിടെ വിവരിക്കുവാന്‍ പോകുന്നത്.

ഇതിനായി ആദ്യം വേണ്ടത് PDF ഫയലുകള്‍ അപ്‌ലോഡ് ചെയ്യുവാന്‍ സൌകര്യം തരുന്ന ഒരു സൈറ്റില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്.ഉദാഹരണം Scribd.com. ഈ സെറ്റില്‍ എത്തിയാല്‍, നിങ്ങൾക്ക് ഇപ്പോൾ ഒരു Facebook അക്കൗണ്ട് സ്വന്തമായുണ്ടെങ്കിൽ അതുപയോഗിച്ച് സൈൻ-ഇൻ ചെയ്യാം, ഇതാണ് ഏറ്റവും എളുപ്പമായ മാർഗ്ഗം.

ഇനി അഥവാ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടില്ലെങ്കിൽ, സ്ക്രിബിഡിൽ നിങ്ങളുടെ ഇ-മെയിലും  ഒരു പാസ്‌വേഡൂം കൊടൂത്ത് നീങ്ങൾക്ക് ഒരു അക്കൗണ്ട് സജ്ജമാക്കിയെടുക്കാം.  അതിനായി Scribd ന്റെ മുകളിൽ വലത്തേയറ്റത്തുള്ള Sign-up എന്ന ലിങ്ക് വഴി പോവുക.

 

 

Procedure:

 

  1. നിങ്ങളുടെ കൈയ്യിലുള്ള PDF ഫയൽ (അല്ലെങ്കിൽ വേഡ്, എക്സൽ തുടങ്ങീയവ) ആദ്യം സ്ക്രിബിഡിൽ അപ്‌ലോഡ് ചെയ്യുക.
  2. സ്ക്രി‌ബിഡിൽ അപ്‌ലോഡ് ചെയ്ത ഫയലിന്റെ ഒരു എച്.ടി. എം.എൽ കോഡ് അവിടെ നിന്നും കിട്ടും. അത് കോപ്പി ചെയ്യുക.
  3. കോപ്പി ചെയ്ത കോഡ്, ബ്ലോഗിലെ ഏതു പോസ്റ്റിലാണോ  ഈ ഫയൽ  പ്രസിദ്ധീകരിക്കേണ്ടത്, അവിടെ പേസ്റ്റ് ചെയ്യുക.
  4. ബ്ലോഗ് പോസ്റ്റ് പബ്ലിഷ് ചെയ്യുക.

സ്ക്രിബിഡിൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ അതിന്റെ   ഹോം പേജിൽ എത്തും. അവിടെ വലതുവശത്ത് മുകളിലായി Publish എന്ന പേരിൽ ഒരു ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഡോക്കുമെന്റുകൾ Upload  ചെയ്യാനുള്ള പേജിൽ എത്തും.  ഇവിടെ നാല് ഓപ്‌ഷനുകൾ കാണാം.

  1. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു ഫയൽ സ്ക്രിബിഡിലേക്ക് അപ്‌ലോഡ് ചെയ്യാം.
  2. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ ഗൂഗിൾ ഡോക്കുമെന്റുകളിൽ നിന്ന് ഒരെണ്ണം ഇവിടെ സേവ് ചെയ്യാം.
  3. നിങ്ങളൂടെ സ്വന്തം ഡോക്കുമെന്റുകളെ സ്ക്രിബിഡ് സ്റ്റോറിലേക്ക് വിൽക്കാം.  (നിങ്ങൾക്ക്  കോപ്പി റൈറ്റുള്ള പി.ഡി.എഫ് ഫയലുകൾ മാത്രം)
  4. മറ്റൊരിടത്തുനിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്തുകൊണ്ട് ഒരു പുതിയ ഡോക്കുമെന്റ് സ്ക്രിബിഡിൽ തന്നെ ഉണ്ടാക്കാം (യൂണിക്കോഡ് ഫോണ്ട് സപ്പോർട്ട് ഈ പരിപാടിക്ക് ഇല്ല).
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഒരു ഫയൽ അപ്‌ലോഡ് ചെയ്യാനായി, Select File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.   നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോള്‍ഡറുകളുടെ ലിസ്റ്റ് കിട്ടും. അതില്‍ ബ്രൌസ് ചെയ്ത് നിങ്ങള്‍ അപ്‌ലോഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന പി.ഡി.എഫ് ഫയല്‍ സെലക്റ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യൂ.

 

നിങ്ങള്‍ക്ക് കോപ്പിറൈറ്റ് അവകാശമില്ലാത്ത ഡോക്കുമെന്റുകള്‍ പബ്ലിഷ് ചെയ്യരുത് എന്ന് Scribd പ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്.

 

ഫയല്‍ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാല്‍ ലിങ്ക് ബാറിലെ My Docs എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ താഴെക്കാണുന്നതുപോലെ നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു ലിസ്റ്റ് കിട്ടും.അതില്‍നിന്ന് നിങ്ങള്‍ക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട ഫയലിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.  അപ്‌ലോഡ് ചെയ്യുന്ന ഫയൽ പ്രൈവറ്റ് (നിങ്ങൾക്കു മാത്രം കാണാനുള്ളതാണെങ്കിൽ), അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പു തന്നെ Select file ബട്ടണിനു താഴെയുള്ള Make private ബട്ടണിൽ ടിക് ചെയ്യണം. അല്ലെങ്കിൽ എല്ലാ ഡോക്കുമെന്റുകളും പബ്ലിക് ആണ് – എല്ലാവർക്കും കാണാം.

അടൂത്ത പടി നമ്മൾ ഡോക്കുമെന്റ് അപ്-ലോഡ് ചെയ്ത My documents പേജിലേക്ക്  പോവുകയാണ്. അതിനായി സ്ക്രിബിഡിന്റെ ഹോം പേജിലെ Publish ബട്ടണിനു തൊട്ടടുത്തുള്ള ഡൗൺ ആരോയിൽ ക്ലിക്ക് ചെയ്യുക.  മെനു തുറക്കും, അതിൽ നിന്ന് My documents ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫയലുകളുടെ വിശദാംശങ്ങൾ കിട്ടും. അക്കൂട്ടത്തിൽ നിന്ന് ഏതു ഫയലാണോ ബ്ലോഗിൽ പ്രസിദ്ധീകരിക്കേണ്ടത്, അതിനു പേരിൽ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ആ ഫയൽ തുറന്നുവരും. അക്കൂട്ടത്തില്‍ പേജിന്റെ ഇടതുവശത്ത്  ഉള്ള ബട്ടണുകളിലൊന്ന് Embed document എന്ന പേരില്‍   കാണാം. അതില്‍ ക്ലിക്ക് ചെയ്യൂ. അപ്പോൾ ഡോക്കുമെന്റ് എംബഡ്  ചെയ്യാനുള്ള കോഡ് ലഭിക്കും. കോഡിനു താഴെയായി ഏതു സൈസിലെ വിന്റോയിലാണ് ഈ ഡോക്കുമെന്റ് പ്രസിദ്ധീകരിക്കേണ്ടത് എന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ കാണാം. ഓട്ടോ സൈസ് എന്ന ഡിഫോൾട്ട് സെറ്റിംഗ് ആണ് നല്ലത്.

 

 Copy എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇനി നിങ്ങളുടെ ബ്ലോഗിലേക്ക് വരാം. കോഡ് പേസ്റ്റ് ചെയ്യേണ്ട പോസ്റ്റ് തുറക്കുക. പുതിയ പോസ്റ്റാണെങ്കില്‍, ഒരു പുതിയ പോസ്റ്റ് ചെയ്യുന്നതിന്റെ കാര്യങ്ങളെല്ലാം ചെയ്യുക. എന്നിട്ട്, Edit Html മോഡില്‍ (ശ്രദ്ധിക്കുക Compose മോ‍ഡ് അല്ല) വന്ന് നിങ്ങള്‍ കോപ്പി ചെയ്ത കോഡ് പേസ്റ്റ് ചെയ്യുക (ഇതിനായി Ctrl + v കീബോര്‍ഡില്‍ അടിച്ചാല്‍ മതി എന്നറിയാമല്ലോ?) ഇനി ഈ പോസ്റ്റിനെ പബ്ലിഷ് ചെയ്യാം.

ഇനി നിങ്ങള്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് തുറക്കുമ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോയ്ക്കുള്ളില്‍ നിങ്ങളുടെ പി.ഡി.എഫ് ഫയല്‍ പ്രത്യക്ഷമാകും. ബ്ലോഗിന്റെ വീതിയനുസരിച്ച് പിഡിഎഫ് വിന്റൊയുടെ വീതി ഓട്ടോമാറ്റിക് ആയി കിട്ടും.

പോസ്റ്റിൽ പീ.ഡി.എഫ് ഫയല്‍  കാണുമ്പോൾ കീബോര്‍ഡിലെ Ctrl കീ അമര്‍ത്തിപ്പിടീച്ചുകൊണ്ട് ] കീ അമര്‍ത്തിയാല്‍ ഫയല്‍ വലുതായും (സൂം ഇന്‍) [ കീ അമര്‍ത്തിയാല്‍ ചെറുതായും (സൂം ഔട്ട്) PDF ഫയലിനെ ബ്ലോഗില്‍ തന്നെ വായിക്കാം. അല്ലെങ്കില്‍, പി.ഡി.എഫ് വിന്റോയില്‍ കാണുന്ന +, – ചിഹ്നമുള്ള ബട്ടണുകള്‍ അമര്‍ത്തിയാലും മതി.

Adyakshari_infomadhyamam

 

ഇപ്രകാരം പവര്‍പോയിന്റ് പ്രസന്റേഷനുകളും, വേഡ് ഡോക്കുമെന്റുകളും ഒക്കെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഇനിയും ഓരോ തവണയും നിങ്ങളുടെ Scribd അക്കൌണ്ടില്‍ തിരികെ വരുമ്പോഴും ലോഗിന്‍ ചെയ്യേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

ten − six =