ഡൊമെയിന്‍ നെയിമുകള്‍ URL(യൂണിഫോം റിസോഴ്സ് ലൊക്കെറ്റര്) ( ഡൊമെയിന്‍ നെയിമുകള്‍ ഒന്നൊ അതിലധികമൊ ഐ പി അഡ്രസുകളെ തിരിച്ചറിയാനായി ചെയ്യാനായി ഉപയോഗിക്കുന്ന പേരുകളാണ്. ഉദാഹരണത്തിനു ഗൂഗിൾ എന്ന ഡൊമെയിന് നെയിമിനു ഒരു ഡസനോളം ഐ പി അഡ്രസുകള് ഉണ്ടായിരിക്കും. )  കളില് ഒരു പ്രത്യേക വെബ് സൈറ്റിനെ എളുപ്പത്തില് മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഈ ഡൊമെയിന്‍ നെയിമുകളെ ഐ പി അഡ്രസുകളായി മാറ്റാന് ഉപയോഗിക്കുന്ന സര്‍‌വീസുകളെയാണ് ഡൊമെയിന് നെയിം സെര്‍‌വീസ് എന്നു പറയുന്നത്. ഉദാഹരണമായി ഒരു ബ്രൌസറിൽ www.google.com എന്നു ടൈപ്പ് ചെയ്യുമ്പോള് അതിനെ കണ്‍‌വെര്‍ട്ട് ചെയ്തു ഒരു ഐപി അഡ്രസായി കമ്പ്യൂട്ടറിനു മനസ്സിലാക്കി കൊടുക്കുവാനായിട്ടാണ് ഡൊമെയിൻ  നെയിം സെര്‍‌വര്‍/സെര്‍‌വീസ് എന്ന സങ്കേതമുപയോഗിക്കുന്നത്. ഏല്ലാ ഡൊമെയിന് നെയിമുകള്‍ക്കും വ്യത്യസ്തങ്ങളായ ഐപി അഡ്രസുണ്ടായിരികും. ഓരൊ തവണയും ഒരു വെബ് അഡ്രസ്, ബ്രൌസറിലെ അഡ്രസ് ബാറില് ടൈപ്പ് ചെയ്യുമ്പോള് അതിനെ ഒരു ഐ പി അഡ്രസ്സായി കണ്‍‌വെര്‍ട്ട് ചെയ്യുക എന്നുള്ളതാണ് ഡൊമെയിന് നെയിം സെര്‍‌വീസിന്റെ ലക്ഷ്യം.. 

ഇന്റര്‍നെറ്റ്, ഐപി അഡ്രസിനെ അടിസ്ഥാനമാക്കിയുള്ളതാണ് അവ ഡൊമെയിന്‍ നെയിമുകളെ അടിസ്ഥാനമാക്കിയല്ല നിലനില്‍ക്കുന്നത്. ഡൊമെയിന് നെയിമുകള് ഒരു ഐപി അഡ്രസിനെക്കാള്‍ എളുപ്പത്തില് ഓര്‍മ്മിച്ചിരിക്കുവാന് കഴിയുന്നതു കൊണ്ടാണ് ഈ ഐ പി വിലാസങ്ങളെ മനസ്സിലാക്കുന്നതിനായി ഓരൊ ഐപി വിലാസങ്ങള്‍ക്കും ഒരു ഡൊമെയിന്‍ നെയിമുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിലെ അഡ്രസ് ബുക്കുകളാണ് ഡി എന് എസ് സെര്‍‌വറുകള്. ഔദ്യോഗികമായി 13 ടോപ്പ് ലെവൽ ഡി എൻ എസ് സെർവറുകളാണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

two + fifteen =