പല പോസ്റ്റുകളിലും ടെക്‍സ്റ്റിനോടൊപ്പം ചിത്രങ്ങളും കാണാറുണ്ടല്ലോ? ഈ ബ്ലോഗിൽ നൽകിയിരിക്കുന്ന സ്ക്രീൻ ഷോട്ടുകളെല്ലാം ഇങ്ങനെ ചേർത്തവയാണ്. ഫോട്ടോകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഫോട്ടോബ്ലോഗുകളും നാം കാണാറുണ്ട്. എങ്ങനെയാണ് ബ്ലോഗിൽ ഒരു ചിത്രം അപ്‌ലോഡ് ചെയ്യേണ്ടത് എന്നു നോക്കാം.

ഉദാഹരണമായി നമ്മുടെ കമ്പ്യൂട്ടറിലെ My pictures എന്ന ഡയറക്റ്ററിയില്‍ ഒരു ചിത്രമുണ്ട്. എന്നിരിക്കട്ടെ. ആ ഫയല്‍ അവിടെനിന്ന് ഒരു ബ്ലോഗ് പോസ്റ്റ് പേജിലേക്ക് ചേര്‍ക്കണം. അതാണ് ഇവിടെ കാണിക്കുവാന്‍ പോകുന്നത്.

ചിത്രങ്ങള്‍ തയ്യാറാക്കുന്ന വിധം:

ബ്ലോഗറില്‍ പബ്ലിഷ് ചെയ്യാനെടുക്കുന്ന ചിത്രങ്ങളുടെ സൈസ് അനുയോജ്യമായ ഒരു ഗ്രാഫിക്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആ‍ദ്യമേ കുറയ്ക്കണം. ഫോട്ടോഷോപ്പ്, പിക്കാസ എഡിറ്റർ, വിന്റോസ് പിക്ചർ എഡിറ്റർ തുടങ്ങി ഒട്ടനവധി സോഫ്റ്റ്വെയറുകൾ ഇതിനായി ലഭ്യമാണ്. ഗൂഗിളിൽ സേർച്ച് ചെയ്താൽ ഫ്രീ ആയിക്കിട്ടുന്ന Paint net, GIMP തുടങ്ങിയ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകളുകളുടെ സൈറ്റുകളിലേക്ക് എത്താനുള്ള ലിങ്ക് കിട്ടും.  അതുപോലെ നിങ്ങളുടെ ഡിജിറ്റൽ ക്യാമറയോടൊപ്പം ലഭിക്കുന്ന സി.ഡി യിലും ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകൾ ഉണ്ടാവും. അതിലേതെങ്കിലും ഒന്ന് ഉപയോഗിക്കുക. ഫയല്‍ സൈസ് 100 മുതല്‍ 300 വരെ കിലോബൈറ്റ് അടുപ്പിച്ചാണെങ്കില്‍ അപ്‌ലോഡ് ചെയ്യുവാനും, വായനക്കാര്‍ക്ക് അതുകാണുന്നതിനും കാലതാമസം ഉണ്ടാവില്ല (പ്രത്യേകിച്ചും ഡയല്‍ അപ് കണക്ഷന്‍ ഉള്ളവര്‍ക്ക്). ഇന്നത്തെ ഡിജിറ്റല്‍ ക്യാമറകളില്‍ നിന്നു കിട്ടുന്ന ചിത്രഫയലുകള്‍ അതേപടി എടുത്താല്‍ ചിത്രങ്ങള്‍ വളരെ വലിയ സൈസില്‍ ആയിരിക്കും ഉണ്ടായിരിക്കുക, പലപ്പോഴും മൂന്നോ നാലോ മെഗാബൈറ്റ് സൈസില്‍. അത് അനുയോജ്യമായ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെറുതാക്കുക (റീസൈസ് ചെയ്യുക). ചിത്രങ്ങള്‍ റീസൈസ് ചെയ്യുമ്പോള്‍ ഓര്‍ക്കുക, 15 ഇഞ്ച് മോനിറ്ററില്‍ ഫുള്‍ സ്ക്രീനില്‍ കാണുന്നതിന് ഏകദേശം 1024 പിക്സല്‍ വിഡ്ത് x അതിനു അനുയോജ്യമാ പിക്സല്‍ ഹൈറ്റ് എന്ന സൈസ് മതിയാവും.  അതുപോലെ JPG compression മീഡിയംമതിയാവും.ഫോട്ടോഷോപ്പിലാണെങ്കില്‍ High 8 എന്ന കമ്പ്രഷന്‍ ധാരാളം. ഈ രീതിയില്‍ തയ്യാര്‍ ചെയ്ത ചിത്രങ്ങളുടെ ഫയല്‍ സൈസും കുറവായിരിക്കും (ഏകദേശം 200-250 കിലോബൈറ്റ്).
ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാം:

 

ആദ്യമായി, ഡാഷ്ബോര്‍ഡ് തുറന്ന് ഏതു പോസ്റ്റിലാണോ ചിത്രം ചേർക്കേണ്ടത്, ആ പോസ്റ്റിനു നേരെയുള്ള എഡിറ്റ് പോസ്റ്റ് ബട്ടണ്‍ അമര്‍ത്തുക. അതല്ല പുതിയ പോസ്റ്റിലാണ് ചിത്രം ചേർക്കേണ്ടതെങ്കിൽ പുതിയ ഒരു പോസ്റ്റ് തുറക്കുക. നിങ്ങൾക്ക് ബ്ലോഗ് പോസ്റ്റിന്റെ ഏതു ഭാഗത്താണോ ചിത്രം ഇൻസേർട്ട് ചെയ്യേണ്ടത് അവിടെ മൌസ് ക്ലിക്ക് ചെയ്യുക. കർസർ അവിടെ പ്രത്യക്ഷമാകും.  എഡിറ്റർ ടൂൾ ബാർ നോക്കൂ.  ഇനി ടൂൾ ബാറില്‍ insert image എന്ന ബട്ടണില്‍ (ഒരു ചതുരത്തിനുള്ളില്‍ ഒരു ചെറിയ കുന്നിന്റെ ചിത്രം – മൌസ് അതിന്റെ മേലെ വച്ചാല്‍ insert image എന്ന് എഴുതിക്കാണിക്കും) ക്ലീക്ക് ചെയ്യുക. അപ്പോള്‍ താഴെക്കാണുന്നതുപോലെ ഒരു വിന്റോ തുറക്കും.

 

 

ഇവിടെ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാ‍ഗങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ. പുതിയ എഡിറ്ററിൽ ഒട്ടേറെ നല്ല മാറ്റങ്ങൾക്കു വിധേയമായാണ് ചിത്രങ്ങൾ ഇൻസേർട്ട് ചെയ്യുവാനുള്ള ഈ ഓപ്ഷൻ വന്നിരിക്കുന്നത്. ഇടതു വശത്ത് മാർക്ക് ചെയ്തിരിക്കുന്ന ഭാഗം നോക്കൂ. വ്യത്യസ്തമായ ആറു രീതികളിൽ നമുക്ക് ചിത്രങ്ങൾ ബ്ലോഗിൽ ചേർക്കാം. UPLOAD എന്ന ആദ്യ ഓപ്ഷൻ നമ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഒരു ചിത്രത്തെ ബ്ലോഗ് പോസ്റ്റിലേക്ക് ഇൻസേർട്ട് ചെയ്യുവാൻ ഉപയോഗിക്കുന്നു. അതിന്റെ ഉപയോഗം ആദ്യം പഠിക്കാം. വലതുവശത്തുകാണുന്ന Choose file ബട്ടൺ ക്ലിക്ക് ചെയ്താൽ കമ്പ്യൂട്ടറിന്റെ ഏതു ഫോൾഡറിലാണോ ചിത്രമിരിക്കുന്നത് അവിടെനിന്ന് അതിനെ സെലക്റ്റ് ചെയ്തു ബ്ലോഗറിലേക്ക് അപ്‌‌ലോഡ് ചെയ്യുവാനുള്ള ഓപ്ഷൻ ലഭിക്കും.  (ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ചു സെലക്റ്റ് ചെയ്യുകയുമാവാം). നിങ്ങളുടെ നെറ്റ് കണക്ഷന്റെ സ്പീഡ് അനുസരിച്ച് അപ്‌ലോഡ് ചെയ്യുവാൻ അല്പം സമയം എടുത്തേക്കാം. ചിത്രം അപ്‌ലൊഡ് ചെയ്തുകഴിഞ്ഞാൽ താഴെക്കാണുന്ന ചിത്രത്തിലേതുപോലെ  ഒരു വിന്റോ ലഭിക്കും.

നാം അപ്‌ലോഡ് ചെയ്ത ചിത്രം ഹൈലൈറ്റ് ചെയ്തിട്ടുണ്ടാവും. തഴെയുള്ള Add selected എന്ന ബട്ടൺ അമർത്തുക. ബ്ലോഗ് പോസ്റ്റിലേക്ക് ചിത്രം ചേർക്കപ്പെടും. ചിത്രം പോസ്റ്റിൽ എത്തിക്കഴിഞ്ഞാൽ അതിൽ ഒന്നു ക്ലിക്ക് ചെയ്യൂ.  ഒരു പുതിയ ടൂൾ ബാർ ചിത്രത്തിനു താഴെയായി പ്രത്യക്ഷപ്പെടും.അവിടെ ചില ഓപ്ഷനുകൾ കാണാം.

 

അതിൽ നിന്ന് ഏതു വലിപ്പത്തിലാണ് ചിത്രം ഡിസ്പ്ലേ ചെയ്യേണ്ടതെന്ന് തീരുമാനിക്കാം. Small, Medium, Large, XLarge എന്നിങ്ങനെ നാലു വലിപ്പങ്ങളിൽ ചിത്രങ്ങൾ പോസ്റ്റിൽ ഡിസ്പ്ലേ ചെയ്യിക്കാം. ഫോട്ടോ പോസ്റ്റുകൾ ചെയ്യുന്നവർക്ക് ഇനി html കോഡുകൾ മാറ്റി എഴുതിബുദ്ധിമുട്ടേണ്ടതില്ല. ഒറ്റ മൌസ്ക്ലിക്കിൽ തന്നെ ഏതുവലിപ്പത്തിലാണ് ഫോട്ടോകൾ ഡിസ്പ്ലേ ചെയ്യേണ്ടതെന്ന് തീരുമാനിക്കാം.    അതോടൊപ്പം തന്നെ ചിത്രത്തിന്റെ അലൈന്മെന്റും (Left, right, centre) ഈ ടൂൾ ബാറിൽ നിന്നുതന്നെ തീരുമാനിക്കാവുന്നതാണ്.

 

(Manual ആയി ചിത്രത്തിന്റെ HTML  കോഡ് എഡിറ്റ് ചെയ്താൽ ചിത്രങ്ങളെ കുറേക്കൂടീ മനോഹരമായി, വലിപ്പത്തിൽ, നമുക്ക് ഇഷ്ടമുള്ള രീതികളിൽ ഡിസ്‌പ്ലേ  ചെയ്യിക്കാൻ സാധിക്കും. ഇതേപ്പറ്റി കൂടുതലായി ഫോട്ടോബ്ലോഗുകൾ എന്ന അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്)

 

Insert picture from this blog:

 

ചിത്രങ്ങൾ ഇൻസേർട്ട് ചെയ്യാനുള്ള രണ്ടാമത്തെ ഓപ്ഷൻ ഇതേ ബ്ലോഗിൽ മറ്റു പോസ്റ്റുകളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ ഉണ്ടെങ്കിൽ അവയെ ഇവിടെ പ്രസിദ്ധീ‍കരിക്കുവാനാണ്. അതായതു വീണ്ടും കമ്പ്യൂട്ടറിൽ നിന്ന് അപ്‌ലോഡ് ചെയ്യേണ്ടതില്ല എന്നു സാരം. ഈ ഓപ്ഷനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ ബ്ലോഗിൽ നിലവിലുള്ള എല്ലാ ചിത്രങ്ങളുടെയും തമ്പ്നെയിൽ‌സ് കാണാം. അതിൽ നിന്നും നിങ്ങക്ക് ആവശ്യമുള്ള ചിത്രം തെരഞ്ഞെടുക്കാം. ഏറ്റവും പുതിയ ചിത്രങ്ങൾ ലിസ്റ്റിൽ ഏറ്റവും അവസാനമാവും ഉണ്ടാവുക.

 

Insert picture from Picasa Albums:

 

നിങ്ങളുടെ ഗൂഗിൾ ജി-മെയിൽ അഡ്രസിനോടൊപ്പം പിക്കാസ വെബ് ആൽബം എന്നൊരു സേവനവും ഗൂഗിൾ ഇപ്പോൾ തന്നെ തരുന്നുണ്ട്. യഥാർത്ഥത്തിൽ നാം നമ്മുടെ ബ്ലോഗിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ചിത്രവും നമ്മുടെ അക്കൌണ്ടിലെ പിക്കാസ വെബ് ആൽബത്തിൽ ഒരോ ആൽബങ്ങളായാണ് സേവ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ നിങ്ങൾക്ക് മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ ആഗ്രഹമുള്ള ചിത്രങ്ങളും പിക്കാസ വെബ് ആൽബത്തിൽ സുക്ഷിക്കാം. ആ ചിത്രങ്ങളിൽ നിന്ന് ഒന്നിനെ ബ്ലോഗിൽ ഇൻസേർട്ട് ചെയ്യാനുള്ള ഓപ്ഷനാണ് ഇത്. പിക്കാസ വെബ് ആൽബം എന്താണെന്ന് അറിയാൻ പാടില്ലാത്തവർ ആദ്യാക്ഷരിയിലെ പിക്കാസ വെബ് ആൽബം എന്ന ചാപ്റ്റർ നോക്കുക.
 
Insert picture from a URL:

 

നാലാമത്തെ ഓപ്സ്ൻ ഇന്റർനെറ്റിൽ മറ്റെവിടെയെങ്കിലും പ്രസിധീകരിച്ചിട്ടുള്ള ഒരു ചിത്രം നിങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ പ്രസിദ്ധീകരിക്കുവാനാണ്. ഓർക്കുക, കോപ്പി റൈറ്റ് പ്രൊട്ടക്ഷൻ ഉള്ള ചിത്രങ്ങൾ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ ഇപ്രകാരം നിങ്ങളുടെ ബ്ലോഗിൽ പുനഃപ്രസിദ്ധീകരിക്കരുത്.

 

ഇവിടെ ഉദാഹരണത്തിനായി എന്റെ മിഴിച്ചെപ്പ് ഫോട്ടോബ്ലോഗിലെ ഒരു ചിത്രം എങ്ങനെയാണ് ഈ നാലാമത്തെ ഓപ്ഷൻ ഉപയോഗിച്ച് ഈ പോസ്റ്റിൽ ഇൻസേർട്ട് ചെയ്യുന്നത് എന്നു കാണിക്കാം. ആദ്യമായി ഏതു ചിത്രമാണോ ഇവിടെ പ്രസിദ്ധീകരിക്കേണ്ടത് ആ ചിത്രത്തിന്റെ യു.ആർ.എൽ കോപ്പി ചെയ്യുക. (ശ്രദ്ദിക്കുക, ആ ചിത്രമുള്ള പോസ്റ്റിന്റെ യു.ആർ.എൽ അല്ല, ചിത്രത്തിന്റെ യു.ആർ.എൽ ആണു വേണ്ടത്. അതു കിട്ടാനായി ചിത്രത്തിൽ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്തിട്ട് ബ്രൌസറിന്റെ അഡ്രസ് ബാറിൽ വരുന്ന അഡ്രസ് കോപ്പി ചെയ്യുകയാണ് വേണ്ടത്).

ഉദാഹരണപോസ്റ്റ് http://glimpsesofmysnaps.blogspot.com/2010/10/road-to-paradise.html. ഈ ചിത്രത്തിന്റെ യു.ആർ.എൽ നമുക്ക് കോപ്പി ചെയ്യാം. അതിനായി ആ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ബ്രൌസറിന്റെ അഡ്രസ് ബാറിൽ കിട്ടുന്ന അഡ്രസായhttp://1.bp.blogspot.com/_xnumZ_uw9lE/TK7PmTnjRaI/AAAAAAAAFmw/Iv5jU3rzOzg/s1600/mountain_road.jpg   യു.ആർ.എൽ ഇൻസേർട്ട് ചെയ്യാനുള്ള ഫീൽഡിൽ പേസ്റ്റ് ചെയ്യുക. താഴെയുള്ള ചിത്രം നോക്കൂ.

ഇൻസേർട്ട് ചെയ്ത യു.ആർ.എൽ ശരിയാണെങ്കിൽ അപ്പോൽ തന്നെ ചിത്രത്തിന്റെ പ്രിവ്യൂവും കാണാം. ഇനി  add selected എന്ന ബട്ടൺ അമർത്തിക്കോളൂ. ചിത്രം റെഡി !

Insert photo from your mobile phone : 

മൊബൈൽ ഫോണുകളിൽ നിന്ന് ബ്ലോഗ് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ഉപകാരപ്പെടൂന്നത്.

Insert photo from your webcam:  

നീങ്ങളുടെ കമ്പ്യൂട്ടറിൽ പിടീപ്പിച്ചിട്ടുള്ള വെബ് കാമറ ഉപയോഗിച്ച് ഒരു ചിത്രം എടുത്ത് അപ്പോൾ തന്നെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം.

കുറിപ്പുകള്‍:

1. ഫോട്ടോകളുടെ താഴെ ടെക്‍സ്റ്റ് ഉണ്ടാവുമ്പോള്‍ അവയ്ക്കിടയിലെ സ്ഥലം ക്രമീകരിക്കേണ്ടതായി വന്നേക്കാം. ഇതൊഴിവാക്കാന്‍ Edit Html മോഡില്‍ പോയി ഫോട്ടോയുടെ കോഡിനും അതിനു താഴെ വരാനുള്ള ടെക്സ്റ്റിനും ഇടയില്‍ കുറച്ചു സ്ഥലം Enter key ഉപയോഗിച്ച് കൊടുക്കുക. പ്രിവ്യൂപോയി ഫോട്ടോയും ടെക്സ്റ്റും നിങ്ങള്‍ ഉദ്ദേശിച്ച സ്ഥാനങ്ങളില്‍ ആണോ വരുന്നതെന്നു നോക്കുക. ആണെങ്കില്‍ Publish Post ബട്ടണ്‍ അമര്‍ത്താം.

 

2. ഒരു പോസ്റ്റില്‍ ഇത്ര ഫോട്ടോകളേ പാടുള്ളൂ എന്ന് നിബന്ധനകളൊന്നും ഇല്ല. കൂടുതല്‍ ചിത്രങ്ങള്‍ ആകുംതോറും പേജ് ലോഡ് ചെയ്യുവാന്‍ കാലതാമസം വരും, പ്രത്യേകിച്ചും കുറഞ്ഞ സ്പീഡില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക്

Leave a Reply

Your email address will not be published. Required fields are marked *

4 × 3 =