ഓക്കെ ഗൂഗിള്‍, ഇനി ഗൂഗിള്‍ ക്രോമില്‍ വോയ്സ് സെര്‍ച്ച് ഗൂഗിള്‍ പരിഷ്കരിച്ചു

ഓക്കെ ഗൂഗിള്‍, ഇനി ഗൂഗിള്‍ ക്രോമില്‍ വോയ്സ് സെര്‍ച്ച് ഗൂഗിള്‍ പരിഷ്കരിച്ചു

ഗൂഗിളില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ ഇനി കീബോഡിലെ കീകള്‍ക്ക് പകരം നിങ്ങളുടെ ശബ്ദം ഉപയോഗിച്ചാല്‍ മതി, ഗുഗിന്‍റെ ക്രോം ബ്രൌസറിന്‍റെ പുതിയ പതിപ്പില്‍ വോയ്സ് സെര്‍ച്ച് സംവിധാനം കൊണ്ടുവരികയാണ് ഗൂഗിള്‍. ഗൂഗിള്‍ പ്ലസ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ ഇത് അറിയിച്ചത്.

ഇതുവഴി ക്രോം ബ്രൌസര്‍ എടുത്ത് ‘Ok Google’ എന്ന് പറഞ്ഞതിനു ശേഷം നിങ്ങള്‍ സെര്‍ച്ച് ചെയ്യാനുദ്ദേശിക്കുന്ന വാക്കോ വക്യമോ പറഞ്ഞാല്‍ മതി. അടുത്ത നിമിഷം ഗൂഗിള്‍ സെര്‍ച്ച് ആരംഭിക്കും.
വിരലുകള്‍ ഉപയോഗിച്ച് കീബോഡില്‍ സ്പര്‍ശിക്കുകയേ വേണ്ട.

പുതിയ ക്രോം വെര്‍ഷന്‍ 35ല്‍ ആണ് വോയ്സ് കമാന്‍റിലൂടെ സെര്‍ച്ച് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ ഒരുക്കുന്നത്. നേരത്തെ തന്നെ ഗൂഗിള്‍ വോയ്സ് സെര്‍ച്ച് ഗൂഗിള്‍ നല്‍കുന്നുണ്ടെങ്കിലും അതിലും നൂതനമാണ് പുതിയ സംവിധാനം. അതിനായി സെര്‍ച്ച് ബാറിലെ മൈക്രോഫോണ്‍ ക്ലിക്ക് ചെയ്യണം എന്നാല്‍ പുതിയ സംവിധാനത്തില്‍ OK Google എന്ന വോയ്സ് ഇന്‍പുട്ട് നല്‍കിയാല്‍ തന്നെ നിങ്ങള്‍ക്ക് സെര്‍ച്ച് ആരംഭിക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *

3 × 4 =